താൾ:Kadangot Makkam (Kilippattu) 1918.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

30 കടാങ്കോട്ടു മാക്കം

കൂറെഴുംവാക്യങ്ങളോരോന്നുരക്കയാൽ,
മലരഹിതമതിതളിരിൽ'വന്നതുംപോയതും'
'മാക്കം'മറന്നു,കളഞ്ഞുമിരിക്കവേ,
ഭുജയുഗളബലവിഭവവിതതജലരാശികൾ,
ഭ്രാതാക്കളൊന്നിച്ചുവേട്ടയ്ക്കൊരുങ്ങിനാർ
പുരുമധുരതരിതമിതി'ദേവദത്ത'ദ്വിജൻ
പൂർണ്ണമോദംപാഞ്ഞാശ്വസിച്ചീടിനാൻ
നരജനനഫലമുടയതാപസന്മാരൊടായ്
നാരദനിത്ഥംപുകഴ്ത്തിപ്പിറഞ്ഞുപോൽ.
കിളിമകളുമലിവൊടിനിനാളെയാമെന്നോതി
കൈകൂപ്പിഗൗരിയെച്ചിന്തിച്ചിരുന്നുതെ.
മദ്ധ്യഖണ്ഡംസമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/35&oldid=161552" എന്ന താളിൽനിന്ന് ശേഖരിച്ചത്