Jump to content

ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും/അധ്യായം 5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും (ശാസ്ത്രം)
രചന:കെ. പാപ്പൂട്ടി
അധ്യായം 5 : ജ്യോതിഷം ഇന്ത്യയിൽ

[ 119 ]

അധ്യായം 5


ജ്യോതിഷം ഇന്ത്യയിൽ


5.1 വേദകാലം

ആര്യ ഭാഷ സംസാരിച്ചവരാണ് ആര്യന്മാർ. റഷ്യയുടെ തെക്കുഭാഗം മുതൽ മധ്യേഷ്യ വരെ വ്യാപിച്ചു കിടക്കുന്ന സ്റ്റെപ്പികളിൽ എവിടേയോ ആണ് അവർ ആദ്യം അധിവസിച്ചിരുന്നതെന്നും ക്രമേണ യൂറോപ്പിലേക്കും ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്കും കുടിയേറി എന്നും കരുതപ്പെടുന്നു. ഇന്തോ-യൂറോപ്യൻ ഭാഷകൾ എന്നറിയപ്പെയുന്ന ഗ്രീക്ക്, ലാറ്റിൻ, റഷ്യൻ, ജർമൻ, ഇംഗ്ലീഷ് തുടങ്ങിയവയും സംസ്കൃതവും എല്ലാം ആര്യഭാഷകളിൽനിന്ന് രൂപപ്പെട്ടതാണെന്ന് അവയുടെ സമാനതകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തിൽ അവരുടെ ഓരോ കാലത്തേയും അധിവാസകേന്ദ്രങ്ങളെ കുറിച്ചുള്ള ധാരാളം സൂചനകൾ വേദങ്ങളിലുണ്ട്. അത്തരം അധിവാസകേന്ദ്രങ്ങളിലൊന്നാണ് സുവാസ്തു (നല്ല പാർപ്പിടം എന്നർഥം). കാബൂളിനു വടക്കുള്ള 'സ്വാത്'. ആണത്. ഗോമതി, ക്രുമു (ഇപ്പോഴത്തെ കുറാം), കുഭാ (കാബൂൾ), ഇവയും പരാമർശിക്കപ്പെടുന്നുണ്ട്. സിന്ധുവും അതിന്റെ പടിഞ്ഞാറൻ കൈവഴികളും സരസ്വതിയും ദൃഷദ്വതി (ഗഘാർ),ഷുതുദ്രി (സത്‌ലജ്), വിപാസ (ബിയാസ്), പരുഷ്ണി (രവി), വിതസ്ത (ഝലം) തുടങ്ങിയ നദികളും ഋഗ്വേദ സൂക്തങ്ങളിൽ കടന്നു വരുന്നുണ്ട്. യമുനയ്ക്ക് കിഴക്കുള്ള ഒരു പ്രദേശത്തെക്കുറിച്ചും സൂചനയില്ല. എന്നാൽ പിൽക്കാല വേദങ്ങളിൽ (അഥർവ, യജുർ, സാമവേദങ്ങളിൽ) അതുണ്ടുതാനും. അവർ പിന്നിട്ട വഴി ഏതാണ്ട് വ്യക്തമാണ്.

പ്രാചീന ഭാരതത്തിലെ ജ്യോതിഷ വിജ്ഞാനത്തെക്കുറിച്ചുള്ള ചർച്ചകൾ മിക്കതും തുടങ്ങുന്നത് വേദകാല ജ്യോതിഷത്തിൽ നിന്നാണ്. എന്നാൽ അതിനു മുമ്പു ഹാരപ്പയും മൊഹൻജോ ദരോ(മരിച്ചവരുടെ കുന്ന്)യും ഉൾപ്പെട്ട വിശാലമായ സൈന്ധവ തീരങ്ങളിൽ ഏറെ വികാസം പ്രാപിച്ച ഒരു നാഗരികത നിലനിന്നിരുന്നു എന്നു നമുക്കറിയാം. ആ ജനതയ്ക്ക് ഗണിതവും ജ്യോതിശാസ്ത്രവും ഒക്കെ നിശ്ചയമുണ്ടായിരിക്കില്ലെ? അവരോടൊപ്പം വളർച്ച പ്രാപിച്ച ഈജിപ്ഷ്യൻ, മെസോപ്പൊട്ടോമിയൻ, ചൈനീസ് നാഗരികതകളിൽ ഈ ശാസ്ത്രശാഖകൾ വികാസം പ്രാപിക്കുകയും കലണ്ടർ വ്യവസ്ഥ നിലവിൽ വരികയും ചെയ്തതിനുള്ള തെളിവുകൾ പാപ്പിറസ് ലിഖിതങ്ങളായും കളിമൺ ഫലകങ്ങളായും നമുക്കു കിട്ടിയിട്ടുണ്ട്. എന്നാൽ സിന്ധു നദീതട സംസ്ക്കാരം വളരെക്കുറച്ച് രേഖകളേ അവശേഷിപ്പിച്ചിട്ടുള്ളൂ. ലഭ്യമായ രേഖകളും മുദ്രകളും വായിച്ചെടുക്കാൻ നമുക്കിതുവരെ കഴിഞ്ഞിട്ടുമില്ല. ചുരുക്കത്തിൽ അവരുടെ ജ്യോതിശ്ശാസ്ത്ര വിജ്ഞാനത്തെക്കുറിച്ച് നമുക്ക് ഏറെയൊന്നും അറിയില്ല.

പ്രാചീന ജ്യോതിഷ വിജ്ഞാനത്തെക്കുറിച്ച് വ്യക്തമായ സൂചനകളുള്ളത് വേദങ്ങളിലാണ്. ഋഗ്വേദ മന്ത്രങ്ങൾക്ക് ജന്മം നൽകിയ കാലത്ത് (ക്രി.മു. 1600-നടുത്ത്) സിന്ധു, ചിനാബ്, സരസ്വതീ തീരങ്ങളിൽ (സരസ്വതി പിന്നീട് അപ്രത്യക്ഷമായി) ആടുമാടുകളെ മേച്ച് ഉപജീവനം കണ്ടെത്തിയ ഒരു ജനതയായിരുന്നു വൈദിക ജനത. കൃഷിയും സ്ഥിരതാമസവുമുണ്ടായിരുന്നില്ല. അതു കൊണ്ട് ജ്യോതിഷത്തിന്റെ വികസിത രൂപങ്ങളൊന്നും അവർക്ക് ആവശ്യമുണ്ടായിരുന്നില്ല. സന്ധ്യ കഴിഞ്ഞാലും ആടുമാടുകളുമായി താവളത്തിൽ തിരിച്ചെത്തണം; അതിനാവശ്യമായ [ 120 ] ദിക്‌സൂചക നക്ഷത്രങ്ങളെ അറിയണം. ഹോമങ്ങൾക്കു വേണ്ട അഗ്നികുണ്ഢങ്ങളും ഹോമത്തറയും നിർമിക്കണം; അതിനു കൃത്യമായ ദിക്കറിയണം; സമയവും അറിയണം. ഇത്രയുമായിരുന്നിരിക്കണം അക്കാലത്തെ ജ്യോതിശ്ശാസ്ത്ര ആവശ്യങ്ങൾ. എന്നാൽ ഇതിലേറെ അവർ അറിയുകയും ചിന്തിക്കുകയും ചെയ്തിരുന്നു എന്നു വ്യക്തം. പ്രകൃതിയോടുള്ള ആരാധനാഭാവവും പ്രകൃതി പ്രതിഭാസങ്ങളുടെ കാരണം കണ്ടെത്താനുള്ള

സിന്ധു നദീതടത്തിലെ ഉൽഖനനം
മോഹൻജൊ ദരോ ഉൽഖനനം വഴി കണ്ടെത്തിയ നഗരാവശിഷ്ടത്തിന്റെ ഒരു ഭാഗം

1921-22 കാലത്താണ് ദയാറാം സാഹ്നിയുടെ നേതൃത്വത്തിൽ ഹാരപ്പയിലും ആർ. ഡി. ബാനർജിയുടെ നേതൃത്തിൽ മൊഹൻജോ ദരോയിലും (ഇപ്പോൾ പാക്കിസ്ഥാനിൽ) പ്രാരംഭ ഖനന പ്രവർത്തനങ്ങൾ തുടങ്ങിയത്. അവരുടെ കണ്ടെത്തലുകൾ അത്ഭുതകരമായിരുന്നു. ഇഷ്ടിക പതിച്ച വീഥികളും അഴുക്കുചാലുകളും, നിരനിരയായി പണിത വീടുകളുടെ അവശിഷ്ടങ്ങൾ, വലിയ പൊതു കുളങ്ങൾ... കൃത്യതയോടെ സംവിധാനം ചെയ്തു പണിത രണ്ടു നഗരങ്ങളായിരുന്നു അവർ ഭൂമിക്കടിയിൽ കണ്ടത്. ധാരാളം മുദ്രകളും ഉടഞ്ഞ മൺപാത്രങ്ങളും കരിഞ്ഞ ഗോതമ്പു മണികളുമെല്ലാം അവർ അവിടെ കണ്ടെത്തി. 1924-ൽ ജോൺ മാർഷൽ അത്ഭുതകരമായ ഈ കണ്ടെത്തലുകൾ ലോകത്തെ അറിയിച്ചു. ഇതേ കാലത്തു തന്നെ ലിയോണാർഡ് വൂളിയുടെ നേതൃത്വത്തിൽ ഇറാക്കിലെ 'ഉർ'ലും ഉൽഖനനം നടക്കുകയായിരുന്നു. പൂർവ സംസ്കാരങ്ങളുടെ ചരിത്രം 5000 വർഷത്തിലേറെ പിന്നിലേക്കു കൊണ്ടു പോകാൻ ഈ ഉൽഖനനങ്ങൾക്കു കഴിഞ്ഞു.

രണ്ടു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടന്നിരുന്ന ഒരു വലിയ സംസ്കൃതിയുടെ ചെറിയൊരു ഭാഗമാണ് സാഹ്നിയും ബാനർജിയും കണ്ടത്. അയ്യായിരമോ അതിലധികമോ ജനസംഖ്യയുള്ള ഒരു ഡസനിലധികം നഗരങ്ങളുടെ അവശിഷ്ടങ്ങൾ ഇതിനകം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. മൊഹൻജോ ദരോയിൽ 35,000നും 40,000നും ഇടയ്ക്കു ജനസംഖ്യയുണ്ടായിരുന്നു എന്നു കരുതപ്പെടുന്നു. കാർഷിക ഉല്പന്ന മിച്ചത്തിൽ അധിഷ്ഠിതമായ ഒരു നാഗരികതയായിരുന്നു സൈന്ധവ തീരങ്ങളിൽ വികാസം പ്രാപിച്ചത് എന്നു തീർച്ച. കാലിബംഗനിൽ കണ്ടെത്തിയ ഉഴുവുചാലുകൾ അതിനു തെളിവാണ്. സ്വാഭാവികമായും വാന നിരീക്ഷണവും കലണ്ടർ വ്യവസ്ഥയും കൃഷിചെയ്യാൻ അവർക്കാവശ്യമായി വന്നിരിക്കും. കാരണം മഴയേയും സിന്ധു നദിയിലെ വെള്ളപ്പൊക്കത്തേയും മുൻകൂട്ടി പ്രവചിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിള നാശം അനിവാര്യമായിരുന്നു. അതു പോലെ അവർ നിർമിച്ച നഗരപാതകൾ കൃത്യമായി തെക്കുവടക്കും കിഴക്കുപടിഞ്ഞാറും ദിശയിൽ ഇഷ്ടിക പടുത്തവയായിരുന്നു. അവർ മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്നത് വടക്കോട്ടു തല വരും വിധം തെക്കു-വടക്കു ദിശയിലായിരുന്നു. കൃത്യമായി ദിക്കറിയാൻ നക്ഷത്ര പരിചയം ആവശ്യമാണല്ലോ. മാത്രമല്ല, മെസൊപ്പൊട്ടേമിയയുമായി അവർക്കു വ്യാപാര ബന്ധവുമുണ്ടായിരുന്നു എന്ന് പല മുദ്രകളും സൂചിപ്പിക്കുന്നു. വടക്കുനോക്കിയന്ത്രങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് യാത്ര

[ 121 ] അടങ്ങാത്ത ത്വരയും വേദ മന്ത്രങ്ങളിൽ നിഴലിച്ചു കാണാം. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ ക്രമവും സൂര്യന്റെ അയന ചലനങ്ങളും അയനവും ഋതുക്കളുമായുള്ള ബന്ധവും നക്ഷത്രമണ്ഡലത്തിലെ വ്യതിയാനങ്ങളുടെ താളവും എല്ലാം അവരുടെ നിരീക്ഷണത്തിനു വിധേയമായി.
(കടലിലായാലും മരുഭൂമി കടന്നായാലും ) നക്ഷത്രങ്ങളെ ആശ്രയിച്ചു തന്നെയായിരുന്നു.

സൈന്ധവ ജനതയുടെ കലണ്ടർവ്യവസ്ഥയെക്കുറിച്ച് പഠനം നടത്തിയ ഐ. മഹാദേവനെപോലുള്ള ചരിത്രകാരന്മാർചില കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. 5 വ്യാഴവട്ടങ്ങൾ (5×12=60 വർഷം) ചേർന്ന ഒരു കാലചക്രം അവരുടെ മുദ്രകളിൽ ഉണ്ട്. (തെക്കേ അമേരിക്കയിൽ മയന്മാർക്കിടയിലും ഇത്തരം ഒരു 60 വർഷചക്രമുണ്ടായിരുന്നതായി കാണുന്നു.) ഓരോ വർഷത്തിനും പ്രതീകമായി ഓരോ മൃഗരൂപങ്ങളും ചിത്രീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ അയൽരാജ്യമായ തിബത്ത് ഈ കലണ്ടർ വ്യവസ്ഥ തുടർന്നും നിലനിർത്തി. 'സംഭാല' എന്ന പ്രദേശത്താണ് ഈ വ്യവസ്ഥയുടെ തുടക്കമെന്ന് തിബത്തൻ പണ്ഡിതർ പറയുന്നു. പക്ഷേ സംഭാല എവിടെയാണെന്ന് ആർക്കും അറിയില്ല. ഒരു പക്ഷേ സിന്ധു നദീതടത്തിലെവിടെയെങ്കിലുമാവാം.

ഹാരപ്പയിലും മൊഹൻജോദരോയിലും കണ്ടെത്തിയ മുദ്രകളിൽ ചിലത്. a പുരോഹിത രാജാവ് - മൊഹൻജോദരോയിൽ നിന്ന് കിട്ടിയ കൽപ്രതിമ, b കാളയുടെ രൂപം - നിരവധി സീലുകളിൽ പല രൂപത്തിലുള്ള കാളകളെ കാണാം.

പ്രപഞ്ചത്തിന്റെ ആഴം, സമയത്തിന്റെ അനന്തത ഇവയെക്കു [ 122 ] റിച്ച് ഇത്രയേറെ ചിന്തിയ്ക്കുകയും അത്ഭുതം കൂറുകയും ചെയ്ത വേറെ ഏതെങ്കിലും പ്രചീന ജനത ഉണ്ടോ എന്ന് സംശയമാണ്. എന്നാൽ ചിലർ പ്രചരിപ്പിക്കുന്നതുപോലെ പ്രപഞ്ചരഹസ്യങ്ങൾ മുഴുവൻ കണ്ടെത്തിയ ഋഷികളൊന്നും അന്നുണ്ടായിരുന്നില്ല എന്ന് വേദങ്ങൾ പരിശോധിച്ചാൽ തന്നെ കാണാം. ഭൂമി,വായു, ആകാശം ഇവ ചേർന്ന ഒരു കൊച്ചു പ്രപഞ്ചമാണ് ഋഗ്വേദത്തിൽ കാണുന്നത്. “വായു, ആകാശം, ഭൂമി ഇവയെ ആദിത്യൻ നിറയ്ക്കുന്നു. അല്ലയോ ദൈവങ്ങളേ! ആകാശത്തിന്റെ മൂന്ന് ജ്യോതിർഭാഗങ്ങളും വസതിയാക്കിയ ദൈവങ്ങളേ!“ എന്ന് തുടങ്ങുന്ന ഋഗ്വേദ സൂക്തം ഉദാഹരണം. ബ്രാഹ്മണങ്ങളിൽ കുറച്ചുകൂടി വികസിതമായ ഒരു പ്രപഞ്ച ചിത്രം കാണാം. ചിന്തയുടെ ആഴം കുടുതൽ ദൃശ്യമാകുന്നത് ഉപനിഷത്തുകളിലാണ്‌. ഋഗ്വേദത്തിലെ പത്ത് മണ്ഡലങ്ങളിൽ രണ്ട് മുതൽ ഏഴു വരെയുള്ളതിൽ കാർത്തിക, പുണർതം തുടങ്ങിയ ചില പ്രധാന നക്ഷത്രങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. സുര്യ ചന്ദ്രന്മാരെക്കുറിച്ച് ധാരാളം സ്തോത്രങ്ങളുമുണ്ട്. ഋഗ്വേദം പറയുന്നുഃ “ചക്രം ഒന്ന്, വൃത്തഖണ്ഡങ്ങൾ 12, ചക്രനാഭി 3 ഇത് ഏത് മനുഷ്യൻ ഗ്രഹിച്ചു? ആരങ്ങൾ 360 ഘടിപ്പിച്ചിരിയ്ക്കുന്നു. അവയൊന്നുപോലും അഴിച്ചെടുക്കാൻ പറ്റില്ല“. 30 ദിവസം വീതമുള്ള 12 മാസങ്ങളും ഭൂമി കേന്ദ്രമാക്കി തിരിയുന്ന ചന്ദ്രനും സൂര്യനും ആകാശവും എല്ലാം ഈ രൂപകത്തിൽ കാണാം.

നല്ലൊരു
പഞ്ചാംഗം തേടി

പ്രാചീന ഭാരതത്തിലെ ഋഷി വര്യന്മാർ ദിവ്യദൃഷ്ടി കൊണ്ട് കണ്ടെത്തിയ പ്രപഞ്ചരഹസ്യങ്ങളാണ് ജ്യോതിഷം എന്നു വാദിക്കുന്നവരുണ്ട്. ഒരു നല്ല പഞ്ചാംഗം സൃഷ്ടിച്ചെടുക്കാൻ പ്രാചീനർ നടത്തിയ ശ്രമങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മാത്രം മതി അതിന്റെ അർഥഹീനത ബോധ്യമാവാൻ. നിദാന സൂത്രങ്ങളും ലാത്യായന ശ്രൗത സൂത്രങ്ങളും അതിനു തെളിവാണ്. എന്തെല്ലാം തരം മാസങ്ങളും വർഷങ്ങളുമാണ് അവർ പരീക്ഷിച്ചത്! ചാന്ദ്ര സൗര ക്രമീകരണങ്ങൾ എത്രയൊക്കെ തരമാണ്! ഏറ്റവുമധികം പ്രചാരത്തിലുണ്ടായിരുന്ന നാലുതരം കാലഗണനകൾ നോക്കൂ:

  1. 342 ദിവസം ചേർന്ന നാക്ഷത്രചാന്ദ്രവർഷം: 27 ദിവസം വീതമുള്ള 12 മാസങ്ങൾ.
  2. 351 ദിവസം ചേർന്ന നാക്ഷത്രചാന്ദ്രവർഷം: 27 ദിവസം വീതമുള്ള 13 മാസങ്ങൾ.
  3. 354 ദിവസമുള്ള സംയുക്ത ചാന്ദ്രവർഷം: ഒന്നിടവിട്ട് 29, 30 വീതം ദിവസമുള്ള 12 ചാന്ദ്രമാസങ്ങൾ.
  4. 360 ദിവസമുള്ള സാവനവർഷം: 30 ദിവസം വീതമുള്ള 12 മാസങ്ങൾ.

ഇനിയുമുണ്ട് പലതരങ്ങൾ, ഇവയെല്ലാം ഋതു ചക്രവുമായി ഇണക്കിച്ചേർക്കാൻ അധികദിവസങ്ങളും അധികമാസങ്ങളും (അന്തർ നിഹിത ദിനങ്ങളും മാസങ്ങളും - intercalary days and months)- കൂട്ടിച്ചേർക്കുന്ന വൈവിധ്യമാർന്ന രീതികൾ സൂത്രങ്ങളിൽ കാണാം.

