താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിക്‌സൂചക നക്ഷത്രങ്ങളെ അറിയണം. ഹോമങ്ങൾക്കു വേണ്ട അഗ്നികുണ്ഢങ്ങളും ഹോമത്തറയും നിർമിക്കണം; അതിനു കൃത്യമായ ദിക്കറിയണം; സമയവും അറിയണം. ഇത്രയുമായിരുന്നിരിക്കണം അക്കാലത്തെ ജ്യോതിശ്ശാസ്ത്ര ആവശ്യങ്ങൾ. എന്നാൽ ഇതിലേറെ അവർ അറിയുകയും ചിന്തിക്കുകയും ചെയ്തിരുന്നു എന്നു വ്യക്തം. പ്രകൃതിയോടുള്ള ആരാധനാഭാവവും പ്രകൃതി പ്രതിഭാസങ്ങളുടെ കാരണം കണ്ടെത്താനുള്ള

സിന്ധു നദീതടത്തിലെ ഉൽഖനനം
മോഹൻജൊ ദരോ ഉൽഖനനം വഴി കണ്ടെത്തിയ നഗരാവശിഷ്ടത്തിന്റെ ഒരു ഭാഗം

1921-22 കാലത്താണ് ദയാറാം സാഹ്നിയുടെ നേതൃത്വത്തിൽ ഹാരപ്പയിലും ആർ. ഡി. ബാനർജിയുടെ നേതൃത്തിൽ മൊഹൻജോ ദരോയിലും (ഇപ്പോൾ പാക്കിസ്ഥാനിൽ) പ്രാരംഭ ഖനന പ്രവർത്തനങ്ങൾ തുടങ്ങിയത്. അവരുടെ കണ്ടെത്തലുകൾ അത്ഭുതകരമായിരുന്നു. ഇഷ്ടിക പതിച്ച വീഥികളും അഴുക്കുചാലുകളും, നിരനിരയായി പണിത വീടുകളുടെ അവശിഷ്ടങ്ങൾ, വലിയ പൊതു കുളങ്ങൾ... കൃത്യതയോടെ സംവിധാനം ചെയ്തു പണിത രണ്ടു നഗരങ്ങളായിരുന്നു അവർ ഭൂമിക്കടിയിൽ കണ്ടത്. ധാരാളം മുദ്രകളും ഉടഞ്ഞ മൺപാത്രങ്ങളും കരിഞ്ഞ ഗോതമ്പു മണികളുമെല്ലാം അവർ അവിടെ കണ്ടെത്തി. 1924-ൽ ജോൺ മാർഷൽ അത്ഭുതകരമായ ഈ കണ്ടെത്തലുകൾ ലോകത്തെ അറിയിച്ചു. ഇതേ കാലത്തു തന്നെ ലിയോണാർഡ് വൂളിയുടെ നേതൃത്വത്തിൽ ഇറാക്കിലെ 'ഉർ'ലും ഉൽഖനനം നടക്കുകയായിരുന്നു. പൂർവ സംസ്കാരങ്ങളുടെ ചരിത്രം 5000 വർഷത്തിലേറെ പിന്നിലേക്കു കൊണ്ടു പോകാൻ ഈ ഉൽഖനനങ്ങൾക്കു കഴിഞ്ഞു.

രണ്ടു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടന്നിരുന്ന ഒരു വലിയ സംസ്കൃതിയുടെ ചെറിയൊരു ഭാഗമാണ് സാഹ്നിയും ബാനർജിയും കണ്ടത്. അയ്യായിരമോ അതിലധികമോ ജനസംഖ്യയുള്ള ഒരു ഡസനിലധികം നഗരങ്ങളുടെ അവശിഷ്ടങ്ങൾ ഇതിനകം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. മൊഹൻജോ ദരോയിൽ 35,000നും 40,000നും ഇടയ്ക്കു ജനസംഖ്യയുണ്ടായിരുന്നു എന്നു കരുതപ്പെടുന്നു. കാർഷിക ഉല്പന്ന മിച്ചത്തിൽ അധിഷ്ഠിതമായ ഒരു നാഗരികതയായിരുന്നു സൈന്ധവ തീരങ്ങളിൽ വികാസം പ്രാപിച്ചത് എന്നു തീർച്ച. കാലിബംഗനിൽ കണ്ടെത്തിയ ഉഴുവുചാലുകൾ അതിനു തെളിവാണ്. സ്വാഭാവികമായും വാന നിരീക്ഷണവും കലണ്ടർ വ്യവസ്ഥയും കൃഷിചെയ്യാൻ അവർക്കാവശ്യമായി വന്നിരിക്കും. കാരണം മഴയേയും സിന്ധു നദിയിലെ വെള്ളപ്പൊക്കത്തേയും മുൻകൂട്ടി പ്രവചിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിള നാശം അനിവാര്യമായിരുന്നു. അതു പോലെ അവർ നിർമിച്ച നഗരപാതകൾ കൃത്യമായി തെക്കുവടക്കും കിഴക്കുപടിഞ്ഞാറും ദിശയിൽ ഇഷ്ടിക പടുത്തവയായിരുന്നു. അവർ മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്നത് വടക്കോട്ടു തല വരും വിധം തെക്കു-വടക്കു ദിശയിലായിരുന്നു. കൃത്യമായി ദിക്കറിയാൻ നക്ഷത്ര പരിചയം ആവശ്യമാണല്ലോ. മാത്രമല്ല, മെസൊപ്പൊട്ടേമിയയുമായി അവർക്കു വ്യാപാര ബന്ധവുമുണ്ടായിരുന്നു എന്ന് പല മുദ്രകളും സൂചിപ്പിക്കുന്നു. വടക്കുനോക്കിയന്ത്രങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് യാത്ര (കടലി