താൾ:Kadangot Makkam (Kilippattu) 1918.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14 കാടാങ്കോട്ടു മാക്കം

സാരസായുധരസപ്പൊന്നോടമേറിത്തുഴ-
ഞ്ഞേറെയാഹ്ളാദംതേടി,ക്രീഡിച്ചും,ചിലനേരം
തത്വചിന്തനത്തണ്ടാ,ലത്തോണിനിറുത്തിയു-
മൂത്തമസ്നേഹത്തോടേകാലയാപനംചെയ്താർ.
ഭ്രാതൃഭാമിനിമാരിലൊക്കയു,മകൈതവ-
പ്രീതീയോടത്രെപെരുമാറിപ്പോന്നതുമാക്കം;
'നാത്തൂ*ന്മാ'ൎക്കവളോടാണെങ്കി,ലങ്ങിനെയല്ല,
ചീൎത്തിതുദിനംതോറുംമാത്സൎയ്യമവൎക്കുള്ളിൽ;
കെട്ടിയപുമാന്മാർതൻസൎവ്വസ്വംസഹജതൻ-
പെട്ടിയിൽതനൊതിക്കിക്കേറ്റിടുന്നതുകാൺകേ,
ദുഷ്ടചേഷ്ടിതമാരായീടുമച്ചേട്ടത്തിങ്കൾ=
ക്കിഷ്ടവു,മഹൎമ്മുഖച്ഛായപോൽചുരുങ്ങിപ്പോയ്;
ജ്യേഷ്ഠരിൽകനിഷ്ഠനാം'രാമർനമ്പിയാ'ൎക്കതി‌-
ശ്രേഷ്ഠയാംസഹജയിൽസ്നേഹമൊട്ടേറുംപണ്ടേ;
രാമർനമ്പിയാരുടെപത്നിയാം'പുരാഽണി'യു-
മാമട്ടിൽസ്നേഹിച്ചിതുഭൎത്തൃസോദരിയാളെ;
പ്രേമവും,വിനീതിയും,ഭക്തിയു,മൊരുമയും
കേമമായ്,വേണ്ടുംപോലെവീട്ടുകാരോടൊക്കയും,
നീക്കമെന്നിയെഭാവി,ച്ചാന്മനായകനോടും

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/19&oldid=161539" എന്ന താളിൽനിന്ന് ശേഖരിച്ചത്