താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മ്പോൾ തന്റെ ഗണനവും തിരുത്തേണ്ടിവരും എന്നു പറഞ്ഞു വെക്കാനും അദ്ദേഹം മറന്നില്ല. കൃത്യതയുള്ള ഒരു ഗണനരീതി വികസിപ്പിച്ചെടുക്കാനായി 1393-ൽ തുടങ്ങി 55 വർഷം ഒന്നൊഴിയാതെ അദ്ദേഹം ഗ്രഹണ നിരീക്ഷണം നടത്തി എപ്പോഴും ഗണിച്ചു കിട്ടുന്ന സമയത്തിനു മുമ്പേ ഗ്രഹണം സംഭവിക്കുന്നു എന്ന കണ്ടെത്തലിൽ നിന്നാണ് ദൃഗ്‌ഗണിതത്തിന്റെ ഉത്ഭവം. 1411-ൽ ത്തന്നെ 'ഗ്രഹണമണ്ഡനം' എന്ന കൃതി അദ്ദേഹം രചിച്ചിരുന്നു. ഇരുപത് വർഷത്തിനു ശേഷമാണ് കൂടുതൽ വിശദമായ

പരഹിതവും ദൃഗ്‌ഗണിതവും

കേരള ജ്യോതിഷികൾ ആര്യഭട പക്ഷക്കാർ ആയിരുന്നെങ്കിലും ഗണനവും നിരീക്ഷണവും തമ്മിലുള്ള അന്തരം ഇല്ലാതാക്കാൻ ആര്യഭടന്റെ ഗണന രീതിയിൽ പോലും മാറ്റങ്ങൾ വരുത്താൻ അവർ മടി കാണിച്ചില്ല. ഇത്തരം ഒരു 'സംസ്കാരം' (Correction) ലക്ഷ്യമാക്കി 683-ൽ ഹരിദത്തൻ ആവിഷ്കരിച്ചതാണ് പരഹിതഗണനം. തിരുനാവായിൽ നടന്ന ഒരു മാമാങ്ക ദിനത്തിലാണത്രെ അതിന്റെ തുടക്കം കുറിക്കപ്പെട്ടത്. 'ഗ്രഹ ചാര നിബന്ധന', 'മഹാ

നിരയനഗണനവും സായനഗണനവും

ഇന്ത്യൻ ജ്യോതിഷത്തിൽ ഗ്രഹസ്ഫുടവും ലഗ്നസ്ഫുടവും ഒക്കെ കണക്കാക്കുന്നത് മേഷാദിയിൽ നിന്ന് എത്ര രാശി എത്ര ഭാഗ എത്ര കല മാറി സ്ഥിതിചെയ്യുന്നു എന്നു നോക്കിയാണ്. ഉദാഹരണത്തിന് ഗുരുസ്ഫുടം 6-18-22 എന്നെഴുതിയാൽ അതിനർഥം വ്യാഴം മേഷാദിയിൽ നിന്ന് 6 രാശി പിന്നിട്ട് ഏഴാമത്തെ രാശിയായ തുലാത്തിൽ 18 ഭാഗ 22 കല (18° 22') മാറി സ്ഥിതിചെയ്യുന്നു എന്നാണ് ഇതാണ് നിരയനസ്ഫുടം.

ആധുനിക ജ്യോതിശ്ശാസ്ത്രജ്ഞരും യൂറോപ്യൻ ജ്യോതിഷികളും ഗ്രഹസ്ഥാനം കണക്കാക്കുക പൂർവ്വ വിഷുവസ്ഥാനത്തു നിന്നുള്ള കോണളവുവെച്ചാണ്. ഇതാണ് സായനസ്ഫുടം. എൻ. സി. ലാഹിരിയുടെ പഞ്ചാംഗവും കൽക്കത്തയിലെ പൊസിഷനൽ അസ്‌ട്രോണമി സെന്റർ പ്രസിദ്ധീകരിക്കുന്ന പഞ്ചാംഗവും നൽകുന്നത് സായന സ്ഥാനങ്ങളാണ്.

ഭാരതത്തിൽ മുമ്പ് ശാസ്ത്രീയമായ ഒരു കലണ്ടറിന് രൂപം കൊടുത്ത കാലത്ത് വിഷുവസ്ഥാനം മേടം രാശിയുടെ തുടക്കത്തിലായിരുന്നു. അപ്പോൾ നിരയനസ്ഥാനവും സായനസ്ഥാനവും ഒന്നുതന്നെ ആയിരുന്നു. സൂര്യൻ അയനചലനങ്ങൾക്കിടെ ആ സ്ഥാനത്ത് എത്തുമ്പോൾ രാത്രിയും പകലും തുല്യമായിരിക്കും എന്നതുകൊണ്ടാണ് അന്നു മുതൽ വർഷം കണക്കാക്കാൻ തീരുമാനിച്ചത്. എന്നാൽ ഭൂ അക്ഷത്തിന്റെ കറക്കം നിമിത്തം വിഷുവസ്ഥാനം 74 വർഷം കൊണ്ട് 1 ഡിഗ്രി എന്ന കണക്കിന് (ഒരു വർഷം 50 സെക്കന്റ് വീതം) പടിഞ്ഞാറോട്ട് നീങ്ങിപ്പോകുന്നുണ്ട്. ഏകദേശം 26000 വർഷം കൊണ്ട് വിഷുവസ്ഥാനം ഖമധ്യരേഖയിലൂടെ ഒരു കറക്കം പൂർത്തിയാക്കും. ഇതാണ് വിഷുവസ്ഥാനത്തിന്റെ അയന നീക്കം. ഈ അയന നീക്കം നമ്മൾ പഞ്ചാംഗങ്ങളിൽ ഉൾപ്പെടുത്താതിരുന്നതുകൊണ്ട് നമ്മുടെ വിഷുവും വിഷുവവും (സമരാത്രദിനവും) തമ്മിൽ ഇപ്പോൾ 24 ദിവസത്തോളം വ്യത്യാസമുണ്ട് എന്ന് മുമ്പ് നമ്മൾ കണ്ടതാണ്. ഈ അയനനീക്കം ഉൾപ്പെടുത്താത്ത