താൾ:Kadangot Makkam (Kilippattu) 1918.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആദ്യഖണ്ഡം

സംഗീതവിദ്യാരസസാരസമ്മിളിതമാം
തുംഗസാഹിത്യാമൃതാസ്വാദനം, സുഖമയം;
തൻകിടനില്പാനന്നു,ഗാഢമാംകലാശുദ്ധി-
കുന്ദവല്ലരിമന്ദംതളിർത്തുപൂക്കുംപോലെ,
സുന്ദരിക്കംഗംതോറുംക്രമത്താൽമാറ്റംവന്നു;
സൗഭഗാരുണ,നോമൽകൗമാരാചലത്തിൽനി
ന്നാഭയിൽതാരാണ്യത്തോടടുത്തുപെരുമാറി;
കറ്റക്കാർമുകിൽപോലുംകപ്പത്തെക്കൊടുത്തീടും
ചെറ്റഗ്രംചുരുണ്ടുള്ളകുന്തളംമനോരമം;
അമ്പിളിക്കലതാന്നുകുമ്പിടുനിടിലത്തിൽ
കമ്പിക്കുമളിമേതകാളകങ്ങളെക്കണ്ടാൽ,
പൂങ്കുഴലാകുംമങ്കപെറ്റനൽക്കിടാങ്ങള-
ങ്ങങ്കണഭൂവിൽകളിക്കുന്നതാണെന്നുതോന്നും;
ആനനസ്മരമാംഗല്യാലയപതാകകൾ
നൂന,മാമൃദുചില്ലീവല്ലികൾ,നിരൂപിച്ചാൽ;
വെള്ളത്താർമുഖലക്ഷ്മീവാപിയിൽകളിക്കുന്ന
പിള്ളമീനുകളാവാംപുള്ളിമാൻമിഴിയുഗം;
നാസികാമണിദ്യുതിഭാസുരംനാസാപുടം;
നൈസർഗ്ഗികാരക്താഭഗണ്ഡമണ്ഡലങ്ങളും;
സുന്ദരതരമുഖചന്ദ്രനിസ്സൃതമായ
മന്ദസുസ്മിതലസച്ചന്ദ്രികാസുഷമയും;
കുന്ദകുഗ്മളങ്ങൾക്കുകൂസലുണ്ടാക്കുംദന്ത-
വൃന്ദവും,സുമധുരവിദ്രുമാധരങ്ങളും,

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/16&oldid=161536" എന്ന താളിൽനിന്ന് ശേഖരിച്ചത്