താൾ:Kadangot Makkam (Kilippattu) 1918.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
iii


സഹോദരന്മാർ 'മാക്ക'ത്തെ തലയറുത്തു തള്ളിയ കിണറിൽ നോക്കിയതു വാണിയൻ 'എന്മ'നാണെന്നും, അതല്ല, ആ കുറ്റിക്കാട്ടിൽ നിന്ന് എള്ള് കൊയ്തിരുന്ന ഒരു ഈഴുവനാണെന്നും, ഇങ്ങനെ രണ്ടുപക്ഷമുണ്ട്. അനീതി എന്നതു ലവലേശം അറിയാത്ത താൻ നിമിത്തം കുലീനനായ ഒരു സ്ത്രീരത്നം നശിച്ചുവല്ലോ, എന്ന ദുഃഖത്താൽ 'എന്മൻ' കിണറിൽ താണുനോക്കിയതാനെന്നും, തന്റെ ധർമ്മാവസ്ഥ പരീക്ഷിക്കുവാൻ ഒരു വാണിയന്നു സ്വാതന്ത്ര്യമില്ലെന്ന ബോധത്താൽ 'മാക്കം ഭഗവതി' അവന്റെ നാക്കറുത്തതാണെന്നുമാണ് പ്രഥമപക്ഷക്കാരുടെ വാദം. മിത്ഥ്യാപവാദത്തെ പിൻതാങ്ങി പ്രവർത്തിച്ച 'നാട്ടിൽ പ്രമാണിക'ളുടെ പ്രതിക്രിയയിലുള്ള ഭയത്തിനാൽ ' നാടിപ്പോയ' ഒരു സാധു, ക്രിയാധികാരികൾ ധർമ്മാധർമ്മം മറന്ന്, സംഹാരരൂപികളായി കൂത്താടുന്ന കാലത്തു തിരിച്ചെത്തി, സത്യം പരിശോധിക്കുമോ എന്നു മാത്രമേ ഇവരോടു മറുപടിയുള്ളൂ. പോരെങ്കിൽ, ശവം വീണ കിണറിൽ നോക്കുക എന്നതു ആരും കരുതിക്കുട്ടി ചെയ്യാറില്ല. അതു കേവലം യാദൃച്ഛികമായേ വരൂ. ഈ സംഗതികളാൽ ദ്വിതീയപക്ഷമാണ് ഈ കൃതിയിൽ സ്വീകരിക്കപ്പെട്ടത്.

ത്രിവിധകരനങ്ങളാലും ദുരിതസ്പർശം സംഭവിക്കാതെ, 'നേർവഴി നടക്കുന്ന' ഒരു 'ശീലാവതി', അവളുടെ രക്ഷാധികാരികളായ ദായാദികളുടെ വഞ്ചനാവജ്രത്താൽ ഇളംതാളുപോലെ മുറിഞ്ഞുവീഴുന്ന കഥ വായന

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/4&oldid=161553" എന്ന താളിൽനിന്ന് ശേഖരിച്ചത്