താൾ:33A11414.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—264—

നിണക്കും ചിലസ്ഥാനങ്ങൾ നാം കല്പിച്ചുതരുന്നതും ഉണ്ട. ശേഷം
അലങ്കാരത്തോടുകൂടി പോരുകയുംചെയ്യട്ടെ. എന്ന ചേരമാൻ പെരു
മാൾ അരുളിച്ചെയ്ത കേട്ടതിൻറ ശേഷം അവൻ യാത്ര ഉണൎത്തിച്ചു
പോകയും ചെയ്തു. അങ്ങുചെന്നു കമ്മാളരുമായി കണ്ടു നിങ്ങൾ ഞാൻ
പറഞ്ഞവണ്ണം കേൾക്കും എന്നുണ്ടെങ്കിൽ ഒട്ടുംവൈകാതെ പുറപ്പെടു
കെ വേണ്ടു. കോലാഹലത്തോടുംകൂടി പോകയുംവേണം നമുക്കു എന്ന
എല്ലാവരും സന്തോഷിച്ചു പാണനു കടുത്തിലയും പലിശയുംകൊ
ടുത്തു വീരവാളിപ്പട്ടും കച്ചയും തലയിൽകെട്ടിച്ചു മുമ്പിൽ അകമ്പ
ടി നടത്തിച്ചു നടത്തംചൊല്ലി ഈഴവരെ ചങ്ങാതവും കൂട്ടി മുകവ
രെകൊണ്ടും മുക്കവെരെകൊണ്ടും കെട്ടുംഎടുപ്പിച്ചു അങ്ങനെവന്നു പെ
രുമാളെകണ്ടു പിഴയുംപോക്കിച്ചു ഈവണ്ണംനിങ്ങൾ എന്നും ആച
രിച്ചുകൊൾക എന്ന ആജ്ഞയും വാങ്ങി തങ്ങടെതങ്ങടെ ദിക്കിൽ
പോയി എല്ലാവരും ഇരിക്കയുംചെയ്തു. അതുകൊണ്ട ഈഴവർ മുകയർ
മുക്കുവർ ഇവർ ഈഴത്തുനാട്ടിൽനിന്നുവന്നവർ എന്നും പറയുന്നു. (ഈ
ഴവർക്കു തീയർ എന്നപേരുണ്ടായതു ദ്വീപർ തീവർ എന്നതിൽ ഉത്ഭ
വിച്ചതത്രെ. അതുകൊണ്ടഅവർ സിംഹളദ്വീപിൽ നിന്നുവന്ന പ
രിഷ എന്നുള്ളപഴമ സത്യം തന്നെ ആയിരിക്കും. തെങ്ങു എന്ന നാ
മധേയത്തിന്നു തെക്കുനിന്നുള്ള മരംഎന്ന അൎത്ഥം ആകുന്നതുകൊണ്ടു
ഈഴദ്വീപുകാർ വന്നു കുടിയിരിക്കുമ്പോൾ തേങ്ങയുംകൊണ്ടുവന്നു
കേരളത്തിൽ നട്ടുതുടങ്ങി എന്ന ഊഹിപ്പാൻ സംഗതി ഉണ്ടു. )

3 വ്യവഹാരമാലയിൽനിന്ന എടുത്തഋണദാനം

ഇന്നവിധത്തിൽ കടംവാങ്ങിച്ചദ്രവ്യം കൊടുക്കാമെന്നും ഇന്ന
വിധത്തിൽ വാങ്ങിച്ചദ്രവ്യം കൊടുക്കെണ്ട എന്നും കടം കൊടുക്കു
ന്നതിന്നു ഇന്നവർ അധികാരി എന്നും ഇന്നസമയത്ത കൊടുക്കെണ
മെന്നും ഇന്നപ്രകാരമായിട്ട കൊടുക്കെണമെന്നും കടം വാങ്ങിച്ചവൻ
ഇടത്തിൽഉള്ള അഞ്ചധൎമ്മങ്ങളെയും കടംകൊടുക്കേണ്ടും പ്രകാരത്തെ
യും വാങ്ങിക്കെണ്ടും പ്രകാരത്തെയും ചൊല്ലുന്നപദത്തിനു ഋണദാന
മെന്നുപേർ. പണയംമുതലായ്തു വാങ്ങിയും കൊണ്ട കടംകൊടുക്കു
ന്നതിൽ മാസമൊന്നിനു നൂററിന്നു ഒന്നേകാൽപണം വീതം പലി
ശവെച്ചശീട്ട എഴുതി വാങ്ങിയുംകൊണ്ട കൊടുക്കെണം.

മാസം ഒന്നിന്ന ഒരു പണംവീതം പലിശവെച്ച എഴുതി വാ
ങ്ങിച്ചുംകൊണ്ട കടംകൊടുക്കണം. മാസം ഒന്നിന്ന നൂററിന്ന ഒരു
പണം പലിശയും വെച്ച കടംകൊടുക്കുന്നത എത്രയും സത്തുക്കളുടെ
ധൎമ്മമായിട്ടുള്ളത. പിടിപ്പതു പൊൻവെള്ളി മുതലായ പണയം എങ്കി
ലും നിലംപുരയിടം തൊട്ടെങ്കിലും പിടിച്ച ജാമ്യംഎങ്കിലും സാക്ഷി
യോടുംകൂടി എഴുതിവാങ്ങിച്ചുംകൊണ്ട കടംകൊടുക്കെണം.

സമ്മതിച്ചഎഴുതി വാങ്ങിച്ചപലിശക്ക അധികം സിദ്ധിക്ക
യില്ല. സമ്മതിച്ചഎഴുതിയ പലിശ മാസം ഒന്നിന്ന അഞ്ചപണം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/336&oldid=199559" എന്ന താളിൽനിന്ന് ശേഖരിച്ചത്