Jump to content

കടാങ്കോട്ട് മാക്കം (കിളിപ്പാട്ട്)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കടാങ്കോട്ട് മാക്കം (കിളിപ്പാട്ട്)

രചന:കെ.യം. കുഞ്ഞിലക്ഷ്മികെട്ടിലമ്മ, കുട്ടമത്ത് കുന്നിയൂര് കുഞ്ഞുകൃഷ്ണക്കുറുപ്, കെ.യം.കെ. നായർ ബി.എ (1918)
[ 1 ]
കടാങ്കോട്ട് മാക്കം


(കിളിപ്പാട്ട്)

ആദ്യഖണ്ഡം_ കെ.യം. കുഞ്ഞിലക്ഷ്മികെട്ടിലമ്മ.

മധ്യഖണ്ഡം_ കുട്ടമത്ത് കന്നിയൂര് കുഞ്ഞികൃഷ്ണകുറുപ്പ്

അന്ത്യഖണ്ഡം_ കെ.യം.കെ നായർ ബി.എ (HONS.)

(copy right)


1093


PRINTERS;


THE MANGALODAYAM CO., LTD


TRICHUR

[ 2 ]
മുഖവുര


സദ്യത്തിമൂലം ആർക്കും പരമപദം പ്രാപിക്കാം. അതിന്നു കാലദേശാദിനിർണ്ണയങ്ങളും ഇല്ല.

കുറേ ശതവർഷങ്ങൾക്കുമുമ്പു വടക്കെ മലയാളത്തിൽ ഒരു ഉയർന്ന നായർതറവാട്ടിൽ പിറന്ന്, ചാരിത്രസംശുദ്ധിയാൽ സച്ചിദാനന്ദപദത്തിലേയ്ക്കു കയറിയ ഒരു മഹാ പുണ്യശാലിനിയാണ് 'കടാങ്കോട്ടുമാക്കം'. മാക്കംതോറ്റം ഉത്തരകേരളത്തിൽ ധാരാളം പ്രചാരമുള്ള ഒന്നാണ്. 'മാക്കംതിറ' എന്ന കളിയാട്ടം കഴിപ്പിച്ച്, സന്തതിലാഭത്തിൽ കൃതാർത്ഥത നേടുന്നവർ ഇവിടങ്ങളിൽ കുറച്ചല്ല. മറ്റു തോറ്റങ്ങളും, പഴമ്പാട്ടുകളും പോലെ 'മാക്കംതോറ്റം' രചിതാക്കളുടെ ഭാഷാപരിചയലോപത്താലോ, അഥവാ പ്രചാരവേളയിൽ എത്തിക്കൂടിയ ക്ലിഷ്ടപദാധിക്യത്താലോ, ശ്രവനമാത്രയിൽ സുഗ്രാഹ്യമായിത്തീരുവാൻ വളരെ പ്രയാസമുണ്ട്. വൃത്ത നിയമത്തിന്നോ, പദഭംഗിക്കോ, സന്ധിവ്യക്തിക്കോ, ഒന്നിനും അവയിൽ ഗണിക്കപ്പെടാവുന്ന പ്രതിപത്തി ഇല്ലെന്നു പറയാം എങ്കിലും, ചേതസ്സമാകർഷമായ കഥാവിവരണം എല്ലാറ്റിലും ഉണ്ട്.

'മാക്കംതോറ്റ'മാണ് ഈ 'കിളിപ്പാട്ടി'ന്റെ ബീജം. 'താർമകൾക്കമ്പുള്ളതത്ത'യെക്കൊണ്ടു കഥ ചൊല്ലിക്കുമ്പോൾ, കഥാപൗരാണികത്വം മാത്രം വിചാരിച്ചു [ 3 ] 'മദരികാശ്രമവും മഹർഷികളും' ഗ്രന്ഥകർത്താക്കൾ സ്വയമേവ സൃഷ്ടിചെയ്തു എന്നേ ഉള്ളൂ. മൂലത്തിൽ പരസ്പരഘടന മതിയാവാതെ, 'വിട്ടുമാറി'ക്കിടക്കുന്ന ചുരുക്കം സന്ദർഭങ്ങളെ കൂട്ടിച്ചേർത്തു, മിനുക്കുന്നതിനല്ലാതെ 'നിരങ്കുശമായ കവിധർമ്മ'ത്തെ ഈ ഗ്രന്ഥത്തിൽ തൽകർത്താക്കൾ അംഗീകരിച്ചിട്ടില്ല. പക്ഷെ, 'നാത്തൂന്മാർക്കു' നായികയോടുണ്ടായ പരമവൈരത്തെ, ആദ്യമേ യുക്തിയുക്തമായി തോറ്റം വെളിവാക്കാത്ത നിലയിൽ ആ മാത്സർയ്യം സ്ഥാപിക്കേണ്ടതിലേയ്ക്കു കവികൾ, മദ്ധ്യഖണ്ഡത്തിൽ ഘോഷിക്കപ്പെടുന്ന 'വിഷബഹളം' കഥയിൽ സംഘടിപ്പിക്കേണ്ടിവന്നതാണ്. കീഥാശരീരം മൂലത്തിലേതുതന്നെയാണെന്നു രണ്ടും തട്ടിച്ചുനോക്കിയാൽ അറിയാം.

'കടാങ്കോട്ടുമാക്കത്തി'ന്റെ ജന്മസ്ഥാനത്തിന്നു ചിറക്കൽ താലൂക്കിൽപ്പെട്ട കുഞ്ഞുമംഗലം ദേശവും കടത്തനാടും ആണ് രണ്ടു മുഖ്യാവകാശികൾ. തിറയാടുന്ന വണ്ണാന്മാരുടെ തോറ്റങ്ങൾക്കും ഈ വിഷയത്തിൽ പാഠാന്തരമുണ്ട്. 'കടാങ്കോട്ടു' തറവാടുകൾ അങ്ങും ഇങ്ങും എത്രയോ കാണാം. അതുകൊണ്ടു യഥാർത്ഥസ്ഥാനം തീർച്ചപ്പെടുത്തിക്കൂടാ. 'മാക്കം വയലും,' 'മാക്കം കിണറും' മറ്റും കാലക്രമത്തിൽ ക്ഷയിച്ചിട്ടുണ്ടായിരിക്കണം. നാമാവശേക്ഷങ്ങളായിട്ടെങ്കിലും അവ ഇപ്പോൾ ഉണ്ടെന്നുപറയെപ്പെടുന്നതു കടത്തനാട്ടാകയാൽ, ഏതൽകവികൾ 'മാക്ക'ത്തെ അവിടെത്തന്നെയാണു പ്രതിഷ്ഠിച്ചിട്ടുള്ളത്. [ 4 ] സഹോദരന്മാർ 'മാക്ക'ത്തെ തലയറുത്തു തള്ളിയ കിണറിൽ നോക്കിയതു വാണിയൻ 'എന്മ'നാണെന്നും, അതല്ല, ആ കുറ്റിക്കാട്ടിൽ നിന്ന് എള്ള് കൊയ്തിരുന്ന ഒരു ഈഴുവനാണെന്നും, ഇങ്ങനെ രണ്ടുപക്ഷമുണ്ട്. അനീതി എന്നതു ലവലേശം അറിയാത്ത താൻ നിമിത്തം കുലീനനായ ഒരു സ്ത്രീരത്നം നശിച്ചുവല്ലോ, എന്ന ദുഃഖത്താൽ 'എന്മൻ' കിണറിൽ താണുനോക്കിയതാനെന്നും, തന്റെ ധർമ്മാവസ്ഥ പരീക്ഷിക്കുവാൻ ഒരു വാണിയന്നു സ്വാതന്ത്ര്യമില്ലെന്ന ബോധത്താൽ 'മാക്കം ഭഗവതി' അവന്റെ നാക്കറുത്തതാണെന്നുമാണ് പ്രഥമപക്ഷക്കാരുടെ വാദം. മിത്ഥ്യാപവാദത്തെ പിൻതാങ്ങി പ്രവർത്തിച്ച 'നാട്ടിൽ പ്രമാണിക'ളുടെ പ്രതിക്രിയയിലുള്ള ഭയത്തിനാൽ ' നാടിപ്പോയ' ഒരു സാധു, ക്രിയാധികാരികൾ ധർമ്മാധർമ്മം മറന്ന്, സംഹാരരൂപികളായി കൂത്താടുന്ന കാലത്തു തിരിച്ചെത്തി, സത്യം പരിശോധിക്കുമോ എന്നു മാത്രമേ ഇവരോടു മറുപടിയുള്ളൂ. പോരെങ്കിൽ, ശവം വീണ കിണറിൽ നോക്കുക എന്നതു ആരും കരുതിക്കുട്ടി ചെയ്യാറില്ല. അതു കേവലം യാദൃച്ഛികമായേ വരൂ. ഈ സംഗതികളാൽ ദ്വിതീയപക്ഷമാണ് ഈ കൃതിയിൽ സ്വീകരിക്കപ്പെട്ടത്.

