താൾ:33A11414.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—261—

3

കോലം വേണാട്ടോടിടയിൽ ഉള്ള രാജാക്കന്മാരും ഇടപ്രഭുക്കന്മാരും
വാണിരിക്കുംകാലം കോഴികൊട്ടകോയവന്ന മൂലം പറയുന്നു.

മസ്കിയത്തദ്വീപിങ്കൽ ഇരിവർ പുത്രന്മാർ ജനിച്ചുണ്ടായി
ഒരു ബാപ്പെക്ക പിന്നവർ. ബാലിസുഗ്രീവന്മാരെപോലെ ഇടഞ്ഞ
പ്പൊഴെ അവരുടെ ബാപ്പ മൂത്തവനോടു പറഞ്ഞു. നിങ്ങൾതമ്മിൽ
മത്സരിച്ചു മറ്റെയവൻ നിന്നെവധിക്കും എന്റെ ശേഷത്തിങ്കൽ.
അതുകൊണ്ട നിങ്ങൾ ഇരിവരും ഇവിടെ ഇരിക്കേണ്ടാ നീവല്ല ദ്വീ
പാന്തരത്തിങ്കൽ പോയി നിന്റെടം കഴിക്കെഅത്ര നിണക്കുനല്ല
തു. അതിന്നു നിണക്കുപൊറുപ്പാൻ മാത്രം പൊന്നു ഞാൻ തരുന്നുണ്ടു
എന്ന പറഞ്ഞു ഒരു കപ്പലിൽ പിടിപ്പതു ദ്രവ്യം കൊടുത്തു അവനെ
അയച്ചു. അവൻ ആ പൊന്നും കൊണ്ട അനേകരാജ്യങ്ങളിൽ ചെന്നു.
അവിടവിടെ വാഴും രാജാക്കന്മാരെക്കണ്ടു തിരിമുൽകാഴ്ചവെ
ച്ചാൻ. അതൊ എന്തെല്ലാം കാഴ്ചവെച്ചു അച്ചാർ പൂശുപെട്ടിയിൽ
പൊന്നുംവെച്ചടച്ചു അച്ചാറെന്നു പറഞ്ഞു വെക്കും . അങ്ങനെ വേ
പ്പാൻ കാരണം അവരവരുടെ നേരും നേരുകേടും തിരിച്ചറിഞ്ഞ വി
ശ്വസിപ്പാനായിട്ട നേരുള്ളിടത്തു തനിക്കിരിപ്പാൻ അവരവരെ പരീ
ക്ഷിപ്പാൻ തന്നെ ഇങ്ങനെ വെച്ചുകണ്ടതു. അങ്ങനെ അനേകം രാജാ
ക്കന്മാരെ പരീക്ഷിച്ചു അവർ ആരും അതിന്റെനേർ പറഞ്ഞില്ല.
പിന്നെ പൂന്തുറക്കൊനെ കണ്ടുവെച്ചവാറെ പറഞ്ഞു. ഇതാ ഇതുനി
ന്നൊടപകൎന്നു പോയി ഇതച്ചാറല്ല സ്വൎണ്ണം ആകുന്നു, എന്നു പറ
ഞ്ഞാറെ വിശ്വസിപ്പാൻ നന്നു എന്ന അവനുബോധിക്കയും ചെയ്തു.
ഇങ്ങനെ കോഴിക്കോട്ടകൊയ (കോജ) പന്ന പ്രകാരം.

4

ഒരു ദിവസം ചേരമാൻപെരുമാൾക്ക അലക്കുന്നവെളുത്തെ
ടൻ ഒരു ആചാരിസ്ത്രീയുടെ ചൊൽകേട്ടു പെരുമാളുടെ തുണിഅധി
കമായി വെളുപ്പിച്ചപ്പോൾ പെരുമാൾ പ്രസാദിച്ചു. അന്നു വെളുത്തെ
ടൻ എനിക്ക ആചാരിസ്ത്രീയെ വിവാഹം കഴിപ്പിച്ചു തരണം എ
ന്ന അപേക്ഷിച്ചാറെ. അങ്ങനെതന്നെ എന്നപെരുമാൾ അരുളിചെ
യ്തു. തട്ടാൻ-ആശാരി, മൂശാരി-കൊല്ലൻ ഈനാലുജാതിക്കാരെയും
വരുത്തി വെളുത്തേടത്തവന അചാരികന്യകയെ കൊടുക്കെണം എ
ന്ന അരുളിചെയ്താറെ. ആയ്ത ഞായമല്ലാത്ത കാര്യമാകുന്നു എന്ന അ
വർ പറകയുംചെയ്തു. അതിൻറ ശേഷമായിട്ടും എത്രയും നിൎബ്ബ
ന്ധിച്ചു പറഞ്ഞതുകേട്ടു. ഈ കാര്യം സമ്മതിച്ചില്ലാ എങ്കിൽ ചേ
രമാൻപെരുമാൾ ദന്ധിപ്പിക്കുമെന്നവെച്ചു ഭയപ്പെട്ടു ആചാരിസ്ത്രീ
യെ കൊടുക്കാം എന്നും ആയതിന്ന ഒരുനാളും നേരവും ആക്കി മുഹൂർ
ത്തം നിശ്ചയിച്ചു വെളുത്തേടത്തവനും അവന വേണ്ടത്തക്കവരും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/333&oldid=199556" എന്ന താളിൽനിന്ന് ശേഖരിച്ചത്