താൾ:33A11414.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—265—

വരെയും സിദ്ധിക്കും .സമ്മതിച്ചഎഴുതി വാങ്ങിച്ചതിൽ ശാസ്ത്രത്തിൽ
ചൊല്ലിയിരിക്കുന്ന അഞ്ചപണത്തിന്ന അധികമായിട്ടുണ്ടെങ്കിൽ
ആയ്തും സിദ്ധിക്കയില്ലാ. പലിശെക്ക എഴുതി കൊടുക്കാതെ ഉണ്ടാകു
ന്നപലിശയെ ചൊല്ലുന്നു. കയിവായ്പവാങ്ങിച്ചവൎക്ക തന്നവൻ
ചോദിക്കുമ്പോൾ കൊടുക്കാതെ മറെറാരുദിക്കിൽപോയാൽ മൂന്നുമാ
സം കഴിഞ്ഞാൽ പിന്നെ അതിൽ ആ ദ്രവ്യത്തിനു പലിശ ഉണ്ടായി
വരും.

വിലനിശ്ചയിച്ചചരക്ക വാങ്ങിച്ചവിലകൊടുക്കാതെ ചരക്ക
കൊണ്ട അന്യദേശത്തെ പ്രാപിച്ചാൽ ആറുമാസംകഴിഞ്ഞാൽ പി
ന്നെത്തതിൽ ആ ദ്രവ്യത്തിന്നു പലിശ ഉണ്ടായിവരും. സ്നേഹംകൊണ്ട
കൊടുത്തവകകൾക്ക പലിശ ഒത്തിട്ടില്ലാ എങ്കിൽ ഒരു സംവത്സരം
കഴിഞ്ഞാൽ പലിശ ഉണ്ടായിവരും. പ്രീതികൊണ്ട ഇരവായിട്ടും
വായ്പയായിട്ടും കൊടുത്തിരിക്കുന്ന വകക്ക തിരിയചോദിക്കുന്ന
വരെയും പലിശവരികയില്ലാ. ചോദിക്കുമ്പോൾ കൊടുത്തില്ലെ
ങ്കിൽ നൂററിന്ന അഞ്ചപണംവിതം മാസംഒന്നുക്ക പലിശ ഉണ്ടായി
വരും.

പലിശമുടങ്ങി കിടന്നുപോയാൽ അതാത ദ്രവ്യത്തിന്നുള്ള
പലിശയുടെ വിവരത്തെ ചൊല്ലുന്നു. രത്നങ്ങൾ മുത്തുപവിഴം പൊൻ
വെള്ളി ഈവകകൾക്ക വെച്ചിരിക്കുന്നപലിശ മുടങ്ങിപോയാൽ
മുതലിന്ന ഇരട്ടി കൂട്ടികൊടുപ്പിക്കെണം. ധാന്യങ്ങൾക്കും വൃക്ഷങ്ങ
ളിൽ ഉണ്ടാകുന്ന പുഷ്പഫലങ്ങൾക്കും പരമധാനി ചാമരം മുതലാ
യ്തിന്നും കുതിര-കാള-ഈവകകൾക്കും പലിശമുടങ്ങി കിടന്നുപോ
യാൽ തിരിയ കൊടുക്കുമ്പോൾ മുതലിന്ന അഞ്ചപങ്കോളം പലിശ
സിദ്ധിക്കും. അതിലധികം കൂട്ടിയാൽ സിദ്ധിക്കയില്ലാ. പലിശ
മുടങ്ങി കിടന്നുപോയ വിഷയത്തിങ്കൽ കീരമുതലായ ചെറുകറിവക
കൾക്ക മുതലിൽ അഞ്ചപങ്കവരെയും ചെറിയ വിത്തുവകകൾക്ക നൂറു
പങ്കവരെയും സിദ്ധിക്കും എല്ലാഎണ്ണകൾക്കും എല്ലാമദ്യങ്ങൾക്കും
എല്ലാനൈകൾക്കും ശൎക്കരകരിമ്പ മുതലായതിന്നും പലിശ മുടങ്ങി
ക്കിടന്നുപോയാൽ മുതലിന്ന എട്ടുപങ്കുവരെയും സിദ്ധിക്കും.

മൂന്നാമൻ ഏററ ദ്രവ്യത്തിന്നും അനുഭവിച്ചവന്ന പണയത്തിന്നും
പണംവാങ്ങിച്ചവൻ പണംകൊണ്ടുവരുമ്പോൾ കടം വാങ്ങിച്ചവൻ
പലിശയും മുതലും തിരിയകൊണ്ടുവന്നതരുമ്പോൾ കടംകൊടുത്ത
വൻ വാങ്ങിച്ചില്ലെങ്കിൽ ആയതിന്നും പിഴചൊല്ലിച്ച ദ്രവ്യത്തിന്നും
ചുങ്കംതിൎന്ന പണത്തിന്നും പ്രതിജ്ഞചെയ്യപ്പെട്ട ദ്രവ്യത്തിന്നും പ
ലിശവരികയില്ലാ. പലിശക്ക എഴുതികൊടുത്ത പണയം പരുമാറരു
തെന്ന പറഞ്ഞ സുക്ഷിക്കെണം കൊടുത്തിരിക്കുന്ന പണയത്തിന്നു ഉ
ടയവനെ ബോധിപ്പിക്കാതെ അനുഭവിച്ചുഎങ്കിൽ എഴുതിയനാൾ
മുതൽക്കുള്ള പലിശവരികയില്ല. പൊൻവെള്ളി വെങ്കലപാത്രം കാ
ളകുതിര മുതലായ ഉപകാരമുള്ള പണയത്തിന്നു പലിശെക്ക സമ്മ
തിച്ചുകൊള്ളണമെന്നും എഴുതികൊടുത്തിരിക്കുന്ന പണയത്തിനെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/337&oldid=199560" എന്ന താളിൽനിന്ന് ശേഖരിച്ചത്