താൾ:33A11414.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—262—

കൂടി ആശാരി സ്ത്രീയുടെ പുരക്കൽ വരട്ടെ എന്നും ഉണൎത്തിച്ചാറെ അ
ങ്ങിനെ തന്നെ എന്ന അരുളിചെയ്തതകേട്ട അവർ പോകയും ചെയ്തു.
അവർ ആശാരി സ്ത്രീയുടെ പുരക്കൽചെന്നു യന്ത്രപ്രയോഗമായി
ഒരു പന്തൽ തിൎത്തു. ആ പന്തലിൻറ തൂണുതട്ടിയാൽ പന്തൽ വീഴു
മാറാക്കിവെച്ചു. അവിടെ നാളുംനേരവും നോക്കി വെളുത്തേടത്തവ
നും അവന്റെ കൂടയുള്ളവരുംവന്ന ഇരുന്നാറെ കമ്മാളർചെന്ന തൂണു
തട്ടിക്കളഞ്ഞു പന്തൽവീണു വെളുത്തേടത്തവനും അവന്റെ കൂടവന്ന
എല്ലാവരും മരിച്ചുപോകയും ചെയ്തു. അതിൻറ ശേഷം ഇനി ഈ
നാട്ടിൽ കുടിയിരുന്നാൽ ചേരമാൻപെരുമാൾ മൂലച്ശേദം വരു
ത്തും എന്നഭയപ്പെട്ട അന്നുരാത്രിതന്നെ പെണ്ണും പിള്ളകളെയും കൂട്ടി
കൊണ്ട എല്ലാവരും പുറപ്പെട്ടുപോകയും ചെയ്തു. അവർഈഴത്തുചെ
ന്ന ഈഴത്തുരാജാവിനെക്കണ്ടു വസ്തുതഉണൎത്തിച്ചു അവിടെപാൎത്തു.
മുക്കാലം കഴിഞ്ഞപ്പൊഴെക്ക മലയാളത്തിൽ ദേവാലയങ്ങളും ബ്ര
ഹ്മാലയങ്ങളും പണിചെയ്യേണ്ടുന്നതിന്നും കല്യാണംകഴിക്കുന്ന
സ്ത്രീകൾക്കമംഗല്യസൂത്രം ഉണ്ടാക്കേണ്ടതിന്നും ആളില്ലാതെ വളരെ
കുഴങ്ങി ഇവരെതിരഞ്ഞ ആളെ അയച്ചാറെ ആയാൾ ഈഴത്തുചെന്ന
കമ്മാളരോടവസ്തുതപറഞ്ഞപ്പോൾ ഞങ്ങൾ മലയാളത്തിൽവന്നാൽ
ചേരമാൻപെരുമാൾ ഞങ്ങളെകൊന്നുകളയും എന്നുവിചാരിച്ചു ഞ
ങ്ങൾ ആരും മലയാളത്തിലെക്ക ഇല്ലെന്ന പറഞ്ഞതു കേട്ടു അവൎക്ക
പല പ്രകാരത്തിലും സത്യംചെയ്തുകൊടുത്തു. അതുബോധിച്ചാറെ
ഈഴത്തരാജാവവർകളുടെ അരിയത്ത അവർചെന്നു ഞങ്ങൾ മലയാ
ളത്തിലെക്ക പുറപ്പെട്ടു എന്നയാത്രഉണൎത്തിച്ചാറെ വഴിതുണയായിട്ട
ചിലഈഴക്കാരെയും ഒരു സേവകനെയും കൂട്ടി അയക്കുകയും ചെയ്തു.
ആയവർ എല്ലാവരും കൂടി മലയാളത്തിൽവന്നു ചേരമാൻ പെരുമാ
ളെ കണ്ടാറെ കമ്മാളൎക്കും അവരോടുകൂടിവന്ന ഈഴവൎക്കും സേവകനും
വേണ്ടുന്നബഹുമാനങ്ങൾ ഒക്കയും കൊടുത്തു വേണ്ടുംവണ്ണംആക്കി ഇ
രുത്തുകയും ചെയ്തു. അന്നുകൂടവന്നവർ അത്രെ ഈഴവർ. ആ സേവകൻ
വന്നവനത്രെ തണ്ടായ്മസ്ഥാനത്തോടും കൂടി ഇരിക്കുന്നവൻ. (ഇതു
കേരളനാടകം എന്ന ഗ്രന്ഥത്തിൽനിന്ന എടുത്തതു.)

5

ഈഴവർ ഈഴദ്വീപിങ്കൽ നിന്നുവന്ന പരിഷകൾ. (ഈഴം
എന്നതൊ സിംഹളം എന്നും സീഫളം എന്നും ചൊല്ലുന്ന ദ്വീപാകുന്നു)
കമ്മാളർ ചേരമാൻ പെരുമാൾക്ക അലക്കി പിഴിയുന്ന വെളുത്തേടൻ
ഞങ്ങൾക്കും അലക്കിപിഴിഞ്ഞതരെണം എന്ന അവനൊട പറഞ്ഞ
തിന്റെ ശേഷം അവൻ അനുസരിക്കാത്ത സംഗതിക്ക അവനെ വെ
ട്ടികൊന്നു നീരിലാഴ്ത്തികളകയും ചെയ്തു. അതുകേട്ടു ചേരമാൻ
പെരുമാൾ അവരെ വരുത്തി അന്വേഷിച്ചപ്പോൾ. ഞങ്ങളെ പെ
ണ്ണിനെ അവനുകൊടുക്കണം എന്നു പറഞ്ഞതിന്റെശേഷം അവ
നെ ഞങ്ങൾ കൊന്നത എന്ന രാജാവകേട്ടവാറെദ്വെഷിച്ചു നാട്ടുന്ന

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/334&oldid=199557" എന്ന താളിൽനിന്ന് ശേഖരിച്ചത്