വെച്ചു,തൻശിരീഷപ്പൂമേനിയെത്തണുപ്പിച്ചും,
ഇച്ഛപോലോരോഭാഷ്യം കൊത്തിയുംകൊറിച്ചുംകോ
ണ്ടച്ഛമാനസയായകീരസുന്ദരിചൊന്നാൾ:_
"പാരാകെപ്പറന്നുഞാൻതളരുംനേരത്തെന്നിൽ
ധാരാളംദയകാട്ടുംനിങ്ങളെവണങ്ങുന്നേൻ,
മംഗളം വളരട്ടെനിങ്ങളിൽ സദാകാലം,
നിങ്ങൾക്കുകടപ്പെട്ടുപോയിഞാ,നെല്ലാംകൊണ്ടും,
വല്ലതുംപകരമൊ,ന്നിതിനുചെയ്തിടായിക_
ലില്ലമേസമാധാനം;വർദ്ധിക്കുമല്ലോകടം;
സച്ചിദാനന്ദസ്വരൂപത്തെയോർത്തിറണ്നീസും,
തുച്ഛസംസൃതിസംഗമൂക്തയാമെനിക്കിപ്പോൾ,
ലോകരോടിടപെട്ടാൽ,വല്ലായ്മവന്നുകൂടും,
ശോകസംഹിതികൾബീജമാല്ലയോസംഗം?
പുതുതാമിതിഹാസമൊന്നോതിക്കഴി,ച്ചെന്നിൽ
പതിയുമൃണംതീര്ക്കാ,മതിനായൊരുങ്ങുന്നേൻ,
സരസം,സുഖസ്പദം,സായൂജ്യസിദ്ധിപ്രദം,
പരമം,പരമാർത്ഥംപാപനം,പുരാതനം,
പുണ്യമാമിതിഹാസം കേൾക്കുവിനെല്ലാവരും,
ഗണ്യമല്ലോരാളാലുംമായതിനെഴുംഫലം:_
സാധാനചതുഷ്ടയസമ്പദാസമൃദ്ധരായ്,
ബോധയുക്താന്തസ്ഫുരദ്വാസനാവിശുദ്ധരായ്,
അഷ്ടാംഗയോഗമുഖ്യാനുഷ്ഠാനനിരതരായ്
ശിഷ്ടാരാംമുനിമാരാൽജുഷ്ടാമായ്, പ്രശസ്തമായ് "
താൾ:Kadangot Makkam (Kilippattu) 1918.djvu/7
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
2
കടാങ്കോട്ടു മാക്കം