ഋഗ്വേദ രചനയ്ക്ക് ശേഷം ഏതാനും നൂറ്റാണ്ട് കൊണ്ട് വൈദിക ജനത ആര്യാവർത്തത്തിലേയ്ക്ക് (ഗംഗയുടെ തീരമായ മധ്യദേശം) വ്യാപിച്ചു. കൃഷിയായിരുന്നു മുഖ്യ ഉപജീവനമാർഗം. ബീഹാറിലും മറ്റും സുലഭമായി കിട്ടിയ ഇരുമ്പയിർ ഉപയോഗിച്ച് അവർ ആയുധങ്ങൾ ഉണ്ടാക്കി. നഗരങ്ങൾ പടുത്തുയർത്തി. അപ്പോൾ ജ്യോതി ശാസ്ത്രം അവർക്ക്‌ അനുപേക്ഷണീയമായി മാറി. അക്കാലത്തു രചിക്കപ്പെട്ട സാമ - അഥർവ - യജുർവേദങ്ങളിൽ ജ്യോതിഷ പരാമർശങ്ങൾ വളരെ കൂടുതൽ കാണാം .അഥർവ വേദത്തിൽ 27 നക്ഷത്രങ്ങളെയും അവയുടെ ഉദയാസ്തമയങ്ങളും വിവരിയ്ക്കുന്നുണ്ട്. ജ്യോതിഷവും വാനനിരീക്ഷണവും കുലത്തൊഴിലാക്കിയ ഋഷി കുലങ്ങൾ അപ്പോഴാക്കും ഉദയം ചെയ്തു കഴിഞ്ഞിരുന്നു. അത്രി - വിശ്വാമിത്ര - വസിഷ്ഠകുലങ്ങൾ അതിൽ പ്രസിദ്ധങ്ങളാണ്. അത്രിയെക്കുറിച്ചു പരാമർശിക്കാത്ത ഒരു ഗ്രഹണ വർണനയും കാണില്ല.

യജുർവേദ വ്യാഖ്യാനങ്ങളിൽ അഭിജിത്ത് ഉൾപ്പെടെ 28 നക്ഷത്രങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെടുന്നു. ഒപ്പം അമാവാസി, പൗർണ്ണമി, ദിനബലികളുടെ വിശദാംശങ്ങൾ, ചാതുർമാസ്യ ബലികൾ, ഋതുക്കൾ, മാസങ്ങൾ തുടങ്ങിയ കാലയളവുകൾ ഇവയും കാണാം. [ 123 ]

വിഷുവം വൈദിക കാലത്ത്

വൈദിക ജ്യോതിഷികളുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞ ഒന്നായിരുന്നു വിഷുവം. ഐതരേയ ബ്രാഹ്മണം പറയുന്നതു നോക്കൂ: "ആണ്ടിന്റെ മധ്യത്തിൽ അവർ (പുരോഹിതർ) ഏകവിംശദിനം(വിഷുവം) ആചരിക്കുന്നു. അന്നാണ് ദേവന്മാർ സൂര്യനെ സ്വർഗലോകത്തേക്ക് (ഉച്ചസ്ഥാനത്തേക്ക്) ഉയർത്തുന്നത്. അതുകൊണ്ട് അന്ന് സൂര്യന് ഏകവിംശൻ എന്ന പേർ ലഭിക്കുന്നു. അതിന് പത്ത് ദിവസം മുമ്പേ ഏകവിംശനെ സ്തുതിക്കുന്ന മന്ത്രങ്ങൾ ഉരുവിട്ടു തുടങ്ങണം. അത് പത്ത് ദിവസം കൂടി തുടരുകയും വേണം.

ഇന്ദ്രനും വരുണനും അഗ്നിയും കഴിഞ്ഞാൽപ്പിന്നെ ആര്യന്മാരുടെ പ്രധാന ആരാധനാപാത്രം സൂര്യനായിരുന്നു. വിഷ്ണു ഒരു രണ്ടാംനിര ദേവനും.

ഹേമന്ത സംക്രമത്തിന്റെ പ്രാധാന്യവും അതിനോടനുബന്ധിച്ചുള്ള മഹാവ്രത ചടങ്ങുകളും സാമവേദ വ്യാഖ്യാനങ്ങളിൽ ഉൾപ്പെടുന്നു. 10,800 ഇഷ്ടികകൾ കൊണ്ടുവേണം ബലിപീഠങ്ങൾ തീർക്കാൻ എന്ന് അനുശാസിക്കപ്പെട്ടിരിക്കുന്നു. യുഗദൈർഘ്യവുമായി ഈ സംഖ്യക്കുള്ള ബന്ധം ശ്രദ്ധിക്കുമല്ലോ.

അഥർവ വേദകാലമായപ്പോഴേക്കും രാഹുവിനെക്കുറിച്ചുള്ള പരാമർശം, 354 ദിവസം ചേർന്ന ചാന്ദ്രവർഷം, പതിമൂന്നാം മാസത്തിന്റെ വിന്യാസം തുടങ്ങിയ കാര്യങ്ങളും ജ്യോതിഷചർച്ചകളിൽ പ്രത്യക്ഷപ്പെടുന്നു.

യജുർവേദകാലത്തുതന്നെ വർഷത്തിന്റെ നീളം 365 ദിവസത്തിൽ അല്പം കൂടുതലാണെന്ന ധാരണ ഉണ്ടായിരുന്നതായി കാണാം.തൈത്തിരീയ സംഹിതയിൽ (കൃഷ്ണയജുർവേദം) 12 ചാന്ദ്രമാസങ്ങൾക്കു പുറമേയുള്ള 11 അധിക ദിവസങ്ങളെക്കുറിച്ച് പറയുന്നുണ്ട് ( നക്ഷത്രങ്ങളെ ഉപപാദിച്ചുള്ള പുരാണകഥകളുടെ ഒരു ശേഖരം തന്നെയാണ് യജുർവേദ വ്യാഖ്യാനങ്ങൾ).

5.2 വേദാംഗ ജ്യോതിഷം

ഭാരതത്തിൽ കണ്ടെത്താൻ കഴിഞ്ഞ ഏറ്റവും പഴക്കമുള്ള ജ്യോതിഷ ഗ്രന്ഥം ലഗധ മുനിയുടെ 'വേദാംഗ ജ്യോതിഷം' ആണെന്ന് മുമ്പ് പറഞ്ഞല്ലോ. രണ്ടു രൂപത്തിൽ ഇവ ലഭ്യമാണ്. 36 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും 44 ശ്ലോകങ്ങളുള്ള യജുർവേദ ജ്യോതിഷവും. രണ്ടിലും പറയുന്ന കാര്യങ്ങൾ തമ്മിൽ വലിയ അന്തരമില്ല. എഴുതപ്പെടും മുമ്പ്, രണ്ടു സരണികളിലൂടെ, ഒരേ കാര്യങ്ങൾ വാമൊഴിയായി പിന്തുടർന്നു എന്നേ കരുതേണ്ടൂ. അതിന്റെ രചനാകാലത്ത് ദക്ഷിണായനാന്ത ബിന്ദു അവിട്ടത്തിന്റെ ആരംഭത്തിലും ഉത്തരായനാന്ത ബിന്ദു ആയില്യത്തിന്റെ മധ്യത്തിലും ആയിരുന്നെന്ന് കൃതിയിൽ പറയുന്നുണ്ട്. ക്രിസ്തുവർഷം 505 ൽ അവ യഥാക്രമം, ഉത്രട്ടാതിയുടെ ഒന്നാം പാദത്തിന്റെ ഒടുവിലും പുണർതത്തിന്റെ മൂന്നാം പാദത്തിന്റെ ഒടുവിലും ആണെന്ന് വരാഹമിഹിരനും രേഖപ്പെടുത്തിയിരിക്കുന്നു. അതായത് ലഗധനു ശേഷം വിഷുവസ്ഥാനങ്ങൾക്കു 1 ¾ നാളിന്റെ (23 ഡിഗ്രിയിലധികം) പുരസ്സരണം സംഭവിച്ചിരിക്കുന്നു!. അഥവാ 1600-1700 വർഷം കഴിഞ്ഞിരിക്കുന്നു. അതിനർഥം വേദാംഗ ജ്യോതിഷത്തിന്റെ രചനാകാലം ക്രിസ്തുവിനു മുമ്പ് 11-12 നൂറ്റാണ്ടുകളാണെന്നാണല്ലോ. ഒരു പക്ഷേ അതിനു ശേഷമാകാനും മതി. നേരിട്ടുള്ള നിരീക്ഷണത്തിനു പകരം നിലനിന്നിരുന്ന ചില അറിവുകൾ ലഗധൻ ക്രോഡീകരിച്ചതാകാം. ലഗധന്റെ കാലം ക്രിസ്തുവിനു മുമ്പ് 8-9 നൂറ്റാണ്ടുകളാണെന്നാണ് ചില ചരിത്രകാരന്മാർ കണക്കാക്കുന്നത്. [ 124 ]

വേദങ്ങളും വേദവ്യാഖ്യാനങ്ങളായ ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും വേദാംഗങ്ങളുമെല്ലാം തലമുറകളായി വാമൊഴിരൂപത്തിലാണ് കൈമാറിയത്. ക്രി.മു.3-ാം നൂറ്റാണ്ടിനടുത്താണത്രെ അവയ്ക്ക് ലിഖിതരൂപം വന്നുതുടങ്ങിയത്. വേദങ്ങൾ ശ്രുതികളാണെന്നാണ് വിശ്വാസം. ബ്രഹ്മാവ് തന്നെ ചൊല്ലിക്കൊടുത്തതാണത്രെ. സൂത്രങ്ങളും പുരാണങ്ങളും സ്മൃതികളാണ്. നേരിട്ടറിഞ്ഞ് ഓർമ്മയിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ.

ഋഗ്വേദകാലത്ത് 'ഗോക്കളെ' മേച്ചുനടന്നിരുന്ന നിരവധി 'ഗോത്ര'ങ്ങളായാണ് വൈദിക ജനത ജീവിച്ചത്. ഭരത ഗോത്രത്തിലെ രാജാവായിരുന്നു സുദാസു (രാജാ എന്നാൽ ശോഭിക്കുന്നവൻ -തലവൻ--- --എന്നേ അർഥമുണ്ടായിരുന്നുള്ളൂ). പടിഞ്ഞാറൻ പഞ്ചാബിന്റെ അധിപതിയായിരുന്ന അദ്ദേഹത്തിന്റെ മുഖ്യപുരോഹിതനായിരുന്നു വിശ്വാമിത്രൻ. വിപാസ്, ഷുതുദ്രി. മേഖലകളിലുണ്ടായ യുദ്ധവിജയങ്ങൾക്കുപിന്നിൽ വിശ്വാമിത്രനുണ്ടായിരുന്നു. പിന്നീട്, എന്തുകൊണ്ടോ സുദാസു വിശ്വാമിത്രനെ

വേദാംഗ ജ്യോതിഷം അനുസരിച്ച് ഒരു വർഷത്തിന് 366 സായന ദിനങ്ങളാണുള്ളത്. ദിവസം കണക്കാക്കിയത് പ്രഭാതം മുതൽ അടുത്ത പ്രഭാതംവരെയാണ്. വർഷത്തെ 183 ദിവസങ്ങൾ ചേർന്ന രണ്ട് അയനങ്ങൾ ആയി തിരിച്ചിരിക്കുന്നു. ഉത്തരായനകാലത്ത് (അതായത് ദക്ഷിണായനാന്ത്യം മുതൽ ) പകലിന്റെ നീളം ഒരു പ്രസ്തം വീതം കൂടുമെന്നും രാത്രി അത്രയും തന്നെ കുറയുമെന്നും ലഗധൻ കണക്കാക്കുന്നു. ജലഘടികാരത്തിൽ ഒരു നിശ്ചിതവ്യാപ്തം ജലം ഒഴുകി വീഴാൻ വേണ്ട സമയമാണ് ഒരു പ്രസ്തം. അത് എത്രയാണെന്ന് ഇന്ന് കൃത്യം അറിയില്ല. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം 6 മുഹൂർത്തമാണ്. (1മുഹൂർത്തം - 48മി, 1ദിവസം - 30 മുഹൂർത്തം).അതായത് ഉത്തരായനാന്ത്യത്തിൽ പകലിനു 18 മുഹൂർത്തവും രാത്രിക്ക് 12 മുഹൂർത്തവുമാണ് നീളം. ദക്ഷിണായനാന്ത്യത്തിൽ തിരിച്ചും. ഇത്രയും വ്യത്യാസം വരണമെങ്കിൽ അതു സൂചിപ്പിക്കുന്ന അക്ഷാംശം 34 ഡിഗ്രിക്കടുത്താണം. ഇതു സിന്ധുതടത്തിന്റെ അക്ഷാംശമാണ്. ഗംഗാതടമാകട്ടെ 28 ഡിഗ്രിക്കടുത്താണ്. ഇത് കാണിക്കുന്നത് വേദാംഗജ്യോതിഷത്തിലേത് നേരിട്ടുള്ള നിരീക്ഷണ ഫലമായിരിക്കില്ല എന്നാണ്. സിന്ധു തടത്തിന്റെ അക്ഷാംശവും ലഗധൻ എന്ന വൈദികേതര നാമവും വെച്ചുകൊണ്ട് വേദാംഗ ജ്യോതിഷത്തിലുള്ള കാര്യങ്ങൾ സൈന്ധവ സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാണെന്ന് ചിലർ വാദിക്കുന്നുണ്ട്.

‘ജ്ഞാനരാശികൊണ്ട് ജ്ഞേയരാശികളെ അറിയുക‘ എന്ന ലഗധന്റെ രീതി ഗണിത ജ്യോതിശ്ശാസ്ത്രത്തിൽ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലായി. ഉദാഹരണത്തിന്, സൂര്യന്റെ സ്ഥാനം അളന്ന് ചന്ദ്രന്റെയും നക്ഷത്രങ്ങളുടേയും സ്ഥാനം ഗണിക്കാം. വേദങ്ങളിൽക്കാണുന്ന പഞ്ചവർഷയുഗം എന്ന കാലയളവ് വേദാംഗ ജ്യോതിഷത്തിലും കാണാം. സംവത്സരം, പരിവത്സരം, ഇഡാവത്സരം, അനുവത്സരം, ഇദ് വത്സരം എന്നിങ്ങനെ അവയ്ക്ക് പേരും നല്കിയിരിക്കുന്നു. ഒരു യുഗത്തെ 67 നക്ഷത്രമാസങ്ങളും (27 ⅛ ദിവസം വീതം) 62 ചാന്ദ്രമാസങ്ങളും 1830 സൗരദിനങ്ങളും 1635 നാക്ഷത്ര ദിനങ്ങളും (23മ. 56മി വീതം) 135 ഞാറ്റുവേലകളും ആയി തിരിച്ചിരിക്കുന്നു. ഇത്തരം പൂർണസംഖ്യാവിഭജനങ്ങൾ സാധ്യമാകുന്ന ഏറ്റവും ചെറിയ കാലയളവായിട്ടാകാം ഒരുയുഗത്തെ സങ്കല്പിച്ചത്. പർവം, യോഗം, വിഷുവം,പലതരം വർഷങ്ങൾ,അന്തർ നിഹിത മാസങ്ങൾ തുടങ്ങിയവ ഗണിക്കുന്ന രീതിയും വേദാംഗജ്യോതിഷം ചർച്ച ചെയ്യുന്നുണ്ട്. ഭാഗ, കല, നാഴിക മുതലായവ കണക്കാക്കുന്ന രീതിയും അതിൽ കാണാം.

വേദങ്ങളിലോ വേദാംഗജ്യോതിഷത്തിലോ [ 125 ] ഗ്രഹങ്ങളെക്കുറിച്ച് കാര്യമായപരാമർശങ്ങളൊന്നുമില്ല. ഗുരു (വ്യാഴം) വേനൻ (ശുക്രൻ) ഇവയെക്കുറിച്ച് വേദങ്ങളിൽ പറയുന്നുണ്ടെങ്കിലും അവയെ ശോഭയേറിയതും ശുഭകരവുമായ ചില നക്ഷത്രങ്ങൾ ആയേ പരിഗണിച്ചിട്ടുള്ളു എന്ന് തോന്നുന്നു. മൈത്രായന ഉപനിഷത്തിൽ ആണ് താരഗ്രഹങ്ങളെക്കുറിച്ച് (ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി) വ്യക്തമായ സൂചന കാണുന്നത്. യാജ്ഞവൽ‌ക്യ സ്മൃതികളിൽ ഗ്രഹാരാധനയും പ്രത്യക്ഷപ്പെടുന്നു.

തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും കൂടുതൽ പാണ്ഡിത്യവും ഹോമാദികർമ്മങ്ങളിൽ നിപുണതയുമുണ്ടായിരുന്ന വസിഷ്ഠനെ പകരം നിയോഗിക്കുകയും ചെയ്തു. ഇത് വിശ്വാമിത്രന് നാണക്കേടായി.

അദ്ദേഹം പത്തുഗോത്രങ്ങളെ സുദാസുവിനെതിരെ അണിനിരത്തി. അതിൽ അഞ്ചെണ്ണം പഞ്ചജനം എന്ന് ഋഗ്വേദം വിളിക്കുന്ന ശക്തിയുള്ള വിഭാഗങ്ങളായിരുന്നു. എന്നിട്ടും പുഷ്ണീതീരത്ത് വെച്ച് നടന്ന യുദ്ധത്തിൽ സുദാസുവാണ് ജയിച്ചത്. വസിഷ്ഠനും വിശ്വാമിത്രനും തമ്മിലുള്ള കുടിപ്പകയുടെ സൂചനകൾ പലയിടത്തും കാണാം. ത്രിശങ്കുവിന്റെ കഥയിൽ നമ്മളത് കണ്ടതാണല്ലോ.

വസിഷ്ഠൻ വൈദിക ജനവിഭാഗത്തിൽപ്പെട്ട ആളായിരുന്നോ എന്നതിൽ സംശയമുണ്ട്. മിത്രന്റെയും വരുണന്റയും ശുക്ളം ഒരു ഭരണിയിൽ വെച്ച് സംയോജിച്ചാണത്രെ വസിഷ്ഠനുണ്ടായത്. അമ്മ ആരെന്ന് പറയുന്നില്ല. അഗസ്ത്യന്റെ ജനനത്തെ സംബന്ധിച്ചും ഇതുപോലൊരു കഥയാണുള്ളത്. അംഗിരസ്സ് കറുമ്പനാണെന്നുമുണ്ട്. ഇവരൊന്നും ആര്യവിഭാഗത്തിൽപ്പെട്ടവരാവില്ല എന്ന് ചിലർ കരുതുന്നു.

ഋഗ്വേദകാലത്ത് വൈദികജനത പ്രകടിപ്പിച്ച പ്രകൃതിയോടുള്ള ആരാധനാഭാവമോ പ്രപഞ്ചത്തിന്റെ ഉത്ഭവത്തേയും വലിപ്പത്തേയും കാലത്തിന്റെ അർഥത്തേയും പ്രകൃതിപ്രതിഭാസങ്ങളുടെ കാരണത്തേയും കുറിച്ചുള്ള അന്വേഷണമോ പിൽക്കാലത്ത് പ്രകടമാകുന്നില്ല. നല്ലൊരു കലണ്ടർ ഉണ്ടാക്കിയെടുക്കുക, അനുഷ്ഠാനങ്ങൾക്ക് വേണ്ട സമയവും കാലവും കണക്കാക്കുക എന്നതിനപ്പുറം ജ്യോതിഷികൾക്ക് മറ്റൊന്നിലും താല്പര്യമില്ലാതായി. സമൂഹത്തിൽ പൗരോഹിത്യം ആധിപത്യമുറപ്പിച്ചതും നിരീക്ഷണങ്ങളേയും പുതിയ ചിന്തകളേയും നിരുത്സാഹപ്പെടുത്തിയതുമാകാം ഇതിന് കാരണം. ദേവന്മാർ ‘പരോക്ഷപ്രിയന്മാർ‘ ആണെന്നും നേരിട്ടുള്ള നിരീക്ഷണം അവർ (ഇവിടെ ഗ്രഹങ്ങളും താരങ്ങളും) ഇഷ്ടപ്പെടുന്നില്ലെന്നും അവർ പ്രചരിപ്പിച്ചു. അതുകൊണ്ട് ഗണനം മാത്രംമതി, നിരീക്ഷണം വേണ്ടാ എന്ന് വന്നു. ബാബിലോണിയരും ഗ്രീക്കുകാരും ചീനക്കാരുമെല്ലാം നല്ല നക്ഷത്രമാപ്പുകൾ ഉണ്ടാക്കുകയും നക്ഷത്രങ്ങളെ കാന്തിമാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുകയും ഒക്കെ ചെയ്തപ്പോൾ ഭാരതീയർ ക്രാന്തിപഥത്തിലും ചാന്ദ്രപഥത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ചാന്ദ്രപഥ നക്ഷത്രങ്ങളെ ഗണം തിരിച്ച് നാളും ഞാറ്റുവേലയും ഗണിക്കുന്നതിൽ അവർ മറ്റുള്ളവരെ കവച്ചുവെക്കുകയും ചെയ്തു. പക്ഷെ ജ്യോതിശ്ശാസ്ത്രത്തിന് ഗണ്യമായ സംഭാവന ചെയ്യാൻ കഴിയുമായിരുന്നിട്ടും (അതിന് വേണ്ട മികച്ച നിരീക്ഷകരും ഗണിതജ്ഞരും ഇവിടെയുണ്ടായിരുന്നു) അക്കാര്യത്തിൽ നാം വിജയിച്ചില്ല. അതിനിടെ ഒരു പ്രകാശനാളമായി ആര്യഭടൻ പ്രത്യക്ഷപ്പെട്ടുവെങ്കിലും പൗരോഹിത്യവും യാഥാസ്ഥിതികത്വവും ചേർന്ന് അതിനെ അതിവേഗം കെടുത്തിക്കളഞ്ഞു.

