താൾ:Kadangot Makkam (Kilippattu) 1918.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ii


'മദരികാശ്രമവും മഹർഷികളും' ഗ്രന്ഥകർത്താക്കൾ സ്വയമേവ സൃഷ്ടിചെയ്തു എന്നേ ഉള്ളൂ. മൂലത്തിൽ പരസ്പരഘടന മതിയാവാതെ, 'വിട്ടുമാറി'ക്കിടക്കുന്ന ചുരുക്കം സന്ദർഭങ്ങളെ കൂട്ടിച്ചേർത്തു, മിനുക്കുന്നതിനല്ലാതെ 'നിരങ്കുശമായ കവിധർമ്മ'ത്തെ ഈ ഗ്രന്ഥത്തിൽ തൽകർത്താക്കൾ അംഗീകരിച്ചിട്ടില്ല. പക്ഷെ, 'നാത്തൂന്മാർക്കു' നായികയോടുണ്ടായ പരമവൈരത്തെ, ആദ്യമേ യുക്തിയുക്തമായി തോറ്റം വെളിവാക്കാത്ത നിലയിൽ ആ മാത്സർയ്യം സ്ഥാപിക്കേണ്ടതിലേയ്ക്കു കവികൾ, മദ്ധ്യഖണ്ഡത്തിൽ ഘോഷിക്കപ്പെടുന്ന 'വിഷബഹളം' കഥയിൽ സംഘടിപ്പിക്കേണ്ടിവന്നതാണ്. കീഥാശരീരം മൂലത്തിലേതുതന്നെയാണെന്നു രണ്ടും തട്ടിച്ചുനോക്കിയാൽ അറിയാം.

'കടാങ്കോട്ടുമാക്കത്തി'ന്റെ ജന്മസ്ഥാനത്തിന്നു ചിറക്കൽ താലൂക്കിൽപ്പെട്ട കുഞ്ഞുമംഗലം ദേശവും കടത്തനാടും ആണ് രണ്ടു മുഖ്യാവകാശികൾ. തിറയാടുന്ന വണ്ണാന്മാരുടെ തോറ്റങ്ങൾക്കും ഈ വിഷയത്തിൽ പാഠാന്തരമുണ്ട്. 'കടാങ്കോട്ടു' തറവാടുകൾ അങ്ങും ഇങ്ങും എത്രയോ കാണാം. അതുകൊണ്ടു യഥാർത്ഥസ്ഥാനം തീർച്ചപ്പെടുത്തിക്കൂടാ. 'മാക്കം വയലും,' 'മാക്കം കിണറും' മറ്റും കാലക്രമത്തിൽ ക്ഷയിച്ചിട്ടുണ്ടായിരിക്കണം. നാമാവശേക്ഷങ്ങളായിട്ടെങ്കിലും അവ ഇപ്പോൾ ഉണ്ടെന്നുപറയെപ്പെടുന്നതു കടത്തനാട്ടാകയാൽ, ഏതൽകവികൾ 'മാക്ക'ത്തെ അവിടെത്തന്നെയാണു പ്രതിഷ്ഠിച്ചിട്ടുള്ളത്.

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/3&oldid=161549" എന്ന താളിൽനിന്ന് ശേഖരിച്ചത്