അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/അതികായവധം
കുംഭകർണ്ണൻ മരിച്ചോരു വൃത്താന്ദവും
കമ്പം വരുമാറു കേട്ടു ദശാനൻ
മോഹിച്ചു ഭൂമിയിൽ വീണു പുനരുടൻ
മോഹവും തീർന്നു മുഹൂർത്ത മാത്രം കൊണ്ടു................2350
പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു
ഖിന്നനായോരു ദശഗ്രീവനെത്തദാ
ചെന്നു തൊഴുതു പറഞ്ഞു ത്രിശിരസ്സു-
മുന്നതനായോരതികായ വീരനും
ദേവാന്തകനും നരാന്തകനും മുഹൂ
രേവം മഹോദരനും മഹാപാർശ്വനും
മത്തനുമുന്മത്തനുമൊരുമിച്ചതി
ശക്തിയേറീടും നിശാചര വീരന്മാർ
എട്ടുപേരും സമരത്തിനൊരുമ്പെട്ടു
ദുഷ്ടനാം രാവണൻ തന്നോടു ചൊല്ലിനാർ...............2360
ദുഖിപ്പതിനെന്തു കാരണം? ഞങ്ങൾ ചെ
ന്നൊക്കെരിപുക്കളെക്കൊന്നു വരാമല്ലോ
യുദ്ധത്തിനായയച്ചീടുകിൽ ഞങ്ങളെ
ശത്രുക്കളാലൊരു പീഡയുണ്ടായ് വരാ
എങ്കലോ നിങ്ങൾ പോയ്ചെന്നു യുദ്ധം ചെയ്തു
സങ്കടം തീർക്കെന്നു ചൊന്നാൻ ദശാനൻ
കണ്ടുകൂടാതോളമുള്ള പെരുമ്പട
യുണ്ടതും കൊണ്ടുപോയ്കൊള്ളുവിനെല്ലാരും
ആയുദ വാഹന ഭൂഷണ ജാലവു
മാവോളവും കൊടുത്താർ ദശകന്തരൻ........................2370
വെള്ളം കണക്കെ പരന്ന പെരുമ്പട
യ്ക്കുള്ളിൽ മഹാരഥന്മാരിവരെൺവരും
പോർക്കു പുറപ്പെട്ടു ചൊന്നതു കണ്ടള
വൂക്കോടടുത്തു കപിപ്രവരന്മാരും
സംഖ്യയില്ലാതോളമുള്ള പെരുമ്പട
വൻകടൽ പോലെ വരുന്നതു കണ്ടള
വന്തകൻ വീട്ടിലാക്കീടിനാൻ സ്വത്വര
മെന്തൊരു വിസ്മയം ചൊല്ലാവതല്ലേതും
കല്ലും മലയും മരങ്ങളും കൈകൊണ്ടു
ചെല്ലുന്ന വീരരോടേറ്റു നിശാചരർ.................2380
കൊല്ലുന്നിതാശു കപിവരന്മാരെയും
നല്ല ശസ്ത്രാസ്ത്രങ്ങൾ തൂകി ക്ഷണാന്തരേ
വാരണവാജി രഥങ്ങളും കാലാളും
ദാരുണന്മാരായ രാക്ഷസ്സ വീരരും
വീണു മരിച്ചുള്ള ചോരപ്പൊഴകളും
കാണായിതു പലതായൊലിക്കുന്നതും
അന്തമില്ലാത കബന്ധന്ഗളും പല
തന്തികേ നൃത്തമാടിത്തുടങ്ങി തദാ
രാക്ഷസരൊക്കെ മരിച്ചതു കണ്ടതി
രൂക്ഷതയോടുമടുത്താൻ നരാന്തകൻ........................2390
കുന്തവുമേന്തി കുതിരപ്പുറമേറി
യന്തകനെപ്പോലെ വേഗാലടുത്തപ്പോൾ
അംഗദൻ മുഷ്ടികൾ കൊണ്ടവൻ തന്നുടൽ
ഭംഗം വരുത്തി യമപുരത്താക്കിനാൻ
ദേവാന്തകനും പരിഘവുമായ് വന്നു
ദേവേന്ദ്രപുത്രതനയനോടേറ്റിതു
വാരണമേറി മഹോദര വീരനും
തേരിലേറി ത്രിശിരസ്സുമണഞ്ഞിതു
മൂവരോടും പൊരുതീടിനാനംഗദൻ
