താൾ:33A11414.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—260—

2

കൊച്ചിയിൽ മൂത്തകോവിലും കൊച്ചിയിൽഇളയകോവിലും
ഉണ്ട. അങ്ങനെ ഇരിക്കുംകാലത്തു കൊച്ചിയിൽ നടുമുററത്ത ഒരുചെ
റുനാരകം ഉണ്ട. നാരങ്ങ കായ്ചുമൂത്താൽ ഇളയതാവഴിയും ആളുക
കളും കൂടിവന്ന പറിച്ചുകൊണ്ടു പോയികളയും . അക്കാലം . രേവതി
പട്ടദാനംകഴിഞ്ഞ ഒരുഭട്ടതിരി അവിടെക്ക എഴുന്നെള്ളി. രേവതി
പട്ടദാനത്തിൻറ ഊട്ടുംസംഭാരപും ചോദിച്ചു മൂത്തതാവഴിയിന്നു
ഊട്ടും സംഭാരങ്ങളും പറഞ്ഞു നാരങ്ങകറിയുടെ യോഗങ്ങളും കേൾ
പ്പിച്ചു. ഈചെറുനാരങ്ങ മൂപ്പിച്ചുഎനിക്ക തരണമെന്നരുളിചെയ്തു
ഭട്ടതിരി. നാരങ്ങമൂത്താൽ ഇളയതാവഴിയും ആളുകളും കൂടവന്നു പറി
ച്ചു പോയി കളയും അതിന്നൊരുപദേശം ഉണ്ടെന്നരുളി ചെയ്തു ഭട്ടതി
രി. താമൂതിരിയുടെ ആളെ പാർപ്പിച്ചാൽ നാരങ്ങ മൂത്തുകിട്ടും
എന്നാൽ ഒരാളെ കൂടപാർപ്പിച്ചു പോകെണം എന്നരുളിചെയ്തു മൂത്ത
താവഴിയിന്നു. എന്നാറെ തന്റെ ബാല്യക്കാരനെ കൂടെനിറുത്തി,
വെട്ടി കൊന്നുപോയാൽ ചോദ്യം എന്ത എന്ന അവൻ ചോദിച്ചു. വെ
ട്ടി കൊന്നുപോയാൽ താമൂതിരിയെകൊണ്ട കൊച്ചികോട്ടയുടെ ഓടു
ചവിട്ടിച്ചേക്കുന്നുണ്ടു എന്നു ഭട്ടതിരി അരുളിചെയ്തു അവനെ പാർ
പ്പിച്ച എഴുന്നെള്ളി. എന്നാറെനാരങ്ങ മൂക്കയും ചെയ്തു. ഇളയതാവഴി
യും ആളുകളുംവന്നു നാരങ്ങപറിപ്പാൻ തുടങ്ങിയപ്പോൾ നാരങ്ങ പറി
ക്കരുതെന്ന അവൻപറഞ്ഞു. അതുകേളാതെ നാരങ്ങ പറിച്ചുതുടങ്ങി.
എന്നാറെ നൊമ്പടെതമ്പുരാന്റെ തൃക്കാലാണഇട്ടു. ആണകേളാതെ
നാരങ്ങപറിച്ചു. എന്നാറെ പറിച്ചവന്റെ കൈയും വെട്ടി അവനെയും
കൊന്നു. അതുകേട്ട ഭട്ടതിരി കൊച്ചിയിൽ എഴുന്നെള്ളി. മൂന്ന ഓട
എടുത്തു തന്നുടെ ഇല്ലത്തുവന്നു വീരാളിപട്ടിൽ പൊതിഞ്ഞു താമൂതി
രി കോവിലകത്തെ എഴുന്നെള്ളി നൊമ്പടെതമ്പുരാനു തിരുമുൽകാഴ്ച
വെച്ചു. ഇത എന്ത് എന്ന് അരുളിചെയ്തു തമ്പുരാൻ ബ്രാഹ്മണൎക്ക
സത്യം പറകയാവു അസത്യം പറയരുതു. താമൂതിരിയുടെ ആളെ കൊ
ച്ചികോട്ടയിന്ന കൊച്ചിയിൽ ഇളയതാവഴിയും ആളുകളും കൂടി വെ
ട്ടികൊന്നു അതിന്നു കൊച്ചികോട്ടയുടെ ഓടാകുന്നിതു തൃക്കാലടി
എടുത്തു ചവിട്ടികളകെവേണ്ടു എന്നു ഭട്ടതിരി ഉണൎത്തിച്ചു. നമ്മുടെ
തമ്പുരാൻ തൃക്കൺ ചുവന്നു തിരുമേനി വിയൎത്തു തിരുവിൽ ചിറക്ക
ലെക്ക എഴുന്നെള്ളി 30000-ത്തിന്നും 10000-ത്തിന്നും പയ്യനാട്ടുലോ
കൎക്കും തിരുവെഴുത്ത എഴുതിവരുത്തി ലോകൎക്കു ചെലവിന്നും വെച്ചു
അച്ചനും* ഇളയതും** ഉണ്ടയുംമരുന്നും കെട്ടിച്ചു, കൊച്ചികോട്ടെ
ക്കു നേരെകൂട്ടി കോട്ടയും തച്ചുതകൎത്തു പോന്നിരിക്കുന്നു എന്ന മുമ്പിൽ
ഉള്ളവർ പറഞ്ഞുകേട്ടിരിക്കുന്നു. (ഇതു താമുതിരിയുടെ കേരളോത്ഭവ
ത്തിൽ നിന്ന എടുത്തതു.)

* മങ്ങാട്ടച്ചൻ എന്ന ഒന്നാം കാര്യക്കാരൻ.
** തിനയഞ്ചേരി ഇളയതഎന്ന രണ്ടാം കാര്യക്കാരൻ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/332&oldid=199555" എന്ന താളിൽനിന്ന് ശേഖരിച്ചത്