5.3 പൂർവസിദ്ധാന്ത കാലഘട്ടം

ക്രിസ്തുവിന് മുമ്പും പിമ്പുമുള്ള ഏതാനും നൂറ്റാണ്ടുകളിലായി ഭാരതീയ ജ്യോതിഷത്തിൽ രണ്ട് മുഖ്യ കൈവഴികളുണ്ടായി. ഒന്ന് ഭാരതീയ ജ്യോതിഷത്തെ തനതായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചവർ സൃഷ്ടിച്ചതാണ്. മറ്റേത്, [ 126 ] ഗ്രീക്കു-റോമൻ ജ്യോതിശ്ശാസ്ത്രത്തിന്റെ സ്വാധീനത്തിൽ ഒരു പുതിയ ജ്യോതിഷത്തെ സൃഷ്ടിച്ചെടുക്കാൻ ശ്രമിച്ചവർ കണ്ടെത്തിയതാണ്. ബൃഹത് സംഹിതയിൽ വരാഹമിഹിരൻ പറയുന്ന ജ്യോതിഷികൾ ഈ രണ്ട് വിഭാഗത്തിലും പെടുന്നവരാണ്. പിതാമഹൻ, സൂര്യൻ, വസിഷ്ഠൻ, കശ്യപൻ, നാരദൻ,

ഇന്ത്യയിൽ ഫലഭാഗ ജ്യോതിഷത്തിന്റെ ആരംഭം

ലോകത്ത് എല്ലായിടത്തുമെന്നപോലെ ഭാരതത്തിലും ജ്യോതിഷവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങൾ തുടക്കത്തിലേ ഉണ്ടായിരുന്നു. മുഹൂർത്തങ്ങളും നിമിത്തങ്ങളും ശകുനങ്ങളും മറ്റും ഭാവിയുടെ സൂചനകളാണെന്ന വിശ്വാസമായിരുന്നു അതിൽ പ്രധാനം. ഇത് സ്വാഭാവികമായിരുന്നുതാനും. നക്ഷത്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കാർഷികവൃത്തികളിൽ ഏർപ്പെടുകയും ബലികളർപ്പിക്കുകയും ചെയ്തിരുന്ന ഒരു ജനതയ്ക്ക് ചില നക്ഷത്രങ്ങൾ നല്ലതും ചിലത് ചീത്തയുമായതിൽ അത്ഭുതപ്പെടേണ്ടതില്ല. “അനിഴം നാളിൽ അവർ ഉഴവ് തുടങ്ങുകയും ആദിത്യ നാളിൽ അഗ്നിപൂജ നടത്തുകയുംചെയ്യുന്നു എന്ന് തൈത്തരീയ ബ്രാഫ്മണം പറയുന്നത് ഉദാഹരണം. ഭർത്താവിന് പ്രിയങ്കരിയായിരിക്കാൻ മകളെ സ്വാതിനാളിൽ വിവാഹം കഴിച്ചുനല്കണംഎന്നും അതേ കൃതിയിൽ കാണാം. എന്നാൽ അന്നൊന്നും ജാതകവും പൊരുത്തം നോട്ടവും ആരംഭിച്ചിട്ടില്ല. മുഹൂർത്തങ്ങളുടെ ശുഭാശുഭങ്ങൾ മാത്രമെ നോക്കിയിരുന്നുള്ളു.

ശകുനങ്ങളുടെയും ദുശ്ശകുനത്തിനുള്ള പരിഹാരങ്ങളുടെയും ഒരു പട്ടിക ആദ്യമായി കാണുന്നത് കൗശിക സൂത്രത്തിലാണ്. ക്രിസ്തുവർഷാരംഭത്തിന്റെ ആരംഭത്തിലോ തൊട്ടു മുമ്പോ രചിക്കപ്പെട്ട ഗാർഗസംഹിതയിലും ശകുനങ്ങളേയും നിമിത്തങ്ങളേയും കുറിച്ച് വിശദമായ പ്രതിപാദ്യമുണ്ട്.

ജാതകം ആദ്യമായി ഇന്ത്യയിലെത്തുന്നത് ഏതാണ്ടിക്കാലത്താണ്. ഗാർഗനും പരാശരനും ഗ്രീക്കു ജ്യോതിഷത്തെ ഇന്ത്യയിൽ പറിച്ചു നടുന്നതിൽ മുഖ്യ പങ്കു വഹിച്ചവരാണ്. പിന്നീട് ക്രി.വ. 150-ൽ ഉജ്ജയ്നിയിൽ രുദ്രദാമൻ എന്ന ചക്രവർത്തിയുടെ സദസ്സിൽ അവിടുത്തെ ഗ്രീക്കു തലവനായ യവനേശ്വരൻ ഒരു ഗ്രീക്കു ജ്യോതിഷഗ്രന്ഥത്തിന്റെ പരിഭാഷ അവതരിപ്പിച്ചു. (അലക്സാണ്ടറുടെ വരവിനുശേഷം പല ഇന്ത്യൻ നഗരങ്ങളിലും ഗ്രീക്ക് സമൂഹങ്ങൾ വ്യാപാരത്തിനും മറ്റുമായി കുടിയേറിപ്പാർത്തിരുന്നു). യവനേശ്വരന്റെ ഗദ്യപരിഭാഷ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. എന്നാൽ സ്ഫുജിധ്വജൻ എന്നൊരാൾ അത് യവന ജാതകം എന്ന പേരിൽ പദ്യത്തിലാക്കിയതിൽ ഏറിയ പങ്കും ലഭ്യമാണ് (ക്രി.വ 270). യവന ജ്യോതിഷം അപ്പോഴേക്കും ഭാരതവല്ക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. യവനജാതകത്തിൽ 79 അധ്യായങ്ങളാണുള്ളത്. ജാതകം, പ്രശ്നം, യാത്ര (യുദ്ധവുമായി ബന്ധപ്പെട്ട ജ്യോത്സ്യം), മുഹൂർത്തം, ഗണിത ജ്യോതിശാസ്ത്രം എന്നിങ്ങനെ അഞ്ചു ഭാഗമാക്കി അവയെ തിരിച്ചിരിക്കുന്നു. ഒടുലിലത്തെ അധ്യായമൊഴികെ ബാക്കിയെല്ലാം ഫലഭാഗം അഥവാ ജ്യോത്സ്യമാണ്. പില്ക്കാലത്ത് രചിക്കപ്പെട്ട മിക്ക ജ്യോത്സ്യ ഗ്രന്ഥങ്ങളുടേയും അടിസ്ഥാനമായത് ‘യവനജാതകമാണ്’. ഉജ്ജയ്നിയിൽത്തന്നെ രുദ്രസിംഹൻ രണ്ടാമൻ, യശോദമൻ രണ്ടാമൻ എന്നിവരുടെ കാലത്ത് രചിക്കപ്പെട്ട (ക്രി.വ. 300-325) മീനരാജയുടെ ‘വൃദ്ധയവനജാതകം’വും ഒരു ഗ്രീക്ക് ഗ്രന്ഥത്തെ അധികരിച്ചുള്ളതാണ്. വളരെ ബൃഹത്തായ ഒരു ഗ്രന്ഥമാണത്. രാഹു ഒരു ഗ്രഹമായി ആദ്യം പ്രത്യക്ഷപ്പെടുന്നത് അതിലാണ്.

ഇന്ത്യൻ ജ്യോതിഷികളുടെ വേദഗ്രന്ഥമായി മാറിയിട്ടുള്ള മറ്റൊരു കൃതിയാണ് ബൃഹത് പരാശരഹോര. ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് അതിന്റെ രചന. (വരാഹമിഹിരൻ പഞ്ചസിദ്ധാന്തികയിൽ സൂചിപ്പിക്കുന്ന പരാശരനല്ല ഇത്. ജ്യോത്സ്യന്മാർ പലപ്പോഴും രണ്ട് പരാശരന്മാരേയും ഒരാളായി തെറ്റിദ്ധരിക്കാറുണ്ട്.) യവന ജാതകത്തിൽ നിന്നും വരാഹ ഹോരയിൽ നിന്നും കടമെടുത്ത ആശയങ്ങളാണതിൽ ഏറെയും.

[ 127 ] വിഷ്ണുഗുപ്തൻ, അസിത ദേവാളൻ, ഋഷി പുത്രൻ, ഭൃഗു, മയൻ, ബാദരായണൻ, നഗ്നജിത് തുടങ്ങിയവർ ഭാരതീയ പൈതൃകത്തിൽ തന്നെ തുടർന്നവരാണെന്ന് തോന്നുന്നു. ഇവരുടെ കൃതികളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വരാഹ വ്യാഖ്യാതാവായ ഉല്പാദൻ ചിലരുടെ കൃതികളിൽ നിന്ന് ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങളേ നമുക്കറിയൂ. വരാഹൻ സൂചിപ്പിക്കുന്ന ഗാർഗൻ, പരാശരൻ, പൌലീശൻ, രോമകൻ (ലോമകൻ) എന്നിവർ ഗ്രീക്ക് ജ്യോതിഷത്തിന്റെ വക്താക്കളാണ്. ഗാർഗന്റെയും പരാശരന്റേയും സംഹിതകൾ ലഭ്യമാണ്. പൗലീശൻ ‘പൗലസ് അലക്സാണ്ഡ്രിനസ്‘ എന്ന ഗ്രീക്കു ജ്യോതിഷി തന്നെ ആണെന്നു കരുതപ്പെടുന്നു. രോമകൻ റോമൻ ജ്യോതിഷത്തിന്റെ പ്രതിനിധിയും ആകാം. പിതാമഹൻ, സൂര്യൻ, വസിഷ്ഠൻ, പൗലീശൻ, രോമകൻ ഇവരുടെ ജ്യോതിശാസ്ത്രതത്വങ്ങളാണ് പഞ്ചസിദ്ധാന്തികയിൽ സംക്ഷേപിച്ചിട്ടുള്ളത്.
സ്യൂസും മനാസിലും

ഭാരതീയർക്ക് 27 നക്ഷത്രങ്ങളും ബാബിലോണിയർക്ക് 36 ഡക്കാനലുകളും ഉണ്ടായിരുന്നതുപോലെ മറ്റു പല രാജ്യങ്ങൾക്കും സമയം അളക്കാനും ഋതുമാറ്റം പ്രവചിക്കാനും പറ്റിയ നക്ഷത്ര വ്യവസ്ഥകൾ ഉണ്ടായിരുന്നു. ചൈനക്കാരുടെ സ്യൂസ് അത്തരമൊന്നാണ്. 28 സ്യൂ നക്ഷത്രങ്ങളുടെ പട്ടിക പൂർണ്ണമായി പ്രത്യക്ഷപ്പെടുന്നത് ക്രി.മു. 160-150 കാലത്ത്, ഹ്വെനാൻത്‌സുവിൽ ആണ്. സ്യൂകളിൽ പലതും നമ്മുടെ ‘നക്ഷത്ര’ങ്ങളിൽ നിന്നു ഭിന്നമാണ്. 9 എണ്ണമേ പൊതുവായുള്ളു. 11 എണ്ണം കുറെയൊക്കെ യോജിക്കുന്നുണ്ട് (ഒരേ നക്ഷത്രഗണത്തിൽ പെടും). എന്നാൽ എട്ടെണ്ണം തികച്ചും ഭിന്നങ്ങളാണ്.

28 നക്ഷത്രങ്ങളുള്ള അറബികളുടെ മനാസിൽ ഏതാണ്ട് നമ്മുടെ ചാന്ദ്ര സൗധങ്ങൾ തന്നെയാണ്. ഒന്നാം മനാസിലായ ‘അഷ് ശരഠാൻ’ നമ്മുടെ അശ്വതി തന്നെ. ഇതുപോലെ വേറെയും 18 എണ്ണം ഒന്നുതന്നെ. തിരുവാതിര, അത്തം, ചോതി, അഭിജിത്, ഓണം, അവിട്ടം, രേവതി ഇവ മാത്രം പൊരുത്തപ്പെടുന്നില്ല.

5.4 ജൈനരും ബൗദ്ധരും

ജ്യോതിഷത്തിൽ അതീവ താല്പര്യം പ്രകടിപ്പിച്ചവരാണ് ജൈനമതക്കാർ . ശാന്തിചന്ദ്രഗണൻ എഴുതിയ ജംബുദ്യൂപപ്രജ്ഞപ്തി വ്യാഖ്യാനത്തിന്റെ മുഖവുരയിൽ ജൈന പുരോഹിതർ നിർബന്ധമായും ജ്യോതിഷം അറിഞ്ഞിരിക്കണം എന്നു പറയുന്നുണ്ട്. എങ്കിൽ മാത്രമേ മതചടങ്ങുകൾ സ്ഥലവും കാലവും തെറ്റിക്കാതെ അനുഷ്ഠിക്കാനാവൂ. ജൈനർ വേദാംഗജ്യോതിഷത്തിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തി സ്വീകരിക്കുകയാണ് ചെയ്തത്.

ജൈന ജ്യോതിശാസ്ത്രത്തിന്റെ പ്രധാന സ്രോതഗ്രന്ഥം സൂര്യപ്രജ്ഞപ്തിയാണ്. പ്രാകൃത ഭാഷയിലാണ് അതിന്റെര രചന. അതിനു മലയഗിരിയുടെ വിസ്തൃത വ്യാഖ്യാനവുമുണ്ട്. ജൈന ജ്യോതിഷത്തിൽ യവന സ്വാധീനം തീരെയില്ല. സൂര്യപ്രജ്ഞപ്തിക്ക് മറ്റൊരു വ്യാഖ്യാനം രചിച്ചിട്ടുള്ളത് ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭദ്രബാഹുവാണ്. അതു കൂടാതെ സ്വന്തമായൊരു ജ്യോതിശാസ്ത്ര സംഹിതയും അദ്ദേഹത്തിന്റേതായുണ്ട്.

ജൈന ജ്യോതിശാസ്ത്രത്തിൽ വിചിത്രമായ ചില ആശയങ്ങളുണ്ട്. രണ്ട് സൂര്യന്മാരും രണ്ട് സെറ്റ് നക്ഷത്രങ്ങളും ഉണ്ടെങ്കിലേ കാര്യം നടക്കൂ. പ്രപഞ്ചത്തെക്കുറിച്ച് മഹാവീരൻ അവതരിപ്പിച്ച സങ്കല്പമാണിതിനു കാരണം. അതനുസരിച്ച് പ്രപഞ്ചം ഒന്നിനു പുറത്ത് ഒന്നായി കുറെ വലയങ്ങളാണ്. വലയങ്ങൾ കടലുകളാൽ വേർതിരിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രവൃത്തം ജംബുദ്യൂപമാണ്. അതിന്റെ മധ്യത്തിൽ സുദർശനമേരു എന്ന പർവതമുണ്ട്. ജംബുദ്യൂപത്തിനു ചുറ്റും ലവണ സമുദ്രമാണ്. അതിനപ്പുറം [ 128 ] ധാതുകീദ്യൂപം; പുറത്ത് കാളോദധി എന്ന സമുദ്രം; പിന്നെ പുഷ്‌കര ദ്യൂപം; പുഷ്‌കരദ്യൂപത്തിന്റെ വക്കത്ത് മാനുഷോത്തരം എന്ന വമ്പൻ പർവതനിരകൾ. ജംബുദ്യൂപത്തെ നാലു വൃത്തപാദങ്ങളാക്കി തിരിച്ചിരിക്കുന്നു. സുദർശനമേരുവിന്റെ തെക്കേ ഭാഗത്ത് ഒന്നാംപാദം ഭാരത വർഷമാണ്. അവിടെ ഭാരതമെന്ന സൂര്യൻ പകൽ സൃഷ്‌ടിച്ചുകൊണ്ട് സഞ്ചരിക്കുന്നു. (ദിവസത്തിന്റെ ആദ്യപാതി ഒന്നാം പാദമായ ഭാരതത്തിലും രണ്ടാം പാതി രണ്ടാം പാദത്തിലും) വടക്കു ഭാഗത്ത് അപ്പോൾ ഐരാവതം എന്ന സൂര്യൻ (മുന്നാം പാദം ഐരാവത ദേശമാണ്) സഞ്ചരിക്കുകയാവും. രണ്ടാം ദിവസം സ്വാഭാവികമായും ഭാരത വർഷത്തിൽ ഐരാവതവും ഐരാവത ദേശത്ത് ഭാരതവും ആവും ഉദിക്കുക. (ആദ്യദിവസം അവ ഓരോ അർധവൃത്തമേ പൂർത്തിയാക്കിയിട്ടുള്ളു എന്നോർക്കുക) ഒട്ടേറെ വിമർശനങ്ങൾക്കും പരിഹാസത്തിനും ജൈനജ്യോതിശ്ശാസ്ത്രം വിധേയമായി. എങ്കിലും പ്രായോഗികതലത്തിൽ നിരീക്ഷണങ്ങളേയും പുതിയ ആശയങ്ങളേയും പ്രോത്സാഹിപ്പിക്കാനും നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്താനും ജൈനജ്യോതിഷം പ്രേരകമായി.

ജൈന-ബുദ്ധകാലമായപ്പോഴേക്കും വൈദിക ജനത ഇന്ത്യയുടെ മധ്യ-പൂർവ്വഭാഗങ്ങളിൽ സ്ഥിരവാസമുറപ്പിച്ചു കഴിഞ്ഞിരുന്നു. കൃഷി മുഖ്യ ജീവിതത്തൊഴിലായി മാറി. ജാതി വ്യവസ്ഥ ഉറച്ചു. നിരവധി നഗരങ്ങൾ ഉയർന്നു വന്നതോടെ വ്യാപാരവും കൈത്തൊഴിലുകളും പ്രാമുഖ്യം നേടി. 60 ഓളം നഗരങ്ങൾ ക്രി.മു. 300 നകം വളർച്ച പ്രാപിച്ചു കഴിഞ്ഞിരുന്നു. ബുദ്ധൻ സഞ്ചരിച്ചതായി പറയുന്ന 20 വൻ നഗരങ്ങളിൽ ശ്രാവസ്‌തി, ചമ്പ, (ഇന്നത്തെ ഭഗൽ‌പുർ) രാജഗൃഹം (രാജ്ഗർ), സാകേതം ( കിഴക്കൻ യു.പി) കൗഷാംബി, കാശി മുതലായവ ഉൾപ്പെടുന്നു.

നഗരവൽക്കരണവും അവിടെ ഉയർന്നു വന്ന

ജൈനരെ അപേക്ഷിച്ച് ബൗദ്ധർ ജ്യോതിഷത്തെ അവഗണിക്കുകയാണ് ചെയ്‌തത്. ജ്യോതിഷവും പൗരോഹിത്യ ചൂഷണവും തമ്മിൽ വളർന്നു വന്ന അവിശുദ്ധബന്ധമാകാം ഒരുപക്ഷേ അതിനു കാരണം. മൃഗബലിയ്ക്കും ഹോമങ്ങൾക്കും എതിരേയുള്ള പ്രസ്ഥാനവുമായാണല്ലോ ബുദ്ധൻ രംഗത്തു വന്നത്. ഇത്തരം കർമങ്ങളും ജ്യോതിഷവുമായി അഭേദ്യമായ ബന്ധമാണുള്ളത്. ജ്യോതിഷത്തെ തരംതാഴ്ന്ന ഒരു കലയായി ബുദ്ധൻ വിലയിരുത്തുകയും ബുദ്ധ ഭിക്ഷുക്കൾ അത് പഠിയ്ക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. എന്നാൽ 'വനത്തിൽ വസിക്കുന്ന ഭിക്ഷുക്കൾക്ക് പഠിയ്ക്കാം' എന്നാക്കി.