ത്രിവിധകരനങ്ങളാലും ദുരിതസ്പർശം സംഭവിക്കാതെ, 'നേർവഴി നടക്കുന്ന' ഒരു 'ശീലാവതി', അവളുടെ രക്ഷാധികാരികളായ ദായാദികളുടെ വഞ്ചനാവജ്രത്താൽ ഇളംതാളുപോലെ മുറിഞ്ഞുവീഴുന്ന കഥ വായന [ 5 ] ക്കാരുടെ മനസ്സിനെ വല്ലാതെ സ്തോഭിപ്പിക്കുന്നതായിരിക്കും. തിറദിവസം അടുത്തിരുന്നു തോറ്റം കേൾപ്പാൾ ഉദ്യമിച്ചിട്ടുള്ളവർ പ്രായേണ കഥയുടെ ദുസ്സഹകലാശത്താൽ വ്യാകുലചിത്തന്മാരായി, ഇടവും വലവും മറന്നു 'കരഞ്ഞു കണ്ണിർ കളയുന്ന' കാഴ്ച പുതുമയല്ല.

'മാക്ക'ത്തെ അനുകരിച്ചിട്ടുള്ള അനേകം മഹാഭാഗകളാൽ അലങ്കരിക്കപ്പെട്ടതാനല്ലോ നമ്മുടെ മാതൃഭൂമി. അവരിൽ അധികം പേരും ചരിത്രദൃഷ്ടിയെ അതിക്രമിച്ചു സ്വർഗ്ഗത്തിൽ സുഖിക്കുന്നു !

'തോറ്റങ്ങ'ളിലും, 'താരാട്ടുകളിലും' വേണ്ടുംപോലെ ദൃഷ്ടിവെക്കാതെ, അവയെ പായ്യാരങ്ങ'ളെന്ന് അപലപിക്കുന്നവർക്ക് ഈ സാദ്ധ്വീമണിയുടെ അത്ഭുതചരിതം സ്പഷ്ടമായി കാട്ടേണമെന്ന ഉദ്ദേശമാണ് സകലോപരി, മൂന്നുപേരെ ഏതൽഗ്രന്ഥനിർമ്മാനത്തിലേക്കായി സമാകർഷിച്ചത്. ഇതിൽ സാധുവിധേയന്മാരായ അവർക്കു ചാരിതാത്ഥ്യം ജനിപ്പിക്കേണ്ടതു നിർമ്മത്സരബുദ്ധികളായ സാഹിത്യകുശലികളാൽ, ഈ 'കിളിപ്പാട്ടു' അവർക്കുതന്നെ സമർപ്പിച്ചുകൊള്ളട്ടെ.


എന്ന്, ഗ്രന്ഥകർത്താക്കൾ


[ 6 ]
കടങ്കോട്ടുമാക്കം

കിളിപ്പാട്ട്


ആദ്യഖണ്ഡം


(കെ.എം.കുഞ്ഞിലക്ഷ്മി കേട്ടിലംബ)

"പഞ്ചതാരയോടൊപ്പം മാധുർയ്യമേന്തീടുന്ന
പഞ്ചമാഗാനാങ്ങളാ, ലുലകംവാശത്താക്കും
നീരജലയാകരവാരിജവിലാസികേ
ശാരദാകൃപാഞ്ചിതേ!ശാരികാകുമാരികേ!
ധന്യയാംതവക്ഷേമകാംക്ഷികളല്ലോ ഞങ്ങ,
ളന്യഥാകരുതേണ്ട, വന്നാലുമരികത്തിൽ
അജ്ഞാനക്കടലലക്കോളില,ണ്ടാലയുവോ_
ക്കുൾ ജ്ഞാനപ്രദാനാർത്ഥമെപ്പോഴുംശ്രമിക്കും നീ,
തങ്കത്താർതാണ് ശ്രാന്തിതിക്കണ, മല്ലായ്കി, ലാ_
തങ്കത്താൽത്തലകായുംദുർദ്ദശപിടിച്ചുപോം,
ഭക്ഷിപ്പാൻരുചിതോന്നുംഭക്ഷണപദാർത്ഥങ്ങ_
ളിക്ഷണംഭുജിച്ചാലും,ശിക്ഷയിലിരുന്നാലും,"
സ്വാഗതോക്തികളാൽ, തൻസ്വാന്തസാരസംവിട_
ർന്നാഗതയായിടിനാൾപൈങ്കിളി,പതുക്കവെ.
കൊച്ചുപക്ഷങ്ങൾരണ്ടുംവിടർത്തി,പ്പനിനീരിൽ_

[ 7 ]

വെച്ചു,തൻശിരീഷപ്പൂമേനിയെത്തണുപ്പിച്ചും,
ഇച്ഛപോലോരോഭാഷ്യം കൊത്തിയുംകൊറിച്ചുംകോ
ണ്ടച്ഛമാനസയായകീരസുന്ദരിചൊന്നാൾ:_
"പാരാകെപ്പറന്നുഞാൻതളരുംനേരത്തെന്നിൽ
ധാരാളംദയകാട്ടുംനിങ്ങളെവണങ്ങുന്നേൻ,
മംഗളം വളരട്ടെനിങ്ങളിൽ സദാകാലം,
നിങ്ങൾക്കുകടപ്പെട്ടുപോയിഞാ,നെല്ലാംകൊണ്ടും,
വല്ലതുംപകരമൊ,ന്നിതിനുചെയ്തിടായിക_
ലില്ലമേസമാധാനം;വർദ്ധിക്കുമല്ലോകടം;
സച്ചിദാനന്ദസ്വരൂപത്തെയോർത്തിറണ്നീസും,
തുച്ഛസംസൃതിസംഗമൂക്തയാമെനിക്കിപ്പോൾ,
ലോകരോടിടപെട്ടാൽ,വല്ലായ്മവന്നുകൂടും,
ശോകസംഹിതികൾബീജമാല്ലയോസംഗം?
പുതുതാമിതിഹാസമൊന്നോതിക്കഴി,ച്ചെന്നിൽ
പതിയുമൃണംതീര്ക്കാ,മതിനായൊരുങ്ങുന്നേൻ,
സരസം,സുഖസ്പദം,സായൂജ്യസിദ്ധിപ്രദം,
പരമം,പരമാർത്ഥംപാപനം,പുരാതനം,
പുണ്യമാമിതിഹാസം കേൾക്കുവിനെല്ലാവരും,
ഗണ്യമല്ലോരാളാലുംമായതിനെഴുംഫലം:_
സാധാനചതുഷ്ടയസമ്പദാസമൃദ്ധരായ്,
ബോധയുക്താന്തസ്ഫുരദ്വാസനാവിശുദ്ധരായ്,
അഷ്ടാംഗയോഗമുഖ്യാനുഷ്ഠാനനിരതരായ്
ശിഷ്ടാരാംമുനിമാരാൽജുഷ്ടാമായ്, പ്രശസ്തമായ് "

[ 8 ]

