താൾ:Kadangot Makkam (Kilippattu) 1918.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആദ്യഖണ്ഡം 9

1 ദ്വാദശാദിത്യരൊരുമിച്ചുദിച്ചതുപോലാം

ദ്വാദശാഗ്രജൎക്കേകസോദരിയായോളവൾ;

'മാക്ക'മെന്നഭിഖ്യയുംകൈക്കൊണ്ടു,കുമാരിയാ-

ളാക്കമാ,ൎന്നമൃതാംശുലേഖപോൽവളൎന്നിതു;

താതമാതാക്കൾമരിച്ചതിനാലവളെയാ-

സ്സോദരരധികമായ്‍പരിലാളിച്ചീടിനാർ;

കണ്ണിണകൊതിക്കുന്നതാകവേകൊണ്ടുകൊടു-

ത്തുണ്ണിമാൻമിഴിയാളെസ്സപ്രേമംവളൎത്തിനാർ;

അഞ്ചിതകളികളും,പുഞ്ചിരിപ്പുതുമയും,

കൊഞ്ചലും,കടൽമാതുമഞ്ചിടുദേഹാഭയും,

കിഞ്ചനനടത്തവും,നെഞ്ചകംതണുപ്പിക്കും-

പഞ്ചാരപ്പതുവാക്കും,പാലുപോൽസ്വഭാവവും;

ഇങ്ങിനെവളരുമക്കുഞ്ഞിനെത്താലോലിപ്പാ-

ന,ങ്ങമ്മയച്ഛന്മാൎക്കുയോഗമേകീലാദൈവം!

ബാലലീലാലോകനംചെയ്തുമോദിപ്പാനായു-

ഷ്കാലമുള്ളമ്മയച്ഛന്മാരത്രേസകൃതികൾ;

തൽഭാഗ്യംലഭിക്കാതെയന്തരിച്ചൂടുന്നവർ

ദുൎഭഗസാമ്രാജ്യത്തിൻചെങ്കോലുവഹിപ്പവർ!

പാണിപല്ലവങ്ങളിൽപൊൻതരിവളകളും,

ശ്രോണിയിലരഞ്ഞാണും,നല്ലരത്താലിക്കോപ്പും,

ചേലെഴുകൎണ്ണങ്ങളിൽപൊൻകുടക്കടുക്കനും,

പാലക്കാമോതിരങ്ങൾകഴുത്തിൽ,തികക്കാശും,

കാൽത്തളിരിണയിങ്കൽകാഞ്ചനത്തളകളും,

നേൎത്തലോചനങ്ങളിലഞ്ജനപ്രകാശവും,

  • 2
"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/14&oldid=161534" എന്ന താളിൽനിന്ന് ശേഖരിച്ചത്