ബുദ്ധൻ നിരുത്സാഹപ്പെടുത്തിയെങ്കിലും നിരവധി ബുദ്ധഭിക്ഷുക്കൾ പിൽക്കാലത്ത് ജ്യോതിശ്ശാസ്ത്രത്തിൽ പ്രാവീണ്യം നേടുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. ചൈനീസ് രേഖകളിൽ നിന്നാണ് അവയിൽ ചിലതിനെക്കുറിച്ച് നാമറിയുന്നത്. 7-ാം നൂറ്റാണ്ടിൽ ചാങ്-നാൻ എന്ന സ്ഥനത്തു നടന്ന ജ്യോതിശ്ശാസ്ത്ര സഭയിൽ ഗൗതമ, കാശ്യപകുമാര തുടങ്ങിയ പേരുകളിലുള്ള സിദ്ധാന്തങ്ങൾ പഠിപ്പിച്ചിരുന്നുവത്രെ. താങ് രാജസദസ്സിലെ ചൂ-താൻസി-താ (അർഥം ഗൗതമസിദ്ധൻ) എന്ന ഒരു ജ്യോതിശ്ശാസ്ത്രജ്ഞൻ ഭാരതീയ കലണ്ടർ "ച്യൂ-ചി-ലി" എന്ന പേരിൽ പരിഭാഷപ്പെടുത്തിയതായും കാണുന്നു. നമ്മുടെ രാഹുവും കേതുവും വ്യാളികളായി ചൈനയിൽ പ്രത്യക്ഷപ്പെട്ടതും ബുദ്ധ സന്യാസികൾ വഴിയാണെന്നു കരുതപ്പെടുന്നു. [ 129 ]

പുതിയ വ്യാപാര സമുഹവും ബുദ്ധമതത്തിന്റെ വ്യാപനത്തിനു പ്രധാനകാരണമായിരുന്നു. തൊഴിലെടുക്കാതെ പരാദ ജീവികളായി കഴിയുന്ന പുരോഹിതർക്ക് സമൂഹത്തിലുണ്ടായിരുന്ന അമിതമായ സ്വാധീനം, മൃഗബലികളും മറ്റും സൃഷ്ടിക്കുന്ന നഷ്ടം,സമൂഹത്തിൽ സമ്പത്ത് സൃഷ്ടിക്കുന്ന വ്യാപാരികളും കൈത്തൊഴിൽക്കാരും അവഗണിക്കപ്പെടുന്ന അവസ്ഥ ഇതെല്ലാം വലിയ അസംതൃപ്തി സൃഷ്ടിക്കുകയായിരുന്നു. ഇതിനെതിരെയാണ് ജൈനനും ബുദ്ധനും ശബ്ദമുയർത്തിയത്. ജൈനൻ അഹിംസയ്ക്ക് അമിതമായ ഊന്നൽ നല്കിയപ്പോൾ ബുദ്ധൻ ബലികളെ എതിർക്കുകയും പക്ഷേ, മാംസം ഭക്ഷിക്കുന്നതിനെ നിരോധിക്കാതിരിക്കുകയും ചെയ്തു. ഇതും വ്യാപാരി സമൂഹത്തോടുള്ള സൗഹൃദ സമീപനവും കൊണ്ടാകാം, ബുദ്ധമതത്തിന് സമൂഹത്തിൽ ജൈനമതത്തേക്കാൾ കൂടുതൽ സ്വീകാര്യത കൈവന്നത്.

ജ്യോത്സ്യം പോലുള്ള പഴഞ്ചൻ വിശ്വാസങ്ങളും ചൂഷണരീതികളും വളർന്നു വരുന്ന ഈ സമൂഹത്തിന് ഒട്ടും ആകർഷകമായിരുന്നില്ല. സ്വാഭാവികമായും ബുദ്ധൻ അതിനെ തള്ളിപ്പറയാൻ തയ്യാറായി.

ക്രിസ്തുവിനുശേഷം രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട ‘ശാർദൂല കർണാവദാനം’ എന്ന ഗ്രന്ഥത്തിൽ അധഃകൃതജാതിയിൽ പെട്ട ഒരാൾ ഗണിത ജ്യോതിശാസ്ത്രത്തിലും നക്ഷത്രസ്ഥാനങ്ങൾ വെച്ച് മുഹൂർത്തം ഗണിക്കുന്നതിലും പ്രാവീണ്യം കാട്ടിയതായി പറയുന്നുണ്ട്. അധഃകൃതർ ബ്രാഹ്മണരേക്കാൾ ബുദ്ധിശക്തിയിൽ ഒട്ടും മോശമല്ല എന്നു തെളിയിക്കുകയായിരുന്നു ഉദ്ദേശ്യം. ചന്ദ്രൻ ഓരോ നക്ഷത്രത്തിലും നിൽക്കുമ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്വഭാവവും പ്രത്യേകതകളും ഓരോ നക്ഷത്രത്തിലും ചന്ദ്രഗ്രഹണം നടന്നാലുണ്ടാകുന്ന ഫലവുമൊക്കെ അതിൽ ചർച്ച ചെയ്യുന്നുണ്ട്. സൗരരാശികളെക്കുറിച്ച് അതിൽ പ്രതിപാദിക്കുന്നില്ല. ഈ കൃതിയും ക്രി.വ. 250ൽ ചൈനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി.

5.5 സിദ്ധാന്ത കാലഘട്ടം

‘വേദാംഗ ജ്യോതിഷ’ത്തിനു ശേഷം ഭാരതീയ ജ്യോതിഷത്തിന് ഊർജസ്വലത കൈവരുന്നത് ഗ്രീക്ക്-റോമൻ ജ്യോതിശാസ്ത്രങ്ങളുടെ ആഗമനത്തോടെയാണ്. ക്രിസ്തു വർഷാരംഭത്തോടെ (ഒരു പക്ഷേ ഒരു നൂറ്റാണ്ടു മുമ്പും ആകാം) ആയിരുന്നു ഇത്. അതോടെ ചാന്ദ്രരാശികൾക്കൊപ്പമോ അതിൽ കൂടുതലോ പ്രാധാന്യം സൗരരാശികൾ നേടിയെടുത്തു. കലണ്ടർ നിർമാണം കൂടുതൽ യുക്തിസഹമായി. ആകാശത്തിൽ കൃത്യമായ അങ്കനവ്യവസ്ഥ (റൈറ്റ് അസൻഷൻ, ഡെക്ലിനേഷൻ മുതലായവ) നിലവിൽ വന്നു. ഗ്രഹ സ്ഥാനങ്ങളുടെ നിർണയത്തിൽ ഗ്രീക്കു രീതിയിലുള്ള ഉൽകേന്ദ്രവൃത്തപഥങ്ങളും (Eccentric circles) അധിചക്രങ്ങളും (Epicycles) ഉപയോഗിക്കപ്പെട്ടു. ഒപ്പം നക്ഷത്ര വ്യവസ്ഥയെ ആസ്പദമാക്കിയുള്ള ഇന്ത്യൻ ജ്യോതിശാസ്ത്രത്തെ സൗരരാശികളെ ആസ്പദമാക്കിയുള്ള പാശ്ചാത്യ ജ്യോതിശാസ്ത്രവുമായി സംയോജിപ്പിക്കാനുള്ള ശ്രമവും നടന്നു. സിദ്ധാന്ത ജ്യോതിശാസ്ത്രത്തിന്റെ ഉദയം ഇവിടെ നിന്നാണ് തുടങ്ങുന്നത്.

സിദ്ധാന്തങ്ങൾ എന്നാൽ അന്തിമ നിഗമനങ്ങൾ എന്നാണർഥം. ഗ്രീക്കു ജ്യോതിശാസ്ത്രജ്ഞരെപ്പോലെ എങ്ങനെ നിഗമനങ്ങളിലെത്തി എന്നൊന്നും സിദ്ധാന്തക്കാരൻ പറയില്ല; നിഗമനങ്ങൾ മാത്രം അവതരിപ്പിക്കും. വഴികൾ ശിഷ്യന്മാർക്ക് മാത്രമേ കിട്ടൂ. അക്ഷര സംഖ്യകളുടെ സഹായത്തോടെ, ഏറ്റവും ചുരുക്കം വരികളിൽ , ശ്ലോകങ്ങളായാണ് അവതരണം. വിശദാംശങ്ങൾ വേണമെങ്കിൽ വ്യാഖ്യാതാക്കളുടെ ‘വ്യാഖ്യാനങ്ങൾ ’ നോക്കിക്കൊള്ളണം.

പുതിയ സാങ്കേതിക പദങ്ങളും അക്ഷരസംഖ്യാശ്ലോകങ്ങളും ഉൾപ്പെട്ട ബൃഹത്തായ ഒരു ശാസ്ത്രസാഹിത്യ ശാഖ തന്നെ [ 130 ] അങ്ങനെ രൂപം കൊണ്ടു. ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ ചരിത്രം വിശദമായി പഠിച്ച ഡേവിഡ് പിൻഗ്രി പറയുന്നത് ഒരു ലക്ഷം കയ്യെഴുത്തു പ്രതികളെങ്കിലും അക്കാലത്ത് രചിക്കപ്പെട്ടു എന്നാണ്. അതിൽ മൂല്യമുള്ളത് 20 ശതമാനമെങ്കിലും വരും. എന്നാൽ പോലും അതൊരു വലിയ ശേഖരമാണ്. അതിൽ വലിയൊരു പങ്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ബാക്കിയുള്ളതിൽത്തന്നെ ചെറിയൊരു ഭാഗമേ ഇതുവരെ പഠന വിധേയമാക്കാൻ കഴിഞ്ഞിട്ടുള്ളൂ.

തൃശ്ശൂരിന്റെ അക്ഷാംശം 10 ഡി. 30 മി. രേഖാംശം 76ഡി.15മി. എന്നു പറഞ്ഞാൽ ഭൂമിയിൽ അതിന്റെ സ്ഥാനം നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞു. അതുപോലെ സിറിയസ് നക്ഷത്രത്തിന്റെ റൈറ്റ് അസൻഷൻ 62.40മി.ഡെക്ലിനേഷൻ 16ഡി.30മി. തെക്ക് എന്നു പറഞ്ഞാൽ ആകാശത്തിലെ അതിന്റെ സ്ഥാനവും നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞു. പൂർവ്വ വിഷുവ സ്ഥാനം പൂജ്യം ആയെടുത്ത്, അവിടുന്ന് കിഴക്കോട്ട്, ഖഗോള മധ്യരേഖയിലൂടെ 15 ഡിഗ്രി വീതം ഇടവിട്ട് 1,2,3 എന്നിങ്ങനെ മണിക്കൂർ അടയാളപ്പെടുത്തുന്നതാണ് റൈറ്റ് അസൻഷൻ. (3600 = 24മണിക്കൂർ ). ഖഗോള മധ്യരേഖയിൽ നിന്ന് ഒരു നക്ഷത്രത്തിലേക്കുള്ള അകലം (കോണളവിൽ ) ആണ് ഡെക്ലിനേഷൻ. ഒരു നക്ഷത്രത്തിന്റെ സ്ഥാനം കാണാൻ ധ്രുവ ബിന്ദുവിൽ നിന്ന് (വടക്കെങ്കിൽ ഉത്തരധ്രുവത്തിൽ നിന്നും തെക്കെങ്കിൽ ദക്ഷിണ ധ്രുവത്തിൽ നിന്നും) നക്ഷത്രത്തിലൂടെ മധ്യരേഖയിലേക്ക് ഖഗോളത്തിൽ ഒരു രേഖ സങ്കല്പിക്കുക. അത് മധ്യരേഖയെ സ്പർശിക്കുന്ന ബിന്ദുവിന്റെ റൈറ്റ് അസൻഷനാണ് നക്ഷത്രത്തിന്റെയും റൈറ്റ് അസൻഷൻ. ആ ബിന്ദുവിൽ നിന്ന് നക്ഷത്രത്തിലേക്കുള്ള കോണളവാണ് ഡെക്ലിനേഷൻ.

ഗണിത ജ്യോതിഷത്തിനു വളക്കൂറുള്ള മണ്ണായിരുന്നു ഇന്ത്യ. ദശാംശ വ്യവസ്ഥയെ അടിസ്ഥാനമാക്കി ഇന്ത്യയിൽ വികസിച്ചു വന്ന ഗണിതം ഗണനക്രിയകൾ എളുപ്പമാക്കി. ഇന്ത്യൻ ജ്യോതിഷത്തിൽ പ്രശസ്തരായ എല്ലാവരും തന്നെ വലിയ ഗണിതജ്ഞർ കൂടിയായിരുന്നു. വാന നിരീക്ഷണത്തിനും പുതിയ ജ്യോതിഷം പ്രചോദനമേകി. ധാരാളം പുതിയ നിരീക്ഷണ ഉപകരണങ്ങൾ രംഗത്തു വന്നു. ഛായായന്ത്രം, ധനുർ യന്ത്രം, (അർധവൃത്ത ഉപകരണം) യഷ്ടിയന്ത്രം (ദണ്ഡ്), ചക്രയന്ത്രം (വൃത്തം), ജല യന്ത്രം, ശലാക, ശകടം, ശങ്കു (നിഴൽ ഘടികാരം) തുര്യഗോളം, കർത്തരി, പീഠം തുടങ്ങിയ അനേകം യന്ത്രങ്ങളുടെ വിവരണങ്ങൾ ഇക്കാലത്തെ സാഹിത്യത്തിൽ കാണാം.

സിദ്ധാന്തകാലകൃതികളെ പൊതുവെ മൂന്ന് വിഭാഗങ്ങളാക്കിത്തിരിക്കാം. സിദ്ധാന്തം, തന്ത്രം, കരണം എന്നിവയാണവ. ഗ്രഹസ്ഥാനങ്ങളും മറ്റും ഗണിക്കുന്നതിലെ ആരംഭ ബിന്ദു മഹായുഗാരംഭമായെടുക്കുന്നതാണ് സിദ്ധാന്തം. തന്ത്രത്തിൽ ആരംഭ ബിന്ദു കലിയുഗാരംഭവും കരണങ്ങളിൽ ഗ്രന്ഥകർത്താവിനു സൗകര്യമുള്ള ഏതു സമയവും ആവാം. ഒരു മഹായുഗത്തിന്റെ നീളം 43,20,000 വർഷങ്ങൾ ആയതിനാൽ ഇക്കാലത്തിനിടെ ഗ്രഹങ്ങൾ പൂർത്തിയാക്കിയ പരിക്രമണങ്ങൾ വലിയ സംഖ്യകളായിരിക്കും. ജ്യോതിഷികളുടെ നിത്യ ഗണനത്തിന് അത് സൗകര്യപ്രദമല്ല. കലിയുഗാരംഭം ക്രി.മു. 3102 ഫെബ്രുവരി 18ന് ആണെന്ന് കണക്കാക്കി ആ ദിവസം ആരംഭബിന്ദുവായെടുത്താൽ കാര്യങ്ങൾ എളുപ്പമാകും. സൂര്യസിദ്ധാന്തം, ബ്രഹ്മസ്ഫുട സിദ്ധാന്തം (ബ്രഹ്മഗുപ്തൻ), സിദ്ധാന്ത ശിരോമണി (ഭാസ്കരൻ) മുതലായവ പ്രശസ്തമായ സിദ്ധാന്തങ്ങളാണ്. തന്ത്രസംഹിത (നീലകണ്ഠ സോമയാജി) ഒരു തന്ത്ര ഗ്രന്ഥമാണ്. പ്രായോഗിക ഗണനങ്ങ‍ൾക്കും പഞ്ചാംഗ നിർമ്മാണത്തിനും ഏറെ സഹായകം കരണങ്ങളാണ്. സമീപകാലം പ്രാരംഭ ബിന്ദുവായെടുക്കുന്നതുമൂലം അഹർഗണവും മറ്റും കണക്കാക്കാൻ എളുപ്പമാണ്. (പ്രാരംഭ ബിന്ദുവിൽ തുടങ്ങി ഇതിനകം കഴിഞ്ഞുപോയ ദിവസങ്ങളാണ് അഹർഗണങ്ങൾ ) അതുകൊണ്ട് ജ്യോതിഷികൾ ആശ്രയിക്കുക എപ്പോഴും കരണങ്ങളെയാണ്. ഖണ്ഡഖാദ്യകം [ 131 ] (ബഹ്മഗുപ്‌തൻ), കരണകുതൂഹലം (ഭാസ്കരൻ) മുതലായവ പ്രശസ്ത കരണ ഗ്രന്ഥങ്ങളാണ്.

അധിചക്രങ്ങളും ഉൽകേന്ദ്ര വൃത്തങ്ങളും

ഭൂമികേന്ദ്രമായി ഗ്രഹപഥങ്ങൾ നിശ്ചയിക്കാൻ ഗ്രീക്കു ജ്യോതിശാസ്ത്രജ്ഞർ നടത്തിയ അഭ്യാസങ്ങൾ കുറച്ചൊന്നുമല്ല. ഗ്രഹങ്ങൾ ഭൂമിയെ വൃത്തപഥത്തിൽ ചുറ്റുകയാണെങ്കിൽ വക്രഗതി ഉണ്ടാവില്ലല്ലോ. അതു കൊണ്ട് ഭൂമിയെ ചുറ്റുന്നതോടൊപ്പം അവ മറ്റൊരു വൃത്തത്തിലും കറങ്ങുന്നുണ്ട് എന്നവർ സങ്കല്പിച്ചു. ഈ വൃത്തമാണ് അധിചക്രം (epicycle). ഭൂമിയെചുറ്റുന്ന മുഖ്യവൃത്തം ഡെഫറെന്റും (deferent). ഈ രണ്ടു ചലനവും ചേർത്താൽ വക്രഗതി കൈവരും.

എന്നിട്ടും പല ഗ്രഹങ്ങളുടെയും വക്രകാലവും സ്ഥാനവും കൃത്യമായി പ്രവചിക്കാൻ കഴിയാതെ വന്നപ്പോൾ അവർ ഭൂമിയെ വൃത്തകേന്ദ്രത്തിൽ നിന്ന് അല്പം മാറ്റി പ്രതിഷ്ഠിച്ചു; അഥവാ ഗ്രഹപഥം ഉൽകേന്ദ്രിതമാക്കി. ഹിപ്പാർക്കസ് തുടങ്ങിവെച്ച ഈ അഭ്യാസം രണ്ടര നൂറ്റാണ്ടുകൾക്ക് ശേഷം ടോളമി അതിന്റെ പാരമ്യത്തിലെത്തിച്ചു. കോപ്പർനിക്കസിന്റെ കാലം വരെ യൂറോപ്പിൽ അതാരും ചോദ്യം ചെയ്തില്ല.

സിദ്ധാന്ത ജ്യോതിഷത്തിലെ പ്രമുഖരായ ഏതാനും ജ്യോതിശാസ്ത്രജ്ഞരും അവരുടെ കൃതികളും
ജ്യോതിശാസ്ത്രജ്ഞൻ ജനിച്ച/മുഖ്യകൃതി രചിച്ച വർ‍ഷം പ്രധാന കൃതികൾ
ആര്യഭടൻ 1 ക്രി.വ. 449 (ര) ആര്യഭടീയം, ആര്യഭടസിദ്ധാന്തം
വരാഹമിഹിരൻ 505 (ര) പഞ്ചസിദ്ധാന്തിക, ബൃഹത്‌സംഹിത, ബൃഹത്ജാതകം
ഭാസ്കരൻ - 1 629 (ര) ആര്യഭടീയഭാഷ്യം, മഹാഭാസ്കരീയം, ലഘുഭാസ്കരീയം
ബ്രഹ്മഗുപ്തൻ 628(ര) ബ്രഹ്മസ്ഫുടസിദ്ധാന്തം, ഖണ്ഡകാദ്യകം
വടേശ്വരൻ 880 (ജ) വടേശ്വര സിദ്ധാന്തം
മഞ്ജുളൻ 932 (ജ) ലഘുമാനസം
ആര്യഭടൻ 2 950 (ജ) മഹാസിദ്ധാന്തം
ഭാസ്കരൻ 2 1114 (ജ) സിദ്ധാന്ത ശിരോമണി, കരണകുതൂഹലം
പരമേശ്വരൻ 1360 (ജ) ദൃഗ്ഗണിതം, ഭട ദീപിക, സൂര്യസിദ്ധാന്തവിവരണം
നീലകണ്ഠ സോമയാജി 1444 (ജ) തന്ത്രസംഗ്രഹം, ആര്യഭട ഭാഷ്യം
ജ്യേഷ്ട ദേവൻ 1540 യുക്തിഭാഷ
ശങ്കരവർമൻ 19- നൂറ്റാണ്ട് സദ് രത്നമാല
[ 132 ]

ആര്യഭടന്റെ ഒരു പിൽക്കാല രചനയായ ‘ആര്യഭട സിദ്ധാന്തം’ ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദിനാരംഭം അർധരാത്രിയായി പരിഗണിക്കുന്ന ഗണനാരീതി (അർധരാത്രികാ പക്ഷം) ആണതിൽ സ്വീകരിച്ചിരിക്കുന്നത്. (ആധുനിക രീതിയും അതാണല്ലോ. അതിനു മുമ്പും ശേഷവും ഭാരതീയ ജ്യോതിഷഗണനയിൽ ദിനാരംഭം സൂര്യോദയമാണ്.) വരാഹമിഹിരന്റെയും മറ്റും വിമർശനത്തിനു പാത്രമായ രീതിയാണ് അർധരാത്രികാ പക്ഷം.