പാൎത്തലമെങ്ങുംകീൎത്തിപ്പെട്ടൊരുമഹാധൎമ്മ-
ക്ഷേത്രമ*'ബദരികാശ്രമ'ത്തിലൊരുദിനം,
വന്ദ്യനാംവസിഷ്ഠനും,വാത്മീകി,വേദവ്യാസൻ,
കണ‌_‌നും,കപിലനും,കാശ്യപൻ,കലശജൻ,
ജൈമിനി,ജാബാലിയും,ഗൗതമൻ,പരാശരൻ,
ലോമശൻ,ശതാനന്ദൻ,കൗശികൻ,ഭരദ്വാജൻ,
അത്രി,യെന്നിവരും,മറ്റനേകംമുനികളു-
മൊത്തൊരുമിച്ചു,തത്വചിന്തകൾതുടരവേ,
താരുണ്ണിത്തിരുമകൻ,നാരദതപോധനൻ,
ശാരദജലധരസുന്ദരശരീരവാൻ,
കാലുനാഴികപോലുംപഴുതേകളയാതെ
മൂലോകപ്രദക്ഷിണംചെയ്യുന്നമഹാശയൻ,
സാരസനാഭപാദസാരസസ്മൃതിസുധാ-
സാരസേചനശുദ്ധമാനസൻ,സദാനന്ദൻ,
നാമകീൎത്തനംനിജവീണയിൽപ്പാടി,ശ്രുതി-
സ്തോമത്തെക്കുളിൎപ്പിച്ചുംകൊണ്ടെത്തിച്ചേൎന്നീടിനാൻ.
സഭ്യരാംമഹൎഷമാർ,സത്വരമെഴുന്നോറു
നിൎഭരാനന്ദംപൂണ്ടുനിയമിപ്രവീരനെ,
ശരിയായുപചരി,ച്ചുത്തമാസനത്തിന്മേ‌_
ലിരുത്തി,വണക്കത്തിലിങ്ങിനെയുരചെയ്താർ:‌_
"മംഗളാത്മാവായുള്ളമാമുനേ!തവാഗമാൽ
ഞങ്ങളോകൃതാൎത്ഥരായ്ച്ചമഞ്ഞു,മഹാഭാഗ്യം.
കേവലംത്വത്സന്നിധിശൂന്യമാംസദസ്സിതു
ദേവനില്ലാതുള്ളദേവാലയംപോലെയല്ലൊ.

[ 9 ]

കുറ്റമായതുതീൎത്തോരിമ്മുഹൂൎത്തത്തെഞങ്ങ‌_
ളറ്റമറ്റിടുംനന്ദ്യാചേതസ്സിൽസ്മരിക്കുന്നു;
എവിടെനിന്നാണിപ്പോ?ളെന്തൊരുവിശേഷമു‌_
ണ്ടവനീമണ്ഡലത്തിൽപ്പറവാൻതക്കവണ്ണം?
ഭവികവൎണ്ണശ്രമധൎമ്മത്തെയെല്ലാംനിക്കി,
വിവിധദുരാചാരക്കൊറ്റിക്കൂറകൾതൂക്കി,-
വിളയാടിടുംകലിക്രൂരന്റെകയ്യേറ്റത്താ-
ലിളകി,ക്കലുഷമായ്തീൎന്നല്ലോജഗത്തെല്ലാം;
തടഞ്ഞുപെരുവഴിപാരിലീഞങ്ങൾക്കിപ്പോൾ;
മുടങ്ങിതൽകാരണാൽലോകവൃത്താന്തജ്ഞാനം;
എങ്കിലും,സമാശ്വാസമുണ്ടിങ്ങു,ഭവാ,നതിൽ-
പങ്കുകൊണ്ടീടായ്തയാ,ലുന്നതഗുണനിധേ!
ലൗകികവിഷയങ്ങളറിവാൻഞങ്ങൾക്കിപ്പോൾ
പാകഹ്തിലാദൎശവുമവിടുന്നൊരുത്തനാം;
ഇദ്ധരാലോകത്തിലെവിശേഷവൃത്താന്തങ്ങൾ
സിദ്ധനാംഭവാനിന്നുവിസ്തരിച്ചുരയ്ക്കേണം,
ശ്രോതുകാമരായ്ക്കാക്കുന്നിജ്ജനങ്ങളിൽ,ബ്രഹ്മൻ!
ധാതൃനന്ദനാ!കിഞ്ചിൽക്കനിവുണ്ടായീടേണം_"
കല്യരാംസദസൃർതൻഭാഷിതമേവംകേട്ടു-
കല്യാണാംബുധി,വീണാപാണിയുമർചെതാൻ:-
"ദിവ്യജ്ഞാനികളായിസ്സൎവ്വദാവൎത്തിക്കുന്ന
ഭവ്യരാംഭവാന്മാരോടെന്തുഞാൻപറയേണ്ടു?
പ്രീതി,യൊന്നിവനോതിക്കേൾക്കണമെന്നാകി,ല-
പ്രീതിയുമെനിക്കില്ലാ,ചൊല്ലിടാമനുഭവം.

[ 10 ] ഇക്കഥകലിയുഗേവിസ്മയാവഹമേറ്റം,

സല്ക്കഥാരഹതമായ്കാല്മുണ്ടാകാറുണ്ടോ?
ഒരുനാളിതിന്നിടെ, വിഷ്ടപവാർത്താശ്രദ്ധാ‌‌‌
പരനായ്, തനിയേഞാൻവ്യോമസഞ്ചാരംചെയ്തേൻ
ദുർവ്രിത്തൻ, കലിദൂരത്തോടുവാൻദിവ്യൌഷധം,
സർവ്വപാതകഹരം, മാധവനാമസ്തവം,
പാടിയും, രസത്തിൽഞാനാടിയുംനടക്കുമ്പോൾ
നാടുകളെമ്പാടുമെൻദ്രിഷ്ടിഗോചരങ്ങളായ്;
ദുരിതാവ്രിതങ്ങളാംജഗദാചരണങ്ങൾ
പരിതാപേനപാർത്തു, കരൾതാർകലങ്ങവേ,
ആരാ,ലൂർജ്ജിതവാദ്യനിസ്വനകോലാഹല
പാരാതെൻകർണ്ണദ്വയമാകർഷിച്ചിതു, തുലോം
ഏതുഭൂഭാഗത്തിങ്കൽനിന്നാണീനിഗ്ഘോഷമെ
ന്നേതുമേതിരിയാതെ, ചുറ്റിഞാൻതിരയവേ,
ഉത്തരകേരളത്തിലൊരിട,ത്തൊരുത്സവം‌
ചിത്രമേ! കാണായ്‌വന്നുയാമിനീകാലത്തിങ്കൽ
സൂചികുത്തുവാൻപോലുംപഴുതില്ലാതേകടൽ‌
വീചിപോൽതള്ളിത്തള്ളിക്കേറുന്നുജനക്കൂട്ടം;
കാഹള,മിടക്കയും, മദ്ദളം‌, മ്രിദംഗവും,
മോഹനമായമണിപ്പന്തലും, ദീപങ്ങളും,
പാട്ടു, മാട്ടവും, കൂത്തും, കീർത്തനങ്ങളും, കൊടി
ക്കൂട്ടവും‌, മഹാകേമമുത്സവമെന്നേവേണ്ടു.
എന്തിതെന്നറിയേണ, മെന്നലമുൽക്കണ്ഠയാ

ചിന്തിച്ചു, നഭസ്സിൽനിന്നൂഴിയിലിറങ്ങിഞാൻ
[ 11 ]

