Jump to content

താൾ:Kadangot Makkam (Kilippattu) 1918.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആദ്യഖണ്ഡം 13

നിത്യകൃത്യങ്ങളുടെയാദ്യന്തങ്ങളി,ലവൾ
നിത്യവുംധ്യാനിക്കുമശ്ശക്തിയെശ്രദ്ധാപൂർവ്വം
ശമബരാന്തകലീലാഡംബരക്കൊടിയായ
കണ്മണി,യനുജത്തിക്കൊത്തൊരു കണവനെ,
ഗൂഢമായന്വേഷിച്ചാർ, സുചിരം, വിധിപോലെ-
യൂഢദാരരാംപന്തിരണ്ടുപേർ,സഹജന്മാർ;
മംഗലത്താലിയില്ലാതംഗനമാരും,മുടി-
ഭംഗമാർന്നരചരുംഭൂമിഭാരങ്ങളല്ലൊ;
നീതിയും,പ്രഭാവവും,മാനവും,മര്യാദയു,
ഖ്യാതിയും,പഴക്കവും,മുതലും,മഹിമയും,
അമ്പിലാളിടുമിളങ്കൂറ്റി*ലെ'ത്തറവാട്ടിൽ.
'നമ്പർനമ്പിയാ'രെന്നപൂരുഷപ്രവരനെ,
പന്തണിസ്തനിയാളാംസാദ്ധ്വിമാർമണിമാല
ചന്തത്തിൽനിജഭർത്താവാക്കി,സന്മുഹൂർത്തത്തിൽ;
സംസാരസൗശീല്യത്തോടുസൗന്ദര്യംകണക്കെയും,
ചാരുവിദ്യയോടൊപ്പംവിനംകണക്കെയും,
ഒത്തുചേർന്നിരുവരും,വല്ലഭദയിതന്മാർ,
ഉത്തമകുലപുണ്യശ്രീഫലായമാനന്മാർ,
സൽകലാകുശലന്മാർ,സൽഗുണപ്രസിദ്ധന്മാർ,
ഉൾകൃപാഭരിതന്മാ,രൂർജ്ജിതഹൃദയന്മാർ,
ഈശ്വരീപദപത്മോപാസനാനിലീനന്മാർ,
ശാശ്വതപ്രണയമാംപീയൂഷതടാകത്തിൽ,


  • ഈ തറവാട് അക്കാലത്തു സുപ്രസിദ്ധമായ ഒന്നായിരുന്നു എന്നതിന്നുവേറെയും ചില തെളിവുകളുണ്ട്.
"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/18&oldid=161538" എന്ന താളിൽനിന്ന് ശേഖരിച്ചത്