ആര്യഭടന്റെ കാലത്ത് ഉപയോഗത്തിലിരുന്ന പല നിരീക്ഷണങ്ങളും ആര്യഭട സിദ്ധാന്തത്തിൽ വിശദീകരിക്കുന്നുണ്ട്. അതിൽ ചിലത് രാമകൃഷ്ണ ആരാധ്യ (15- നൂറ്റാണ്ട്) സുബോധിനി എന്ന സൂര്യസിദ്ധാന്ത വ്യാഖ്യാനത്തിൽ വിവരിക്കുന്നുണ്ട്. മല്ലികാർജുന സൂരിയും (12-നൂറ്റാണ്ട്) തന്റെ സൂര്യസിദ്ധാന്ത ഭാഷ്യത്തിൽ ഈ കൃതിയിലെ പല കാര്യങ്ങളും എടുത്തു പറയുന്നുണ്ട്.

5.6 ആര്യഭടനും ഭാസ്കരൻ ഒന്നാമനും

ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ ഉയിർത്തെഴുന്നേൽപ്പിൽ ഏറ്റവും വലിയ പങ്കു വഹിച്ച വ്യക്തി ആര്യഭടനാണെന്ന് നിസ്സംശയം പറയാം. ഇന്ത്യൻ ജ്യോതിഷികളിൽ ഏറ്റവുമധികം ശാസ്ത്രബോധം പ്രദർശിപ്പിച്ചതും അദ്ദേഹമാണ്. ആര്യഭടീയത്തിനു പുറമെ ആര്യഭടസിദ്ധാന്തം എന്നൊരു കൃതികൂടി അദ്ദേഹത്തിന്റേതായുണ്ടെന്ന് പറയപ്പെടുന്നു. ഇതുവരെ അതു കണ്ടുകിട്ടിയിട്ടില്ല.

ക്രി വ 476ലാണ് ആര്യഭടന്റെ ജനനം. അശ്മക ദേശത്താണ് ജനിച്ചതെന്ന് സൂചനയുണ്ടെങ്കിലും എവിടെയാണ് അശ്മകം എന്നറിയില്ല. അത് കേരളത്തിലാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ജീവിച്ചതും പഠനങ്ങൾ നടത്തിയതും കുസുമപുരത്താണെന്ന് ആര്യഭടീയത്തിൽത്തന്നെ പറയുന്നുണ്ട്. മഗധയുടെ തലസ്ഥാനമായിരുന്ന പാടലീപുത്രം (പാറ്റ്ന) ആണ് കുസുമപുരം എന്നു കരുതപ്പെടുന്നു. ഇരുപത്തിമൂന്നാം വയസ്സിലാണ് ആര്യഭടീയരചന.

ആര്യഭടീയത്തിനു 4 ഭാഗങ്ങളാണുള്ളത്. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം. എല്ലാം കൂടി 121 ശ്ലോകങ്ങൾ മാത്രം. അന്നത്തെ ജ്യോതിശാസ്ത്രവിജ്ഞാനം മുഴുവൻ അതിൽ ആറ്റിക്കുറുക്കി വെച്ചിരിക്കുന്നു. ഗീതികാപാദത്തിൽ 13 ശ്ലോകങ്ങളാണുള്ളത്. ജ്യോതിശാസ്ത്രത്തിലെ ചില പ്രധാന നിർവചനങ്ങൾ, ചരങ്ങളുടെ പട്ടിക, കല്പം, മനു, യുഗം തുടങ്ങിയ കാലയളവുകൾ, ഭാഗ, കല തുടങ്ങിയ കോണളവുകൾ,അംഗുലം, ഹസ്തം, യോജന തുടങ്ങിയ ദൂരം അളവുകൾ ഇവയെല്ലാം ഗീതികാപാദത്തിൽ പ്രതിപാദിച്ചിരിക്കുന്നു, കൂടാതെ ഗ്രഹങ്ങളുടെ അപഭൂദൂരങ്ങൾ (Apogee), സൂര്യോച്ചം (Aphelion), ഗ്രഹപഥങ്ങളും ക്രാന്തിവൃത്തവുമായുള്ള ചരിവ്, സൈൻ പട്ടിക (Sine table) ഇവയും അതിൽ പ്രതിപാദിക്കുന്നു.

ഗണിതപാദത്തിൽ 33 ശ്ലോകങ്ങളുണ്ട്. വിവിധ ജ്യാമിതിരൂപങ്ങൾ , വ്യാപ്തം, നിഴൽഘടികാരം, വിവിധതരം ഗണിതശ്രേണികൾ (Progressions), പലിശ, ഗണിത സമീകരണങ്ങളുടെ നിർധാരണം , വർഗ്ഗ മൂലം, ഘനമൂലം തുടങ്ങിയവ ചർച്ച ചെയ്യുന്നു.

25 ശ്ലോകങ്ങളുള്ള കാലക്രിയാപാദത്തിൽ ഏതു ദിവസത്തെയും ഗ്രഹസ്ഥാനങ്ങൾ കണക്കാക്കുന്ന രീതി, അധികമാസഗണന, ഗ്രഹചലന വേഗത തുടങ്ങിയ കാര്യങ്ങൾ കാണാം.

ഗോളാധ്യായത്തിലെ 50 ശ്ലോകങ്ങളിൽ ഖഗോളത്തിന്റെ പ്രത്യേകതകളാണ് മുഖ്യമായും ഉള്ളത്. ക്രാന്തിവൃത്തം, ഖമധ്യരേഖ, പർ‍വങ്ങൾ (nodes), ഭൂമിയുടെ രൂപം, പകലും രാത്രിയും ഉണ്ടാകുന്നത്, രാശികളുടെ ഉദയക്രമം, ഗ്രഹങ്ങളുടെ [ 133 ] സ്ഥാനഗണനം ഇവയെല്ലാം ഈ അധ്യായത്തിൽ വരും.

ആര്യഭട സിദ്ധാന്തത്തിൽ മൂന്നുതരം നിഴൽ ഘടികാരങ്ങൾ വിവരിക്കുന്നുണ്ട്

  1. മരംകൊണ്ട് സിലിണ്ടർ രൂപത്തിലുള്ളത്. 2 അംഗുലം വ്യാസവും 12 അംഗുലം ഉയരവുമുണ്ട്.
  2. വൃത്തസ്തൂപികാ രൂപത്തിൽ 2 അംഗുലം അടി വ്യാസവും 12 അംഗുലം ഉയരവുമുള്ളത്. അതിനോടനുബന്ധിച്ചുള്ള മെലിഞ്ഞ സൂചി ലംബമാണോ എന്നുറപ്പുവരുത്താൻ സഹായിക്കുന്നു.
  3. 12 അംഗുലം ഉയരമുള്ളതും ഒരേ വണ്ണവുമുള്ള മുള / മെലിഞ്ഞ വടി.

ഇതിൽ രണ്ടാമത്തേതാണ് കൊണ്ടുനടക്കാനും എവിടെയും കൃത്യതയോടെ ഉപയോഗിക്കാനും സൗകര്യപ്രദം.

"ഭൂഗോളം സർവതോവൃത്താ" (ഭൂഗോളം എല്ലാ ദിശയിലും വൃത്തത്തിലാണ് അഥവാ ഭൂമി ഉരുണ്ടതാണ്) എന്ന് ഗോളികാപദത്തിലെ 6-ാം ശ്ലോകത്തിൽ ആര്യഭടൻ പ്രഖ്യാപിക്കുന്നു. അതിനു മുമ്പ് ആര്യഭടൻ പറയുന്നു "ഭൂമിയുടെയും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഒരു പകുതി സൂര്യപ്രകാശം കൊണ്ട് തിളങ്ങുമ്പോൾ മറ്റേ പകുതി സ്വന്തം നിഴലുകൊണ്ട് ഇരുട്ടിലാകുന്നു. " ഇതിൽ നക്ഷത്രങ്ങളെ പെടുത്തിയത് അബദ്ധമായെങ്കിലും ഗ്രഹങ്ങൾക്ക് സ്വയം പ്രകാശമില്ലെന്ന പ്രസ്താവന അന്ന് ജ്യോതിഷികളെ ചൊടിപ്പിച്ചിട്ടുണ്ടാകണം. ഭൂമി കറങ്ങുന്നതു കൊണ്ടാണ് രാത്രിയും പകലുമുണ്ടാകുന്നതെന്ന് ആര്യഭടീയം പറയുന്നു. "വള്ളം തുഴയുന്ന ഒരാൾ ചുറ്റുമുള്ള വസ്തുക്കൾ പിന്നോട്ടു പോകുന്നതായി കാണുംപോലെ ലങ്കയിലെ (മധ്യരേഖയിൽ നിൽക്കുന്ന) ഒരാൾ നിശ്ചല നക്ഷത്രങ്ങൾ പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായി കാണുന്നു". ഭൂമിയുടെ ഭ്രമണകാലം 23 മ 56 മി 41 സെ എന്ന് അദ്ദേഹം കണക്കാക്കി (ആധുനിക ഗണനയെ അപേക്ഷിച്ച് 0.009 സെ മാത്രം കൂടുതൽ)

ആര്യഭടന്റെ വിപ്ലവകരമായ ആശയങ്ങൾ സ്വീകരിക്കാൻ സ്വാഭാവികമായും അന്നത്തെ സമൂഹം തയ്യാറായില്ല. മറ്റു ജ്യോതിഷികളുടെയും പുരോഹിത വിഭാഗത്തിന്റെയും ശക്തമായ എതിർപ്പുകൊണ്ടാകണം, ഉത്തര ഭാരതത്തിൽ അദ്ദേഹം തമസ്കരിക്കപ്പെട്ടു. എന്നാൽ തെക്ക്‌, പ്രത്യേകിച്ച് കേരളത്തിൽ, അദ്ദേഹത്തിനു ധാരാളം ശിഷ്യന്മാരുണ്ടായി. മാധവനും പരമേശ്വരനും നീലകണ്ഠ സോമയാജിയും ആര്യഭടപക്ഷക്കാരായിരുന്നു.

ആര്യഭടൻറെ മുഖ്യ വിഖ്യാതാവും ആര്യഭട സിദ്ധാന്തത്തിന്റെ ശക്തനായ പോരാളിയും ആയിരുന്നു ഭാസ്കരൻ ഒന്നാമൻ. അദ്ദേഹം ജനിച്ചതെന്നാണെന്ന് കൃത്യമായി അറിയില്ല. ബ്രഹ്മഗുപ്തന്റെ സമകാലികനായിരുന്നു എന്നറിയാം. ആര്യഭടീയം രചിച്ചത് 629 ലാണ്. മഹാഭാസ്കരീയവും അതിൻറെ സംക്ഷിപ്തരൂപമായ ലഘുഭാസ്കരീയവുമാണ് മറ്റു രണ്ട് കൃതികൾ. മഹാഭാസ്കരീയം ആര്യഭടിയത്തിലെ മൂന്ന് ജ്യോതിശ്ശാസ്ത്ര അധ്യായങ്ങളുടെ വിസ്തരിച്ചുള്ളവ്യാഖ്യാനമാണെങ്കിലും സ്വന്തമായ നിരവധി സംഭാവനകളും അതിലൂടെ അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. ആര്യഭടൻ കഴിഞ്ഞാൽ കേരള ജ്യോതിഷികൾക്ക് ഏറെ പ്രിയങ്കരൻ ഭാസ്കരനായിരുന്നു.

5.7 വരാഹമിഹിരനും ബ്രഹ്മഗുപ്തനും

ഇന്ത്യൻ ജ്യോതിഷികൾ ഏറ്റവുമധികം ആരാധിക്കുന്ന വ്യക്തിയാണ് വരാഹമിഹിരൻ. ആദിത്യദാസന്റെ മകനായി [ 134 ] കാവിട്ടക എന്ന സ്ഥലത്ത് (അവന്തിക്കടുത്ത്) ജനിച്ചുവെന്നും അവന്തിയിൽ (ഇന്നത്തെ ഉജ്ജയിനി) വളർന്നുവെന്നും ബൃഹത് ജാതകത്തിൽ വരാഹൻ തന്നെ പറയുന്നുണ്ട്. അഞ്ചാം നൂറ്റാണ്ടിന്റെ ഒടുവിൽ ആയിരുന്നിരിക്കണം ജനനം. കാരണം, 505ൽ ആണ് പഞ്ചസിദ്ധാന്തികയുടെ രചന.

പണ്ടുകാലത്ത് ജല ഘടികാരങ്ങൾ മൂന്നു തരമുണ്ടായിരുന്നു.

  1. വെള്ളം പുറത്തേക്കൊഴുകി പോകുന്നതരം.
  2. ഉള്ളിലോക്കൊഴുകി വീഴുന്നതരം.
  3. പൊങ്ങിക്കിടക്കുന്ന തരം.

വേദാംഗകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നത് ആദ്യത്തെ ഇനമാണ്. രണ്ടാമത്തെ ഇനമാണ് ചൈനയിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്നത്. ഇന്ത്യയിലതുണ്ടായിരുന്നില്ല. സിദ്ധാന്തകാലഘട്ടത്തിൽ ഏറെയും ഉപയോഗിച്ചിരുന്നത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഇനമായിരുന്നു. ആര്യഭടൻ വിവരിക്കുന്ന ഘടികായന്ത്രം ഇപ്രകാരമാണ്: ചെമ്പുകൊണ്ടു നിർമിച്ച അർധഗോളരൂപമുള്ള ഒരു കിണ്ണം എടുക്കുക. ഭാരം 10 പലം, ഉയരം 6 അംഗുലം (മുകളിൽ 12 അംഗുലം വ്യാസം). കിണ്ണത്തിന്റെ അടിഭാ

ജ്യോതിശ്ശാസ്ത്രത്തിൽ വരാഹന്റെ മുഖ്യ സംഭാവന അന്ന് നിലവിലുണ്ടായിരുന്ന പ്രധാന സിദ്ധാന്തങ്ങളെയെല്ലാം സമാഹരിച്ച് ചിട്ടയോടെ അവതരിപ്പിക്കുകയും താരതമ്യം ചെയ്ത് മെച്ചമായത് എടുത്തു പറയുകയും ചെയ്തു എന്നതാണ്. പഞ്ചസിദ്ധാന്തികയാണ് അദ്ദേഹത്തിൻറെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥം. പൗലീശൻ, രോമകൻ, വസിഷ്ഠൻ, സൂര്യൻ, പിതാമഹൻ എന്നിവരുടെയെല്ലാം സിദ്ധാന്തങ്ങളുടെ താരതമ്യ പഠനമാണ് അതിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. പൗലീശ സിദ്ധാന്തം കൃത്യതയുള്ളതാണെങ്കിലും കൂടുതൽ മികച്ചത് സൂര്യസിദ്ധാന്തമാണ് എന്ന് വരാഹൻ സമർത്ഥിക്കുന്നു. പൈതാമഹസിദ്ധാന്തം താരതമ്യേന മോശമാണെന്നും വിലയിരുത്തുന്നു.

വരാഹന്റെ പ്രശസ്തമായ മറ്റൊരു കൃതി ബൃഹത് സംഹിതയാണ്. അതിൽ ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം, പഞ്ചാംഗം, കാലാവസ്ഥാ വിജ്ഞാനീയം, സസ്യജാല വിജ്ഞാനം, കൃഷിയും ധനശാസ്ത്രവും, ലക്ഷണം, ശരീരശാസ്ത്രം, കാമശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ അന്നുണ്ടായിരുന്ന വിജ്ഞാനമെല്ലാം സമാഹരിച്ചിരിക്കുകയാണ്.

വരാഹൻ ജ്യോത്സ്യന്മാരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത് ബൃഹത്ജാതകം എന്ന കൃതിയിലൂടെയാണ്. 'വരാഹഹോര' എന്നറിയപ്പെടുന്ന ഈ കൃതിയാണ് ഇന്ത്യൻ ജ്യോത്സ്യത്തിലെ ആധികാരിക ഗ്രന്ഥം. ഇതുകൂടാതെ ലഘുജാതകം, യോഗയാത്ര എന്നീ കൃതികളും അദ്ദേഹത്തിന്റേതായുണ്ട്.

അതീവ ബുദ്ധിമാനും തന്ത്രശാലിയുമായിരുന്നു വരാഹൻ എന്നു കരുതാൻ ന്യായമുണ്ട്. ആര്യഭടനു സംഭവിച്ച തമസ്കരണം മനസ്സിലുള്ളതു കൊണ്ടാകണം അദ്ദേഹം പുരോഹിതരുടെ അഭിപ്രായങ്ങളെ ഒരിക്കലും നേരിട്ടെതിർക്കാൻ മുതിർന്നില്ല. എന്നാൽ ബുദ്ധിപൂർവം തന്റെ ശാസ്ത്ര നിഗമനങ്ങൾ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. ബൃഹത് സംഹിതയിൽ അദ്ദേഹം ഗ്രഹണത്തെ സംബന്ധിച്ച രാഹു - കേതു വിശ്വാസത്തെ അപ്പടി നിഷേധിക്കുക മാത്രമല്ല ഗ്രഹണം പ്രവചിക്കാൻ ജ്യോത്സ്യന്മാർ ഉപയോഗിച്ചിരുന്ന ചില മാർഗങ്ങളെ പരിഹസിക്കുക കൂടി ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നു: “ശകുനങ്ങളോ, നിമിത്തങ്ങളോ വെച്ച് ഗ്രഹണം പ്രവചിക്കാൻ പറ്റില്ല. കൊള്ളിമീനും [ 135 ] ഭൂമികുലുക്കവും പോലുള്ള നിമിത്തങ്ങൾ മറ്റു സമയങ്ങളിലും ഉണ്ടാകാറുണ്ട് " (ബൃ.സം 5, 16)

ഗത്ത് 8 അംഗുലം നീളവും ഒരു പലം ഭാരവുമുള്ള ഒരു ചെമ്പു സൂചികൊണ്ട് ഒരു ദ്വാരമിടുക (സൂചിയുടെ വണ്ണം ഇതിൽ നിന്ന് വ്യക്തം). അതു വെള്ളത്തിലിട്ടാൽ ഒരു നാഴികകൊണ്ട് നിറഞ്ഞു മുങ്ങും. ആര്യഭടൻ പറയുന്ന കാപാലയന്ത്രവും ഇതേ രീതിയിലുള്ള പൊങ്ങിക്കിടക്കുന്ന പാത്രങ്ങൾതന്നെയാണ്.

വരാഹൻ പഞ്ചസിദ്ധാന്തികയിൽ ഒരു നാഴികകൊണ്ട് 60-ൽ ഒരു ഭാഗം ജലം ഒഴുകിപ്പോകുന്ന ജലഘടികാരത്തെക്കുറിച്ചു പറയുന്നുണ്ട്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങൾ അളക്കാനുള്ള അനേകം ഉപകരണങ്ങളും സിദ്ധാന്തസാഹിത്യങ്ങളിലുണ്ട്.