ധരണീസുരാകാരംധരിച്ചു,മഹോത്സവം
തിരളുന്നേടത്തെത്തി,പലരുംചേരുംപോലെ;
എരമ്പി,യിടതിങ്ങി,ഞെരുങ്ങുമാൾക്കൂട്ടത്തിൻ-
തിരക്കിലകപ്പെട്ടുപരുങ്ങിയില്ലെന്നില്ല;
പൊട്ടിടുംകമ്പങ്ങളും,ബാണങ്ങൾ,മത്താപ്പുകൾ,
തൊട്ടിലാട്ടവും,ചീട്ടും,ചട്ടിയും,കളികളും,
ഈവകയോരോന്നുകണ്ടങ്ങിങ്ങുനടക്കവേ
'ദേവദത്ത'നെന്നൊരുവിപ്രനെക്കണ്ടെത്തിനേൻ.
സാധുശീലനാകുമദ്ദേഹമായ്സംസാരിച്ചു
ബാധയറ്റൊരുദിക്കിൽകൊണ്ടുപോയ്സസ്നേഹംഞാൻ.
ഉത്തരീയവുമഴി,ച്ചസ്ഥലത്തിരുപേരും
പൂത്തനാകിയപച്ചപ്പുല്ലണിനിലത്തിങ്കൽ,
ഇരുന്നുയഥാസുഖ,മെന്നതിൽശേഷംധരാ-
സുരവർയ്യനോടുഞാനിങ്ങിനെചോദ്യംചെയ്തു:-
'ഞാനൊരുവഴിപോക്കൻ;കാൎയ്യസംഗതികൊണ്ടോ-
ണീനിലത്തെത്തുപെട്ടതെന്നതുധരിച്ചാലും;
കൗതുകകരമാമീയുത്സവം,കഥിച്ചാലു-
മേതുദേവതയെയുദ്ദേശിച്ചുനടത്തുന്നു?
മൂൎത്തികൾമൂന്നുപേരാ,ണീമൎത്ത്യരാരാധിക്കും
മൂൎത്തിതാങ്കപാലിയോ,വിഷ്ണുവോ,വിധാതാവോ?
മുപ്പത്തുമുക്കോറ്റിയാംദേവതാഗണങ്ങളി-
ലുൾപ്പെറ്റുമൊരുത്തനോ?നീചദേവതകളോ?'
എന്നുടെചോദ്യംകേട്ടുചിരിച്ചുമഹീദേവൻ
'നന്നു,തന്നിതുകൊള്ളാം'മെന്നവനാരംഭിച്ചാൻ:-

[ 12 ]

'നല്ലശിക്ഷയായ് ചോദ്യം,ഭൂസുരശിഖാമണേ!
വല്ലാതെചിരിച്ചുപോമേവനുമിതുകേട്ടാൽ;
ഇന്നാട്ടിലെവിടെയുമങ്ങയ്ക്കുപരിചയം
നന്നെയില്ലെന്നുപറയാതെതാന്നിഞ്ഞീടാം;
ഇക്കാലംപാതിവ്രത്യംമൂൎത്തിമത്തായിത്തീൎന്ന
ചൊല്ക്കൊള്ളൂം'കടാങ്കോട്ടുമാക്ക'മെന്നൊരുവളെ,
ദിക്കാകെപ്പുകഴ്ത്തുന്നുതൽകഥാമാഹാത്മ്യത്താ-
ലിക്കാണുംജനങ്ങളിന്നവളെബ്ഭജിക്കുന്നു.
സന്തതംസമ്പത്തിന്നും,കേളിക്കും,വിശേഷിച്ചു
സന്തതിക്കുമാസ്സാദ്ധ്വീമൗലിയെസ്സേവിക്കുന്നു;
കേവലംമനുഷ്യസ്ത്രീയാകിലു,മൊടുവവൾ
ദേവാംശഭൂതയായിത്തീൎന്നുപോൽ,ദ്വിജമണേ!
അമ്മഹാഭാഗയാളെക്കുറിച്ചാണിവരിഹ
നന്മയിൽകൊണ്ടാടുന്നതുത്സവ,മറിഞ്ഞാലും'
വിപ്രസത്തമനോടുവിസ്മയപുരസ്സരം
ക്ഷിപ്രമിപ്പടിവീണ്ടുംപൃച്ഛിച്ചേൻ,മുനിമാരെ!
'ചിത്രമേ!ചിത്ര!മൊരുമാനുഷനിതംബിനി‌_
യ്ക്കിത്രയുംസമ്പൂജ്യതഭവിപ്പാനെന്തുബന്ധം?
ലലനാമണിയുടെചരിതമഖിലവു-
മലസാ,തെന്നൊടിപ്പോൾപാഞ്ഞേമതിയാവൂ.'
നിൎബന്ധപ്രശ്നംമമകേട്ടപ്പോൾ'ദേവദത്തൻ'
കിൽബിഷഹരോദന്തമ്പാഞ്ഞു,തുടൎച്ചയായ്'
'കേട്ടാലും,മലർമങ്കകേളീയാടീടുന്നപൂ-
ന്തോട്ടമായ്, പ്രശസ്തമായ്, ചരിത്രപ്രസിദ്ധമായ്,

[ 13 ]

വിപുലാദേവിക്കോമൽപ്പൊട്ടായിവിളങ്ങുന്നു
വിപുലസുഖാഢ്യമി'ക്കേരളാ'ഭിഖ്യംരാജ്യം
'കേരള'ക്ഷമാശക്രൻ,വിക്രമൻഭരിക്കയാൽ
'കേരള'മെന്നുനാമംകല്പിച്ചുമഹാജനം
ഭാരതീകൃപാപൂരധോരണീനിവാസമായ്,
'ഭാരത,രാമായണാ'ദികളെക്കിളിപ്പാട്ടിൽ,
ചമച്ചകവിപ്രൊഢൻ'തുഞ്ചനും',ഭാഷാഗതി-
ക്കമന്ദപരിഷ്കാരംകൊടുത്തു'കുഞ്ചൻ'താനും.
'മാരുതാഗാരാ'ധീശഭക്തർമൗലിയിൽച്ചൂടും
ഹീരമാം'പ

[ 14 ] ആദ്യഖണ്ഡം 9

1 ദ്വാദശാദിത്യരൊരുമിച്ചുദിച്ചതുപോലാം

ദ്വാദശാഗ്രജൎക്കേകസോദരിയായോളവൾ;

'മാക്ക'മെന്നഭിഖ്യയുംകൈക്കൊണ്ടു,കുമാരിയാ-

ളാക്കമാ,ൎന്നമൃതാംശുലേഖപോൽവളൎന്നിതു;

താതമാതാക്കൾമരിച്ചതിനാലവളെയാ-

സ്സോദരരധികമായ്‍പരിലാളിച്ചീടിനാർ;

കണ്ണിണകൊതിക്കുന്നതാകവേകൊണ്ടുകൊടു-

ത്തുണ്ണിമാൻമിഴിയാളെസ്സപ്രേമംവളൎത്തിനാർ;

അഞ്ചിതകളികളും,പുഞ്ചിരിപ്പുതുമയും,

കൊഞ്ചലും,കടൽമാതുമഞ്ചിടുദേഹാഭയും,

കിഞ്ചനനടത്തവും,നെഞ്ചകംതണുപ്പിക്കും-

പഞ്ചാരപ്പതുവാക്കും,പാലുപോൽസ്വഭാവവും;

ഇങ്ങിനെവളരുമക്കുഞ്ഞിനെത്താലോലിപ്പാ-

ന,ങ്ങമ്മയച്ഛന്മാൎക്കുയോഗമേകീലാദൈവം!

ബാലലീലാലോകനംചെയ്തുമോദിപ്പാനായു-

ഷ്കാലമുള്ളമ്മയച്ഛന്മാരത്രേസകൃതികൾ;

തൽഭാഗ്യംലഭിക്കാതെയന്തരിച്ചൂടുന്നവർ

ദുൎഭഗസാമ്രാജ്യത്തിൻചെങ്കോലുവഹിപ്പവർ!

