താൾ:33A11414.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—268—

താമൂതിരി ബ്രാഹ്മണരോടുചൊടിച്ചു തൊല‌്വിയുടെകാരണം
ചോദിച്ചപ്പോൾ ഭഗവതിക്ക അസാരം പ്രസാദക്കേടായിരുന്നു
ഞങ്ങൾ ചെയ്ത കൎമ്മങ്ങളാൽ അതഎല്ലാംമാറി ഞായറാഴ്ചജയത്തിന്നു
ശുഭദിവസം ആകുന്നു നിശ്ചയം എന്ന അവർ ബോധിപ്പിച്ചു. ഇതു പെ
സഹപെരുനാൾആകകൊണ്ട പൊർത്തുരുംഗീസ നല്ലനാൾഎന്നു വി
ചാരിച്ചുപാർത്തു. ആ ഞായറാഴ്ചയിൽതന്നെ [മാർച്ച് 25] തകൎത്തപട
ഉണ്ടായി പുഴഎല്ലാം രക്തമയമായിതീൎന്നു കടവുകടപ്പാൻ കഴിവുവന്ന
തുമില്ല. പാതിപടകുകൾ കൊച്ചികോട്ടപിടിക്കേണ്ടതിന്നു രാത്രികാ
ലത്തു തെക്കോട തിരിഞ്ഞഓടിയാറെ പചെകു ഉപായം അറിഞ്ഞ
ഉടനെ വഴിയെചെന്നു കൊച്ചി കോട്ടയരികിൽ അവരോടഎത്തി
വെടിവെച്ചു ഛിന്നഭിന്നമാക്കുകയും ചെയ്തു.

ചൊവ്വാഴ്ചയിൽ മൂന്നാമതും വലിയപോർ ഉണ്ടായാറെ ഇതല്യ
ക്കാർ ഇരുവരും ഓരോരൊകൌശലം പ്രയോഗിച്ചിട്ടും ജയംവന്നില്ല.
ഉച്ചതിരിഞ്ഞിട്ടു 2 നാഴികയായാറെ താമൂതിരി ആവതില്ല എന്നു
കണ്ട നായന്മാർ മടങ്ങി വരണം എന്നു കല്പിച്ചു. ആയവർ ബ്രാഹ്മ
ണരുടെ കൎമ്മവും ജ്യോതിഷവുംഎല്ലാം മായം ദുഷിച്ചംശപിച്ചുംപറ
ഞ്ഞു പിൻവാങ്ങിനില്ക്കയുംചെയ്തു. കൊച്ചിക്കാർ മൂന്നുജയങ്ങൾനിമി
ത്തം വളരെ പ്രസാദിച്ചു രാജാവും ഓരോരൊ ഉത്സവംഘോഷിപ്പിക്ക
യാൽ മാപ്പിളമാർ ഏററവും ക്രൂദ്ധിച്ചുകൊല്ലത്തും കണ്ണനൂരിലും ഉള്ള
വൎക്ക എഴുത്തയച്ചു പൊൎത്തുഗീസർ അശേഷം തോററുംപട്ടും പോയി
താമൂതിരിവരുവാറുണ്ട എന്ന അറിയിച്ചു. അതുകൊണ്ട ആ രണ്ടസ്ഥ
ലങ്ങളിലും ചോനകർ മത്സരിച്ചുകാണുന്ന വളക്കാരെ കൊല്ലുവാൻ
തുടങ്ങിയാറെ ചെട്ടികൾക്കവന്ന എഴുത്തിനാൽ താമൂതിരിതോററ
തിൻറ പരമാൎത്ഥം എല്ലാടവും പ്രസിദ്ധമായി മാപിള്ളമാർനാണി
ച്ച ഒതുങ്ങിപാൎത്തു. പൊൎത്തുഗീസരിൽ ഒരുവന്നുമാത്രം കൊല്ലത്തങ്ങാ
ടിയിൽതന്നെ അപായംവന്നതെഉള്ളു. പെരിമ്പടപ്പിന്റെ അയൽ
വക്കത്തുള്ള ഇടവകക്കാരും കമ്മന്മാരും ഈ അവസ്ഥ ഒക്കെയും വി
ചാരിച്ചാറെ താമൂതിരി പ്രമാണം അല്ല എന്നുതോന്നി. അവരിൽ
മങ്ങാട്ടുമൂത്തകൈമൾ ഉണ്ട. അവൻ വൈപ്പിൽവെച്ചു ഉദാസീനായി
പാൎത്തവൻതന്നെ. അവൻ ഉടനെ രാജാവെചെന്നുകണ്ടു അല്പംക്ഷാമം
വന്ന പ്രകാരം കേട്ടിരിക്കുന്നു എന്നാൽ കഴിയുന്നെടത്തോളം കൊ
ററിന്നു ഞാൻ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നെല്ലും മറ്റും
പല സാധനങ്ങളെയും തിരുമുമ്പിൽ വെക്കുകയും ചെയ്തു.

നമ്പിയാതിരി നാം ഇപ്പോൾസന്ധിച്ച മഴക്കാലത്തിൻ മുമ്പെ
മടങ്ങിപോകെണം എന്നു താമൂതിരിയോടു മന്ത്രിച്ചു മറ്റുംപലസ്നേ
ഹിതന്മാരും യുദ്ധം സമർപ്പിക്കെണം എന്നു ബുദ്ധി പറഞ്ഞു. ഇടപ്പ
ള്ളി പ്രഭുവൊ വിരോധിച്ചു മാപ്പിള്ളമാരും ഇനിചിലത പരീക്ഷി
ക്കെണമെന്നുചൊല്ലി സമ്മതം വരുത്തി പുതിയയുദ്ധത്തിന്നു കോപ്പി
ടുകയുംചെയ്തു. (ഇതുബറോസ മുതലായ പറങ്കിപുസ്തകങ്ങളിൽനിന്ന
എടുത്തതു.)

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/340&oldid=199563" എന്ന താളിൽനിന്ന് ശേഖരിച്ചത്