താൾ:33A11414.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—279—

ഈ പ്രഗത്ഭന്നു സാധിച്ചതു വിദ്വാനായരോശ്യർ പരീക്ഷി
ച്ചപ്പൊൾ താനുംചങ്ങാതിയും നശിച്ചുപോയി. അതിന്റെ കാരണം
കാറ്റിനെ വിരോദിക്കേണ്ടതിന്ന തണ്ട തുഴമുതലായ യന്ത്രങ്ങളെ
ചേർപ്പാൻ വിചാരിച്ചത എല്ലാം നിഷ്ഫലമായി. എങ്കിലും ആ
കാശത്തിന്നകീഴിൽ തെക്കങ്കാറ്റുള്ളപ്പോൾ അല്പം മുകളിൽ വട
ക്കങ്കാറ്റുള്ളതും ആകാശത്തിന്റെ ഒഴുക്കം ഉയരത്തിന്നതക്കവണ്ണം പ
ലവിധേന മാറുന്നതും കാൺകകൊണ്ടു എതിർകാറ്റു വീശുമ്പോൾ
താഴുകയാലും ഉയരുകയാലും അനുകൂലമായ ആകാശം അനെഷി
ക്കാം എന്നകണ്ട ഉപായംവിചാരിച്ചത എന്തെന്നാൽ മുമ്പെപന്തിൽ
ജലാവായുവെ നിറച്ചഉടനെ അടെച്ചുകളയും പുതിയവായുവെ ചേ
ൎപ്പാൻ തുനിയുകയില്ല. രൊശ്യരൊ വളരെ സൂക്ഷ്മതയോടെ ഒരുവിധമു
ള്ള റാക്കുവിളക്കുവെച്ചു പന്തോട ഒരു കുഴൽ ചേൎത്തു അധികം ഉയര
ത്തിൽ കയറേണ്ടതിന്ന പന്തിലെ ആകാശത്തിന്ന അധികം ചൂടവ
രുത്തി പിന്നെ ആകുഴലിൽ ദ്വാരങ്ങളും സൂക്ഷ്മമായി അടയുന്ന ആ
ണികളും യന്ത്രവില്ലുകളും ഉണ്ടു. ആവകതുറന്നാൽ ജലവായു പുറത്തു
വരും പന്ത ആവിശ്യമുള്ളെടത്തോളം താഴുകയുംചെയ്യും. ഈവക ഇ
റക്കത്തിന്നും കയററത്തിന്നം പരീക്ഷിച്ചപ്പോൾ നല്ല അനുഭവംകണ്ടു
എങ്കിലും കാറ്റിന്റെ തള്ളലാൽ റാക്കുപകൎന്നു ജലവായുവെ കത്തി
ച്ച എങ്കിൽ വീഴ്ച നിശ്ചയം. ജലവായുമുതലായ ചിലവായുക്കളും
കത്തുന്ന ആകാശഭേദങ്ങൾ ആകുന്നുവെല്ലൊ. അതുകൊണ്ട രൊശ്യ
രും സഖിയും വളരെ സബ്രെക്ഷയോടുംകൂട പുതിയപന്തിനെ ഒരുക്കി
കലെസിൽനന്നകരേറി എങ്ക്ളാന്തകരയുടെനേരെ ഓടി എങ്കിലും
കാറ്റു പിന്നെയും പിന്നെയും മാറുകകൊണ്ട നല്ലവണ്ണം നടന്നില്ല.
പടിഞ്ഞാറെ കാറ്റു ഫ്രാഞ്ചികരെക്ക ഓടിച്ചപ്പോൾ അവർ മേല്പെ
ട്ടുകരേറുവാനുള്ള ഉപായം പ്രയോഗിച്ചുഎന്ന തോന്നുന്നു. എന്നാറെ എ
ത്രയും ഉയരത്തിരിക്കുമ്പോൾതന്നെ പന്തു കത്തിവീണു തുടങ്ങി. ശേ
ഷിപ്പുകൾ കടപ്പുറത്തെ അതിവേഗത്തിൽ വീണെത്തിയപ്പോൾ ഇരു
വരിലും മനുഷ്യരൂപം തിരിയുമാറായില്ല. (1785-ജൂൻ-14.)

അതിനാൽ ഭയംതോന്നി എങ്കിലും പലരും ആകാശനീന്തം
അധികം ആദരിച്ചുവന്നു. അവരിൽ ക്രൊസ്സിഎന്നവൻ പന്തോട ഒരു
വിധം തോണിയെ ചേൎത്തുകെട്ടി എങ്ക്ളാന്ത ഐരലന്തഎന്ന 2-
ദ്വീവുകളെ ഒരുമിച്ചകാണെണ്ടതിന്ന ആ ഇടകടലിന്മീതെ പറന്ന
കൊണ്ടിരുന്നു. ആ സമയംവേനിൽ എങ്കിലും ഉയരംനിമിത്തം അ
വന്റെ മഷി ശിതത്താൽ ഉറച്ചുപോയി ആകയാൽ ഇറങ്ങുവാൻ ഇ
ച്ഛിച്ചു ജലവായുവെ അല്പംപുറത്തുവിട്ടപ്പോൾ വടക്കൻ കാറ്റുപന്തി
നെ പിടിച്ചു മിന്നലും ഇടിയുംചേർന്ന ഒരു മേഘത്തിൽ ചാടിസ
മുദ്രത്തോളം താഴ്ത്തുകയും ചെയ്തു. തിരമാല അടിച്ചുവെള്ളം തോ
ണിയിൽവന്നു വീണു എങ്കിലും പന്തുതോണിയെ വലിച്ചുകൊണ്ടു
പോയി ഒരു കപ്പൽക്കുനേരെ ചെന്നതിനാൽ അതിൽ കയറി അപാ
യം വരാതെ ഇരിപ്പാൻ സംഗതിവന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/351&oldid=199574" എന്ന താളിൽനിന്ന് ശേഖരിച്ചത്