താൾ:Kadangot Makkam (Kilippattu) 1918.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മദ്ധ്യഖണ്ഡം

സഹജരവരൊരു മരുമകളെവീക്ഷിക്കുവാൻ
സൽക്കർമ്മമോരോനുസാദരംചെയ്തപോൽ;
ദുരിതഹതിയതിനു,പുനരായിരത്തിൽപരം.
ദ്വാദശിനാൾ,കാൽകഴുകിച്ചുവിപ്രരെ;
ദ്രവിണമൊരുപടിവിതറി,വിപ്രർൿദക്ഷിണാ-
ദാനങ്ങൾകൊണ്ടതിതൃപ്തിവരുത്തിനാർ;
നെടിയശുഭഫലദകുലധർമ്മദൈവങ്ങൾക്കു
നേർച്ച, വഴിപാടു,മൊപ്പിക്കകാരണം,
മതിമുഖികൾ മകുടമണി'മാക്ക'ത്തിനുണ്ടായി
മാംഗള്യകർമ്മഫലോദയം,ദൗഹൃദം;
പുന,രരിയപൊഴുതിലവൾപെറ്റുപെൺപൈതലെ,
പ്പൂമങ്കയെപ്പണ്ടുപാലാഴിപോലവേ,
കുളിരുമകതളിരൊടഥകുട്ടിയെക്കാണുവാൻ
കൂട്ടമായ്ക്കകൂട്ടമായ്കൂടിനാർനാട്ടുകാർ;
കനിവൊടനവധിമുതലുകുട്ടിയെക്കാണ്മോർക്കു
കാന്തനുംജേഷ്ഠരുംകോരിക്കൊടുത്തുതെ;
കളികളൊടുമവരുടയകണ്ണുകവർന്നങ്ങു
കൈകാലിളക്കിക്കിടന്നിതുബാലികാ:
ഇളനളിനദള മിഴിയുമിളകുമളകാഭയും,
ഇന്ദുബിംബാനനഭംഗിയുംതിങ്ങിടും.
മരുമകളെയമിതതരവാത്സല്ലപൂവ്വമായ്
മാതുലന്മാർമുത്തി,ലാളിപ്പതുകണ്ടു.
ചതിപെരുക്മതികുടിലമാരാംപതിനൊന്നു.
ചേട്ടത്തിയമ്മമാക്കീർഷ്യമുഴുക്കിലും

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/24&oldid=161545" എന്ന താളിൽനിന്ന് ശേഖരിച്ചത്