താൾ:33A11414.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—274—

പാളയത്തോടുകൂട പുറപ്പെട്ട കണ്ണൂരിൽ ആലിരാജാവെന്ന സുൽത്താ
നെകണ്ടപ്പോൾ ഠീപ്പുസുൽത്താന് അവരോട വളരെ ഇഷ്ടമായി സുൽ
ത്താനും തന്റെ അമീറന്മാരും യജമാനന്മാരും പൌസദാറന്മാരും* ഒ
ക്കെഒരുമിച്ചസുവാരിപുറപ്പെട്ട കണ്ണൂർ അറക്കൽ ചെന്നപ്പോൾ എള
യാവുംബീവിയും മഹലുംമാളികയും ഒക്കെിതാനിച്ചവിരുന്നാക്കി
ബഹുമനിച്ചു. പിന്നെ വലിയഎളയാന്റെ മകളെമകൾ അബുതു റ
ഹമാൻഎളയാൻറ മകൾആയും അബുതുൽക്കാതിർ എന്ന രാജാവി
ൻറ പെങ്ങളായും ഇരിക്കുന്ന പെണ്ണുങ്ങളെ സുൽത്താന്റെമകൻ അ
ബ്‌തുൽഖാലിക്കഐന്നകുട്ടിക്ക അച്ചാരംവെച്ച ഏറിയഓശാരവും
നാടും അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുകയും വാങ്ങുകയും ചെയ്തു. പെ
രിമ്പടപ്പതമ്പുരാന്റെ നാട്ടിൽപോയി പടവെട്ടിനാടപിടിച്ച മട
ക്കിന്നകല്യാണം കഴിക്കതക്കവണ്ണവും മലയാളത്തിലെവാഴ്ചയും
കല്പനയും കാര്യവുംഒക്കെ കണ്ണൂരെക്ക ആക്കികൊടുക്കതക്കവണ്ണവും
നിശ്ചയിച്ചു.

സുൽത്താനും പാളയവുംപുറപ്പെട്ട ചാവക്കാട്ട പോയിപാളയം
ഇട്ടു. ആവൎത്തമാനം തമ്പുരാൻ അറിഞ്ഞതിന്റെ ശേഷം പൊൻതമ്പു
രാനും പേടിച്ച് സുൽത്താനിക്ക ഹർജി എഴുതിബോധിപ്പിച്ചു ഞ
ങ്ങൾ തങ്ങളെ കൈക്കൽനിൽക്കുന്ന ആളാകുന്നു അതുകൊണ്ട തങ്ങൾ
ഞങ്ങളോട പടചെയ്യരുതെന്നും തങ്ങൾക്ക ഞങ്ങൾ മുതൽ തരേണ
മെങ്കിൽ തരാമെന്നുംമററ എറിയസങ്കടങ്ങൾ ബോധിപ്പിച്ചാറെ
നിങ്ങളെ മുതലിന്നും നാട്ടിന്നും ഇനിക്കആവിശ്യംഇല്ലെന്നും നിങ്ങൾ
ഒക്കേയും ഇസ്‌ലാമാകേണമെന്നും അതേ നിങ്ങളോട ഇനിക്ക ആ
വിശ്യം ഉള്ളൂഎന്നും മറ്റും സുൽത്താൻ കല്പിക്കയുംചെയ്തു. ആ
യ്തല്ലെങ്കിൽ ഞാൻ നിങ്ങളോട ഉടനെ പടചെയ്യുമെന്നുംകല്പിച്ചാ
റെ അവരെ കാവറിൻറ മിടുക്കകൊണ്ട അവൎക്ക സമ്മതം വന്നതും
ഇല്ല. എന്നാറെ സുൽത്താൻ പടഎടുത്തു പേട്ടകോട്ടയുടെ കൊന്തളം
ഒക്കെയും പിടിച്ചപ്പോൾ തമ്പുരാക്കന്മാർ മതിരാശിയിൽനിന്നും
ഇങ്കിരീസ്സിന്റെ പാളയം വരുത്തിഇരിക്കുന്ന. അവർ നല്ലകേമമാ
യ കോപ്പോടുകൂട നിന്നിരിക്കുന്നസമയത്ത അത്ര സുൽത്താൻ അവി
ടെ ചെന്നിരിക്കുന്നത. ആകേമമാക്കിയ വൎത്തമാനംഒന്നുംതന്നെ
സുൽത്താൻ അറിഞ്ഞിട്ടില്ല. അപ്പോൾ പുഴയുടെ അക്കരകടന്നു പട
നടത്തി കൊച്ചിയും മറ്റും പിടിക്കേണ്ടകാര്യംകൊണ്ട ഏതപ്രകാരം
വേണമെന്ന തന്റെ കാര്യസ്ഥന്മാരായവരോടും അമീറന്മാരോടും പൌ
സദാരന്മാരോടുംമറ്റും വിചാരിച്ചാറെ അതിൽ തലയാളകളായവർ
കാവർകളായും റാവുളികളായും** ഉള്ളവരാകുന്നു.. അതിൽ ഒന്നാമനായ
ദിവാൻ കൃഷ്ണരാവഎന്നവനാകുന്നു. രണ്ടാമൻ മീർസാതിക്കെന്നെവനും
അവർക്കഒക്കെ സുൽത്താനോടവളരെ പകയുള്ളവരാകകൊണ്ടും സുൽ
ത്താനോട ഉള്ളുകൊണ്ട വളരെ പകത്തരംഉണ്ടു. അതിൻറെ ഹേതു

* സേനാധിപർ.
** മതഭ്രഷ്ടർ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/346&oldid=199569" എന്ന താളിൽനിന്ന് ശേഖരിച്ചത്