താൾ:Kadangot Makkam (Kilippattu) 1918.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
3
ആദ്യഖണ്ഡം

പാൎത്തലമെങ്ങുംകീൎത്തിപ്പെട്ടൊരുമഹാധൎമ്മ-
ക്ഷേത്രമ*'ബദരികാശ്രമ'ത്തിലൊരുദിനം,
വന്ദ്യനാംവസിഷ്ഠനും,വാത്മീകി,വേദവ്യാസൻ,
കണ‌_‌നും,കപിലനും,കാശ്യപൻ,കലശജൻ,
ജൈമിനി,ജാബാലിയും,ഗൗതമൻ,പരാശരൻ,
ലോമശൻ,ശതാനന്ദൻ,കൗശികൻ,ഭരദ്വാജൻ,
അത്രി,യെന്നിവരും,മറ്റനേകംമുനികളു-
മൊത്തൊരുമിച്ചു,തത്വചിന്തകൾതുടരവേ,
താരുണ്ണിത്തിരുമകൻ,നാരദതപോധനൻ,
ശാരദജലധരസുന്ദരശരീരവാൻ,
കാലുനാഴികപോലുംപഴുതേകളയാതെ
മൂലോകപ്രദക്ഷിണംചെയ്യുന്നമഹാശയൻ,
സാരസനാഭപാദസാരസസ്മൃതിസുധാ-
സാരസേചനശുദ്ധമാനസൻ,സദാനന്ദൻ,
നാമകീൎത്തനംനിജവീണയിൽപ്പാടി,ശ്രുതി-
സ്തോമത്തെക്കുളിൎപ്പിച്ചുംകൊണ്ടെത്തിച്ചേൎന്നീടിനാൻ.
സഭ്യരാംമഹൎഷമാർ,സത്വരമെഴുന്നോറു
നിൎഭരാനന്ദംപൂണ്ടുനിയമിപ്രവീരനെ,
ശരിയായുപചരി,ച്ചുത്തമാസനത്തിന്മേ‌_
ലിരുത്തി,വണക്കത്തിലിങ്ങിനെയുരചെയ്താർ:‌_
"മംഗളാത്മാവായുള്ളമാമുനേ!തവാഗമാൽ
ഞങ്ങളോകൃതാൎത്ഥരായ്ച്ചമഞ്ഞു,മഹാഭാഗ്യം.
കേവലംത്വത്സന്നിധിശൂന്യമാംസദസ്സിതു
ദേവനില്ലാതുള്ളദേവാലയംപോലെയല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/8&oldid=161556" എന്ന താളിൽനിന്ന് ശേഖരിച്ചത്