താൾ:33A11414.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—269—

5. സുറിയാണികൾ പറങ്കിപ്പാതിരികളുടെ വശത്തിലായ ശേ
ഷം മത്സരിച്ചു സ്വാതന്ത്ര്യം പ്രാപിച്ച പ്രകാരം

കൎത്താവിനുടെ ആണ്ടു 1598-ൽ കൊല്ലം 573-ൽ അലെശുപ
റങ്കി മെത്രാൻ ഗോവയിൽനിന്നുവന്നു കൊച്ചിയിൽ രാജാവിനെ
സ്വാധീനമാക്കി വരാപ്പുഴെ വീടുവെച്ചു ദർശനമാക്കി 1599-തിൽ
കൊല്ലം 774-ൽ ഉദിയമ്പേരൂർ സുന്നൊദൊസു 1 കൂടി സുറിയാനിമ
ര്യാദകൾ ഒക്കയുംനീക്കി പറങ്കിമര്യാദകൾ നടത്തുകയുംചെയ്തു. തി
രുവിതാംകോട്ടുകാരും ചാട്ടുകുളങ്ങരക്കാരും കൂടിയില്ല. അന്നത്തെ കൂ
ട്ടത്തിൽ പ്രമാണികൾ അല്ലേശുമെത്രാനും ബുദ്ധിക്കാരൻ പ്രാൻസി
സ്‌ക്കൊസപാതിരിയും വള്ളുരിത്തിയിൽ യാക്കോബപാതിരിയും
ബലത്താലൈകൂടിയ ഗിവൎഗ്ഗീസ അൎക്കദുയാക്കൊനും 2 മര്യാദകളും
ക്രമങ്ങളും മാറ്റിയതിന്റെശേഷം അവിടെകൂടിയതിൽ എതാനും
കത്തങ്ങൾ 3 പാതകഞ്ചുകവും ഉടൽകവചവും വിപരീത ധാരണരാ
യി വരികയും ചെയ്തു ഇതിന്റെശേഷം 1604-ൽ കൊല്ലം 77നു-മാ
ണ്ടു കർക്കടകമാസം 25നു-ഗീവർഗ്ഗീസ അർക്കദുയാക്കൊൻ കാലം
ചെയ്ത 4 അംകമാലിക്കരെ ചെറിയ പള്ളിയിൽ അടങ്ങുകയും ചെ
യ്തു. ഉദിയംപേരൂർകൂട്ടം കഴിഞ്ഞശേഷം 55-സംവത്സരം പറങ്കിമ
ര്യാദ നടന്നുവരുമ്പോൾ മിശീഹാക്കാലം 1653-ൽ കൊല്ലം 823-മാ
ണ്ട മാർഗിനാത്യൊസ പത്രിയർക്കിസ 5 മലയാളത്തിൽ വരുവാനാ
യിട്ട മൈലാപ്പൂരവന്നാറെ ഈദേഹത്തമലംകരെക്ക അയച്ചാൽ ന
ടത്തിവരുന്നമര്യാദക്ക ഭേദംവരുത്തുമെന്നുവെച്ച അവിടെ പാർപ്പി
ച്ചിരിക്കുമ്പോഴത്ര മാൎത്തോമ്മാശ്ലീഹായുടെ കവറിങ്കൽ 6 കുമ്പിടുവാ
നായിട്ട ചെങ്ങന്നൂർ ഇട്ടിചെമ്മാശും കുറവലങ്ങാട്ടു കിഴക്കേടത്തു കു
ര്യൻചെമ്മാശും 7 ചെന്നിരുന്നതു. പാത്രിയർക്കിസിനെ അവർ ക
ണ്ട ഇവിടത്തെ കുഴപ്പുകൾ പറഞ്ഞതിനെകേട്ട ആദേഹവും വളരെ
ദുഃഖിച്ചു. ചെമ്മാശന്മാരും സങ്കടപ്പെട്ടതിനെ പ്രങ്കായക്കാർ അറിഞ്ഞ
ഉടൻ ഇനി ഇവർ തമ്മിൽ കാണായ്വാൻ ഒരു മുറിയിലാക്കി കാ
ലവും വെച്ചു സൂക്ഷിക്കകൊണ്ടു - ചതിക്കുമെന്നു നിശ്ചയിച്ചു രഹസ്യ
ത്താലെ ചെമ്മാശന്മാരെ വിളിച്ചു അക്കാലത്തിൽ വാഴുന്ന തൊമ്മാ
അർക്കദുയാക്കോനെ അപ്പിസ്ക്കൊപ്പായായിട്ട വാഴിക്കത്തക്കവണ്ണം
ഉടമ്പിടികൊടുത്തു യാത്രയാക്കിയതിൻറ ശേഷം . അവർവന്നു വർ
ത്തമാനങ്ങൾ ഒക്കയും ബോധിപ്പിച്ചു കടലാസുംവായിച്ചു കണ്ടഉടൻ
എല്ലാവരും കൂടത്തക്കവണ്ണം എഴുതിഅയച്ചു. എല്ലാവരും കൂടിയ
പ്പോൾ പാത്രിയർക്കിസിനെ പറങ്കികൾ കൊച്ചിയിൽ കൊണ്ടുവന്നു


1 സഭായോഗം.
2 ഒരുസഭാസ്ഥാനി.
3 കത്തനാർ എന്ന സുറിയാണിബോധകന്മാർ.
4 മരിച്ചു.
5 സകല സുറിയാണിപള്ളികൾക്കും പ്രധാനയായവൻ.
6 മയിലാപ്പൂരിലുള്ള പള്ളിയിലെ കല്ലറ.
7 ചെമ്മാശ-സഭാശുശ്രൂഷക്കാരൻ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/341&oldid=199564" എന്ന താളിൽനിന്ന് ശേഖരിച്ചത്