താൾ:Kadangot Makkam (Kilippattu) 1918.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മുഖവുര


സദ്യത്തിമൂലം ആർക്കും പരമപദം പ്രാപിക്കാം. അതിന്നു കാലദേശാദിനിർണ്ണയങ്ങളും ഇല്ല.

കുറേ ശതവർഷങ്ങൾക്കുമുമ്പു വടക്കെ മലയാളത്തിൽ ഒരു ഉയർന്ന നായർതറവാട്ടിൽ പിറന്ന്, ചാരിത്രസംശുദ്ധിയാൽ സച്ചിദാനന്ദപദത്തിലേയ്ക്കു കയറിയ ഒരു മഹാ പുണ്യശാലിനിയാണ് 'കടാങ്കോട്ടുമാക്കം'. മാക്കംതോറ്റം ഉത്തരകേരളത്തിൽ ധാരാളം പ്രചാരമുള്ള ഒന്നാണ്. 'മാക്കംതിറ' എന്ന കളിയാട്ടം കഴിപ്പിച്ച്, സന്തതിലാഭത്തിൽ കൃതാർത്ഥത നേടുന്നവർ ഇവിടങ്ങളിൽ കുറച്ചല്ല. മറ്റു തോറ്റങ്ങളും, പഴമ്പാട്ടുകളും പോലെ 'മാക്കംതോറ്റം' രചിതാക്കളുടെ ഭാഷാപരിചയലോപത്താലോ, അഥവാ പ്രചാരവേളയിൽ എത്തിക്കൂടിയ ക്ലിഷ്ടപദാധിക്യത്താലോ, ശ്രവനമാത്രയിൽ സുഗ്രാഹ്യമായിത്തീരുവാൻ വളരെ പ്രയാസമുണ്ട്. വൃത്ത നിയമത്തിന്നോ, പദഭംഗിക്കോ, സന്ധിവ്യക്തിക്കോ, ഒന്നിനും അവയിൽ ഗണിക്കപ്പെടാവുന്ന പ്രതിപത്തി ഇല്ലെന്നു പറയാം എങ്കിലും, ചേതസ്സമാകർഷമായ കഥാവിവരണം എല്ലാറ്റിലും ഉണ്ട്.

'മാക്കംതോറ്റ'മാണ് ഈ 'കിളിപ്പാട്ടി'ന്റെ ബീജം. 'താർമകൾക്കമ്പുള്ളതത്ത'യെക്കൊണ്ടു കഥ ചൊല്ലിക്കുമ്പോൾ, കഥാപൗരാണികത്വം മാത്രം വിചാരിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/2&oldid=161540" എന്ന താളിൽനിന്ന് ശേഖരിച്ചത്