"അഞ്ചു ഗ്രഹങ്ങൾ ഒരേ രാശിയിൽ വന്നാലെ ഗ്രഹണമുണ്ടാകൂ, ഗ്രഹണത്തിന് ഒരാഴ്ച മുമ്പ് അതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും, വെള്ളത്തിൽ ഉറ്റിച്ച ഒരു തുള്ളി എണ്ണയുടെ പെരുമാറ്റം നോക്കി ഗ്രഹണത്തിന്റെ പ്രത്യേകതകൾ പറയാൻ പറ്റും എന്നൊക്കെയുള്ള സാധാരണക്കാരുടെ വിശ്വാസങ്ങൾ വിദ്യ നേടിയ ആളുകൾ കാര്യമാക്കരുത് " (ബൃ.സം 5, 17)

ഇത്രയും പറഞ്ഞശേഷം അദ്ദേഹം പറയുന്നു " പണ്ഡിതന്മാർ മുമ്പേ പറഞ്ഞിട്ടുള്ളതുപോലെ ചന്ദ്രഗ്രഹണം എന്നത് ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പ്രവേശിക്കുന്നതാണ്. സൂര്യഗ്രഹണമാകട്ടെ ചന്ദ്രൻ സൂര്യനെ നമ്മളിൽ നിന്നു മറയ്ക്കുന്നതുമാണ്" (ബൃ. സം. 5,8).

വരാഹൻ നൽ‌കിയ പേര് ഗ്രീക്ക് നാമം പാശ്ചാത്യർ ഉപയോഗിയ്ക്കുന്ന പേര് മലയാള നാമം
ക്രിയാ ക്രിഓസ് Κριός Aries മേടം
താവുരി താവ്‌റോസ് Ταύρος Taurus ഇടവം
ജിതുമാ ദിദിമോയ് Δίδυμοι Gemini മിഥുനം
കർക്ക/കുലീര കാർകിനോസ് καρκίνος Cancer കർക്കിടകം
ലേയ ലെഓൺ Λέων Leo ചിങ്ങം
പാതോഞ പർതെനോസ് Παρθένος Virgo കന്നി
ജുക സൈഗോസ് Ζυγός Libra തുലാം
കൗർപ്യ സ്കോർപിഓസ് Σκορπιός Scorpio വൃശ്ചികം
തൗക്ഷിക തൊക്സോനിസ് Τοξότης Sagittarius ധനു
ആകോകെര എഗോകെറോസ് Αιγόκερως Capricorn മകരം
ഹൃദ്രോഗ ഇദ്രൊഹോസ് Υδροχόος Aquarius കുംഭം
ഇഥാ ഇഹ്തിസ് Ιχθύες Pisces മീനം

ഇത്രയും ശാസ്ത്രബോധമുണ്ടായിരുന്ന വരാഹൻ ഗ്രഹണ പരിഹാരത്തിനു ബ്രാഹ്മണർ നടത്തിയിരുന്ന കർമങ്ങളെ ന്യായീകരിക്കുന്നതും നമുക്കു കാണാം. ഗ്രീസ് വഴി ഇന്ത്യയിൽ എത്തിയ കാൽദിയൻ ജ്യോത്സ്യത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കാനും അദ്ദേഹം തയ്യാറായി. ഗ്രീക്ക് സ്വാധീനം അദ്ദേഹം ഒരിക്കലും മറച്ചുവെക്കാൻ ശ്രമിച്ചില്ല. ബൃഹത് സംഹിതയിൽ (2.14) പറയുന്നതു നോക്കൂ : യവനന്മാർ മ്ലേച്ഛന്മാർ തന്നെ. പക്ഷെ, ഈ ശാസ്ത്രം (ജ്യോതിഷം) അവർക്കിടയിൽ വേരൂന്നിക്കഴിഞ്ഞിരിക്കുന്നു. അവരെ ഋഷികളെപ്പോലെ ആദരിക്കുന്നുവെങ്കിൽ ബ്രാഹ്മണനായ ഒരു ജ്യോതിഷിയെ എത്രമാത്രം ആദരിക്കണം! [ 136 ] ബൃഹത് ജാതകത്തിൽ (1,8) പന്ത്രണ്ടു രാശികൾക്കും കൊടുത്തിരിക്കുന്നത് ഗ്രീക്കു പേരുകൾ തന്നെയാണ്. വരാഹൻ ഉപയോഗിക്കുന്ന പേരും ഗ്രീക്കു പേരും യൂറോപ്പിൽ ഇപ്പോൾ ഉപയോഗത്തിലുള്ള പേരും ചുവടെ പട്ടികയിൽ നൽകിയിട്ടുണ്ട്.

ഖണ്ഡഖാദ്യകം

ബ്രഹ്മഗുപ്തൻ രചിച്ച കരണകൃതിയാണ് ഖണ്ഡഖാദ്യകം. അതിന്റെ ലാളിത്യംമൂലം ജ്യോതിഷ ഗണനകൾക്ക് അത് വ്യാപകമായി ഉപയോഗിക്കപ്പെട്ടുപോന്നു. കരിമ്പു കൊണ്ടുണ്ടാക്കുന്ന ഒരു മധുര പലഹാരമാണത്രെ ഖണ്ഡഖാദ്യകം. കൃതിക്ക് ആ പേരിട്ടതിനെക്കുറിച്ച് അൽ-ബിറൂണി പറയുന്ന കഥയിതാണ്:

"സുഗ്രീവൻ എന്നു പേരുള്ള ഒരു ബൗദ്ധ ജ്യോതിശാസ്ത്രജ്ഞൻ 'ദധിസാഗരം' (തൈര് കടൽ) എന്നൊരു ജ്യോതിശാസ്ത്ര ഗ്രന്ഥം രചിച്ചു. അദ്ദേഹത്തിന്റെ ഒരു ശിഷ്യൻ 'കൂര-ബബയാ' (അരിയുടെ കുന്ന്) എന്ന പേരിൽ മറ്റൊരു കൃതിയും എഴുതി. 'ലവണ മുഷ്ടി' എന്ന ഒരു കൃതി കൂടി അയാൾ രചിച്ചു. ഇതിൽ നിന്ന് പ്രചോദനം കൊണ്ടിട്ടോ, അവയെ എതിരിടാനോ വേണ്ടി ബ്രഹ്മഗുപ്തൻ രസകരമായ ഒരു പേര് തന്റെ കൃതിക്ക് നൽകുകയാണത്രെ ചെയ്തത്. "

ഇവകൂടാതെ അപോക്ലിമ, ദ്രേക്കാണം (dekanal), ഹോര (hour), ജാമിത്ര (വ്യാസം, ഏഴാംരാശി), ലിപ്തം (ഡിഗ്രിയുടെ അറുപതിൽ ഒരു ഭാഗം), പണഫരാ, കോണം (കോൺ) തുടങ്ങിയ നിരവധി ഗ്രീക്കുപദങ്ങൾ (അപ്പടിയോ ചെറിയ മാറ്റങ്ങളോടുകൂടിയോ) ബൃഹത്ജാതകത്തിൽ പ്രയോഗിച്ചിരിക്കുന്നത് കാണാം. ഇവയെല്ലാം തന്നെ പൗലസ് അലക്സാൺഡ്രിനസ് എന്ന ഗ്രീക്കു ജ്യോതിഷി തന്റെ 'ഈസഗോഗ്' എന്ന ഗ്രന്ഥത്തിൽ (Eisagoge of Paulus Alexandrinus) ഉപയോഗിച്ചിട്ടുള്ളവ തന്നെയാണ് (പൗലീശ സിദ്ധാന്തം എന്ന് വരാഹൻ പറയുന്നത് ഈ പൗലസിന്റെ സിദ്ധാന്തങ്ങളെ തന്നെയാണന്ന് പലരും കരുതുന്നു). പ്രാചീന ഭാരതീയ ജ്യോതിഷ ഗ്രന്ഥങ്ങളിലൊന്നും മുൻപറഞ്ഞ പദങ്ങൾ കാണാനില്ല.

അഹോരാത്രം (പകലും രാത്രിയും) എന്നതിലെ ആദ്യാക്ഷരവും അന്ത്യാക്ഷരവും ഉപേക്ഷിച്ചാണ് 'ഹോരാ' എന്ന പദം വ്യുല്പാദിപ്പിച്ചത് എന്ന് ബൃഹത് ജാതകത്തിൽ വരാഹൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഗ്രീക്കുകാരുടെ വരവിനു മുമ്പ് ഇന്ത്യൻ ജ്യോതിഷത്തിൽ ആ പദം കാണുന്നില്ല. വരാഹൻ തന്നെ 'മണിക്കൂർ' എന്ന അർത്ഥത്തിൽ 'ഹോര' ഉപയോഗിക്കുകയും ചെയ്യുന്നു. ഹോര (ώρα) ഗ്രീക്ക് പദമാണെന്നതിൽ സംശയമൊന്നുമില്ല.

ഗ്രീക്ക് പദങ്ങൾ അതേപടി സ്വീകരിക്കുമ്പോൾത്തന്നെ സൗരരാശിവ്യവസ്ഥയെ ആസ്പദമാക്കിയുള്ള ഗ്രീക്ക് ജ്യോത്സ്യത്തെ ചാന്ദ്രതാര വ്യവസ്ഥയെ ആസ്പദമാക്കിയുള്ള ഇന്ത്യൻ ജ്യോതിഷവുമായി ഇണക്കിച്ചേർക്കുന്നതിൽ വരാഹൻ വഹിച്ച പങ്ക് നിസ്തുലമാണ്.

ഇന്ത്യയ്ക്ക് പുറത്ത് ഏറെ അറിയപ്പെട്ട ഭാരതീയ ജ്യോതിഷി ബ്രഹ്മഗുപ്തനായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായ 'ബ്രഹ്മസ്ഫുട സിദ്ധാന്ത'ത്തിന്റേയും 'ഖണ്ഡഖാദ്യക'ത്തിന്റേയും അറബി പരിഭാഷകളായ 'സിന്ദ്ഹിന്ദ്', 'അൽ-ആർകണ്ട് ' എന്നിവ അറബ് ജ്യോതിശാസ്ത്രത്തിന് അടിത്തറ പാകുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. അവരാണല്ലോ പിന്നീട് ലോകത്ത് ജ്യോതിശാസ്ത്രത്തിന്റെ പതാകാവാഹകരായി രംഗത്തു വന്നത്.

ഇപ്പോഴത്തെ ഗുജറാത്തിന്റെ ഭാഗമായ തെക്കേ മാർവാഡിൽ ഭിലമാല എന്ന സ്ഥലത്ത് 598ൽ ആണ് ബ്രഹ്മഗുപ്തന്റെ ജനനം എന്ന് കണക്കാക്കുന്നു. മുപ്പതാമത്തെ വയസ്സിലാണ് അദ്ദേഹം [ 137 ] ബ്രഹ്മസ്ഫുട സിദ്ധാന്തം രചിച്ചത്. 24 അധ്യായങ്ങളിലായി 1008 ശ്ളോകങ്ങളുള്ള ഒരു ബൃഹത്കൃതിയാണത്. ആദ്യത്തെ പത്ത് അദ്ധ്യായങ്ങളിൽ മറ്റ് സിദ്ധാന്ത കൃതികളിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ തന്നെയാണുള്ളത്. ബാക്കി 14 അധ്യായങ്ങൾ ബ്രഹ്മഗുപ്തന്റെ തനിമയും വിജ്ഞാനത്തിന്റെ ആഴവും പ്രകടമാക്കുന്നു. അങ്കഗണിതം, ബീജഗണിതം, വ്യാപ്തമാനം, വാനനിരീക്ഷണത്തിനുള്ള വൈവിധ്യമാർന്ന ഉപകരണങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ അവയിൽ ചർച്ച ചെയ്യുന്നു. ഒരു ജ്യോതിശ്ശാസ്ത്രജ്ഞനെന്നതിലുപരി, ഇന്ത്യ കണ്ട ഏറ്റവും വലിയ ഗണിത ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ബ്രഹ്മഗുപ്തൻ. സിദ്ധാന്തത്തോടൊപ്പം നേരിട്ടുള്ള നിരീക്ഷണത്തിന് അദ്ദേഹം കൽപ്പിച്ച പ്രധാന്യവും ശ്രദ്ധേയമാണ്.

അൽ-ബിറൂണി

1017 - 1030 കാലത്ത് ഇന്ത്യയിൽ വന്നു താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും തത്ത്വശാസ്ത്രവും എല്ലാം ആഴത്തിൽ പഠിച്ച വ്യക്തിയാണ് അൽ-ബിറൂണി. അഫ്ഗാനിസ്ഥാനിലെ ഗാസയിൽ നിന്നാണദ്ദേഹം വന്നത്. അദ്ദേഹത്തിന്റെ 'താരിഖ് അൽ-ഹിന്ദ്' എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന വിലപ്പെട്ട രേഖയാണ്. അൽ-ബിറൂണിയുടെ അറിവിന്റെ ആഴവും നിഷ്കൃഷ്ടമായ വിമർശന ബുദ്ധിയും ആ കൃതി വെളിപ്പെടുത്തുന്നു.

ഇന്ത്യയിലെ മതങ്ങൾ ആചാരങ്ങൾ ഇന്ത്യാ ചരിത്രം ഇന്ത്യൻ സംഖ്യാവസ്ഥ (ദശാംശ രീതി) ഇവയെക്കുറിച്ചെല്ലാം അദ്ദേഹം അതിൽ ചർച്ച ചെയ്യുന്നുണ്ട്. ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്കും അൽ-ബിറൂണി ശ്രദ്ധേയനായിരുന്നു. ഭൂമിയുടെ വലിപ്പവും ഭ്രമണ നിരക്കും അദ്ദേഹം കണക്കാക്കി. (ഇതിൽ ആര്യഭട സ്വാധീനം വ്യക്തമാണ്). നിരവധി തരം രത്നക്കല്ലുകളുടെയും ഖനിജങ്ങളുടെയും സാന്ദ്രത അളന്നു തിട്ടപ്പെടുത്തി. താൻ സഞ്ചരിച്ച പ്രധാന നഗരങ്ങളുടെയെല്ലാം അക്ഷാംശവും രേഖാംശവും തിട്ടപ്പെടുത്തി. ഇത്രയേറെ ശാസ്ത്രബോധം പ്രദർശിപ്പിച്ച ഒരു വ്യക്തിയെ മധ്യ കാലഘട്ടത്തിൽ കണ്ടെത്തുക പ്രയാസമാണ്.

ബ്രഹ്മഗുപ്തൻ തന്റെ മുൻഗാമികളെ, പ്രത്യേകിച്ച് ആര്യഭടനെ, കിട്ടുന്നിടത്ത് വെച്ചൊക്കെ നിശിതമായി വിമർശിക്കുന്നതു കാണാം. ആര്യഭടരീതിയനുസരിച്ചു കിട്ടുന്ന ഗണന ഫലവും നേരിട്ടുള്ള നിരീക്ഷണഫലവും തമ്മിലുള്ള അന്തരമാകാം ഇതിന് പ്രേരിപ്പിച്ചത്. "ആര്യഭടന്റെ കുറവുകൾ എണ്ണിപ്പറയുക സാധ്യമല്ല" എന്നാണദ്ദേഹം പറയുന്നത്. (ബ്രഹ്മ.സി 11,42 - 43). ഭൂമിയുടെ ഭ്രമണം കൊണ്ടാണ് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉദിച്ച് അസ്തമിക്കുന്നതായി നമുക്ക് തോന്നുന്നത് എന്ന ആര്യഭടന്റെ നിഗമനത്തെ ബ്രഹ്മഗുപ്തൻ വല്ലാതെ പരിഹസിക്കുന്നുണ്ട്. "എങ്കിൽ കൂട്ടിൽ നിന്നു പറന്നു പോയ പക്ഷികൾ എങ്ങനെ കൂട്ടിൽ തിരിച്ചെത്തും? ഭൂമി തലകുത്തനെയാകുമ്പോൾ വീടുകളുടെ മേൽക്കൂരയും കുന്നുകളും താഴോട്ടു വീഴില്ലേ?" എന്നാണദ്ദേഹം ചോദിക്കുന്നത്.(ജഡത്വ നിയമവും ഗുരുത്വാകർഷണ നിയമവും വശമില്ലാതിരുന്ന കാലത്ത് ഈ ചോദ്യങ്ങളെ അശാസ്ത്രീയമായി കരുതുക വയ്യ എന്നോർക്കണം).

ഗണിതത്തിലും ഗണിത ജ്യോതിശ്ശാസ്ത്രത്തിലും ബ്രഹ്മഗുപ്തനെ വെല്ലുന്ന ആരെങ്കിലും ഇന്ത്യയിൽ ജീവിച്ചിരുന്നോ എന്നു സംശയമാണ്.


5.8 അൽ-ബിറൂണിയുടെ പരിഹാസം

അൽ-ബിറൂണി വരാഹമിഹിരന്റെയും ബ്രഹ്മഗുപ്തന്റെയും ഒരു ആരാധകനായിരുന്നു. ബ്രഹ്മഗുപ്തനെ ഇന്ത്യ കണ്ട ഏറ്റവും വലിയ ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതജ്ഞനുമായാണദ്ദേഹം വിലയിരുത്തിയത്. എങ്കിലും പുരോഹിത നേതൃത്വത്തെ തൃപ്തിപ്പെടുത്താൻ രണ്ടുപേർക്കും നടത്തേണ്ടി വന്ന വിട്ടു വീഴ്ചകളെ പരിഹസിക്കാൻ അദ്ദേഹം ഒട്ടും മടിച്ചില്ല. അൽ ബിറൂണിയുടെ വിമർശനങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ പ്രസക്തമാണ്.

അൽ-ബിറൂണി പറയുന്നു: "ഹിന്ദു ജ്യോതിഷികൾക്കറിയാം [ 138 ] ഗ്രഹണമുണ്ടാകുന്നത് ചന്ദ്രൻ ഭൂമിയുടെ നിഴലിൽ പതിക്കുമ്പോഴും ചന്ദ്രൻ സൂര്യനെ മറയ്ക്കുമ്പോഴും ആണെന്ന്. അവരുടെ കരണ കൃതികളിൽ ഗ്രഹണം ഗണിക്കുന്നത് അതനുസരിച്ചാണുതാനും". ബൃഹത് സംഹിതയിൽ നിന്ന് അതിന് ഉപോൽബലകമായ ഭാഗങ്ങൾ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. രാഹു-കേതു കഥപറഞ്ഞശേഷം അതിനെ തള്ളിക്കളയുകയും യഥാർത്ഥ ഗ്രഹണ കാരണം വിശദമാക്കുകയും ചെയ്ത വരാഹൻ പിന്നീട് ബ്രാഹ്മണരുടെ ആചാരങ്ങളേയും കർമങ്ങളേയും ന്യായീകരിക്കുന്നതിനെയാണ് അൽ-ബിറൂണി പരിഹസിക്കുന്നത്.

'ഗ്രഹണവും പരിഹാര സ്നാനവും'

ഗ്രഹണം തുടങ്ങിയാൽ ബ്രാഹ്മണർ അനുഷ്ഠിക്കേണ്ട പ്രധാന കർമം ഇതായിരുന്നു. ദേഹം മുഴുവൻ ചൂടുള്ള എണ്ണ പുരട്ടി,കഴുത്തോളം വെള്ളത്തിൽ ഇറങ്ങിനിന്ന് മന്ത്രങ്ങൾ ഉരുവിടണം. മന്ത്രങ്ങൾ ഉരുവിട്ടു തുടങ്ങിയാൽ അല്പനേരത്തിനുള്ളിൽ 'രാഹു' കടി വിടുന്നതു കാണാം. ആളുകൾ അത്ഭുതാദരങ്ങളോടെയാണ് ഈ കാഴ്ച കണ്ടുനിന്നത്. മന്ത്രം ചൊല്ലിയില്ലെങ്കിലും ഗ്രഹണം തീരുമെന്ന് അവർക്കറിയില്ലല്ലോ.

അൽ-ബിറൂണി എഴുതുന്നു; വരാഹന്റെ ന്യായം ഇതാണ്: "സാധാരണക്കാർ ചോദിക്കുന്നു, രാഹു വരുന്നില്ലെങ്കിൽ പിന്നെ ബ്രാഹ്മണർ എന്തിനു സ്നാനം നടത്തണം? അതിനു കാരണമുണ്ട്. തല വേർപെട്ട രാഹു കരുണയ്ക്കായി യാചിച്ചു. ബ്രാഹ്മണർ ഗ്രഹണസമയത്ത് അഗ്നിയിൽ അർപ്പിക്കുന്ന ഹോമദ്രവ്യങ്ങളിൽ ഒരു പങ്ക് ബ്രഹ്മാവ് അവനു നൽകി. അതുകൊണ്ട് ഗ്രഹണം നടക്കുമ്പോഴെല്ലാം അവൻ തന്റെ പങ്കിനായി ഗ്രഹണസമീപമെത്തുന്നു. അപ്പോൾ ആളുകൾ അവനാണ് ഗ്രഹണകാരകൻ എന്നു ധരിക്കുന്നു. യഥാർത്ഥത്തിൽ അവനതിൽ പങ്കൊന്നുമില്ല. അത് ചാന്ദ്രപഥത്തിന്റെ ചെരിവിനെയാണ് ആശ്രയിച്ചിരിക്കുന്നത്."

