താൾ:33A11414.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—267—

ഇരിവരും താമൂതിരിയുടെ കല്പനപ്രകാരം വാൎത്തുണ്ടാക്കിയ 5 വലി
യതോക്ക വലിച്ചുകൊണ്ടുവരുന്നത ആദിയിൽ കണ്ടു. പിന്നെ നാലു
രാജാക്കന്മാരും 10 ഇടപ്രഭുക്കന്മാരോടുംകൂട നായന്മാർ വരുന്നതുംക
ണ്ടു. അത ആർ എന്നാൽ.

1) താനൂർരാജാവായ വെട്ടത്തുമന്നൻ 4000 നായന്മാർ.
2) ചുരത്തോളം രക്ഷിച്ചുപോരുന്ന കക്കാട്ടനമ്പടി 12000
നായന്മാർ. അവന്റെപേർ കണ്ടന്നമ്പടി എന്നും കുക്കുടരാജാവെന്നും
പൊൎത്തുഗീസ പുസ്തകങ്ങളിൽ എഴുതികാണുന്നുണ്ട.
3) കോട്ടയകത്തരാജാവ് 18000 നായന്മാർ. ഇവൻപുറനാട്ടു
കര തമ്പുരാൻതന്നെ.
4) പൊന്നാനിക്കും കൊടുങ്ങലൂരിന്നും നടുവിലെ നാടുവാഴു
ന്ന കുറിവക്കോവിൽ 3000 നായർ. ഈപേരിന്നു നിശ്ചയം പോ
രാ. കുടിവഗുരുവായിരിക്കും.

ഇങ്ങനെ നാലുരാജാക്കന്മാർ നാലുകൊടികളിൻ കീഴിൽ
37000 ആയുധപാണികളായ നായന്മാരെ ചേൎത്തുകൊണ്ടു നേരിട്ടവ
ന്നു. ശേഷം 10-ഇടപ്രഭുക്കന്മാരുടെപേർ കാണുന്നതിപ്രകാരം. കൊ
ടുങ്ങലൂർ വാഴുന്ന പടിഞ്ഞാറഎടത്തുകോവിൽ. ഇടപ്പള്ളിഇളംങ്കോ
വിൽ നമ്പിയാതിരി. ചാലിയത്തവാഴുന്നപാപ്പുകോവിൽ. വേങ്ങ
നാട്ടുനമ്പിയാതിരി. വന്നലച്ചേരിനമ്പിടി. വേപ്പൂർവാഴുന്ന പാപ്പു
കോവിൽ. പരപ്പനങ്ങാടിപാപ്പുകോവിൽ. മങ്ങാട്ടുനാട്ടുകൈമൾ.
ഇങ്ങിനെഉള്ള 20000-ചില‌്വാവാനം നായരും മാപ്പിളമാരും അറവിക
ളും കോഴിക്കോട്ടനമ്പിയാതിരിയുടെ കുടക്കീഴിൽ യുദ്ധത്തിന്നായി
അടുത്തുവന്നു. അതുകൂടാതെ 160-പടകുംഉണ്ടു അതിൽ കരേറിവരു
ന്നവർ 12000-ആളോളം ആകുന്നു. ഇതല്യക്കാർ ഓരോന്നിന്നു ഈ
രണ്ടു തോക്കുണ്ടാക്കി പടവിൽവെച്ച ഉറപ്പിച്ചു ദേഹരക്ഷക്കായി വ
രുത്തി നിറെച്ച ചാക്കുകളെ ചുററുംകെട്ടിച്ചു 20-പടകുകളെ ചങ്ങല
കൊണ്ട തങ്ങളിൽചേൎത്തു പൊർത്തുഗാൽ പടകിനെഅതിക്രമിപ്പാൻ
വട്ടംകൂട്ടുകയും ചെയ്തു.

അന്നുപടകുകളിൽനിന്നു വെടിവെപ്പാൻ തുടങ്ങുമ്പോൾതന്നെ
കൊച്ചിനായന്മാർ മടങ്ങിപ്പോയി കണ്ടങ്കോരും പെരിങ്ങോരുംമാത്രം
അഭിമാനംവിചാരിച്ചു പചെകിന്റെ അരികിൽ നിന്നുകൊണ്ടാറെ
അവരെ തന്റെപടവിൽനിറുത്തി യുദ്ധവൈഭവം എല്ലാംകാണിച്ചു.
അങ്ങേപക്ഷക്കാർ ക്രമംകൂടാതെ നേരിട്ടപ്പോൾ എണ്ണംനിമിത്തം
പൊർത്തുഗാൽഉണ്ടകൾകൊണ്ടു ആയിരം ചില‌്വാനം നായന്മാർ മരി
ച്ചു പൊർത്തുഗീസർ മുറി ഏററിട്ടും ആർ മരിച്ചതും ഇല്ല അസ്തമിച്ചാ
റെ കോഴിക്കോട്ടുകാർ ആവതില്ല എന്നു കണ്ട മടങ്ങിപ്പോയി പൊർ
ത്തുഗീസൎക്ക ആശ്വസിപ്പാൻ സംഗതി വരികയുംചെയ്തു. കണ്ടകോരു
രാത്രിയിൽതന്നെ കൊച്ചിക്കുപോയി രാജാവെ ഉണൎത്തിച്ചു വിസ്മ
യംജനിപ്പിക്കയുംചെയ്തു. അനന്തരംപെരിമ്പടപ്പുതാൻ കമ്പലക്കട
വിൽവന്നു പചെകിനെ അത്യന്തം മാനിക്കയുംചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/339&oldid=199562" എന്ന താളിൽനിന്ന് ശേഖരിച്ചത്