Jump to content

താൾ:Kadangot Makkam (Kilippattu) 1918.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
iv


ക്കാരുടെ മനസ്സിനെ വല്ലാതെ സ്തോഭിപ്പിക്കുന്നതായിരിക്കും. തിറദിവസം അടുത്തിരുന്നു തോറ്റം കേൾപ്പാൾ ഉദ്യമിച്ചിട്ടുള്ളവർ പ്രായേണ കഥയുടെ ദുസ്സഹകലാശത്താൽ വ്യാകുലചിത്തന്മാരായി, ഇടവും വലവും മറന്നു 'കരഞ്ഞു കണ്ണിർ കളയുന്ന' കാഴ്ച പുതുമയല്ല.

'മാക്ക'ത്തെ അനുകരിച്ചിട്ടുള്ള അനേകം മഹാഭാഗകളാൽ അലങ്കരിക്കപ്പെട്ടതാനല്ലോ നമ്മുടെ മാതൃഭൂമി. അവരിൽ അധികം പേരും ചരിത്രദൃഷ്ടിയെ അതിക്രമിച്ചു സ്വർഗ്ഗത്തിൽ സുഖിക്കുന്നു !

'തോറ്റങ്ങ'ളിലും, 'താരാട്ടുകളിലും' വേണ്ടുംപോലെ ദൃഷ്ടിവെക്കാതെ, അവയെ പായ്യാരങ്ങ'ളെന്ന് അപലപിക്കുന്നവർക്ക് ഈ സാദ്ധ്വീമണിയുടെ അത്ഭുതചരിതം സ്പഷ്ടമായി കാട്ടേണമെന്ന ഉദ്ദേശമാണ് സകലോപരി, മൂന്നുപേരെ ഏതൽഗ്രന്ഥനിർമ്മാനത്തിലേക്കായി സമാകർഷിച്ചത്. ഇതിൽ സാധുവിധേയന്മാരായ അവർക്കു ചാരിതാത്ഥ്യം ജനിപ്പിക്കേണ്ടതു നിർമ്മത്സരബുദ്ധികളായ സാഹിത്യകുശലികളാൽ, ഈ 'കിളിപ്പാട്ടു' അവർക്കുതന്നെ സമർപ്പിച്ചുകൊള്ളട്ടെ.


എന്ന്, ഗ്രന്ഥകർത്താക്കൾ


"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/5&oldid=161554" എന്ന താളിൽനിന്ന് ശേഖരിച്ചത്