താൾ:33A11414.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—273—

ആയിരിക്കകൊണ്ട ഠിപ്പുസുൽത്താൻ പുരാണമില്ലാതെ പുതിയ
സുൽത്താനായ്തകൊണ്ടും തനിക്ക ദ്വെഷ്യമായി വന്നിരിക്കുന്നു
എന്നുംമറ്റും കളിയായിട്ട നിന്ദിച്ചുപറഞ്ഞ മറുവടി എഴുതി അയച്ചാ
റെ സുൽത്താനിക്ക വളരെ ദ്വെഷ്യമായി ഉടനെതന്നെത്താൻ മറുവടി
എഴുതി അള്ളാഹുത ആലാഅർ വാഹിനെഒക്കെയും പടച്ചുകൂട്ടപെട്ടനാ
ളിൽ അവരവർക്ക പകുതിയായിവിധിക്കപ്പെട്ട സമയം എന്നെ
സുൽത്താനും നിന്നെ നവാവും ആക്കിയിരിക്കുന്നു എന്നും ആയ്തുകൊ
ണ്ട നീ എന്നെക്കാണെ പഴമഅല്ലഎന്നും സുൽത്താൻഎന്നും നവാവ
എന്നും പറയുന്നപേരകൊണ്ടും സ്ഥാനംകൊണ്ടും നിന്നെക്കാൾഒട്ടേറ
വലിയതായിട്ടുള്ളത ഞാനാകുന്നുഎന്നും നീഒട്ടേറ തിരിയാത്തവൻ
ആകകൊണ്ടാകുന്നു. ഇപ്രകാരം ഇനിക്ക എഴുതിയ്തഎന്നും ഇനി
നിന്റെ പേര നജാമലിഖാൻ1 അല്ലെന്നും അജാമലിഖാൻ2 ആകു
ന്നുഎന്നും അതകൊണ്ട ഇനി നമ്മളിൽ പടതന്നെഎന്നും മറ്റും മറുവ
ടിഎഴുതി അയക്കയുംചെയ്തു. ആയ്ത നവാവ നജാമലിഖാൻ കേട്ട
പ്പോൾ വലിയദ്വേഷ്യവും പകയും വെച്ചു പടെക്കവേണ്ടിമഹറാ
ട്ടന്റെ രാജാക്കന്മാരെയും ഏറിയപാളയം കുമ്മക്ക3 കൂടുകയും അത
സുൽത്താൻ കേട്ടപ്പോൾ ഏറിയ പാളയത്തോടുകൂടെ പടയുങ്കൊണ്ട
പുറപ്പെട്ടു നജാമാലിഖാന്റെ അദൂനിഎന്ന പറയുന്ന വലുതായിട്ടുള്ള
നാടും കോട്ടയും ഏറിയ പാളയവും മുതലും കുഞ്ഞുകുട്ടികളും ഉള്ള
സ്ഥലത്ത് വളഞ്ഞിട്ട റസ്ഥ4 മുട്ടിച്ച ബുർദ കെട്ടി വലിയ
തോക്ക കയററി കോട്ടകൊള്ള വെടിവച്ചപ്പോൾ ആ കോട്ടയുടെ
അകത്തെ നജാമാലിഖാൻ ജേഷ്ഠൻ നവാവ ബസലാജെങ്കഒസിർ ഏ
റിയ പാളയക്കാരെക്കൊണ്ട കോട്ടയുടെ അകത്തനിന്നും വലിയതോ
ക്കിന്റെ വെടിവെക്കയും അങ്ങിനെ ഏറിയനാൾ പടവെട്ടി ഏറി
യആൾ ഇരിപുറവും വീണു. പിന്നെ സുൽത്താൻ വെടിയുടെ ഊ
ക്കകൊണ്ട കോട്ടഉടഞ്ഞ റസ്തുംമുട്ടിയപ്പോൾ കോട്ടയുടെ അകത്തു
ള്ളവർ ഒക്കെയും രാമാനം ഒളിച്ച ചാടിപ്പോകയുംചെയ്ത ഹൈതറാ
ബാത കൊള്ളതന്നെ പോയിപാൎത്തു. അതിൽനിന്നും എതാനും ആ
ളെ സുൽത്താൻ ചിറപിടിച്ച കോട്ടയും പിടിച്ചുകവർന്നു സുൽ
ത്താന്റെ കൊടിയുംഇട്ടു വന്തവസ്താക്കി. അതകൂടാതെ നജാമലി
ഖാന്റെ ചിലനാടും കോട്ടയും വെട്ടിപ്പിടിച്ചു എന്നാറെനജാമലി
ഖാൻ പേടിച്ച ഇങ്കിരീസ്സിനെയും മഹറാട്ടനെയും കുമ്മക്കകൂട്ടി ഹൈ
തറാബാദഎന്നനാടും കോട്ടയും ഉറപ്പിച്ചുനിൽക്കയും എന്നാറെ സുൽ
ത്താൻ അവിടെ പോകേണ്ടതിന്ന ദൂരംവളരെ ഉണ്ടാകകൊണ്ടും
തന്റെ മകന്റെ കല്ല്യാണം കഴിക്കേണ്ടതിന്നും അത കഴിച്ചവഴിയെ
നോക്കികൊള്ളാമെന്നും വെച്ചു സുൽത്താൻ മലയാളംകൊള്ളെപുറപ്പെട്ടു

1 നാടുവാഴി.
2 മ്ലെച്ഛൻ.
3 തുണ.
4 നരത്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/345&oldid=199568" എന്ന താളിൽനിന്ന് ശേഖരിച്ചത്