ദൃഗ്ഗണിതം രചിച്ചത്.
ഗ്രഹസ്ഥാന നിർണയമാണ് നിരയനഗണനം. ആധുനിക പഞ്ചാംഗങ്ങളിലെ സായന ഗ്രഹസ്ഫുടത്തിൽ നിന്ന് നിരയനസ്ഫുടം കണക്കാക്കാൻ 2000- മാണ്ടിൽ 23o 51' കുറച്ചാൽ മതി ഇതിനെയാണ് ജ്യോതിഷിമാർ അയനാംശം എന്നു പറയുക (പിന്നീട് ഓരോ വർഷവും അയനാംശം 50 സെക്കന്റ് വെച്ച് കൂടിക്കൊണ്ടിരിക്കും. അപ്പോൾ അതുകൂടി കുറയ്ക്കണം)
കാര്യം വളരെ ലളിതമെങ്കിലും അയനാംശത്തിന്റെ കാര്യത്തിൽ ജ്യോതിഷികൾ തമ്മിൽ യോജിപ്പില്ല. ക്രി.വ. 285 മാർച്ച് 22 ന് 15 മ 57 മി അയനശൂന്യ സമയമായി എടുത്താലാണ് മുൻപറഞ്ഞ അയനാംശം കിട്ടുക. എന്നാൽ ക്രി.വ. 532 ഉൾപ്പെടെ പല വർഷങ്ങളും അയനശൂന്യ വർഷാരംഭമായി എടുത്തുകൊണ്ട് നിരയന ഗണനം നടത്തുന്ന ജ്യോതിഷ വിഭാഗങ്ങളുണ്ട്. പല വിഭാഗങ്ങളുടെയും ഗണനത്തിൽ 10 വരെ വ്യത്യാസം വരുന്നുണ്ട്. അതുകൊണ്ട് ഒരേ വിശേഷ ദിവസം ഇന്ത്യയുടെ പല ഭാഗങ്ങളിലെയും കലണ്ടറുകൾ പല ദിവസങ്ങളിലാണ് കാണിക്കുക. (എന്നിട്ടും അതിനനുസരിച്ച് ഗണിക്കുന്ന ജാതകവും മറ്റും ഫലം തരുന്നു എന്നവർ അവകാശപ്പെടുകയും ചെയ്യുന്നു!) ഗ്രഹണം പോലെ നേരിട്ടു കാണാവുന്ന പ്രതിഭാസങ്ങളുടെ സമയം കണക്കാക്കാൻ ആധുനിക (സായന) പഞ്ചാംഗങ്ങളുടെ സഹായം തേടുകയും (അല്ലെങ്കിൽ പറഞ്ഞ സമയത്ത് സംഗതി കാണില്ലല്ലോ) പുണ്യദിനങ്ങളും ആഘോഷദിനങ്ങളും മറ്റും കണക്കാക്കാൻ അവരവരുടെ നിരയന ഗണനകൾ തന്നെ പിന്തുടരുകയുമാണ് ഭാരതീയ ജ്യോതിഷികൾ ചെയ്യുന്നത്. അതുകൊണ്ടാണ് കലണ്ടർ പരിഷ്കരണ കമ്മറ്റി അംഗമായിരുന്ന പ്രൊഫ. ഗോരക് പ്രസാദ് പറഞ്ഞത് “ഇന്ത്യൻ പഞ്ചാംഗ നിർമ്മാതാക്കൾ രാത്രിയിൽ ലൈറ്റ് ഇല്ലാതെ സൈക്കിൾ ഓടിക്കുന്നവരെപ്പോലെയാണ്. പോലീസ് പിടിക്കാതിരിക്കാൻ കവലകളിലെത്തുമ്പോൾ അവർ ഇറങ്ങി ഉന്തും |
മാർഗ നിബന്ധന' എന്നീ രചനകളിലൂടെയാണ് ഹരിദത്തൻ ഈ രീതി അവതരിപ്പിച്ചത്. ആര്യഭടന്റെ സങ്കീർണമായ അക്ഷരസംഖ്യാക്രമത്തിനു പകരം കടപയാദി ഉപയോഗിച്ചതു കാരണം ഗണനം വളരെ എളുപ്പമായി. ആര്യഭടന്റെ കാലത്തിനു ശേഷം ആവശ്യമായി വന്ന തിരുത്തലുകൾ (ഗ്രഹസ്ഥാനങ്ങളിലും മറ്റും) ഉൾച്ചേർക്കാൻ 'ഭടസംസ്കാരം' അഥവാ 'ശകാബ്ദസംസ്കാരം' എന്ന രീതി അദ്ദേഹം ആവിഷ്കരിച്ചു. ഇതിനെ ആസ്പദമാക്കി നിരവധി കരണഗ്രന്ഥങ്ങൾ പിന്നീട് രചിക്കപ്പെടുകയുണ്ടായി.
ഏതാനും നൂറ്റാണ്ടുകൾ കൊണ്ട് പരഹിത രീതിയും കൃത്യമായ ഫലം നൽകാതായി എന്നു പരമേശ്വരൻ കണ്ടെത്തി. 1430-ൽ അദ്ദേഹം ദൃഗ്‌രീതി അവതരിപ്പിച്ചു നിരീക്ഷണത്തിന് പ്രാഥമികത്വം നൽകിക്കൊണ്ട് കാലാകാലങ്ങളിൽ ഗണനത്തിൽ തിരുത്തലുകൾ വരുത്തുക ആവശ്യമാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതനുസരിച്ചുള്ള പുതിയ കരണ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു. പഞ്ചാംഗങ്ങൾ കൃത്യതയുള്ളതായി, ഗ്രഹണപ്രവചനം എളുപ്പമായി. ഇന്നും കേരളത്തിൽ പ്രചാരത്തിലുള്ളത് ദൃഗ്‌ഗണിത രീതിയാണ് |
മുപ്പതോളം കൃതികൾ പരമേശ്വരന്റേതായുണ്ട് എന്നു കണക്കാക്കുന്നു. ദൃഗ്ഗണിതം, ഗോളദീപിക, ഗ്രഹണാഷ്ടകം, ഗ്രഹണമണ്ഡനം, ഗ്രഹണ ന്യായദീപിക, ചന്ദ്രഛായാഗണിതം, ആചാര്യന്മാരുടെ ഗ്രന്ഥങ്ങൾക്കു രചിച്ച നിരവധി ഭാഷ്യങ്ങൾ ഇവയെല്ലാം അതിൽപെടും.
നീലകണ്‌ഠസോമയാജി (ചോമാതിരി/സോമസത്വൻ) ആണ്