പാണിപല്ലവങ്ങളിൽപൊൻതരിവളകളും,

ശ്രോണിയിലരഞ്ഞാണും,നല്ലരത്താലിക്കോപ്പും,

ചേലെഴുകൎണ്ണങ്ങളിൽപൊൻകുടക്കടുക്കനും,

പാലക്കാമോതിരങ്ങൾകഴുത്തിൽ,തികക്കാശും,

കാൽത്തളിരിണയിങ്കൽകാഞ്ചനത്തളകളും,

നേൎത്തലോചനങ്ങളിലഞ്ജനപ്രകാശവും,

  • 2 [ 15 ]

ബാലശേമുഷിപോലെലോലമായ് ചുമലോളം
നീളമാൎന്നിടചേൎന്നനീലവാർചികുരവും-
ഓമലാളുടെരൂപമീവിധംമിഴികൾക്കു
സോമശീതളമായിശ്ശോഭിച്ചു,നിരന്തരം.
പിച്ചയായ് നടക്കുവാ,നുദ്യോഗിച്ചടിരണ്ടും
വെച്ചിടുംനേരംതാനേതാഴത്തുമറികയും,
ഇത്തിരികരകയും,വല്ലവരടുത്തേതാ-
നെത്തിയാ,ലഴലാറിപ്പുഞ്ചിരിപൊഴിക്കയും,
കണ്ടതാസകലവുംകൗതുകാതിരേകത്താൽ
തണ്ടലർമാലയ്ക്കൊത്തകൈകളാലെടുക്കയും,
ശൈശവസിദ്ധങ്ങളാമീദൃശവിഹാരങ്ങൾ
പേശലഗാത്രിചെയ്തുനാൾക്കുനാൾവളൎന്നിതു.
വിശ്രുതാചാൎയ്യന്മാരെവെച്ച,വളതുകാല-
മാശ്രയിച്ചോരോവിദ്യാവിത്തവുംവശത്താക്കി;
പാടാനും,പഠിപ്പാനുംപെണ്ണങ്ങൾക്കരുതെന്നു
നാടാകെ,ച്ചിലരിപ്പോൾഗ്ഘോഷിച്ചുനടന്നുന്നു;
വായാടിത്തലവന്മാ,രെന്തൊക്കെപ്പറഞ്ഞാലും,
ശ്രീയാളുംമഹിളമാന്മാൎക്കുത്തമംകലാലാഭം;
മാനവും,മറിച്ചപമാനവുംഗൃഷത്തിന്നു
മാനിനിമാരല്ലയോവരുത്തിക്കൂട്ടുന്നതും?
സ്ഥാരധീയെഴുമവ,ളുത്തരോത്തരംതന്റെ
ധാരണാബലത്താലും,പാരമുത്സാഹത്താലും,
കാവ്യങ്ങൾ,പുരാണങ്ങൾ,നാടകാ,ലങ്കാരങ്ങൾ,
ശ്രാവ്യമാംസംഗീതവുംപറിച്ചുസമൎത്ഥമായ്;

[ 16 ] ആദ്യഖണ്ഡം

സംഗീതവിദ്യാരസസാരസമ്മിളിതമാം
തുംഗസാഹിത്യാമൃതാസ്വാദനം, സുഖമയം;
തൻകിടനില്പാനന്നു,ഗാഢമാംകലാശുദ്ധി-
കുന്ദവല്ലരിമന്ദംതളിർത്തുപൂക്കുംപോലെ,
സുന്ദരിക്കംഗംതോറുംക്രമത്താൽമാറ്റംവന്നു;
സൗഭഗാരുണ,നോമൽകൗമാരാചലത്തിൽനി
ന്നാഭയിൽതാരാണ്യത്തോടടുത്തുപെരുമാറി;
കറ്റക്കാർമുകിൽപോലുംകപ്പത്തെക്കൊടുത്തീടും
ചെറ്റഗ്രംചുരുണ്ടുള്ളകുന്തളംമനോരമം;
അമ്പിളിക്കലതാന്നുകുമ്പിടുനിടിലത്തിൽ
കമ്പിക്കുമളിമേതകാളകങ്ങളെക്കണ്ടാൽ,
പൂങ്കുഴലാകുംമങ്കപെറ്റനൽക്കിടാങ്ങള-
ങ്ങങ്കണഭൂവിൽകളിക്കുന്നതാണെന്നുതോന്നും;
ആനനസ്മരമാംഗല്യാലയപതാകകൾ
നൂന,മാമൃദുചില്ലീവല്ലികൾ,നിരൂപിച്ചാൽ;
വെള്ളത്താർമുഖലക്ഷ്മീവാപിയിൽകളിക്കുന്ന
പിള്ളമീനുകളാവാംപുള്ളിമാൻമിഴിയുഗം;
നാസികാമണിദ്യുതിഭാസുരംനാസാപുടം;
നൈസർഗ്ഗികാരക്താഭഗണ്ഡമണ്ഡലങ്ങളും;
സുന്ദരതരമുഖചന്ദ്രനിസ്സൃതമായ
മന്ദസുസ്മിതലസച്ചന്ദ്രികാസുഷമയും;
കുന്ദകുഗ്മളങ്ങൾക്കുകൂസലുണ്ടാക്കുംദന്ത-
വൃന്ദവും,സുമധുരവിദ്രുമാധരങ്ങളും,

[ 17 ] 12 കടാങ്കോട്ടു മാക്കം

കംബുകൈകൂപ്പുംകണ്ഠം, കമ്രമാംഭുജങ്ങളു,
മംബുജാസനകരകൗശലലക്ഷ്യങ്ങളാം
താഴ്ചയു,മുയർച്ചയുംലോകത്തി,ലടുത്തടു-
ത്താശ്ചര്യമാകുംവണ്ണംകാണാമെന്നതുപോലെ,
മാരഖേലനവാപീനാഭിയു,മതിൻമീതെ
മാറിടംനിറയുന്നപോർമുലക്കുടങ്ങളും,
അശ്വത്ഥപത്രോദരസൃഷ്ടിയിൽ,പിഴക്കാതെ
വിശ്വത്തിൽമഹാശില്പിനൂലുവെച്ചതുപോലെ,
ശ്യാമളമായരോമരാജിയും,സുമേഷുവിൻ
കോമളയശസ്തംഭയുഗ്മമാമൂരുക്കളും
നാകകാമിനിമാർക്കുംനാണമാ,മവയവ-
ശ്രീകളാ,ലവളേവംലാലസിച്ചിതു,മെന്മേൽ
ലൗകികവ്യവഹാരപ്രതിപാദനങ്ങളി-
ലാകണ്ഠംമുഴുകിയാ,ലൈഹികസുഖമെന്യേ,
എന്തൊരുപരസുഖംപൂകിടുംമനുഷ്യന്മാർ?
ചിന്തിച്ചാ,ലാത്മജ്ഞാനംമാത്രമാണതിൻഗതി
മായയാംതിരശ്ശീലനീക്കി,യപ്പുറംകാണ്മാൻ
ന്യായമില്ലിവർക്കാർക്കുംമാംസദൃഷ്ടികളാലെ;
ബന്ധുജീവോഷ്ഠിയാളാത്തത്വചിന്തനങ്ങൾക്കും
സിന്ധുവായ്,സുമങ്ങളിൽസന്മധുകണക്കിനെ;
അത്ര,ലോകത്തിൽക്കാണുംകുന്നിനും,കുഴികൾക്കും,
പ്രത്യംഗമനോജ്ഞയായ്‍വ്യാപിക്കുംപ്രകൃതിക്കും,
കാറ്റിനും,കൊടുന്തീക്കും,മണ്ണിനും,മണലിനും,
പോറ്റിയാ,യൊരുവസ്തുവുണ്ടെന്നുധരിക്കയാൽ,

[ 18 ] ആദ്യഖണ്ഡം 13

നിത്യകൃത്യങ്ങളുടെയാദ്യന്തങ്ങളി,ലവൾ
നിത്യവുംധ്യാനിക്കുമശ്ശക്തിയെശ്രദ്ധാപൂർവ്വം
ശമബരാന്തകലീലാഡംബരക്കൊടിയായ
കണ്മണി,യനുജത്തിക്കൊത്തൊരു കണവനെ,
ഗൂഢമായന്വേഷിച്ചാർ, സുചിരം, വിധിപോലെ-
യൂഢദാരരാംപന്തിരണ്ടുപേർ,സഹജന്മാർ;
മംഗലത്താലിയില്ലാതംഗനമാരും,മുടി-
ഭംഗമാർന്നരചരുംഭൂമിഭാരങ്ങളല്ലൊ;
നീതിയും,പ്രഭാവവും,മാനവും,മര്യാദയു,
ഖ്യാതിയും,പഴക്കവും,മുതലും,മഹിമയും,
അമ്പിലാളിടുമിളങ്കൂറ്റി*ലെ'ത്തറവാട്ടിൽ.
'നമ്പർനമ്പിയാ'രെന്നപൂരുഷപ്രവരനെ,
പന്തണിസ്തനിയാളാംസാദ്ധ്വിമാർമണിമാല
ചന്തത്തിൽനിജഭർത്താവാക്കി,സന്മുഹൂർത്തത്തിൽ;
സംസാരസൗശീല്യത്തോടുസൗന്ദര്യംകണക്കെയും,
ചാരുവിദ്യയോടൊപ്പംവിനംകണക്കെയും,
ഒത്തുചേർന്നിരുവരും,വല്ലഭദയിതന്മാർ,
ഉത്തമകുലപുണ്യശ്രീഫലായമാനന്മാർ,
സൽകലാകുശലന്മാർ,സൽഗുണപ്രസിദ്ധന്മാർ,
ഉൾകൃപാഭരിതന്മാ,രൂർജ്ജിതഹൃദയന്മാർ,
ഈശ്വരീപദപത്മോപാസനാനിലീനന്മാർ,
ശാശ്വതപ്രണയമാംപീയൂഷതടാകത്തിൽ,


