താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ട്ടക എന്ന സ്ഥലത്ത് (അവന്തിക്കടുത്ത്) ജനിച്ചുവെന്നും അവന്തിയിൽ (ഇന്നത്തെ ഉജ്ജയിനി) വളർന്നുവെന്നും ബൃഹത് ജാതകത്തിൽ വരാഹൻ തന്നെ പറയുന്നുണ്ട്. അഞ്ചാം നൂറ്റാണ്ടിന്റെ ഒടുവിൽ ആയിരുന്നിരിക്കണം ജനനം. കാരണം, 505ൽ ആണ് പഞ്ചസിദ്ധാന്തികയുടെ രചന.

പണ്ടുകാലത്ത് ജല ഘടികാരങ്ങൾ മൂന്നു തരമുണ്ടായിരുന്നു.

  1. വെള്ളം പുറത്തേക്കൊഴുകി പോകുന്നതരം.
  2. ഉള്ളിലോക്കൊഴുകി വീഴുന്നതരം.
  3. പൊങ്ങിക്കിടക്കുന്ന തരം.

വേദാംഗകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നത് ആദ്യത്തെ ഇനമാണ്. രണ്ടാമത്തെ ഇനമാണ് ചൈനയിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്നത്. ഇന്ത്യയിലതുണ്ടായിരുന്നില്ല. സിദ്ധാന്തകാലഘട്ടത്തിൽ ഏറെയും ഉപയോഗിച്ചിരുന്നത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഇനമായിരുന്നു. ആര്യഭടൻ വിവരിക്കുന്ന ഘടികായന്ത്രം ഇപ്രകാരമാണ്: ചെമ്പുകൊണ്ടു നിർമിച്ച അർധഗോളരൂപമുള്ള ഒരു കിണ്ണം എടുക്കുക. ഭാരം 10 പലം, ഉയരം 6 അംഗുലം (മുകളിൽ 12 അംഗുലം വ്യാസം). കിണ്ണത്തിന്റെ അടിഭാ

ജ്യോതിശ്ശാസ്ത്രത്തിൽ വരാഹന്റെ മുഖ്യ സംഭാവന അന്ന് നിലവിലുണ്ടായിരുന്ന പ്രധാന സിദ്ധാന്തങ്ങളെയെല്ലാം സമാഹരിച്ച് ചിട്ടയോടെ അവതരിപ്പിക്കുകയും താരതമ്യം ചെയ്ത് മെച്ചമായത് എടുത്തു പറയുകയും ചെയ്തു എന്നതാണ്. പഞ്ചസിദ്ധാന്തികയാണ് അദ്ദേഹത്തിൻറെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥം. പൗലീശൻ, രോമകൻ, വസിഷ്ഠൻ, സൂര്യൻ, പിതാമഹൻ എന്നിവരുടെയെല്ലാം സിദ്ധാന്തങ്ങളുടെ താരതമ്യ പഠനമാണ് അതിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. പൗലീശ സിദ്ധാന്തം കൃത്യതയുള്ളതാണെങ്കിലും കൂടുതൽ മികച്ചത് സൂര്യസിദ്ധാന്തമാണ് എന്ന് വരാഹൻ സമർത്ഥിക്കുന്നു. പൈതാമഹസിദ്ധാന്തം താരതമ്യേന മോശമാണെന്നും വിലയിരുത്തുന്നു.

വരാഹന്റെ പ്രശസ്തമായ മറ്റൊരു കൃതി ബൃഹത് സംഹിതയാണ്. അതിൽ ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം, പഞ്ചാംഗം, കാലാവസ്ഥാ വിജ്ഞാനീയം, സസ്യജാല വിജ്ഞാനം, കൃഷിയും ധനശാസ്ത്രവും, ലക്ഷണം, ശരീരശാസ്ത്രം, കാമശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ അന്നുണ്ടായിരുന്ന വിജ്ഞാനമെല്ലാം സമാഹരിച്ചിരിക്കുകയാണ്.

വരാഹൻ ജ്യോത്സ്യന്മാരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത് ബൃഹത്ജാതകം എന്ന കൃതിയിലൂടെയാണ്. 'വരാഹഹോര' എന്നറിയപ്പെടുന്ന ഈ കൃതിയാണ് ഇന്ത്യൻ ജ്യോത്സ്യത്തിലെ ആധികാരിക ഗ്രന്ഥം. ഇതുകൂടാതെ ലഘുജാതകം, യോഗയാത്ര എന്നീ കൃതികളും അദ്ദേഹത്തിന്റേതായുണ്ട്.

അതീവ ബുദ്ധിമാനും തന്ത്രശാലിയുമായിരുന്നു വരാഹൻ എന്നു കരുതാൻ ന്യായമുണ്ട്. ആര്യഭടനു സംഭവിച്ച തമസ്കരണം മനസ്സിലുള്ളതു കൊണ്ടാകണം അദ്ദേഹം പുരോഹിതരുടെ അഭിപ്രായങ്ങളെ ഒരിക്കലും നേരിട്ടെതിർക്കാൻ മുതിർന്നില്ല. എന്നാൽ ബുദ്ധിപൂർവം തന്റെ ശാസ്ത്ര നിഗമനങ്ങൾ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. ബൃഹത് സംഹിതയിൽ അദ്ദേഹം ഗ്രഹണത്തെ സംബന്ധിച്ച രാഹു - കേതു വിശ്വാസത്തെ അപ്പടി നിഷേധിക്കുക മാത്രമല്ല ഗ്രഹണം പ്രവചിക്കാൻ ജ്യോത്സ്യന്മാർ ഉപയോഗിച്ചിരുന്ന ചില മാർഗങ്ങളെ പരിഹസിക്കുക കൂടി ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നു: “ശകുനങ്ങളോ, നിമിത്തങ്ങളോ വെച്ച് ഗ്രഹണം പ്രവചിക്കാൻ പറ്റില്ല. കൊള്ളിമീനും ഭൂമി