വരാഹന് രാഹു എന്ന അസുരനിൽ ഒരു വിശ്വാസവുമില്ലെന്ന് അൽ-ബിറൂണിക്കു തീർച്ചയുണ്ട്. രാഷ്ട്രീയ സുരക്ഷയ്ക്കാണ് അദ്ദേഹം അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. അല്ലെങ്കിൽ ആര്യഭടന് സംഭവിച്ച തമസ്കരണം വരാഹനും സംഭവിക്കും.

ബ്രഹ്മഗുപ്തന്റെ കാലമായപ്പോഴേക്കും ബ്രാഹ്മണാധിപത്യവും ആചാരങ്ങളും കൂടുതൽ രൂക്ഷമായിരുന്നു. വരാഹനെപ്പോലെ ഒരു ന്യായീകരണച്ചടങ്ങ് നടത്തി രക്ഷപ്പെടാൻ കഴിയില്ലെന്നു വന്നു. മണ്ടത്തരമാണെന്ന് അറിയാമായിട്ടും ബ്രഹ്മസ്ഫുടസിദ്ധാന്തത്തിന്റെ തുടക്കത്തിൽ ബ്രഹ്മഗുപ്തനും പറയേണ്ടിവന്നു: "ചിലർ കരുതുന്നു ഗ്രഹണമുണ്ടാക്കുന്നത് രാഹുവല്ല എന്ന്. അത് അബദ്ധമാണ്. കാരണം, ഗ്രഹണമുണ്ടാക്കുന്നത് അവൻ തന്നെയാണ്. ലോകവാസികളിൽ ഭൂരിഭാഗവും പറയുന്നത് അപ്രകാരമാണ്. ബ്രഹ്മാവിന്റെ തന്നെ മൊഴിയായ വേദവും മനുവിന്റെ സ്മൃതിയും ബ്രഹ്മസുതനായ ഗാർഗന്റെ സംഹിതയും പറയുന്നത് രാഹുവാണ് ഗ്രഹണമുണ്ടാക്കുന്നത് എന്നാണ്. മറിച്ച് വരാഹമിഹിരനും ശ്രീശേഷണനും ആര്യഭടനും വിഷ്ണുചന്ദ്രനും പറയുന്നത് രാഹുവല്ല, ചന്ദ്രനും ഭൂമിയുടെ നിഴലുമാണ് ഗ്രഹണമുണ്ടാക്കുന്നത് എന്നാണ്. ഇത് ആചാരവിരുദ്ധമാണ്. [ 139 ] കാരണം രാഹുവല്ല ഗ്രഹണമുണ്ടാക്കുന്നതെങ്കിൽ ബ്രാഹ്മണർ ആ സമയത്ത് ചെയ്യുന്ന കർമ്മങ്ങളെല്ലാം വൃഥാവിലാവില്ലേ? അത് അനുവദനീയമല്ല"

പ്രകൃതി പ്രതിഭാസങ്ങളുടെ കാരണം തേടുമ്പോൾ മതിയായത്ര നിരീക്ഷണ ഫലങ്ങളും അറിവും ഉണ്ടെങ്കിൽ നാം എത്തിച്ചേരുക ശാസ്ത്രീയ നിഗമനങ്ങളിലാണ്. വിവരവും നിരീക്ഷണവും പരിമിതമാകുമ്പോൾ വിശ്വാസങ്ങളും ആരാധനാ കർമ്മങ്ങളും ജനിക്കുന്നു. കർമ്മങ്ങളെ അനുഷ്ടിക്കാൻ പുരോഹിതർ ഉണ്ടാകുന്നു. പിന്നെ വിശ്വാസത്തെ കാത്തു രക്ഷിക്കേണ്ടത് അവരുടെ സ്ഥാപിത താൽപര്യമായി മാറുന്നു. പുതിയ അറിവുകളും നിരീക്ഷണ ഫലങ്ങളും എത്ര തന്നെ വന്നു ചേർന്നാലും പുതിയ ശാസ്ത്രീയ നിഗമനങ്ങളെ ആവിഷ്കരിക്കുക എളുപ്പമല്ലാതാകുന്നു. പൗരോഹിത്യം ശാസ്ത്ര വിരുദ്ധമാകുന്നതങ്ങനെയാണ് ?. സൂര്യാരാധനയും അഗ്നി പൂജയും ഗ്രഹണ പരിഹാര കർമ്മങ്ങളുമെല്ലാം ഇന്നും തുടരുന്നത് പൗരോഹിത്യത്തിന്റെ താത്പര്യം കൊണ്ടാണ്..

ബ്രഹ്മഗുപ്തന് അഭിമുഖീകരിക്കേണ്ടി വന്ന സമ്മർദ്ദങ്ങളെ അൽ ബിറൂണി ശരിക്കും മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ട് അദ്ദേഹം പറയുന്നു: "നമ്മൾ ബ്രഹ്മഗുപ്തനോട് തർക്കിക്കാൻ പോകുന്നില്ല, ചെവിയിൽ ഇങ്ങനെ മന്ത്രിക്കുക മാത്രം ചെയ്യുന്നു. എന്തിന് അങ്ങ് മറ്റുള്ളവരോട് വിശ്വാസികളായിരിക്കാൻ ആവശ്യപ്പെടുകയും സ്വയം അങ്ങനെ അല്ലാതെയിരിക്കുകയും ചെയ്യുന്നു? എന്തിന് ഇതൊക്കെ പറഞ്ഞ ശേഷം താങ്കൾ സൂര്യഗ്രഹണം വിശദമാക്കാൻ ചന്ദ്രന്റെ വ്യാസം കണക്കാക്കുകയും ചന്ദ്രഗ്രഹണം വിവരിക്കാൻ ഭൂനിഴലിന്റെ വ്യാസം കണക്കാക്കുകയും ചെയ്യുന്നു? മുൻ പറഞ്ഞ ആചാര വിരുദ്ധരോട് (ആര്യഭടനോടും മറ്റും) യോജിക്കും വിധം എന്തിനു രണ്ട് രണ്ടു ഗ്രഹണങ്ങളും ഗ്രഹിക്കുകയും താങ്ങൾക്കു കൂടുതൽ യോജിപ്പുള്ളവരുടെ രീതി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നു? ഞാൻ വിശ്വസിക്കുന്നത് ബ്രഹ്മഗുപ്തനെക്കൊണ്ട് ഈ വിധം പറയാൻ ഇടയാക്കുന്നത് (അത് മനസ്സാക്ഷിക്കെതിരായ പാപമാണ്) ഒരു വലിയ ദുരന്തമാണ്, സോക്രട്ടീസിനു നേരിടേണ്ടി വന്നതു പോലുള്ള ഒരു ദുരന്തം അപാരമായ അറിവും കൂർമ്മബുദ്ധിയും യുവത്വത്തിന്റെ തുടിപ്പും (ബ്രഹ്മസ്ഫുട സിദ്ധാന്തം എഴുതുമ്പോൾ അദ്ദേഹത്തിന് മുപ്പതു വയസ്സേ പ്രായമുള്ളൂ) എല്ലാം ഉണ്ടായിട്ടു പോലും അദ്ദേഹത്തിന് അതിന് വഴങ്ങേണ്ടി വന്നു. ഇതാണ് ന്യായീകരണമെങ്കിൽ നമുക്കതു സ്വീകരിച്ച്, ആ വിഷയം ഇവിടെ അവസാനിപ്പിക്കാം"

യാഥാസ്ഥിതികത്വം ഒരു രാജ്യത്തെ എവിടെ എത്തിച്ചിരിക്കുന്നു എന്ന് എത്ര കൃത്യതയോടെയാണ് അൽ - ബിറൂണി വിലയിരുത്തിയിരിക്കുന്നത്.


5.9 ജ്യോതിശ്ശാസ്ത്രം ബ്രഹ്മഗുപ്തനു ശേഷം

ബ്രഹ്മഗുപ്തനു ശേഷം ജ്യോതിശ്ശാസ്ത്രം ഇന്ത്യയിൽ പടർന്നു പന്തലിക്കുക തന്നെ ചെയ്തു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും പുതിയ ജ്യോതിശ്ശാസ്ത്രജ്ഞർ ഉയർന്നു വന്നു. എന്നാൽ മൗലിക സംഭാവനകൾ നൽകാൻ കഴിഞ്ഞവർ ഏറെയുണ്ടാവില്ല. 'വാതേശ്വര സിദ്ധാന്തത്തിന്റെ' രചയിതാവായ വടേശ്വരൻ അഥവാ വാതേശ്വരൻ(ജനനം 880), 'ലഘുമാനസത്തിന്റെ ' കർത്താവായ മജ്ഞുളാചാര്യർ(932), 'ആര്യസിദ്ധാന്തം' രചിച്ച ആര്യഭടൻ രണ്ടാമൻ(950), 'ധീകോടി', 'സിദ്ധാന്തശേഖരം', 'ഗണിതതിലകം' എന്നിവയുടെ കർത്താവായ ശ്രീപതി(999) 'ഭാസ്വതി' രചിച്ച ശതാനന്ദൻ(11 ആം നൂറ്റാണ്ട്) എന്നിവരാണ് കുറെയെങ്കിലും മൗലിക സംഭാവന നൽകിയവരിൽ പ്രമുഖർ [ 140 ]

സാരോസും മെറ്റോനിക് ചക്രവും

സൂര്യന് രാഹുവിൽ തുടങ്ങി വീണ്ടും രാഹുവിൽ തിരിച്ചെത്താൻ 346.62 ദിവസമാണ് വേണ്ടത്. (രാഹുവിന്റെ വക്രഗതി കൂടി പരിഗണിച്ചിട്ടാണിത്. കേതുവിൽ തുടങ്ങി കേതുവിൽ തിരിച്ചെത്താനും ഇത്രയും കാലം തന്നെ). ഇങ്ങനെ 19 തവണ സഞ്ചരിക്കാൻ വേണ്ട കാലം 6585.8 ദിവസം ഒരു ചാന്ദ്ര മാസം ശരാശരി 29.5306 ദിവസമാണ്. അതിനാൽ ഇത്രയും കാലം കൊണ്ട് ചന്ദ്രൻ 223 തവണ രാഹുവിലൂടെ (കേതുവിലൂടെയും) കടന്നു പോകുന്നതിനിടയ്ക്ക് സൂര്യൻ 19 തവണ കടന്നു പോകും. ഇത്രയും ഇടവേളയെ(18 വർഷവും 11 ദിവസവും) ഒരു സാരോസ്കാലം എന്നു പറയും. ഒരു

ഈ സ്ഥിതിക്ക് മാറ്റമുണ്ടായത് ഭാസ്കരാചാര്യർ എന്നറിയപ്പെടുന്ന ഭാസ്കരൻ രണ്ടാമന്റെ വരവോടെയാണ്(1114). കർണാടകത്തിലെ ബിജാപ്പൂരിലാണ് ഭാസ്കരൻ ജനിച്ചതെന്ന് കരുതപ്പെടുന്നു. പ്രശസ്തമായ 'സിദ്ധാന്തശിരോമണി'യുടെ രചന 36- ആം വയസ്സിലാണ് പൂർത്തിയാക്കിയത്. നാലു ഭാഗങ്ങളാണതിനുള്ളത്. ലീലാവതി, ബീജഗണിതം, ഗ്രഹഗണിതം, ഗോളാധ്യായം എന്നിവ. ആദ്യത്തെ രണ്ടും പൂർണമായും ഗണിത സംബന്ധിയാണ്. മറ്റു രണ്ടും ജ്യോതിശാസ്ത്ര സംബന്ധിയും. 69 ആം വയസ്സിൽ 'കരണകുതൂഹലം' എന്നൊരു കൃതി കൂടി അദ്ദേഹം രചിക്കുകയുണ്ടായി.

ലീലാവതി ഏറെ ചർച്ചചെയ്യപ്പെട്ട രചനയാണ്. ഇത്ര രസകരമായും ലളിതമായും ഗണിതം പ്രതിപാദിക്കാൻ കഴിയുമോ? അത്ഭുതത്തോടെയാണ് ലോകം ആ കൃതിയെ കണ്ടത്. ഗോളഗണിതത്തിൽ ഗ്രഹങ്ങളുടെ ചലനം, ഉദയാസ്തമയങ്ങൾ, യോഗം,ത്രിപ്രശ്നം, തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. ഗോളാധ്യായം ജ്യോതിശാസ്ത്രത്തിന്റെ സൈദ്ധാന്തിക വശം വിശദമാക്കുന്നു. മറ്റു സിദ്ധാന്തകാല ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമായി അന്തിമ നിഗമനങ്ങളോടൊപ്പം അതിൽ എത്തിച്ചേർന്ന വഴിയും വിവരിക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. നിരവധി പുതിയ നിരീക്ഷണ ഉപകരണങ്ങളും ഭാസ്കരാചാര്യർ പരിചയപ്പെടുത്തുന്നുണ്ട്. ഗ്രഹങ്ങളുടെ സ്ഥൂലഗതിയും സൂക്ഷ്മഗതിയും (ശരാശരി വേഗതയും നിമിഷ വേഗതയും) തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാനുള്ള ശ്രമത്തിൽ കലനത്തിന്റെ (Calculus) ബീജാവാപം നടത്താനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നിർഭാഗ്യവശാൽ പ്രതീകങ്ങളുപയോഗിച്ചുള്ള ഗണന രീതി ഇന്ത്യയിൽ വികസിക്കാഞ്ഞതിനാൽ ആ രംഗത്ത് ഏറെ മുന്നേറാൻ അദ്ദേഹത്തിനോ പിൻഗാമികൾക്കോ കഴിഞ്ഞില്ല.

'വാസനാഭ്യാസം' എന്നൊരു വ്യാഖ്യാന കൃതികൂടി ഭാസ്കരചാര്യരുടേതായിട്ടുണ്ട്. അദ്ദേഹത്തിനു ശേഷം ഇന്ത്യയിൽ ജ്യോതിഷ ഗ്രന്ഥങ്ങൾ അനേകായിരം ഉണ്ടായെങ്കിലും മൗലികത അവകാശപ്പെടാൻ അതിൽ ഏറെയൊന്നുമില്ല എന്നതാണ്സത്യം. ഇതിനൊരു മാറ്റമുണ്ടായത് കേരള ജ്യോതിഷത്തിന്റെ ഉയിർത്തെഴുന്നേൽപ്പോടെയാണ്.

5.10 കേരളത്തിന്റെ സംഭാവന

ഇന്ത്യൻ ജ്യോതിഷം ഏതാണ്ട് പൂർണമായും സിദ്ധാന്തകൃതികളുടെ വ്യാഖ്യാനങ്ങളിൽ മുഴുകുകയും ഫലഭാഗമായി തരം താഴുകയും ചെയ്ത ഘട്ടത്തിലാണ് കേരളത്തിൽ ജ്യോതിശ്ശാസ്ത്രത്തിലും ഗണിതത്തിലും പുതുനാമ്പുകൾ മുളപൊട്ടിയത്. ലോകം അത് ഏറെയൊന്നും അറിഞ്ഞില്ല. 1935-ൽ ബ്രിട്ടണിലെ [ 141 ] റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിൽ ചാൾസ്. എം. വിഷ് (Charles M Whish) ‘On the Hindu Quadrature of the Circle’ (വൃത്തത്തെ തുല്യ ചതുരമാക്കുന്നതിനുള്ള ഇന്ത്യൻ രീതി) എന്ന പ്രബന്ധം അവതിരിപ്പിച്ചതോടെയാണ് ഇതിനൊരു മാറ്റമുണ്ടായത്. വൃത്തത്തെ തുല്യ വിസ്തൃതിയുള്ള ചതുരമാക്കാനുള്ള ശ്രമത്തിൽ കേരള ജ്യോതിഷികൾ pയുടെ മൂല്യം പത്ത് ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിച്ചു എന്ന് വിഷ് കണ്ടെത്തി. തന്ത്രസംഗ്രഹം, യുക്തിഭാഷ, കരണപദ്ധതി, സദ്‌രത്നമാല എന്നീ കൃതികളെ ആധാരമാക്കിയാണ് വിഷ് ഇക്കാര്യം സ്ഥാപിച്ചത്.

സാരോസ് കാലത്തുണ്ടായ ഗ്രഹണങ്ങൾ, അതേ ക്രമത്തിൽ, അടുത്ത സാരോസിലും ആവർത്തിയ്ക്കപ്പെടും. 1995 ഒക്ടോബർ 24നു സംഭവിച്ച പൂർണ സൂര്യഗ്രഹണം 2013 നവമ്പർ 3ന് ആവർത്തിക്കും എന്നർഥം . എന്നാൽ ഭൂമിയുടെ ഏത് ഭാഗത്ത് അത് അനുഭവപ്പെടും എന്ന് കൃത്യമായറിയാൻ സാരോസ് ചക്രം മതിയാവില്ല. 19 വർഷത്തിന്റെ മറ്റൊരു ചക്രമാണ് മെറ്റോണിക് ചക്രം. 365.25 ദിവസത്തിന്റെ 19 വർഷം (6939.7 ദിവസം) 235 ചാന്ദ്രമാസങ്ങൾക്ക് തുല്യമാണെന്നു കാണാം. പൗർണമിയും അമാവാസിയും ഇക്കാലത്തിനുള്ളിൽ ഒരു ചക്രം പൂർത്തിയാക്കുകയും അതേപടി പിന്നീട് ആവർത്തിക്കപ്പെടുകയും ചെയ്യും.

ഏതൻസിൽ അനാക്സഗോറസിന്റെ സമകാലികനായിരുന്നു മെറ്റോൺ. മഹാവർഷങ്ങൾ (Great years) എന്നാണ് മെറ്റോണിക് ചക്രം അറിയപ്പെടുന്നത്. ഒരു മഹാവർഷത്തിൽ ഒരിക്കൽ അപ്പോളോ (സൂര്യദേവൻ) ഹൈപ്പർബോറിയാ ദ്വീപിലെത്തി. വസന്ത വിഷുവം മുതൽ കാർത്തികയുടെ ഉദയകാലം വരെ ലയർ (ഒരു സംഗീതോപകരണം) വായിക്കുകയും നൃത്തമാടുകയും ചെയ്യും എന്ന് ഹെക്കാറ്റിയുസ് എന്ന കവി പറയുന്നു.

ഒമ്പതാം നൂറ്റാണ്ടിൽ തുടങ്ങി പത്തൊമ്പതാം നൂറ്റാണ്ടുവരെ തുടർന്നു നിലനിന്ന ദീർഘമായ ഒരു ശിഷ്യ പരമ്പരയാണ് കേരള ജ്യോതിഷത്തിന്റെ പ്രത്യേകത. സ്വതന്ത്രമായ അന്വേഷണത്തിലും നിരീക്ഷണ ഫലങ്ങളിലും അധിഷ്ഠിതമാണത്. അറിയപ്പെട്ട കേരള ജ്യോതിഷികളെല്ലാം തന്നെ ആര്യഭട പക്ഷക്കാരാണ്. ആര്യഭടീയം, മഹാഭാസ്കരീയം, ലഘുഭാസ്കരീയം ഇവയ്ക്ക് നിരവധി ഭാഷ്യങ്ങൾ ഇവിടെയുണ്ടായി.

ആദ്യകാല കേരള പ്രമുഖനാണ് ഗോവിന്ദസ്വാമിൻ (800-850). മഹാഭാസ്കരീയത്തിന് അദ്ദേഹം രചിച്ച വ്യാഖ്യാനത്തിൽ തനിമയുള്ള പല ആശയങ്ങളും ഗണിതരീതികളും കാണാം. അദ്ദേഹത്തിന്റെ മറ്റൊരു സ്വതന്ത്ര കൃതിയെക്കുറിച്ച് പിൽക്കാല ജ്യോതിഷികൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അത് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഗോവിന്ദ ഭട്ടതിരി (1237-95), പരമേശ്വരൻ (1360-1455), ദാമോദരൻ (15-ാം നൂറ്റാണ്ട്), നീലകണ്ഠസോമയാജി (1444-1545), ജ്യേഷ്ഠദേവൻ (16-ാം നൂറ്റാണ്ട്) അച്യുതപിഷാരടി (1550-1621), പുതുമന സോമയാജി (18-ാം നൂറ്റാണ്ട്), ശങ്കരവർമൻ (19-ാം നൂറ്റാണ്ട്) നീണ്ട ഈ ശിഷ്യപരമ്പരയിൽ ഏറ്റവും പ്രമുഖർ പരമേശ്വരനും നീലകണ്ഠ സോമയാജിയുമാണ്.