  • ഈ തറവാട് അക്കാലത്തു സുപ്രസിദ്ധമായ ഒന്നായിരുന്നു എന്നതിന്നുവേറെയും ചില തെളിവുകളുണ്ട്. [ 19 ]

സാരസായുധരസപ്പൊന്നോടമേറിത്തുഴ-
ഞ്ഞേറെയാഹ്ളാദംതേടി,ക്രീഡിച്ചും,ചിലനേരം
തത്വചിന്തനത്തണ്ടാ,ലത്തോണിനിറുത്തിയു-
മൂത്തമസ്നേഹത്തോടേകാലയാപനംചെയ്താർ.
ഭ്രാതൃഭാമിനിമാരിലൊക്കയു,മകൈതവ-
പ്രീതീയോടത്രെപെരുമാറിപ്പോന്നതുമാക്കം;
'നാത്തൂ*ന്മാ'ൎക്കവളോടാണെങ്കി,ലങ്ങിനെയല്ല,
ചീൎത്തിതുദിനംതോറുംമാത്സൎയ്യമവൎക്കുള്ളിൽ;
കെട്ടിയപുമാന്മാർതൻസൎവ്വസ്വംസഹജതൻ-
പെട്ടിയിൽതനൊതിക്കിക്കേറ്റിടുന്നതുകാൺകേ,
ദുഷ്ടചേഷ്ടിതമാരായീടുമച്ചേട്ടത്തിങ്കൾ=
ക്കിഷ്ടവു,മഹൎമ്മുഖച്ഛായപോൽചുരുങ്ങിപ്പോയ്;
ജ്യേഷ്ഠരിൽകനിഷ്ഠനാം'രാമർനമ്പിയാ'ൎക്കതി‌-
ശ്രേഷ്ഠയാംസഹജയിൽസ്നേഹമൊട്ടേറുംപണ്ടേ;
രാമർനമ്പിയാരുടെപത്നിയാം'പുരാഽണി'യു-
മാമട്ടിൽസ്നേഹിച്ചിതുഭൎത്തൃസോദരിയാളെ;
പ്രേമവും,വിനീതിയും,ഭക്തിയു,മൊരുമയും
കേമമായ്,വേണ്ടുംപോലെവീട്ടുകാരോടൊക്കയും,
നീക്കമെന്നിയെഭാവി,ച്ചാന്മനായകനോടും

[ 20 ]

ആദ്യഖണ്ഡം

<poem> 'മാക്ക' മാവസിച്ചിതു,മേദിനീസുരേശ്വര!'   ദേവർഷിപ്രവരനാംനാരദൻ'മുനിമാരോ- ടേവമദ്വിജൻതന്നോടോതിയതറിയിച്ചാൻ. 'കൊഞ്ചുവൻകഥാശേഷംനാളെരാവിലെ'യെന്നാ- യഞ്ചുവർണ്ണങ്ങളഞ്ചുംതത്തയുമടങ്ങിനാൾ.

ആദ്യഖണ്ഡം സമാപ്തം.
[ 21 ]
മദ്ധ്യഖണ്ഡം
-----------
സുന്ദരകാണ്ഡമട്ട്.
_____
(കുട്ടമത്ത് കുന്നിയൂർ കുഞ്ഞികൃഷ്ണക്കുറുപ്പ്. )

<poem>  'ഫലിതമൊഴിപറവതിനുപാടവംകൂടുന്ന പൈങ്കിളിതൻകുലത്തിങ്കലെത്തിങ്കളേ! പവിഴമണിപണിയുമതിപാടലച്ഛായമാം പൂങ്കൊക്കുകൊണ്ടുനീകോരിച്ചൊരിഞ്ഞിടും പരമശുഭചരിതസുധ,പാനംകഴിക്കയാൽ പാരമാനന്ദംവരുന്നുനമുക്കഹോ, പറകകഥ,പരിചിനൊടു,പാവനംശേഷവും, പാപംശമിക്കുമേ,ചൊൽകിലും,കേൾക്കിലും; മതിതളരു.,മുടൽപൊടിയുമേറെശ്രമിക്കിൽനീ, മാന്യേ!വിശേഷിച്ചു,മൃദ്വംഗിയല്ലയോ? മലർമധുകൾ,ഗള,പൃഥുക,സിതകൾ,കദളിപ്പഴം, മുന്തിരിങ്ങാപ്പഴം,പാലുംകഴിക്കെടോ.'

ഇതിമധുരമൊഴികൾ,കിളികേട്ടു,ഭുജിച്ചുകൊ-

ണ്ടിച്ഛാനുരൂപംപറഞ്ഞുതുടങ്ങിനാൾ:__ 'ഇഹപറയുമരിയൊരിതിഹാസത്തെ,നാരദ-

നിത്ഥംപറഞ്ഞുമുനിവരന്മാരൊടായ്:__ [ 22 ]

'തികയുമഴകൊളിയുടയ'മാക്കം'ഗൃഹിണിയായ്-
ത്തീൎന്നതിൻപിമ്പുള്ളവൃത്താന്തമോതുവാൻ,
ദയ,യിവനിലരുളിടണ,മെന്നപേക്ഷിക്കയാൽ,
'ദേവദത്ത'ദ്വിജനെന്നോടുചൊല്ലിനാൻ:-
 'ശൃൎണു,സരസ!ധരണിസുര!ശേഷംകഥാരസം;
ശൃംഗാരഭൃഗാരവിന്ദിനീസന്നിഭർ,
നളിനശരരതിസദൃശർ,നന്നായ്രമിച്ചുതേ
'നമ്പർനമ്പ്യാരു'മാ'മാക്ക'മാംതന്വിയും;
മലർനിറയുമലർവനിയിൽ,മൃദുപവനനേല്ക്കയും,
മാളികാമീഞ്ചാമ്പുറത്താറ്റിവാഴ്ക്കയും,

[ 23 ]

തടമുലക,ളിളകി.മൃദുപട്ടുറവുക്കയെ-
ത്തട്ടിത്തുളുമ്പുന്നതോർത്തുചിരിക്കയും,
പുളകമൊടുമുലകൾ, കൃതകൃത്യത്വമേൽക്കവേ
പൊന്നരഞ്ഞാണഴിയുമ്പോൾമദിക്കയും;
തകൃതിയൊടുമവരിതിരമിച്ചുവാഴുന്നനാൾ
തണ്ടാർദളാക്ഷിക്കുതീണ്ടാരിനിന്നുതെ.
ചടുലമിഴിചപലതവെടിഞ്ഞു, മുലക്കണ്ണു
ചേട്ടത്തിമാർമുഖത്തോടും കറുത്തുതെ;
കടുകിനൊടുസദൃശകടിനിത്യംതടിച്ചു,തൻ-
കാന്തനും ജ്യേഷ്ഠർക്കുമുൾത്തോർഷമായിതു;
പുരുസുകൃതവിധികളവർച്ചെയ്താർ'പുളികുടി'
'പുംസവന'ങ്ങൾഘോഷത്തിൽകഴിച്ചുതെ;
ഒരുസുഭഗസുതനെയവൾപെറ്റാൾ ശൂഭനാളി
ലോമനപ്പെതലേലാളിച്ചുവീട്ടുകാർ,
ചതുരതയൊടപഹൃതജനേക്ഷണൻബാലന്നു
'ചാത്തു' വെന്നിട്ടിതുനാമധേയത്തിനെ;
പെരിയഗുണനിലനരനുബുദ്ധിക്കുവേണ്ടതാം.
പേരിൽവേണ്ടെന്നുതാൻപണ്ടുള്ളവർമതം;
കുതുകമൊടു,ശിശുനിലയെവിട്ടങ്ങു.വിദ്യയെ-
ക്കൂർത്തുള്ളബുദ്ധിയാൽ'ചാത്തു’പഠിച്ചുതെ;
അഖിലജനകുവലയശശാങ്കനായ് 'ചാത്തു'താ-
നാനന്ദശീലനായ്ത്തത്രവളരവേ,
പെരുമപലതിയലിന'കടാങ്കോട്ട'വീടതിൽ
പെൺപൈതലില്ലാഞ്ഞുദു:ഖിച്ചുവീട്ടുകാർ;

