Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുലുക്കവും പോലുള്ള നിമിത്തങ്ങൾ മറ്റു സമയങ്ങളിലും ഉണ്ടാകാറുണ്ട് " (ബൃ.സം 5, 16)

ഗത്ത് 8 അംഗുലം നീളവും ഒരു പലം ഭാരവുമുള്ള ഒരു ചെമ്പു സൂചികൊണ്ട് ഒരു ദ്വാരമിടുക (സൂചിയുടെ വണ്ണം ഇതിൽ നിന്ന് വ്യക്തം). അതു വെള്ളത്തിലിട്ടാൽ ഒരു നാഴികകൊണ്ട് നിറഞ്ഞു മുങ്ങും. ആര്യഭടൻ പറയുന്ന കാപാലയന്ത്രവും ഇതേ രീതിയിലുള്ള പൊങ്ങിക്കിടക്കുന്ന പാത്രങ്ങൾതന്നെയാണ്.

വരാഹൻ പഞ്ചസിദ്ധാന്തികയിൽ ഒരു നാഴികകൊണ്ട് 60-ൽ ഒരു ഭാഗം ജലം ഒഴുകിപ്പോകുന്ന ജലഘടികാരത്തെക്കുറിച്ചു പറയുന്നുണ്ട്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങൾ അളക്കാനുള്ള അനേകം ഉപകരണങ്ങളും സിദ്ധാന്തസാഹിത്യങ്ങളിലുണ്ട്.

"അഞ്ചു ഗ്രഹങ്ങൾ ഒരേ രാശിയിൽ വന്നാലെ ഗ്രഹണമുണ്ടാകൂ, ഗ്രഹണത്തിന് ഒരാഴ്ച മുമ്പ് അതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും, വെള്ളത്തിൽ ഉറ്റിച്ച ഒരു തുള്ളി എണ്ണയുടെ പെരുമാറ്റം നോക്കി ഗ്രഹണത്തിന്റെ പ്രത്യേകതകൾ പറയാൻ പറ്റും എന്നൊക്കെയുള്ള സാധാരണക്കാരുടെ വിശ്വാസങ്ങൾ വിദ്യ നേടിയ ആളുകൾ കാര്യമാക്കരുത് " (ബൃ.സം 5, 17)

ഇത്രയും പറഞ്ഞശേഷം അദ്ദേഹം പറയുന്നു " പണ്ഡിതന്മാർ മുമ്പേ പറഞ്ഞിട്ടുള്ളതുപോലെ ചന്ദ്രഗ്രഹണം എന്നത് ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പ്രവേശിക്കുന്നതാണ്. സൂര്യഗ്രഹണമാകട്ടെ ചന്ദ്രൻ സൂര്യനെ നമ്മളിൽ നിന്നു മറയ്ക്കുന്നതുമാണ്" (ബൃ. സം. 5,8).

വരാഹൻ നൽ‌കിയ പേര് ഗ്രീക്ക് നാമം പാശ്ചാത്യർ ഉപയോഗിയ്ക്കുന്ന പേര് മലയാള നാമം
ക്രിയാ ക്രിഓസ് Κριός Aries മേടം
താവുരി താവ്‌റോസ് Ταύρος Taurus ഇടവം
ജിതുമാ ദിദിമോയ് Δίδυμοι Gemini മിഥുനം
കർക്ക/കുലീര കാർകിനോസ് καρκίνος Cancer കർക്കിടകം
ലേയ ലെഓൺ Λέων Leo ചിങ്ങം
പാതോഞ പർതെനോസ് Παρθένος Virgo കന്നി
ജുക സൈഗോസ് Ζυγός Libra തുലാം
കൗർപ്യ സ്കോർപിഓസ് Σκορπιός Scorpio വൃശ്ചികം
തൗക്ഷിക തൊക്സോനിസ് Τοξότης Sagittarius ധനു
ആകോകെര എഗോകെറോസ് Αιγόκερως Capricorn മകരം
ഹൃദ്രോഗ ഇദ്രൊഹോസ് Υδροχόος Aquarius കുംഭം
ഇഥാ ഇഹ്തിസ് Ιχθύες Pisces മീനം

ഇത്രയും ശാസ്ത്രബോധമുണ്ടായിരുന്ന വരാഹൻ ഗ്രഹണ പരിഹാരത്തിനു ബ്രാഹ്മണർ നടത്തിയിരുന്ന കർമങ്ങളെ ന്യായീകരിക്കുന്നതും നമുക്കു കാണാം. ഗ്രീസ് വഴി ഇന്ത്യയിൽ എത്തിയ കാൽദിയൻ ജ്യോത്സ്യത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കാനും അദ്ദേഹം തയ്യാറായി. ഗ്രീക്ക് സ്വാധീനം അദ്ദേഹം ഒരിക്കലും മറച്ചുവെക്കാൻ ശ്രമിച്ചില്ല. ബൃഹത് സംഹിതയിൽ (2.14) പറയുന്നതു നോക്കൂ : യവനന്മാർ മ്ലേച്ഛന്മാർ തന്നെ. പക്ഷെ, ഈ ശാസ്ത്രം (ജ്യോതിഷം) അവർക്കിടയിൽ വേരൂന്നിക്കഴിഞ്ഞിരിക്കുന്നു. അവരെ ഋഷികളെപ്പോലെ ആദരിക്കുന്നുവെങ്കിൽ ബ്രാഹ്മണനായ ഒരു ജ്യോതിഷിയെ എത്രമാത്രം ആദരിക്കണം!