താൾ:33A11414.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—276—

യും വങ്കടലെയും കടന്നുപോവാൻ ശീലിച്ചിരിക്കുന്നു. അതുകൂടാതെ
ഇരിമ്പുകൊണ്ടു കപ്പൽഉണ്ടാക്കുകയും നടപ്പായ്വന്നു. ഇങ്ങിനെയു
ള്ള കപ്പലിന്നു മരക്കപ്പലിൻറ ഘനത്തോളം തൂക്കം ഉണ്ടാകയും
ഇല്ല. ഇരിമ്പുതകിടാക്കി തടികുറഞ്ഞതായി വന്നാൽ ആ കപ്പലി
ന്ന ആകാശം വളരെ കൊള്ളുകകൊണ്ട ആണുപോകയില്ല. പിന്നെ
കനാനിൽ ഒർ ഉപ്പുപൊയ്ക ഉണ്ടു അവിടുത്തെ വെള്ളം വെയിലിൻറ
ഊഷ്മാവിനാൽ അതിവേഗത്തിൽ വറ്റിപോകുന്നതു കൊണ്ട ഉപ്പു
വളരെ കലൎന്നിരിക്കുന്ന പൊയ്കയുടെ പോയാലും മനുഷ്യന്നമുങ്ങു
വാൻ കഴികയില്ല നീന്തുവാൻ ഒട്ടും പഠിച്ചില്ല എങ്കിലും പാതിശ
രീരം മേല്പെട്ടഉന്തി പൊങ്ങികൊണ്ടിരിക്കും. പിന്നെ ഇരിമ്പിനെ
അടിച്ചുപരത്താതെകണ്ടു നീന്തിക്കാം. രസംഎന്ന ഒർ ഒഴുകുന്ന ലോ
ഹം ഉണ്ടല്ലൊ. രസത്തിൽ ഒർ ഉണ്ടയൊ ആണിയൊചാടിയാൽ അ
തുമരം പോലെ ഒഴുകും. അതിന്റെ കാരണം രസത്തിന്ന ഇരിമ്പി
നെക്കാളും ആ ഉപ്പുവെള്ളത്തിൽ മനുഷ്യദേഹത്തെക്കാളും ഘനം അധി
കം ഉണ്ടു. ഇപ്രകാരം തന്നെ വെള്ളത്തിന്റെ മീതെ എണ്ണയും ചില
മദ്യങ്ങളും ഒഴുകും എന്നറിയാം.

നാം കരമേൽ നിൽക്കുന്നവർ എങ്കിലും വലുതായിട്ടുള്ള ഒരു
സമുദ്രത്തിന്റെ അടിയിൽതന്നെ വസിക്കുന്നു. ആ സമുദ്രം എന്നത
ആകാശം തന്നെ ആകുന്നു. ആകാശത്തിന്ന ഘനവും തടിയും ഉണ്ടെ
ന്നും ആകാശം ഒഴുകുന്ന സാധനം ആകുന്നു എന്നും ചിലർ മാത്രം കേ
ട്ടിട്ടുണ്ടായിരിക്കും എങ്കിലും ആയ്തപൂർണ്ണസത്യം തന്നെ. ഈ ആകാ
ശത്തിൽ പക്ഷികൾ പറക്കുന്നതു കണ്ടാൽ അവറ്റെപോലെ കയറു
വാൻ സംഗതി വരുമൊ എന്ന മനുഷ്യർ കൂടകൂടെ വിചാരിച്ച ഓരോ
രൊകൌശലം പരീക്ഷിച്ചിരിക്കുന്നു. അതിന്നു വൈഷമ്യം ഉണ്ടുതാ
നും. പക്ഷിക്കുദേഹം ആകാശത്തെക്കാളും ഘനമുള്ളത എങ്കിലും
ഓരോരൊതൂവലിലും അസ്ഥികളിലും സഞ്ചികളെപ്പോലെ ഉള്ള
നെഞ്ചിടങ്ങളിലും ആകാശം നന്നനിറഞ്ഞിരിക്കുന്നതു കൂടാതെ തണ്ടും
തുഴയും എന്നപോലെ ചിറകും വാലും എത്രയുംചിത്രമായിട്ടു ശരീര
ത്തോടുചേൎന്നു ലഭിച്ചിരിക്കുന്നു. പടച്ചവൻപക്ഷിജാതിക്കുണ്ടാക്കി
യപ്രകാരം എല്ലാം സൂക്ഷ്മമായി വിചാരിച്ചു ആൾ പറക്കും യന്ത്രം
ചമെപ്പാൻ എത്രവിദ്വാന്മാർ പ്രയത്നംചെയ്തിട്ടും അതഒരുനാളും സാ
ധിച്ചില്ല. മീനെ നോക്കിട്ടു മനുഷ്യർ തോണിക്കു തുണ്ടും തുഴയും സങ്ക
ല്പിച്ചിരിക്കുന്നു പക്ഷിയെനോക്കുകയാൽമാത്രം അനുഭവം കാണ്മാൻ
ഇല്ല. വിലാത്തിയിൽ ഒരുത്തൻ ഒരുയന്ത്രം ചമെച്ചുകെട്ടികൊണ്ടു
ഉയൎന്നഗോപുരമുകളിൽനിന്നു ചാടിയപ്പൊൾ പറപ്പാൻ കഴിഞ്ഞില്ല
എങ്കിലും ചിറകുകളുടെ വായുബലത്താൽ പതുക്കെ ഇറങ്ങി ശരീര
ത്തിന്ന ഹാനിവന്നതുംഇല്ല. എക്ലാന്തിലെ മല്മസ്പുരി എന്നൊ
രു വിദ്വാൻ ആവകപരീക്ഷിക്കയാൽ അവമൃത്യു അകപ്പെട്ടുതാനും.

നല്ലചിറകുണ്ടാക്കുവാൻ ഉപായം തോന്നായ്കയാൽ മറെറാന്നുവി
ചാരിപ്പാൻ സംഗതിവന്നു. ഒരു കുപ്പിയിലെ ആകാശം മിക്കതും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/348&oldid=199571" എന്ന താളിൽനിന്ന് ശേഖരിച്ചത്