28 കാടാങ്കോട്ടു മാക്കം
പാപപാംപന്ഥാവിലൂടെനടക്കിലും
ഭയവിനയനിലയുമതിഭക്തിയും ജ്യേഷ്ഠരിൽ
ഭാൎയ്യമാരിങ്കലുംഞാൻവിട്ടുനില്ക്കിലും,
മമത,മമസുതരിവരിൽവെച്ചുമജ്ജ്യേഷ്ഠർതൻ-
മക്കളേവേറെയൊന്നാക്കിഞാൻവെക്കിലും.
മഹിതജനമിവരുടെയമുമ്പില്ലെൻമക്കൾതൻ-
മൂൎദ്ധാവുപൊട്ടിത്തെറിക്കട്ടെ,യീശ്വരീ!
കടുനരകഫലമരുളുമിത്തൊഴിൽചെയ്യുവാൻ
കഷ്ടം!കിനാവിലുംഞാൎത്തിനോരിക്കിലും,
മഹിതജനമിവരിവിടെനോക്കിനില്ക്കേ മമ-
മൂൎദ്ധാവുപൊട്ടിത്തെറിക്കട്ടെ,യീശ്വരീ!
മുകിൽമണിയുമണിചികരയാൾ'മാക്ക'മിങ്ങ-
മൂന്നുവട്ടം ചൊല്ലി,നിശ്ചസിച്ചീടിനാൾ-
അതിഗഹനശപഥമൊഴികേട്ടു, മഹാജന-
മാശ്ചൎയ്യ,മാശ്ചൎയ്യ,മെന്നോൎത്തിരിക്കവെ,
ചതിവചനനിശിതശരമെയ്തുള്ള'ചാപ്പ'നും
ചിത്തഭ്രമംപൂ,ണ്ടിളകിപ്പറഞ്ഞുതെ:-
'പൊളിവനമഖിലമിതു,നേരല്ലനേരല്ല,
പാപിഞാൻ;പാപിഞാ,നയ്യോവരുന്നിതാ
കടുനിണമൊടരിയകുടൽമാലയുംപൂണ്ടു,തീ-
ക്കണ്ണുമുരുട്ടി,ക്കരിങ്കാളീ,ഭയങ്കരീ!!
മുടിയുമിവർ, മുടിയുമിവർ'എന്നോതിനിഷ്ഠരൻ
മൂൎദ്ധാവുപൊട്ടിത്തെറിച്ചുമരിച്ചുതെ.
പരമശിവ!പരമശിവ!പരമശിവ!ശങ്കര!