താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അടങ്ങാത്ത ത്വരയും വേദ മന്ത്രങ്ങളിൽ നിഴലിച്ചു കാണാം. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ ക്രമവും സൂര്യന്റെ അയന ചലനങ്ങളും അയനവും ഋതുക്കളുമായുള്ള ബന്ധവും നക്ഷത്രമണ്ഡലത്തിലെ വ്യതിയാനങ്ങളുടെ താളവും എല്ലാം അവരുടെ നിരീക്ഷണത്തിനു വിധേയമായി.

ലായാലും മരുഭൂമി കടന്നായാലും ) നക്ഷത്രങ്ങളെ ആശ്രയിച്ചു തന്നെയായിരുന്നു.
Jj68.JPG

സൈന്ധവ ജനതയുടെ കലണ്ടർവ്യവസ്ഥയെക്കുറിച്ച് പഠനം നടത്തിയ ഐ. മഹാദേവനെപോലുള്ള ചരിത്രകാരന്മാർചില കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. 5 വ്യാഴവട്ടങ്ങൾ (5×12=60 വർഷം) ചേർന്ന ഒരു കാലചക്രം അവരുടെ മുദ്രകളിൽ ഉണ്ട്. (തെക്കേ അമേരിക്കയിൽ മയന്മാർക്കിടയിലും ഇത്തരം ഒരു 60 വർഷചക്രമുണ്ടായിരുന്നതായി കാണുന്നു.) ഓരോ വർഷത്തിനും പ്രതീകമായി ഓരോ മൃഗരൂപങ്ങളും ചിത്രീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ അയൽരാജ്യമായ തിബത്ത് ഈ കലണ്ടർ വ്യവസ്ഥ തുടർന്നും നിലനിർത്തി. 'സംഭാല' എന്ന പ്രദേശത്താണ് ഈ വ്യവസ്ഥയുടെ തുടക്കമെന്ന് തിബത്തൻ പണ്ഡിതർ പറയുന്നു. പക്ഷേ സംഭാല എവിടെയാണെന്ന് ആർക്കും അറിയില്ല. ഒരു പക്ഷേ സിന്ധു നദീതടത്തിലെവിടെയെങ്കിലുമാവാം.

Jj69.JPG
ഹാരപ്പയിലും മൊഹൻജോദരോയിലും കണ്ടെത്തിയ മുദ്രകളിൽ ചിലത്. a പുരോഹിത രാജാവ് - മൊഹൻജോദരോയിൽ നിന്ന് കിട്ടിയ കൽപ്രതിമ, b കാളയുടെ രൂപം - നിരവധി സീലുകളിൽ പല രൂപത്തിലുള്ള കാളകളെ കാണാം.

പ്രപഞ്ചത്തിന്റെ ആഴം, സമയത്തിന്റെ അനന്തത ഇവയെക്കു