താൾ:33A11414.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—272—

കൊച്ചിയിൽ കോട്ടപിടിച്ചു വാഴുകയും ചെയ്തു. ഇങ്ങനെ സ്രാണി
മാപ്പിള്ളമാരുടെ വൃത്താന്തം.

[ഹൊല്ലന്ത പടനായകനായ ഗുൻസ കൊച്ചി കോട്ടയെ പിടി
ച്ചതു ക്രീസ്താബ്ദം 1663-ജനുവരി 6൹ തന്നെ-1662-തിൽ അവർ
കൊടുങ്ങല്ലൂർ കോട്ടയെ പിടിച്ചടക്കിയ ശേഷം കൊച്ചിയെ വളഞ്ഞു
ആക്രമിച്ചു തുടങ്ങിയാറെയും മഴക്കാലത്തിന്നു മുമ്പെ പിടിച്ചുകൂടാ
എന്നു കണ്ടു മാൎച്ചമാസത്തിൽ ഹൊല്ലന്ത പട്ടാളം വാങ്ങിനിന്നിരുന്നു.]
നടത്തുകയുംചെയ്തു. പിന്നെ തന്റെമക്കൾ പതഹു ഹൈതൃ എന്നവരെ
യും മറ്റും കല്യാണം കഴിക്കയുംചെയ്തു.

അതിന്റെശേഷം ഇങ്ക്രിസ്സും പരന്ത്രിസ്സും വിലാത്തിയിൽ നി
ന്നും ഇണക്കംകഴിഞ്ഞ സംഗതിയാൽ പരന്ത്രീസ്സിൻറ മൂസൂബൂസിക്ക
തങ്ങളിൽ ഇണക്കം കഴിഞ്ഞിരിക്കുന്നുഎന്നും അതുകൊണ്ട ഇനി സുൽ
ത്താന്റെ ഒന്നിച്ചുനിന്ന ഇങ്കിരിസ്സോട പടചെയ്യെണ്ടഎന്നും കത്തവ
ന്നാറെ ആവൎത്തമാനത്തിന്ന മൂസൂബൂസിസുൽത്താന എഴുതിഅയച്ച
ഞങ്ങളെ രാജാവും ഇങ്കിരിസ്സുമായി ഇണങ്ങിപ്പോകകൊണ്ട പടചെ
യ്യെണ്ടഎന്ന വൎത്തമാനംവന്നിരിക്കുന്നു എന്നും മറ്റും എഴുതിയകത്ത
സുൽത്താൻകണ്ടാറെ നീ ഇണങ്ങിയിരിക്കുന്നു എങ്കിൽ നീപോയി
ക്കൊഎന്നും ഞാൻഇണങ്ങുകഇല്ലന്നും മറ്റും മറുവടിഅയച്ചാറെ അവനും
പാളയവും പോകയുംചെയ്തു. അപ്പോൾ അവനവതലായിട്ട ആൎക്കാട്ടെ
ക്കഏതാനുംപാളയം സുൽത്താൻഅയക്കയുംചെയ്തു. പിന്നെനല്ലസുഖ
മായിട്ട ആൎക്കാട്ടെകോട്ട വന്തവസ്താക്കി ശീരങ്കപ്പട്ടണത്തെകോട്ട ഏറ്റ
വുംകേമമായുംഎടുത്തുണ്ടാക്കയും അതിൽഏറിയ കൌതുകമായിട്ടും അ
പൂൎവ്വമായും ചില പണികളും മഹലും1 മാളികയും വീടുകളുംമറ്റുംതീ
ൎക്കയും തനിക്കഇരിപ്പാൻ പൊന്നകൊണ്ടും നവരത്നംകൊണ്ടും ഏറിയ
വിതമായിട്ടും ലെങ്കമായും ഒരുതകത്ത2 നരിയുടെ കോലമായിട്ട
ഉണ്ടാക്കയും കോട്ടയുടെപുറത്തെ ലാൽവാകഎന്ന ഒരു പൂത്തോട്ടം ഉണ്ടാ
ക്കി ആയ്തിൽഏറിയ അപൂർവ്വമായ കായികനികളും അനാജികളും
മറ്റും നട്ടുണ്ടാക്കി അതിൽ ഒരുപള്ളിയും മക്കാമും ഏറിയാ അപൂർവ്വ
മായും അതിശയമായുംഉണ്ടാക്കി അതിനൊക്കയും പൊൻതാഴികയും
വെച്ചു. ഇതപോലെ ഒത്ത എടുപ്പുകൾ മറ്റഒരുരാജ്യത്തുംഇല്ല. അ
തിന്റെശേഷം പാദിശാഹു എന്ന പേരുംവിളിച്ച ദൌലത്തും3 യജ
മാനത്വവും അധികമായ കേളിയും എല്ലാദിക്കിലും വളരെപരസ്യമാ
ക്കയുംചെയ്തു. പിന്നെ മിലമര്യാദയും കാനൂലുംകെട്ടപട്ടളയും ഒക്കെ
ശെറകവോട ചേർത്തുണ്ടാക്കയുംചെയ്തു.

പിന്നെ സുൽത്താന്റെ ഒരുമകനിക്ക ഹൈതറാബാദനവാവന
ജാമലിഖാൻമകളെ പെങ്കെട്ടപറഞ്ഞു കത്തഎഴുതി ആളെ അയച്ചാ
റെ നജാമലിഖാൻ നവാവപണ്ടെ പൂർണ്ണമായിട്ട നവാവുംരാജാങ്കവും

1 കൊയിലകം.
2 സിംഹാസനം.
3 ഐശ്വര്യം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/344&oldid=199567" എന്ന താളിൽനിന്ന് ശേഖരിച്ചത്