[ 24 ] മദ്ധ്യഖണ്ഡം

സഹജരവരൊരു മരുമകളെവീക്ഷിക്കുവാൻ
സൽക്കർമ്മമോരോനുസാദരംചെയ്തപോൽ;
ദുരിതഹതിയതിനു,പുനരായിരത്തിൽപരം.
ദ്വാദശിനാൾ,കാൽകഴുകിച്ചുവിപ്രരെ;
ദ്രവിണമൊരുപടിവിതറി,വിപ്രർൿദക്ഷിണാ-
ദാനങ്ങൾകൊണ്ടതിതൃപ്തിവരുത്തിനാർ;
നെടിയശുഭഫലദകുലധർമ്മദൈവങ്ങൾക്കു
നേർച്ച, വഴിപാടു,മൊപ്പിക്കകാരണം,
മതിമുഖികൾ മകുടമണി'മാക്ക'ത്തിനുണ്ടായി
മാംഗള്യകർമ്മഫലോദയം,ദൗഹൃദം;
പുന,രരിയപൊഴുതിലവൾപെറ്റുപെൺപൈതലെ,
പ്പൂമങ്കയെപ്പണ്ടുപാലാഴിപോലവേ,
കുളിരുമകതളിരൊടഥകുട്ടിയെക്കാണുവാൻ
കൂട്ടമായ്ക്കകൂട്ടമായ്കൂടിനാർനാട്ടുകാർ;
കനിവൊടനവധിമുതലുകുട്ടിയെക്കാണ്മോർക്കു
കാന്തനുംജേഷ്ഠരുംകോരിക്കൊടുത്തുതെ;
കളികളൊടുമവരുടയകണ്ണുകവർന്നങ്ങു
കൈകാലിളക്കിക്കിടന്നിതുബാലികാ:
ഇളനളിനദള മിഴിയുമിളകുമളകാഭയും,
ഇന്ദുബിംബാനനഭംഗിയുംതിങ്ങിടും.
മരുമകളെയമിതതരവാത്സല്ലപൂവ്വമായ്
മാതുലന്മാർമുത്തി,ലാളിപ്പതുകണ്ടു.
ചതിപെരുക്മതികുടിലമാരാംപതിനൊന്നു.
ചേട്ടത്തിയമ്മമാക്കീർഷ്യമുഴുക്കിലും

[ 25 ] താൾ:Kadangot Makkam (Kilippattu) 1918.djvu/25 [ 26 ]

പകയൊടവ,രവളെയുമജസ്രംദുഷിക്കയായ്,
പാപിഷ്ഠമാർക്കെന്തുചെയ്തുകൂടാത്തതും?
ഒരുദിവസ,മവർരഹസിദൂഷണംചെയ്യുവാ
നൊത്തൊരുമിച്ചുപുറപ്പെട്ടിതിങ്ങിനെ:
'മഹിയിലൊരുമഹിളയ്ഹഭാഗ്യത്തഴപ്പിയാൽ
'മാക്ക'ത്തിനൊത്തവളാരുണ്ടുനോക്കുവിൻ!
അമിതരാസ,മവളുടയചൊൽപ്പടിക്കാരിവർ,
ആങ്ങളമാർപന്തിരണ്ടുപേരുംസദാ;
ദയ്തരെയു,മിവളെയുമൊരേമട്ടുസേവിച്ചു
ദാസിമാരായിങ്ങുതാമസിക്കുന്നുനാം!
പുതുവളകൾ, പെരിയപലപത്താക്കുകോഴയും,
പൊന്നരഞ്ഞാണും,പതക്കവും, തോടയും,
പലതരവു,മിവളിൽവിലകൂടുന്നമേത്തരം
പൊൻപണ്ടമെത്രയാ,ണെണ്ണിയാൽതീരുമോ?
കണവരിവരൊരുമയൊടുയത്നിച്ചുനേടുന്ന
കണ്ടം, പറമ്പുകൾ, പണ്ടം, പണങ്ങളും,
വകതിരിവുവെളിവിലൊരുലേശമില്ലാത്തൊരീ-
വേശ്യയോടോതിക്കണക്കുകേൾപ്പിക്കണം!
ശിവശിവനെ!കുലടയുടെ നാട്യവും, നോട്ടവും,
ശ്രംഗാരവും കണ്ടായ്ക്കുന്നുമാനസം;
പതിവിൽനിജപതിയൊടുപുരാണവും, ശാസ്ത്രവും
പാടിയു,മർത്ഥംപറഞ്ഞുമിരിക്കുന്നു!
എഴുതുമിവൾനിജവരനെഴുത്തുംപലർക്കുമായ്,
ഏവംനടപ്പൊക്കെവേശ്യാമാർക്കല്ലയോ?

[ 27 ] മദ്ധ്യഖണ്ഡം 22

വലിയൊരുപകിട്ടിനാൽപാട്ടിൽപിടിച്ചിവൾ

വമ്പനാം' നമ്പറെ'ക്കുമ്പിടീക്കുന്നിതാ;

വളരെവിരുതെഴുമരിവാലിയക്കാരെയും

വശ്യത്തിനാലിവൾപാട്ടിൽപിടിപ്പുതെ;

കലിയുടയകഥപറകിൽ'മുങ്ങണ',മെങ്കിലും

കാലമവൾക്കനുകൂലം,നിനക്കുവിൻ:

പൊലിമയൊടുകമലഭവ,നവളുടെശിരസ്സതിൽ

പൊന്നെഴുത്താണിയാൽതന്നെവരച്ചിതു;

മടയ,നതികുമതി,വിധിനമ്മുടെമണ്ടയിൽ

'മട്ടക്കണ'കൊണ്ടുകുത്തിക്കുറിച്ചിതു;

എളിയനിലയൊടുകഴിയുമിന്നമുക്കായ്മുത-

ലെന്തൊണുതന്നുകണവരിതേവരെ?

വലിയമുതൽവരവുതറവാട്ടിന്നിരിക്കവെ

വല്ലതുംവല്ലഭരേകാൻതുനിയുകിൽ,

പടുവികൃതി,യിവളൊരുനിമിത്തമായല്ലയോ

പാടില്ലതെന്നുനിനക്കുന്നതുമവർ?

അതിലുമതിവിഷമ,മിവൾപൊറുപെൺപൈതലെ;

ആങ്ങളമാർക്കതിൽതൃപ്തിദിനംപ്രതി;

ചെറിയമരുമകളൊരുവളിപ്പെണ്ണിനിങ്ങിനെ

'ചോറൂണി'നായിട്ടുവട്ടമൊരുക്കിയാൽ,

നലമൊടിനിവരുമരിയകല്യണഘോഷങ്ങൾ

നാംകാണ്മതേക്കാൾമരിക്കുന്നതുത്തമം.'

അതുപൊഴുതി,ലവരിലതിമുയാംരാക്ഷസി, [ 28 ] മദ്ധ്യഖണ്ഡം 28

ആത്തരോഷംപറഞ്ഞാൾ - ' നാം മരിക്കയോ ?

അതികുടിലമതി, കുലട, 'മാക്ക'വും മക്കളും

അത്രനാംവാഴ്കവേജീവിച്ചിരിക്കയോ?

ഇതിനൊളിവിലൊരുചതിയെടുക്കേണനിന്നുനാം

ഇല്ലദോഷംശത്രുതന്നെയമർത്തിയാൽ;

ചതിയതിനു,ചതുരമതി,വെപ്പുകാർക്കുത്തമൻ,

'ചാപ്പ'നെക്കൊണ്ടുനാംചെയ്യിക്കണംദൃഢം

അതിനുടനെ,യവനുതുകയൊപ്പിച്ചുകൊണ്ടുനാ-

മയ്യായിരംപണംകെട്ടിക്കൊടുക്കണം.'

