Jump to content

താൾ:Kadangot Makkam (Kilippattu) 1918.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

10 കടാങ്കോട്ടു മാക്കം

ബാലശേമുഷിപോലെലോലമായ് ചുമലോളം
നീളമാൎന്നിടചേൎന്നനീലവാർചികുരവും-
ഓമലാളുടെരൂപമീവിധംമിഴികൾക്കു
സോമശീതളമായിശ്ശോഭിച്ചു,നിരന്തരം.
പിച്ചയായ് നടക്കുവാ,നുദ്യോഗിച്ചടിരണ്ടും
വെച്ചിടുംനേരംതാനേതാഴത്തുമറികയും,
ഇത്തിരികരകയും,വല്ലവരടുത്തേതാ-
നെത്തിയാ,ലഴലാറിപ്പുഞ്ചിരിപൊഴിക്കയും,
കണ്ടതാസകലവുംകൗതുകാതിരേകത്താൽ
തണ്ടലർമാലയ്ക്കൊത്തകൈകളാലെടുക്കയും,
ശൈശവസിദ്ധങ്ങളാമീദൃശവിഹാരങ്ങൾ
പേശലഗാത്രിചെയ്തുനാൾക്കുനാൾവളൎന്നിതു.
വിശ്രുതാചാൎയ്യന്മാരെവെച്ച,വളതുകാല-
മാശ്രയിച്ചോരോവിദ്യാവിത്തവുംവശത്താക്കി;
പാടാനും,പഠിപ്പാനുംപെണ്ണങ്ങൾക്കരുതെന്നു
നാടാകെ,ച്ചിലരിപ്പോൾഗ്ഘോഷിച്ചുനടന്നുന്നു;
വായാടിത്തലവന്മാ,രെന്തൊക്കെപ്പറഞ്ഞാലും,
ശ്രീയാളുംമഹിളമാന്മാൎക്കുത്തമംകലാലാഭം;
മാനവും,മറിച്ചപമാനവുംഗൃഷത്തിന്നു
മാനിനിമാരല്ലയോവരുത്തിക്കൂട്ടുന്നതും?
സ്ഥാരധീയെഴുമവ,ളുത്തരോത്തരംതന്റെ
ധാരണാബലത്താലും,പാരമുത്സാഹത്താലും,
കാവ്യങ്ങൾ,പുരാണങ്ങൾ,നാടകാ,ലങ്കാരങ്ങൾ,
ശ്രാവ്യമാംസംഗീതവുംപറിച്ചുസമൎത്ഥമായ്;

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/15&oldid=161535" എന്ന താളിൽനിന്ന് ശേഖരിച്ചത്