Jump to content

താൾ:Kadangot Makkam (Kilippattu) 1918.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മദ്ധ്യഖണ്ഡം 29

പാപകർമ്മത്തിൻഫലമേവമല്ലയോ?
സതികൾകുലമകുടമണി'മാക്കം'പിടിച്ചൊരീ-
സ്സത്യംജയിച്ചുതെ;സത്യംജയിച്ചുതെ;
സരസ,മഥകുലസതിയെനോക്കി,നിശ്ചഞ്ചലം
സജ്ജനം,സാക്ഷാൽസതിയെന്നുകണ്ടുതെ;
ചകിതമതിയൊടു,ചതിയർചാടിത്തുടങ്ങിനാർ,
ചത്തുള്ളചാപ്പനെക്കണ്ടവർ,കേട്ടവർ;
'സുകൃതമിതു!സുകൃതമിതു!നമ്മുടെ'കള്ളിയെ'1.
സ്സൂദനാംചാപ്പൻപറയാതെചത്തതും,
സുകൃതമിതു!സുകൃതമിതു!നാംപ്രയോഗിച്ചൊരി-
സ്സൂത്രമാർഗ്ഗേണകാര്യംവരുമെന്നതും.'
അതികുലുഷമതികൾ,പതിനൊന്നുപേരമ്മമാർ
അപ്പൊഴുമുള്ളുകൊണ്ടേവംരസിച്ചുതെ;
അതിർകവിയുമശുഭമിതുകണ്ടിട്ടു,മീവിഷം-
ആർനിമിത്തം'ചാപ്പ'നേകിയെന്നുള്ളതിൽ,
തെളിവു,ഖലർപലവഴിപാഞ്ഞുഫലിപ്പിച്ചു
തുമ്പെടുക്കാതെ,പതിനൊന്നു:ചട്ടരും
മതിയിൽനിജസുതദയിതമാരിൽപ്രിയത്തെയും,
മാക്കത്തിൽവൈരവിത്തേയുംവിതച്ചുപോൽ!
തദനു,പരമഴലൊടു'പുരാണി'യാമമ്മയും
തൽകാന്തകനാകിയ'രാമർനമ്പ്യാ'രുമെ,
അലിവിനൊടു,മൃദുലതര,മാശ്വാസവാക്കിനാ-
ലാശ്വസിപ്പിച്ചിതു,സാദ്ധ്വിമാക്കത്തിനെ-
കറ,കരളിലൊരുതരിയുമേറാതെക,ണ്ടവർ-


1 സ്വകാര്യം ദേശ്യപദം

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/34&oldid=161551" എന്ന താളിൽനിന്ന് ശേഖരിച്ചത്