താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിൽ ചാൾസ്. എം. വിഷ് (Charles M Whish) ‘On the Hindu Quadrature of the Circle’ (വൃത്തത്തെ തുല്യ ചതുരമാക്കുന്നതിനുള്ള ഇന്ത്യൻ രീതി) എന്ന പ്രബന്ധം അവതിരിപ്പിച്ചതോടെയാണ് ഇതിനൊരു മാറ്റമുണ്ടായത്. വൃത്തത്തെ തുല്യ വിസ്തൃതിയുള്ള ചതുരമാക്കാനുള്ള ശ്രമത്തിൽ കേരള ജ്യോതിഷികൾ pയുടെ മൂല്യം പത്ത് ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിച്ചു എന്ന് വിഷ് കണ്ടെത്തി. തന്ത്രസംഗ്രഹം, യുക്തിഭാഷ, കരണപദ്ധതി, സദ്‌രത്നമാല എന്നീ കൃതികളെ ആധാരമാക്കിയാണ് വിഷ് ഇക്കാര്യം സ്ഥാപിച്ചത്.

സാരോസ് കാലത്തുണ്ടായ ഗ്രഹണങ്ങൾ, അതേ ക്രമത്തിൽ, അടുത്ത സാരോസിലും ആവർത്തിയ്ക്കപ്പെടും. 1995 ഒക്ടോബർ 24നു സംഭവിച്ച പൂർണ സൂര്യഗ്രഹണം 2013 നവമ്പർ 3ന് ആവർത്തിക്കും എന്നർഥം . എന്നാൽ ഭൂമിയുടെ ഏത് ഭാഗത്ത് അത് അനുഭവപ്പെടും എന്ന് കൃത്യമായറിയാൻ സാരോസ് ചക്രം മതിയാവില്ല. 19 വർഷത്തിന്റെ മറ്റൊരു ചക്രമാണ് മെറ്റോണിക് ചക്രം. 365.25 ദിവസത്തിന്റെ 19 വർഷം (6939.7 ദിവസം) 235 ചാന്ദ്രമാസങ്ങൾക്ക് തുല്യമാണെന്നു കാണാം. പൗർണമിയും അമാവാസിയും ഇക്കാലത്തിനുള്ളിൽ ഒരു ചക്രം പൂർത്തിയാക്കുകയും അതേപടി പിന്നീട് ആവർത്തിക്കപ്പെടുകയും ചെയ്യും.

ഏതൻസിൽ അനാക്സഗോറസിന്റെ സമകാലികനായിരുന്നു മെറ്റോൺ. മഹാവർഷങ്ങൾ (Great years) എന്നാണ് മെറ്റോണിക് ചക്രം അറിയപ്പെടുന്നത്. ഒരു മഹാവർഷത്തിൽ ഒരിക്കൽ അപ്പോളോ (സൂര്യദേവൻ) ഹൈപ്പർബോറിയാ ദ്വീപിലെത്തി. വസന്ത വിഷുവം മുതൽ കാർത്തികയുടെ ഉദയകാലം വരെ ലയർ (ഒരു സംഗീതോപകരണം) വായിക്കുകയും നൃത്തമാടുകയും ചെയ്യും എന്ന് ഹെക്കാറ്റിയുസ് എന്ന കവി പറയുന്നു.

ഒമ്പതാം നൂറ്റാണ്ടിൽ തുടങ്ങി പത്തൊമ്പതാം നൂറ്റാണ്ടുവരെ തുടർന്നു നിലനിന്ന ദീർഘമായ ഒരു ശിഷ്യ പരമ്പരയാണ് കേരള ജ്യോതിഷത്തിന്റെ പ്രത്യേകത. സ്വതന്ത്രമായ അന്വേഷണത്തിലും നിരീക്ഷണ ഫലങ്ങളിലും അധിഷ്ഠിതമാണത്. അറിയപ്പെട്ട കേരള ജ്യോതിഷികളെല്ലാം തന്നെ ആര്യഭട പക്ഷക്കാരാണ്. ആര്യഭടീയം, മഹാഭാസ്കരീയം, ലഘുഭാസ്കരീയം ഇവയ്ക്ക് നിരവധി ഭാഷ്യങ്ങൾ ഇവിടെയുണ്ടായി.

ആദ്യകാല കേരള പ്രമുഖനാണ് ഗോവിന്ദസ്വാമിൻ (800-850). മഹാഭാസ്കരീയത്തിന് അദ്ദേഹം രചിച്ച വ്യാഖ്യാനത്തിൽ തനിമയുള്ള പല ആശയങ്ങളും ഗണിതരീതികളും കാണാം. അദ്ദേഹത്തിന്റെ മറ്റൊരു സ്വതന്ത്ര കൃതിയെക്കുറിച്ച് പിൽക്കാല ജ്യോതിഷികൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അത് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഗോവിന്ദ ഭട്ടതിരി (1237-95), പരമേശ്വരൻ (1360-1455), ദാമോദരൻ (15-ാം നൂറ്റാണ്ട്), നീലകണ്ഠസോമയാജി (1444-1545), ജ്യേഷ്ഠദേവൻ (16-ാം നൂറ്റാണ്ട്) അച്യുതപിഷാരടി (1550-1621), പുതുമന സോമയാജി (18-ാം നൂറ്റാണ്ട്), ശങ്കരവർമൻ (19-ാം നൂറ്റാണ്ട്) നീണ്ട ഈ ശിഷ്യപരമ്പരയിൽ ഏറ്റവും പ്രമുഖർ പരമേശ്വരനും നീലകണ്ഠ സോമയാജിയുമാണ്.

ജ്യോതിഷഗണനകൾക്ക് ഉപയോഗത്തിലിരുന്ന പരഹിത രീതിക്കു പകരം കൂടുതൽ കൃത്യതയുള്ള ദൃഗ്ഗണിത രീതി അവതരിപ്പിച്ച വ്യക്തിയാണ് വടശ്ശേരി പരമേശ്വരൻ. (ഭാരതപ്പുഴ കടലിൽ പതിക്കുന്ന സ്ഥാനത്തിനടുത്താണത്രെ വടശ്ശേരി ഇല്ലം നിന്നിരുന്നത്) അദ്ദേഹത്തിന്റെത മുഖ്യ കൃതിയുടെ പേരും ദൃഗ്ഗണിതം എന്നാണ്. അതിൽ അദ്ദേഹം പറയുന്നു: “പരഹിതമനുസരിച്ച് ഗണിച്ചു കിട്ടുന്ന ഗ്രഹസ്ഥാനങ്ങളും യഥാർത്ഥത്തിൽ കാണുന്ന സ്ഥാനങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ആധികാരിക ഗ്രന്ഥങ്ങളിൽ യഥാർത്ഥ സ്ഥാനമാണ് പരിഗണിക്കേണ്ടത്.” ഈ ശാസ്ത്രീയ സമീപനമാണ് പരമേശ്വരന്റെ തനിമ. കാലം ചെല്ലു