താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സാരോസും മെറ്റോനിക് ചക്രവും

സൂര്യന് രാഹുവിൽ തുടങ്ങി വീണ്ടും രാഹുവിൽ തിരിച്ചെത്താൻ 346.62 ദിവസമാണ് വേണ്ടത്. (രാഹുവിന്റെ വക്രഗതി കൂടി പരിഗണിച്ചിട്ടാണിത്. കേതുവിൽ തുടങ്ങി കേതുവിൽ തിരിച്ചെത്താനും ഇത്രയും കാലം തന്നെ). ഇങ്ങനെ 19 തവണ സഞ്ചരിക്കാൻ വേണ്ട കാലം 6585.8 ദിവസം ഒരു ചാന്ദ്ര മാസം ശരാശരി 29.5306 ദിവസമാണ്. അതിനാൽ ഇത്രയും കാലം കൊണ്ട് ചന്ദ്രൻ 223 തവണ രാഹുവിലൂടെ (കേതുവിലൂടെയും) കടന്നു പോകുന്നതിനിടയ്ക്ക് സൂര്യൻ 19 തവണ കടന്നു പോകും. ഇത്രയും ഇടവേളയെ(18 വർഷവും 11 ദിവസവും) ഒരു സാരോസ്കാലം എന്നു പറയും. ഒരു

ഈ സ്ഥിതിക്ക് മാറ്റമുണ്ടായത് ഭാസ്കരാചാര്യർ എന്നറിയപ്പെടുന്ന ഭാസ്കരൻ രണ്ടാമന്റെ വരവോടെയാണ്(1114). കർണാടകത്തിലെ ബിജാപ്പൂരിലാണ് ഭാസ്കരൻ ജനിച്ചതെന്ന് കരുതപ്പെടുന്നു. പ്രശസ്തമായ 'സിദ്ധാന്തശിരോമണി'യുടെ രചന 36- ആം വയസ്സിലാണ് പൂർത്തിയാക്കിയത്. നാലു ഭാഗങ്ങളാണതിനുള്ളത്. ലീലാവതി, ബീജഗണിതം, ഗ്രഹഗണിതം, ഗോളാധ്യായം എന്നിവ. ആദ്യത്തെ രണ്ടും പൂർണമായും ഗണിത സംബന്ധിയാണ്. മറ്റു രണ്ടും ജ്യോതിശാസ്ത്ര സംബന്ധിയും. 69 ആം വയസ്സിൽ 'കരണകുതൂഹലം' എന്നൊരു കൃതി കൂടി അദ്ദേഹം രചിക്കുകയുണ്ടായി.

ലീലാവതി ഏറെ ചർച്ചചെയ്യപ്പെട്ട രചനയാണ്. ഇത്ര രസകരമായും ലളിതമായും ഗണിതം പ്രതിപാദിക്കാൻ കഴിയുമോ? അത്ഭുതത്തോടെയാണ് ലോകം ആ കൃതിയെ കണ്ടത്. ഗോളഗണിതത്തിൽ ഗ്രഹങ്ങളുടെ ചലനം, ഉദയാസ്തമയങ്ങൾ, യോഗം,ത്രിപ്രശ്നം, തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. ഗോളാധ്യായം ജ്യോതിശാസ്ത്രത്തിന്റെ സൈദ്ധാന്തിക വശം വിശദമാക്കുന്നു. മറ്റു സിദ്ധാന്തകാല ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമായി അന്തിമ നിഗമനങ്ങളോടൊപ്പം അതിൽ എത്തിച്ചേർന്ന വഴിയും വിവരിക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. നിരവധി പുതിയ നിരീക്ഷണ ഉപകരണങ്ങളും ഭാസ്കരാചാര്യർ പരിചയപ്പെടുത്തുന്നുണ്ട്. ഗ്രഹങ്ങളുടെ സ്ഥൂലഗതിയും സൂക്ഷ്മഗതിയും (ശരാശരി വേഗതയും നിമിഷ വേഗതയും) തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാനുള്ള ശ്രമത്തിൽ കലനത്തിന്റെ (Calculus) ബീജാവാപം നടത്താനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നിർഭാഗ്യവശാൽ പ്രതീകങ്ങളുപയോഗിച്ചുള്ള ഗണന രീതി ഇന്ത്യയിൽ വികസിക്കാഞ്ഞതിനാൽ ആ രംഗത്ത് ഏറെ മുന്നേറാൻ അദ്ദേഹത്തിനോ പിൻഗാമികൾക്കോ കഴിഞ്ഞില്ല.

'വാസനാഭ്യാസം' എന്നൊരു വ്യാഖ്യാന കൃതികൂടി ഭാസ്കരചാര്യരുടേതായിട്ടുണ്ട്. അദ്ദേഹത്തിനു ശേഷം ഇന്ത്യയിൽ ജ്യോതിഷ ഗ്രന്ഥങ്ങൾ അനേകായിരം ഉണ്ടായെങ്കിലും മൗലികത അവകാശപ്പെടാൻ അതിൽ ഏറെയൊന്നുമില്ല എന്നതാണ്സത്യം. ഇതിനൊരു മാറ്റമുണ്ടായത് കേരള ജ്യോതിഷത്തിന്റെ ഉയിർത്തെഴുന്നേൽപ്പോടെയാണ്.

5.10 കേരളത്തിന്റെ സംഭാവന

ഇന്ത്യൻ ജ്യോതിഷം ഏതാണ്ട് പൂർണമായും സിദ്ധാന്തകൃതികളുടെ വ്യാഖ്യാനങ്ങളിൽ മുഴുകുകയും ഫലഭാഗമായി തരം താഴുകയും ചെയ്ത ഘട്ടത്തിലാണ് കേരളത്തിൽ ജ്യോതിശ്ശാസ്ത്രത്തിലും ഗണിതത്തിലും പുതുനാമ്പുകൾ മുളപൊട്ടിയത്. ലോകം അത് ഏറെയൊന്നും അറിഞ്ഞില്ല. 1935-ൽ ബ്രിട്ടണിലെ