ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<poem> 'ഫലിതമൊഴിപറവതിനുപാടവംകൂടുന്ന പൈങ്കിളിതൻകുലത്തിങ്കലെത്തിങ്കളേ! പവിഴമണിപണിയുമതിപാടലച്ഛായമാം പൂങ്കൊക്കുകൊണ്ടുനീകോരിച്ചൊരിഞ്ഞിടും പരമശുഭചരിതസുധ,പാനംകഴിക്കയാൽ പാരമാനന്ദംവരുന്നുനമുക്കഹോ, പറകകഥ,പരിചിനൊടു,പാവനംശേഷവും, പാപംശമിക്കുമേ,ചൊൽകിലും,കേൾക്കിലും; മതിതളരു.,മുടൽപൊടിയുമേറെശ്രമിക്കിൽനീ, മാന്യേ!വിശേഷിച്ചു,മൃദ്വംഗിയല്ലയോ? മലർമധുകൾ,ഗള,പൃഥുക,സിതകൾ,കദളിപ്പഴം, മുന്തിരിങ്ങാപ്പഴം,പാലുംകഴിക്കെടോ.'
ഇതിമധുരമൊഴികൾ,കിളികേട്ടു,ഭുജിച്ചുകൊ-
ണ്ടിച്ഛാനുരൂപംപറഞ്ഞുതുടങ്ങിനാൾ:__ 'ഇഹപറയുമരിയൊരിതിഹാസത്തെ,നാരദ- നിത്ഥംപറഞ്ഞുമുനിവരന്മാരൊടായ്:__