ജ്യോതിഷഗണനകൾക്ക് ഉപയോഗത്തിലിരുന്ന പരഹിത രീതിക്കു പകരം കൂടുതൽ കൃത്യതയുള്ള ദൃഗ്ഗണിത രീതി അവതരിപ്പിച്ച വ്യക്തിയാണ് വടശ്ശേരി പരമേശ്വരൻ. (ഭാരതപ്പുഴ കടലിൽ പതിക്കുന്ന സ്ഥാനത്തിനടുത്താണത്രെ വടശ്ശേരി ഇല്ലം നിന്നിരുന്നത്) അദ്ദേഹത്തിന്റെത മുഖ്യ കൃതിയുടെ പേരും ദൃഗ്ഗണിതം എന്നാണ്. അതിൽ അദ്ദേഹം പറയുന്നു: “പരഹിതമനുസരിച്ച് ഗണിച്ചു കിട്ടുന്ന ഗ്രഹസ്ഥാനങ്ങളും യഥാർത്ഥത്തിൽ കാണുന്ന സ്ഥാനങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ആധികാരിക ഗ്രന്ഥങ്ങളിൽ യഥാർത്ഥ സ്ഥാനമാണ് പരിഗണിക്കേണ്ടത്.” ഈ ശാസ്ത്രീയ സമീപനമാണ് പരമേശ്വരന്റെ തനിമ. കാലം [ 142 ] ചെല്ലുമ്പോൾ തന്റെ ഗണനവും തിരുത്തേണ്ടിവരും എന്നു പറഞ്ഞു വെക്കാനും അദ്ദേഹം മറന്നില്ല. കൃത്യതയുള്ള ഒരു ഗണനരീതി വികസിപ്പിച്ചെടുക്കാനായി 1393-ൽ തുടങ്ങി 55 വർഷം ഒന്നൊഴിയാതെ അദ്ദേഹം ഗ്രഹണ നിരീക്ഷണം നടത്തി എപ്പോഴും ഗണിച്ചു കിട്ടുന്ന സമയത്തിനു മുമ്പേ ഗ്രഹണം സംഭവിക്കുന്നു എന്ന കണ്ടെത്തലിൽ നിന്നാണ് ദൃഗ്‌ഗണിതത്തിന്റെ ഉത്ഭവം. 1411-ൽ ത്തന്നെ 'ഗ്രഹണമണ്ഡനം' എന്ന കൃതി അദ്ദേഹം രചിച്ചിരുന്നു. ഇരുപത് വർഷത്തിനു ശേഷമാണ് കൂടുതൽ വിശദമായ

പരഹിതവും ദൃഗ്‌ഗണിതവും

കേരള ജ്യോതിഷികൾ ആര്യഭട പക്ഷക്കാർ ആയിരുന്നെങ്കിലും ഗണനവും നിരീക്ഷണവും തമ്മിലുള്ള അന്തരം ഇല്ലാതാക്കാൻ ആര്യഭടന്റെ ഗണന രീതിയിൽ പോലും മാറ്റങ്ങൾ വരുത്താൻ അവർ മടി കാണിച്ചില്ല. ഇത്തരം ഒരു 'സംസ്കാരം' (Correction) ലക്ഷ്യമാക്കി 683-ൽ ഹരിദത്തൻ ആവിഷ്കരിച്ചതാണ് പരഹിതഗണനം. തിരുനാവായിൽ നടന്ന ഒരു മാമാങ്ക ദിനത്തിലാണത്രെ അതിന്റെ തുടക്കം കുറിക്കപ്പെട്ടത്. 'ഗ്രഹ ചാര നിബന്ധന', 'മഹാ

നിരയനഗണനവും സായനഗണനവും

ഇന്ത്യൻ ജ്യോതിഷത്തിൽ ഗ്രഹസ്ഫുടവും ലഗ്നസ്ഫുടവും ഒക്കെ കണക്കാക്കുന്നത് മേഷാദിയിൽ നിന്ന് എത്ര രാശി എത്ര ഭാഗ എത്ര കല മാറി സ്ഥിതിചെയ്യുന്നു എന്നു നോക്കിയാണ്. ഉദാഹരണത്തിന് ഗുരുസ്ഫുടം 6-18-22 എന്നെഴുതിയാൽ അതിനർഥം വ്യാഴം മേഷാദിയിൽ നിന്ന് 6 രാശി പിന്നിട്ട് ഏഴാമത്തെ രാശിയായ തുലാത്തിൽ 18 ഭാഗ 22 കല (18° 22') മാറി സ്ഥിതിചെയ്യുന്നു എന്നാണ് ഇതാണ് നിരയനസ്ഫുടം.

ആധുനിക ജ്യോതിശ്ശാസ്ത്രജ്ഞരും യൂറോപ്യൻ ജ്യോതിഷികളും ഗ്രഹസ്ഥാനം കണക്കാക്കുക പൂർവ്വ വിഷുവസ്ഥാനത്തു നിന്നുള്ള കോണളവുവെച്ചാണ്. ഇതാണ് സായനസ്ഫുടം. എൻ. സി. ലാഹിരിയുടെ പഞ്ചാംഗവും കൽക്കത്തയിലെ പൊസിഷനൽ അസ്‌ട്രോണമി സെന്റർ പ്രസിദ്ധീകരിക്കുന്ന പഞ്ചാംഗവും നൽകുന്നത് സായന സ്ഥാനങ്ങളാണ്.

ഭാരതത്തിൽ മുമ്പ് ശാസ്ത്രീയമായ ഒരു കലണ്ടറിന് രൂപം കൊടുത്ത കാലത്ത് വിഷുവസ്ഥാനം മേടം രാശിയുടെ തുടക്കത്തിലായിരുന്നു. അപ്പോൾ നിരയനസ്ഥാനവും സായനസ്ഥാനവും ഒന്നുതന്നെ ആയിരുന്നു. സൂര്യൻ അയനചലനങ്ങൾക്കിടെ ആ സ്ഥാനത്ത് എത്തുമ്പോൾ രാത്രിയും പകലും തുല്യമായിരിക്കും എന്നതുകൊണ്ടാണ് അന്നു മുതൽ വർഷം കണക്കാക്കാൻ തീരുമാനിച്ചത്. എന്നാൽ ഭൂ അക്ഷത്തിന്റെ കറക്കം നിമിത്തം വിഷുവസ്ഥാനം 74 വർഷം കൊണ്ട് 1 ഡിഗ്രി എന്ന കണക്കിന് (ഒരു വർഷം 50 സെക്കന്റ് വീതം) പടിഞ്ഞാറോട്ട് നീങ്ങിപ്പോകുന്നുണ്ട്. ഏകദേശം 26000 വർഷം കൊണ്ട് വിഷുവസ്ഥാനം ഖമധ്യരേഖയിലൂടെ ഒരു കറക്കം പൂർത്തിയാക്കും. ഇതാണ് വിഷുവസ്ഥാനത്തിന്റെ അയന നീക്കം. ഈ അയന നീക്കം നമ്മൾ പഞ്ചാംഗങ്ങളിൽ ഉൾപ്പെടുത്താതിരുന്നതുകൊണ്ട് നമ്മുടെ വിഷുവും വിഷുവവും (സമരാത്രദിനവും) തമ്മിൽ ഇപ്പോൾ 24 ദിവസത്തോളം വ്യത്യാസമുണ്ട് എന്ന് മുമ്പ് നമ്മൾ കണ്ടതാണ്. ഈ അയനനീക്കം ഉൾപ്പെടുത്താത്ത

[ 143 ] ദൃഗ്‌ഗണിതം രചിച്ചത്.
ഗ്രഹസ്ഥാന നിർണയമാണ് നിരയനഗണനം. ആധുനിക പഞ്ചാംഗങ്ങളിലെ സായന ഗ്രഹസ്ഫുടത്തിൽ നിന്ന് നിരയനസ്ഫുടം കണക്കാക്കാൻ 2000- മാണ്ടിൽ 23o 51' കുറച്ചാൽ മതി ഇതിനെയാണ് ജ്യോതിഷിമാർ അയനാംശം എന്നു പറയുക (പിന്നീട് ഓരോ വർഷവും അയനാംശം 50 സെക്കന്റ് വെച്ച് കൂടിക്കൊണ്ടിരിക്കും. അപ്പോൾ അതുകൂടി കുറയ്ക്കണം)

കാര്യം വളരെ ലളിതമെങ്കിലും അയനാംശത്തിന്റെ കാര്യത്തിൽ ജ്യോതിഷികൾ തമ്മിൽ യോജിപ്പില്ല. ക്രി.വ. 285 മാർച്ച് 22 ന് 15 മ 57 മി അയനശൂന്യ സമയമായി എടുത്താലാണ് മുൻപറഞ്ഞ അയനാംശം കിട്ടുക. എന്നാൽ ക്രി.വ. 532 ഉൾപ്പെടെ പല വർഷങ്ങളും അയനശൂന്യ വർഷാരംഭമായി എടുത്തുകൊണ്ട് നിരയന ഗണനം നടത്തുന്ന ജ്യോതിഷ വിഭാഗങ്ങളുണ്ട്. പല വിഭാഗങ്ങളുടെയും ഗണനത്തിൽ 10 വരെ വ്യത്യാസം വരുന്നുണ്ട്. അതുകൊണ്ട് ഒരേ വിശേഷ ദിവസം ഇന്ത്യയുടെ പല ഭാഗങ്ങളിലെയും കലണ്ടറുകൾ പല ദിവസങ്ങളിലാണ് കാണിക്കുക. (എന്നിട്ടും അതിനനുസരിച്ച് ഗണിക്കുന്ന ജാതകവും മറ്റും ഫലം തരുന്നു എന്നവർ അവകാശപ്പെടുകയും ചെയ്യുന്നു!)

ഗ്രഹണം പോലെ നേരിട്ടു കാണാവുന്ന പ്രതിഭാസങ്ങളുടെ സമയം കണക്കാക്കാൻ ആധുനിക (സായന) പഞ്ചാംഗങ്ങളുടെ സഹായം തേടുകയും (അല്ലെങ്കിൽ പറഞ്ഞ സമയത്ത് സംഗതി കാണില്ലല്ലോ) പുണ്യദിനങ്ങളും ആഘോഷദിനങ്ങളും മറ്റും കണക്കാക്കാൻ അവരവരുടെ നിരയന ഗണനകൾ തന്നെ പിന്തുടരുകയുമാണ് ഭാരതീയ ജ്യോതിഷികൾ ചെയ്യുന്നത്. അതുകൊണ്ടാണ് കലണ്ടർ പരിഷ്കരണ കമ്മറ്റി അംഗമായിരുന്ന പ്രൊഫ. ഗോരക് പ്രസാദ് പറഞ്ഞത് “ഇന്ത്യൻ പഞ്ചാംഗ നിർമ്മാതാക്കൾ രാത്രിയിൽ ലൈറ്റ് ഇല്ലാതെ സൈക്കിൾ ഓടിക്കുന്നവരെപ്പോലെയാണ്. പോലീസ് പിടിക്കാതിരിക്കാൻ കവലകളിലെത്തുമ്പോൾ അവർ ഇറങ്ങി ഉന്തും

മാർഗ നിബന്ധന' എന്നീ രചനകളിലൂടെയാണ് ഹരിദത്തൻ ഈ രീതി അവതരിപ്പിച്ചത്. ആര്യഭടന്റെ സങ്കീർണമായ അക്ഷരസംഖ്യാക്രമത്തിനു പകരം കടപയാദി ഉപയോഗിച്ചതു കാരണം ഗണനം വളരെ എളുപ്പമായി. ആര്യഭടന്റെ കാലത്തിനു ശേഷം ആവശ്യമായി വന്ന തിരുത്തലുകൾ (ഗ്രഹസ്ഥാനങ്ങളിലും മറ്റും) ഉൾച്ചേർക്കാൻ 'ഭടസംസ്കാരം' അഥവാ 'ശകാബ്ദസംസ്കാരം' എന്ന രീതി അദ്ദേഹം ആവിഷ്കരിച്ചു. ഇതിനെ ആസ്പദമാക്കി നിരവധി കരണഗ്രന്ഥങ്ങൾ പിന്നീട് രചിക്കപ്പെടുകയുണ്ടായി.

ഏതാനും നൂറ്റാണ്ടുകൾ കൊണ്ട് പരഹിത രീതിയും കൃത്യമായ ഫലം നൽകാതായി എന്നു പരമേശ്വരൻ കണ്ടെത്തി. 1430-ൽ അദ്ദേഹം ദൃഗ്‌രീതി അവതരിപ്പിച്ചു നിരീക്ഷണത്തിന് പ്രാഥമികത്വം നൽകിക്കൊണ്ട് കാലാകാലങ്ങളിൽ ഗണനത്തിൽ തിരുത്തലുകൾ വരുത്തുക ആവശ്യമാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതനുസരിച്ചുള്ള പുതിയ കരണ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു. പഞ്ചാംഗങ്ങൾ കൃത്യതയുള്ളതായി, ഗ്രഹണപ്രവചനം എളുപ്പമായി. ഇന്നും കേരളത്തിൽ പ്രചാരത്തിലുള്ളത് ദൃഗ്‌ഗണിത രീതിയാണ്

മുപ്പതോളം കൃതികൾ പരമേശ്വരന്റേതായുണ്ട് എന്നു കണക്കാക്കുന്നു. ദൃഗ്ഗണിതം, ഗോളദീപിക, ഗ്രഹണാഷ്ടകം, ഗ്രഹണമണ്ഡനം, ഗ്രഹണ ന്യായദീപിക, ചന്ദ്രഛായാഗണിതം, ആചാര്യന്മാരുടെ ഗ്രന്ഥങ്ങൾക്കു രചിച്ച നിരവധി ഭാഷ്യങ്ങൾ ഇവയെല്ലാം അതിൽപെടും.

നീലകണ്‌ഠസോമയാജി (ചോമാതിരി/സോമസത്വൻ) ആണ് [ 144 ] കേരളം കണ്ട മറ്റൊരു വലിയ ജ്യോതിഷി. തിരൂരിനടുത്തു തൃക്കണ്ടിയൂർ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. മുഖ്യ കൃതികൾ തന്ത്രസംഗ്രഹവും ആര്യഭടിയഭാഷ്യവുമാണ്. കൂടാതെ ഗോളസാരം, സിദ്ധാന്ത ദർപ്പണം തുടങ്ങിയ വേറെയും കൃതികളുണ്ട്.

ഇന്ത്യയിലെ വർഷഗണന

വർഷത്തിന്റെ നീളം 365.242196 ആണെന്നു പറഞ്ഞല്ലോ. സൂര്യൻ വിഷുവസ്ഥാനത്തു നിന്നു തുടങ്ങി വീണ്ടും വിഷുവസ്ഥാനത്തു തിരിച്ചെത്താൻ വേണ്ട സമയമാണിത്. സായന വർഷം (Tropical Solar Year) എന്നാണിത് അറിയപ്പെടുന്നത്. വിഷുവസ്ഥാനം ഓരോ വർഷവും 50 സെ. കണ്ട് പടിഞ്ഞാറോട്ടു നീങ്ങിപ്പോകുന്നതുകൊണ്ട് സൂര്യൻ 359 ഡിഗ്രി 59 മി 10 സെ സഞ്ചരിക്കാനെടുക്കുന്ന സമയമാണ് സായന വർഷം. എന്നാൽ ഭാരതീയരുടെ വർഷ ഗണന ഇങ്ങിനെയല്ല സൂര്യൻ മേടം രാശിയുടെ ആരംഭ ബിന്ദുവിൽ (മേഷാദിയിൽ) തുടങ്ങി അവിടെത്തന്നെ തിരിച്ചെത്തണം. അഥവാ 360 ഡിഗ്രി കറങ്ങണം അതിന് 365.2596434 ദിവസം വേണം ഇതാണ് നിരയന വർഷം (Siderial Solar Year). അയനാംശം ഓരോ വർഷവും കുറയ്ക്കാത്തതു മൂലം ഉള്ള മറ്റൊരു പ്രശ്നമാണിത്

കോപ്പർ നിക്കസ്സിനും ഒരു നൂറ്റാണ്ടുമുമ്പ് സൗരകേന്ദ്രസിദ്ധാന്തം ആവിഷ്കരിച്ച ജ്യോതിശ്ശാസ്ത്രജ്ഞനാണ് നീലകണ്ഠസോമയാജി. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ അഞ്ചു ഗ്രഹങ്ങളും ഭൂമിയെയല്ല സൂര്യനെയാണ് ചുറ്റുന്നതെന്നും അവയുടെ പഥം ഉൽകേന്ദ്രിതം (Eccentric) ആണെന്നും അദ്ദേഹം കണക്കാക്കി. ബുധനും ശുക്രനും ഒരിക്കലും സൂര്യനിൽ നിന്ന് ദൂരെ പോകുന്നില്ല എന്ന നിരീക്ഷണത്തിൽ നിന്നാണ് അദ്ദേഹം ഈ നിഗമനത്തിൽ എത്തിയത്. എന്നാൽ സൂര്യൻ ഗ്രഹങ്ങളോടൊപ്പം ഭൂമിയെ ചുറ്റുന്നു എന്ന് സോമയാജി വിശ്വസിച്ചു. ഇക്കാര്യത്തിൽ കോപ്പർ നിക്കസ് ഒരുപടി മുന്നിലാണെന്ന് സമ്മതിക്കണം.

നീലകണ്ഠസോമയാജിക്കു ശേഷം വന്ന ജ്യോതിഷികളെല്ലാം തന്നെ ഈ ഗ്രഹ സങ്കല്പമാണ് സ്വീകരിച്ചത് എന്നു കാണാം.

മലയാളത്തിൽ രചിച്ച പ്രശസ്ത ജ്യോതിഷഗ്രന്ഥമായ 'യുക്തിഭാഷ' യുടെ കർത്താവ് എന്ന നിലയ്ക്കാണ് ജ്യേഷ്ഠദേവൻ അറിയപ്പെടുന്നത്. പരമേശ്വരന്റെ മകനായ ദാമോദരനായിരുന്നു അദ്ദേഹത്തിന്റെ ഗുരു.

പുതുമന സോമയാജിയുടെ മുഖ്യകൃതി 'കരണപദ്ധതി' യാണ്. മലയാളത്തിലെന്നപോലെ തമിഴിലും തെലുങ്കിലും അത് ലഭ്യമാണ് എന്നത് കൃതിയുടെ ജനകീയതയുടെ തെളിവാണ്. ഗണനം എളുപ്പമാക്കി എന്നതാണ് അദ്ദേഹം കൈവരിച്ച നേട്ടം.

അപ്പുതമ്പുരാൻ എന്നു വിളിക്കുന്ന ശങ്കരവർമ കടത്തനാട്ട് രാജകുടുംബത്തിലെ അംഗമായിരുന്നു. കേരള ജ്യോതിഷത്തിന്റേയും ഗണിതത്തിന്റേയും സമാഹാരമാണ് അദ്ദേഹത്തിന്റെ 'സദ്‌രത്നമാല' എന്ന കൃതി.

ഇന്ത്യയിൽ ജ്യോതിശ്ശാസ്ത്രം വളർച്ച മുട്ടിനിന്ന ഒരു ഘട്ടത്തിൽ അതിനു പുതുജീവൻ നൽകാൻ കഴിഞ്ഞു എന്നതിൽ കേരളത്തിന് അഭിമാനിക്കാം. എന്നാൽ, അപ്പോഴും നമ്മെ നിരാശപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ഗ്രഹനിലയും ഗ്രഹണവും ഗണിക്കാൻ വേണ്ട കൃത്യതയായിരുന്നില്ലേ നമ്മുടെ ജ്യോതിഷികളെല്ലാം തേടിയത്? ഇത്രയേറെ ഭാവനയും ഗണിതവിജ്ഞാനവും ഉണ്ടായിട്ടും ഒരു പുതിയ പ്രപഞ്ച ചിത്രം കണ്ടെത്താൻ അവർക്കായില്ലല്ലോ! ആ മേൽക്കൈ നാം യൂറോപ്പിനു വിട്ടു കൊടുക്കേണ്ടി വന്നത് കഷ്ടമായിപ്പോയി.