താൾ:Kadangot Makkam (Kilippattu) 1918.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മദ്ധ്യഖണ്ഡം 21

പകയൊടവ,രവളെയുമജസ്രംദുഷിക്കയായ്,
പാപിഷ്ഠമാർക്കെന്തുചെയ്തുകൂടാത്തതും?
ഒരുദിവസ,മവർരഹസിദൂഷണംചെയ്യുവാ
നൊത്തൊരുമിച്ചുപുറപ്പെട്ടിതിങ്ങിനെ:
'മഹിയിലൊരുമഹിളയ്ഹഭാഗ്യത്തഴപ്പിയാൽ
'മാക്ക'ത്തിനൊത്തവളാരുണ്ടുനോക്കുവിൻ!
അമിതരാസ,മവളുടയചൊൽപ്പടിക്കാരിവർ,
ആങ്ങളമാർപന്തിരണ്ടുപേരുംസദാ;
ദയ്തരെയു,മിവളെയുമൊരേമട്ടുസേവിച്ചു
ദാസിമാരായിങ്ങുതാമസിക്കുന്നുനാം!
പുതുവളകൾ, പെരിയപലപത്താക്കുകോഴയും,
പൊന്നരഞ്ഞാണും,പതക്കവും, തോടയും,
പലതരവു,മിവളിൽവിലകൂടുന്നമേത്തരം
പൊൻപണ്ടമെത്രയാ,ണെണ്ണിയാൽതീരുമോ?
കണവരിവരൊരുമയൊടുയത്നിച്ചുനേടുന്ന
കണ്ടം, പറമ്പുകൾ, പണ്ടം, പണങ്ങളും,
വകതിരിവുവെളിവിലൊരുലേശമില്ലാത്തൊരീ-
വേശ്യയോടോതിക്കണക്കുകേൾപ്പിക്കണം!
ശിവശിവനെ!കുലടയുടെ നാട്യവും, നോട്ടവും,
ശ്രംഗാരവും കണ്ടായ്ക്കുന്നുമാനസം;
പതിവിൽനിജപതിയൊടുപുരാണവും, ശാസ്ത്രവും
പാടിയു,മർത്ഥംപറഞ്ഞുമിരിക്കുന്നു!
എഴുതുമിവൾനിജവരനെഴുത്തുംപലർക്കുമായ്,
ഏവംനടപ്പൊക്കെവേശ്യാമാർക്കല്ലയോ?

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/26&oldid=161546" എന്ന താളിൽനിന്ന് ശേഖരിച്ചത്