താൾ:Kadangot Makkam (Kilippattu) 1918.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'തികയുമഴകൊളിയുടയ'മാക്കം'ഗൃഹിണിയായ്-
ത്തീൎന്നതിൻപിമ്പുള്ളവൃത്താന്തമോതുവാൻ,
ദയ,യിവനിലരുളിടണ,മെന്നപേക്ഷിക്കയാൽ,
'ദേവദത്ത'ദ്വിജനെന്നോടുചൊല്ലിനാൻ:-
 'ശൃൎണു,സരസ!ധരണിസുര!ശേഷംകഥാരസം;
ശൃംഗാരഭൃഗാരവിന്ദിനീസന്നിഭർ,
നളിനശരരതിസദൃശർ,നന്നായ്രമിച്ചുതേ
'നമ്പർനമ്പ്യാരു'മാ'മാക്ക'മാംതന്വിയും;
മലർനിറയുമലർവനിയിൽ,മൃദുപവനനേല്ക്കയും,
മാളികാമീഞ്ചാമ്പുറത്താറ്റിവാഴ്ക്കയും,

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/22&oldid=161543" എന്ന താളിൽനിന്ന് ശേഖരിച്ചത്