താൾ:Kadangot Makkam (Kilippattu) 1918.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മദ്ധ്യഖണ്ഡം 28

ആത്തരോഷംപറഞ്ഞാൾ - ' നാം മരിക്കയോ ?

അതികുടിലമതി, കുലട, 'മാക്ക'വും മക്കളും

അത്രനാംവാഴ്കവേജീവിച്ചിരിക്കയോ?

ഇതിനൊളിവിലൊരുചതിയെടുക്കേണനിന്നുനാം

ഇല്ലദോഷംശത്രുതന്നെയമർത്തിയാൽ;

ചതിയതിനു,ചതുരമതി,വെപ്പുകാർക്കുത്തമൻ,

'ചാപ്പ'നെക്കൊണ്ടുനാംചെയ്യിക്കണംദൃഢം

അതിനുടനെ,യവനുതുകയൊപ്പിച്ചുകൊണ്ടുനാ-

മയ്യായിരംപണംകെട്ടിക്കൊടുക്കണം.'

സഭയി,ലവരിതിദുരിതകാര്യംതദാസവ

സമ്മതമാക്കി,വിളിച്ചിതു'ചാപ്പനെ'-

ചിലതവനുചെവിയിലുപദേശിത്തപോതവൻ

'ചെയ്യില്ലഞാ'നെന്നുഖണ്ഡിച്ചുരക്കവേ,

അതിൽ,വിഷമ.മവരഥവിചാരിച്ചു,പെങ്ങളി-

ലാങ്ങളമാർക്കതിവൈരംജനിക്കുവാൻ;

പരിചിനൊടുമുടനെയൊരുസൂത്രംനിരൂപിച്ചു,

പിന്നെയും'ചാപ്പന്റെ' കർണ്ണത്തിലോതിനാർ.

അനുസരണമൊഴി,യതി'നതാവാം,പണംപാതി-

യാദ്യമേകിട്ടേണ'മെന്നായിചാപ്പനും

സപദിപുനരവനുപണമെണ്ണിക്കൊടുത്തവർ

സന്തോഷപൂർവ്വംസമാജംപിരിഞ്ഞുതേ;

അവരിവിടെരഹസിനിരുപിച്ചോരുകാരിയം,

അയ്യോ,മഹാപാപ!മെങ്ങിനെചൊൽവൂഞാൻ!

ചതിയരുടെചതിയിതിനുചൂട്ടുപിടിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/28&oldid=161548" എന്ന താളിൽനിന്ന് ശേഖരിച്ചത്