വേദങ്ങളും വേദവ്യാഖ്യാനങ്ങളായ ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും വേദാംഗങ്ങളുമെല്ലാം തലമുറകളായി വാമൊഴിരൂപത്തിലാണ് കൈമാറിയത്. ക്രി.മു.3-ാം നൂറ്റാണ്ടിനടുത്താണത്രെ അവയ്ക്ക് ലിഖിതരൂപം വന്നുതുടങ്ങിയത്. വേദങ്ങൾ ശ്രുതികളാണെന്നാണ് വിശ്വാസം. ബ്രഹ്മാവ് തന്നെ ചൊല്ലിക്കൊടുത്തതാണത്രെ. സൂത്രങ്ങളും പുരാണങ്ങളും സ്മൃതികളാണ്. നേരിട്ടറിഞ്ഞ് ഓർമ്മയിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ. |
ഋഗ്വേദകാലത്ത് 'ഗോക്കളെ' മേച്ചുനടന്നിരുന്ന നിരവധി 'ഗോത്ര'ങ്ങളായാണ് വൈദിക ജനത ജീവിച്ചത്. ഭരത ഗോത്രത്തിലെ രാജാവായിരുന്നു സുദാസു (രാജാ എന്നാൽ ശോഭിക്കുന്നവൻ -തലവൻ--- --എന്നേ അർഥമുണ്ടായിരുന്നുള്ളൂ). പടിഞ്ഞാറൻ പഞ്ചാബിന്റെ അധിപതിയായിരുന്ന അദ്ദേഹത്തിന്റെ മുഖ്യപുരോഹിതനായിരുന്നു വിശ്വാമിത്രൻ. വിപാസ്, ഷുതുദ്രി. മേഖലകളിലുണ്ടായ യുദ്ധവിജയങ്ങൾക്കുപിന്നിൽ വിശ്വാമിത്രനുണ്ടായിരുന്നു. പിന്നീട്, എന്തുകൊണ്ടോ സുദാസു വിശ്വാമിത്രനെ |
വേദാംഗ ജ്യോതിഷം അനുസരിച്ച് ഒരു വർഷത്തിന് 366 സായന ദിനങ്ങളാണുള്ളത്. ദിവസം കണക്കാക്കിയത് പ്രഭാതം മുതൽ അടുത്ത പ്രഭാതംവരെയാണ്. വർഷത്തെ 183 ദിവസങ്ങൾ ചേർന്ന രണ്ട് അയനങ്ങൾ ആയി തിരിച്ചിരിക്കുന്നു. ഉത്തരായനകാലത്ത് (അതായത് ദക്ഷിണായനാന്ത്യം മുതൽ ) പകലിന്റെ നീളം ഒരു പ്രസ്തം വീതം കൂടുമെന്നും രാത്രി അത്രയും തന്നെ കുറയുമെന്നും ലഗധൻ കണക്കാക്കുന്നു. ജലഘടികാരത്തിൽ ഒരു നിശ്ചിതവ്യാപ്തം ജലം ഒഴുകി വീഴാൻ വേണ്ട സമയമാണ് ഒരു പ്രസ്തം. അത് എത്രയാണെന്ന് ഇന്ന് കൃത്യം അറിയില്ല. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം 6 മുഹൂർത്തമാണ്. (1മുഹൂർത്തം - 48മി, 1ദിവസം - 30 മുഹൂർത്തം).അതായത് ഉത്തരായനാന്ത്യത്തിൽ പകലിനു 18 മുഹൂർത്തവും രാത്രിക്ക് 12 മുഹൂർത്തവുമാണ് നീളം. ദക്ഷിണായനാന്ത്യത്തിൽ തിരിച്ചും. ഇത്രയും വ്യത്യാസം വരണമെങ്കിൽ അതു സൂചിപ്പിക്കുന്ന അക്ഷാംശം 34 ഡിഗ്രിക്കടുത്താണം. ഇതു സിന്ധുതടത്തിന്റെ അക്ഷാംശമാണ്. ഗംഗാതടമാകട്ടെ 28 ഡിഗ്രിക്കടുത്താണ്. ഇത് കാണിക്കുന്നത് വേദാംഗജ്യോതിഷത്തിലേത് നേരിട്ടുള്ള നിരീക്ഷണ ഫലമായിരിക്കില്ല എന്നാണ്. സിന്ധു തടത്തിന്റെ അക്ഷാംശവും ലഗധൻ എന്ന വൈദികേതര നാമവും വെച്ചുകൊണ്ട് വേദാംഗ ജ്യോതിഷത്തിലുള്ള കാര്യങ്ങൾ സൈന്ധവ സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാണെന്ന് ചിലർ വാദിക്കുന്നുണ്ട്.
‘ജ്ഞാനരാശികൊണ്ട് ജ്ഞേയരാശികളെ അറിയുക‘ എന്ന ലഗധന്റെ രീതി ഗണിത ജ്യോതിശ്ശാസ്ത്രത്തിൽ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലായി. ഉദാഹരണത്തിന്, സൂര്യന്റെ സ്ഥാനം അളന്ന് ചന്ദ്രന്റെയും നക്ഷത്രങ്ങളുടേയും സ്ഥാനം ഗണിക്കാം. വേദങ്ങളിൽക്കാണുന്ന പഞ്ചവർഷയുഗം എന്ന കാലയളവ് വേദാംഗ ജ്യോതിഷത്തിലും കാണാം. സംവത്സരം, പരിവത്സരം, ഇഡാവത്സരം, അനുവത്സരം, ഇദ് വത്സരം എന്നിങ്ങനെ അവയ്ക്ക് പേരും നല്കിയിരിക്കുന്നു. ഒരു യുഗത്തെ 67 നക്ഷത്രമാസങ്ങളും (27 ⅛ ദിവസം വീതം) 62 ചാന്ദ്രമാസങ്ങളും 1830 സൗരദിനങ്ങളും 1635 നാക്ഷത്ര ദിനങ്ങളും (23മ. 56മി വീതം) 135 ഞാറ്റുവേലകളും ആയി തിരിച്ചിരിക്കുന്നു. ഇത്തരം പൂർണസംഖ്യാവിഭജനങ്ങൾ സാധ്യമാകുന്ന ഏറ്റവും ചെറിയ കാലയളവായിട്ടാകാം ഒരുയുഗത്തെ സങ്കല്പിച്ചത്. പർവം, യോഗം, വിഷുവം,പലതരം വർഷങ്ങൾ,അന്തർ നിഹിത മാസങ്ങൾ തുടങ്ങിയവ ഗണിക്കുന്ന രീതിയും വേദാംഗജ്യോതിഷം ചർച്ച ചെയ്യുന്നുണ്ട്. ഭാഗ, കല, നാഴിക മുതലായവ കണക്കാക്കുന്ന രീതിയും അതിൽ കാണാം.
വേദങ്ങളിലോ വേദാംഗജ്യോതിഷത്തിലോ ഗ്രഹങ്ങളെക്കു