Jump to content

താൾ:Kadangot Makkam (Kilippattu) 1918.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മദ്ധ്യഖണ്ഡം 22

വലിയൊരുപകിട്ടിനാൽപാട്ടിൽപിടിച്ചിവൾ

വമ്പനാം' നമ്പറെ'ക്കുമ്പിടീക്കുന്നിതാ;

വളരെവിരുതെഴുമരിവാലിയക്കാരെയും

വശ്യത്തിനാലിവൾപാട്ടിൽപിടിപ്പുതെ;

കലിയുടയകഥപറകിൽ'മുങ്ങണ',മെങ്കിലും

കാലമവൾക്കനുകൂലം,നിനക്കുവിൻ:

പൊലിമയൊടുകമലഭവ,നവളുടെശിരസ്സതിൽ

പൊന്നെഴുത്താണിയാൽതന്നെവരച്ചിതു;

മടയ,നതികുമതി,വിധിനമ്മുടെമണ്ടയിൽ

'മട്ടക്കണ'കൊണ്ടുകുത്തിക്കുറിച്ചിതു;

എളിയനിലയൊടുകഴിയുമിന്നമുക്കായ്മുത-

ലെന്തൊണുതന്നുകണവരിതേവരെ?

വലിയമുതൽവരവുതറവാട്ടിന്നിരിക്കവെ

വല്ലതുംവല്ലഭരേകാൻതുനിയുകിൽ,

പടുവികൃതി,യിവളൊരുനിമിത്തമായല്ലയോ

പാടില്ലതെന്നുനിനക്കുന്നതുമവർ?

അതിലുമതിവിഷമ,മിവൾപൊറുപെൺപൈതലെ;

ആങ്ങളമാർക്കതിൽതൃപ്തിദിനംപ്രതി;

ചെറിയമരുമകളൊരുവളിപ്പെണ്ണിനിങ്ങിനെ

'ചോറൂണി'നായിട്ടുവട്ടമൊരുക്കിയാൽ,

നലമൊടിനിവരുമരിയകല്യണഘോഷങ്ങൾ

നാംകാണ്മതേക്കാൾമരിക്കുന്നതുത്തമം.'

അതുപൊഴുതി,ലവരിലതിമുയാംരാക്ഷസി,

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/27&oldid=161547" എന്ന താളിൽനിന്ന് ശേഖരിച്ചത്