താൾ:33A11414.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—258—

പ്പോൾ ചെന്ന വിളിച്ചപ്പോൾ ഒന്നും മിണ്ടാതെ ഇരുന്നതകണ്ടാറെ.
കത്തി എടുത്തുകൊണ്ടുവന്ന കഴുത്തറുത്ത ആഭരണങ്ങൾ എടുപ്പാനാ
യിട്ട വിളക്ക കൊണ്ടുവന്ന നോക്കിയപ്പോൾ ചത്തതു തന്റെ ഭൎത്താ
വാകുന്നു എന്ന അറിഞ്ഞാറെ. ഒരു ചെട്ടിവന്ന എന്റെ ഭൎത്താവിനെ
കൊന്നേച്ചുപോയി എന്ന നിലവിളിച്ചു. ആ നിലവിളികേട്ടു സമീ
പത്തിലുള്ളവർ എല്ലാവരുംവന്ന നോക്കിയപ്പോൾ ബ്രാഹ്മണൻ
ചത്തുകിടക്കുന്നതു കാണുകകൊണ്ട ചെട്ടിയെ പിടിച്ചുകെട്ടി പിറ്റെ
ദിവസം കാര്യക്കാരുടെ അടുക്കൽ കൊണ്ട ചെന്നു. ആ കാര്യക്കാർ
സമീപത്തിലുള്ളവരെ ഒക്കെയും വരുത്തി വിചാരിച്ചാറെ അന്ന ചെ
ട്ടി അല്ലാതെ മറെറാരുത്തരും അവിടെ വന്നിട്ടുണ്ടായിരുന്നില്ല. എന്ന
എല്ലാവരും തികച്ചലായിട്ട പറക കൊണ്ട കൊന്നത ചെട്ടിതന്നെ
എന്നനിശ്ചയിച്ചു. ഇതിവനെ കൊല്ലേണ്ടുവ പിഴയാകുന്നു എന്നു
പറഞ്ഞു പിടിച്ചുകെട്ടി സർവ്വാധികാര്യക്കാരുടെ അടുക്കലെക്കു
സൂക്ഷിച്ചുകൊണ്ടു പോകത്തക്കവണ്ണം ആളുകളെയുംകൂട്ടി അയച്ചു.
സർവ്വാധികാര്യക്കാർ ചെട്ടിയോട ചോദിച്ചപ്പോൾ ഞാൻ കൊന്നി
ട്ടില്ലാത്തകാര്യമാകകൊണ്ട അങ്ങുന്നതന്നെ പരമാൎത്ഥത്തോളം വിചാ
രിക്കണമെന്നും അപരാധം ചെയ്യാതെഇരിക്കുന്നവരെ ശിക്ഷിച്ചാൽ
അതു വലുതായിട്ടുള്ള ദോഷമാകുന്നു എന്ന അങ്ങുന്ന അറിഞ്ഞിട്ടുണ്ടെ
ല്ലൊ എന്നും അതുകൊണ്ട വഴിപോലെ വിചാരിച്ചാൽ കൊന്നതു
ഞാൻ തന്നെയെന്ന നിശ്ചയം വന്നു എങ്കിൽ എന്നെ കൊല്ലുന്നതുകൊ
ണ്ട സങ്കടമില്ലെന്നും മറ്റും വേണ്ടുംപ്രകാരം ഒക്കെയും തികച്ചലായിട്ട
ചെട്ടി പറഞ്ഞു. അതുകേട്ടപ്പോൾ അതിൻറെ പരമാൎത്ഥം അറിയേണ്ട
തിന്നായിട്ട സൎവ്വാധികാര്യക്കാർ ആവഴിയമ്പലത്തിൽ ചെന്നുപാ
ൎത്തു. ചെട്ടിവഴിപോക്കനായിട്ട വന്നിരുന്നവനാകകൊണ്ട ബ്രാഹ്മ
ണനോട ദേഷ്യം ഉണ്ടാവാനുള്ള സംഗതി ഇല്ലായ്കകൊണ്ടും ബ്രാഹ്മ
ണന ചട്ടിയും കലവുമല്ലാതെ മറെറാന്നും ഇല്ലായ്കകൊണ്ട മുതലൊക്ക
യും എടുത്തകൊണ്ട പോവാനായിട്ട കൊന്നു എന്ന വിചാരിപ്പാനും
ഇട ഇല്ലായ്കകൊണ്ടും കൊന്നതു ചെട്ടിഅല്ലെന്ന മനസ്സകൊണ്ട
നിശ്ചയിച്ചു. വെട്ടിക്കൊല്ലുവാൻ ആയുധം കൂടാതെ കഴിയാത്തെ
താകകൊണ്ട ആയുധം ചെട്ടി കൊണ്ടുവന്നിട്ടുണ്ടായിരുന്നു എങ്കിൽ
അത വിചാരിക്കെണമെന്നു വെച്ചു ബ്രാഹ്മണ സ്ത്രീയോടും പിന്നെ
അവിടെ ഉണ്ടായിരുന്നവരോടും ചോദിച്ചപ്പോൾ ആയുധം ഒന്നും
കൊണ്ടു വന്നില്ല എന്നുപറഞ്ഞാറെ. ആയുധത്തിൻറതുന‌്വഉണ്ടായാൽ
ഇതിൻറനിശ്ചയ മറിയാമെന്നു വെച്ചു സമീപത്തിൽ കുടിയിരു
ന്നവരെ ഒക്കെയും വരുത്തി ശോധനചെയ്താറെ. ചെട്ടിയെകൊന്ന
ദിവസം സന്ധ്യയാകുമ്പോൾ ബ്രാഹ്മണസ്ത്രീ അവിടെ അടുക്കൽ
കുടിയിരിക്കുന്ന തീയന്റെ വീട്ടിൽ ചെന്നു ചക്കവെട്ടേണ്ടതിന്നു
നിന്റെചെത്തുന്നകത്തിതരണമെന്ന ചോദിച്ചു എന്നും . അവൻ ക
ത്തി കൊടുത്തില്ല എന്നും പിന്നെ നാലുനാഴിക ചെന്നപ്പോൾ തീ
യത്തിയോട നല്ലവാക്കപെറഞ്ഞ ഏററക്കത്തിമേടിച്ചു കൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/330&oldid=199553" എന്ന താളിൽനിന്ന് ശേഖരിച്ചത്