സഭയി,ലവരിതിദുരിതകാര്യംതദാസവ

സമ്മതമാക്കി,വിളിച്ചിതു'ചാപ്പനെ'-

ചിലതവനുചെവിയിലുപദേശിത്തപോതവൻ

'ചെയ്യില്ലഞാ'നെന്നുഖണ്ഡിച്ചുരക്കവേ,

അതിൽ,വിഷമ.മവരഥവിചാരിച്ചു,പെങ്ങളി-

ലാങ്ങളമാർക്കതിവൈരംജനിക്കുവാൻ;

പരിചിനൊടുമുടനെയൊരുസൂത്രംനിരൂപിച്ചു,

പിന്നെയും'ചാപ്പന്റെ' കർണ്ണത്തിലോതിനാർ.

അനുസരണമൊഴി,യതി'നതാവാം,പണംപാതി-

യാദ്യമേകിട്ടേണ'മെന്നായിചാപ്പനും

സപദിപുനരവനുപണമെണ്ണിക്കൊടുത്തവർ

സന്തോഷപൂർവ്വംസമാജംപിരിഞ്ഞുതേ;

അവരിവിടെരഹസിനിരുപിച്ചോരുകാരിയം,

അയ്യോ,മഹാപാപ!മെങ്ങിനെചൊൽവൂഞാൻ!

ചതിയരുടെചതിയിതിനുചൂട്ടുപിടിക്കുന്ന [ 29 ] താൾ:Kadangot Makkam (Kilippattu) 1918.djvu/29 [ 30 ] താൾ:Kadangot Makkam (Kilippattu) 1918.djvu/30 [ 31 ] താൾ:Kadangot Makkam (Kilippattu) 1918.djvu/31 [ 32 ] താൾ:Kadangot Makkam (Kilippattu) 1918.djvu/32 [ 33 ]

പാപപാംപന്ഥാവിലൂടെനടക്കിലും
ഭയവിനയനിലയുമതിഭക്തിയും ജ്യേഷ്ഠരിൽ
ഭാൎയ്യമാരിങ്കലുംഞാൻവിട്ടുനില്ക്കിലും,
മമത,മമസുതരിവരിൽവെച്ചുമജ്ജ്യേഷ്ഠർതൻ-
മക്കളേവേറെയൊന്നാക്കിഞാൻവെക്കിലും.
മഹിതജനമിവരുടെയമുമ്പില്ലെൻമക്കൾതൻ‌-
മൂൎദ്ധാവുപൊട്ടിത്തെറിക്കട്ടെ,യീശ്വരീ!
കടുനരകഫലമരുളുമിത്തൊഴിൽചെയ്യുവാൻ
കഷ്ടം!കിനാവിലുംഞാൎത്തിനോരിക്കിലും,
മഹിതജനമിവരിവിടെനോക്കിനില്ക്കേ മമ-
മൂൎദ്ധാവുപൊട്ടിത്തെറിക്കട്ടെ,യീശ്വരീ!

മുകിൽമണിയുമണിചികരയാൾ'മാക്ക'മിങ്ങ‌-
മൂന്നുവട്ടം ചൊല്ലി,നിശ്ചസിച്ചീടിനാൾ-
അതിഗഹനശപഥമൊഴികേട്ടു, മഹാജന‌-
മാശ്ചൎയ്യ,മാശ്ചൎയ്യ,മെന്നോൎത്തിരിക്കവെ,
ചതിവചനനിശിതശരമെയ്തുള്ള'ചാപ്പ'നും
ചിത്തഭ്രമംപൂ,ണ്ടിളകിപ്പറഞ്ഞുതെ:-
'പൊളിവനമഖിലമിതു,നേരല്ലനേരല്ല,
പാപിഞാൻ;പാപിഞാ,നയ്യോവരുന്നിതാ
കടുനിണമൊടരിയകുടൽമാലയുംപൂണ്ടു,തീ-
ക്കണ്ണുമുരുട്ടി,ക്കരിങ്കാളീ,ഭയങ്കരീ!!
മുടിയുമിവർ, മുടിയുമിവർ'എന്നോതിനിഷ്ഠരൻ
മൂൎദ്ധാവുപൊട്ടിത്തെറിച്ചുമരിച്ചുതെ.
പരമശിവ!പരമശിവ!പരമശിവ!ശങ്കര!

[ 34 ] മദ്ധ്യഖണ്ഡം 29

പാപകർമ്മത്തിൻഫലമേവമല്ലയോ?
സതികൾകുലമകുടമണി'മാക്കം'പിടിച്ചൊരീ-
സ്സത്യംജയിച്ചുതെ;സത്യംജയിച്ചുതെ;
സരസ,മഥകുലസതിയെനോക്കി,നിശ്ചഞ്ചലം
സജ്ജനം,സാക്ഷാൽസതിയെന്നുകണ്ടുതെ;
ചകിതമതിയൊടു,ചതിയർചാടിത്തുടങ്ങിനാർ,
ചത്തുള്ളചാപ്പനെക്കണ്ടവർ,കേട്ടവർ;
'സുകൃതമിതു!സുകൃതമിതു!നമ്മുടെ'കള്ളിയെ'1.
സ്സൂദനാംചാപ്പൻപറയാതെചത്തതും,
സുകൃതമിതു!സുകൃതമിതു!നാംപ്രയോഗിച്ചൊരി-
സ്സൂത്രമാർഗ്ഗേണകാര്യംവരുമെന്നതും.'
അതികുലുഷമതികൾ,പതിനൊന്നുപേരമ്മമാർ
അപ്പൊഴുമുള്ളുകൊണ്ടേവംരസിച്ചുതെ;
അതിർകവിയുമശുഭമിതുകണ്ടിട്ടു,മീവിഷം-
ആർനിമിത്തം'ചാപ്പ'നേകിയെന്നുള്ളതിൽ,
തെളിവു,ഖലർപലവഴിപാഞ്ഞുഫലിപ്പിച്ചു
തുമ്പെടുക്കാതെ,പതിനൊന്നു:ചട്ടരും
മതിയിൽനിജസുതദയിതമാരിൽപ്രിയത്തെയും,
മാക്കത്തിൽവൈരവിത്തേയുംവിതച്ചുപോൽ!
തദനു,പരമഴലൊടു'പുരാണി'യാമമ്മയും
തൽകാന്തകനാകിയ'രാമർനമ്പ്യാ'രുമെ,
അലിവിനൊടു,മൃദുലതര,മാശ്വാസവാക്കിനാ-
ലാശ്വസിപ്പിച്ചിതു,സാദ്ധ്വിമാക്കത്തിനെ-
കറ,കരളിലൊരുതരിയുമേറാതെക,ണ്ടവർ-


1 സ്വകാര്യം ദേശ്യപദം [ 35 ] 30 കടാങ്കോട്ടു മാക്കം

കൂറെഴുംവാക്യങ്ങളോരോന്നുരക്കയാൽ,
മലരഹിതമതിതളിരിൽ'വന്നതുംപോയതും'
'മാക്കം'മറന്നു,കളഞ്ഞുമിരിക്കവേ,
ഭുജയുഗളബലവിഭവവിതതജലരാശികൾ,
ഭ്രാതാക്കളൊന്നിച്ചുവേട്ടയ്ക്കൊരുങ്ങിനാർ
പുരുമധുരതരിതമിതി'ദേവദത്ത'ദ്വിജൻ
പൂർണ്ണമോദംപാഞ്ഞാശ്വസിച്ചീടിനാൻ
നരജനനഫലമുടയതാപസന്മാരൊടായ്
നാരദനിത്ഥംപുകഴ്ത്തിപ്പിറഞ്ഞുപോൽ.
കിളിമകളുമലിവൊടിനിനാളെയാമെന്നോതി
കൈകൂപ്പിഗൗരിയെച്ചിന്തിച്ചിരുന്നുതെ.
മദ്ധ്യഖണ്ഡംസമാപ്തം.

[ 36 ] താൾ:Kadangot Makkam (Kilippattu) 1918.djvu/36