താൾ:Kadangot Makkam (Kilippattu) 1918.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
4
കടാങ്കോട്ടു മാക്കം

കുറ്റമായതുതീൎത്തോരിമ്മുഹൂൎത്തത്തെഞങ്ങ‌_
ളറ്റമറ്റിടുംനന്ദ്യാചേതസ്സിൽസ്മരിക്കുന്നു;
എവിടെനിന്നാണിപ്പോ?ളെന്തൊരുവിശേഷമു‌_
ണ്ടവനീമണ്ഡലത്തിൽപ്പറവാൻതക്കവണ്ണം?
ഭവികവൎണ്ണശ്രമധൎമ്മത്തെയെല്ലാംനിക്കി,
വിവിധദുരാചാരക്കൊറ്റിക്കൂറകൾതൂക്കി,-
വിളയാടിടുംകലിക്രൂരന്റെകയ്യേറ്റത്താ-
ലിളകി,ക്കലുഷമായ്തീൎന്നല്ലോജഗത്തെല്ലാം;
തടഞ്ഞുപെരുവഴിപാരിലീഞങ്ങൾക്കിപ്പോൾ;
മുടങ്ങിതൽകാരണാൽലോകവൃത്താന്തജ്ഞാനം;
എങ്കിലും,സമാശ്വാസമുണ്ടിങ്ങു,ഭവാ,നതിൽ-
പങ്കുകൊണ്ടീടായ്തയാ,ലുന്നതഗുണനിധേ!
ലൗകികവിഷയങ്ങളറിവാൻഞങ്ങൾക്കിപ്പോൾ
പാകഹ്തിലാദൎശവുമവിടുന്നൊരുത്തനാം;
ഇദ്ധരാലോകത്തിലെവിശേഷവൃത്താന്തങ്ങൾ
സിദ്ധനാംഭവാനിന്നുവിസ്തരിച്ചുരയ്ക്കേണം,
ശ്രോതുകാമരായ്ക്കാക്കുന്നിജ്ജനങ്ങളിൽ,ബ്രഹ്മൻ!
ധാതൃനന്ദനാ!കിഞ്ചിൽക്കനിവുണ്ടായീടേണം_"
കല്യരാംസദസൃർതൻഭാഷിതമേവംകേട്ടു-
കല്യാണാംബുധി,വീണാപാണിയുമർചെതാൻ:-
"ദിവ്യജ്ഞാനികളായിസ്സൎവ്വദാവൎത്തിക്കുന്ന
ഭവ്യരാംഭവാന്മാരോടെന്തുഞാൻപറയേണ്ടു?
പ്രീതി,യൊന്നിവനോതിക്കേൾക്കണമെന്നാകി,ല-
പ്രീതിയുമെനിക്കില്ലാ,ചൊല്ലിടാമനുഭവം.

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/9&oldid=161557" എന്ന താളിൽനിന്ന് ശേഖരിച്ചത്