ദേവാരികളും പുകഴ്ത്തിനാരന്നേരം....................2400
കണ്ടുനില്കും വായുപുത്രനും നീലനും
മണ്ടിവന്നാശു തുണച്ചാരതുനേരം
മാരുതി കൊന്നിതു ദേവാന്തകനേയും
വീരനാം നീലൻ മഹോദരൻ തന്നേയും
ശൂരനാകും ത്രിശിരസ്സിൻ തലകളെ
മാരുതി വെത്തിക്കളന്ജു കൊന്നീടിനാൻ
വന്നു പൊരുതാൻ മഹാപർശ്വനന്നേരം
കൊന്നു കളന്ജു നൃഷഭൻ മഹാബലൻ
മത്തനുമുന്മത്തനും മരിച്ചാൻ കപി
സത്തമന്മാരോടെതിർത്തതി സത്വരം......................2410
വിശ്വൈകവീരനതികായനന്നേര
മശ്വങ്ങളായിരം പൂട്ടിയ തേരതിൽ
ശസ്ത്രാസ്ത്രജാലം നിറച്ചു വില്ലും ധരി
ച്ചസ്ത്രജ്ഞനത്യർത്ഥ മുദ്ധതചിത്തനായ്
യുദ്ധത്തിനായ് ചെറുഞാണൊലിയുമിട്ടു
നക്തഞ്ചര ശ്രേഷ്ഠപുത്രനടുത്തപ്പോൾ
നില്കരുതാഞ്ഞു ഭയപ്പെട്ട വാനര
രൊക്കെ വാൽ പൊങ്ങിച്ചു മണ്ടിത്തുടങ്ങിനാർ
സാമർത്ഥ്യമേറെയുള്ളോരതികായനെ
സൗമിത്രിചെന്നു ചെറുത്താനതുനേരം.........................2420
ലക്ഷ്മണ ബാണങ്ങൾ ചെന്നെടുക്കും വിധൗ
തൽക്ഷണേ പ്രത്യങ്മുഖങ്ങളായ് വീണുപോം
ചിന്ത മുഴുത്തതുമാവതല്ലാന്ജേറ്റ *****
മന്ധനായ് സൗമിത്രി നില്കുന്നതു നേരം
മാരുത ദേവനും മാനുഷനായ് വന്നു
സാരനാം സൗമിത്രിയോടു ചൊല്ലീടിനാൻ
പണ്ടു വിരിന്ചൻ കൊടുത്തൊരു കഞ്ചുക
മുണ്ടതുകൊണ്ടവനേൽക്കയില്ലായുധം
ധർമ്മത്തെ രക്ഷിച്ചുകൊള്ളുവാനിന്നിനി
ബ്രഹ്മാസ്ത്രമെയ്തിവൻ തന്നെ വധിക്ക നീ........................2430
പിന്നെനിന്നാൽ വധിക്കപ്പെടുമിന്ദ്രജി-
ത്തുന്നതനായ ദശാനനൻ തന്നെയും
കൊന്നുപാലിക്കും ജഗത്രയം രാഘവ
നെന്നു പറന്ജു മറഞ്ഞു സമീരണൻ
ലക്ഷ്മണനും നിജ പൂര്വജൻ തൻപദ-
മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു
പുഷ്കരസംഭവ ബാണം പ്രയോഗിച്ചു
തൽക്ഷണേ കണ്ഠം മുറിച്ചാനതു നേരം
ഭൂമൗ പതിപ്പൊരതികായമസ്തക
മാമോദമുൾക്കൊണ്ടെടുത്തു കപി കുലം..................2440
രാമാന്തികേ വച്ചു കൈതൊഴുതീടിനാ
രാമയം പൂണ്ടു ശേഷിച്ച രക്ഷോഗണം
സിദ്ധഗന്ധർവ്വവിദ്യാധരഗുഹ്യകയക്ഷ
ഭുജംഗഖഗാപ്സരോവൃന്ദവും
കിന്നരചാരണ കിമ്പുരുഷന്മാരും
പന്നഗതാപസ ദേവസമൂഹവും
പുഷ്പവകൈകൊണ്ടുഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാർ
ചില്പുരുഷൻ പുരുഷോത്തമമദ്വയം
ദേവമുനീശ്വരൻ നാരദനും തദാ
സേവാർത്ഥ മമ്പോടവതരിച്ചീടിനാൻ
രാമം ദശരഥനന്ദനമുല്പലശ്യാമളം
കോമളം ബാണധനുർദ്ധരം
പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ
പൂർണ്ണസമുദ്രം മുകുന്ദം സദാശിവം
രാമം ജഗദഭിരാമമാത്മാരാമമാ
മോദമർന്നു പുകഴ്ന്നു തുടങ്ങിനാൻ:
“സീതാപതേ! രാമ! രാജേന്ദ്ര! രാഘവ!
ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്തുതേ
വിശ്വസാക്ഷിൻ!പരമാത്മനൻ സനാതന!
വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ!
ദുഃഖസുഖാദികളെല്ലാമനുദിനം കൈക്കൊണ്ടു
മായാ മാനുഷാകാരനായ്
ശുദ്ധതത്ത്വജ്ഞനായ് ഞ്നാനസ്വരൂപനായ്
സത്യസ്വരൂപനായ് സർവ്വലോകേശനായ്
സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ്
സത്വപ്രധാനഗുണപ്രിയനായ് സദാ
വ്യക്തനായവ്യക്തനായതിസ്വസ്ഥനായ്
നിഷ്കളനായ് നിരാകാരനായിങ്ങനെ
നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ്
ചിൽഘനാത്മാവായ് ശിവനായ് നിരീഹനായ്
ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും
ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും ഞ്ച ഞാ
രക്ഷയും നാനാവിധാവതാരങ്ങളാൽ ശിക്ഷിച്ചു
ധർമ്മത്തെയും പരിപാലിച്ചു
നിത്യം പുരുഷപ്രകൃതികാലാഖ്യനായ്
ഭക്തപ്രിയനാം പരമാത്മനേ നമഃ
യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും
ചേതസി താപസേന്ദ്രന്മാർ നിരാശയാ
തത്സ്വരൂപത്തിനായ്ക്കൊണ്ടു നമസ്കാരം
ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ
നിർവ്വികാരം വിശുദ്ധജ്ഞാനരൂപിണം
സർവ്വലോകാധാരമാദ്യം നമോ നമഃ
ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാൽ
ത്വൽബോധമുണ്ടായ്വരികയുമില്ലല്ലോ
ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതിനി
പ്പോളെ നിക്കവകാശമുണ്ടായതും
ചില്പുരുഷ!പ്രഭോ!നിൻകൃപാവൈഭവമെ
പ്പോഴുമെന്നുള്ളിൽ വാഴ്ക ജഗല്പതേ!
കോപകാമദ്വേഷമത്സരകാർപ്പണ്യലോഭ
മോഹാദി ശത്രുക്കളുണ്ടാകയാൽ
മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ
ശക്തിയുമില്ല നിന്മായാബലവശാൽ
ത്വൽക്കഥാപീയൂഷപാനവും ചൈയ്തു
കൊണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം
ത്വല്പൂജയും ചെയ്തു നാമങ്ങളുച്ച്രിച്ചിപ്ര
പഞ്ചത്തിങ്കലൊക്കെ നിരന്തരം
നിൻചരിതങ്ങളും പാടി വിശുദ്ധനായ്
സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ!
രാജരാജേന്ദ്ര! രഘുകുലനായക!
രാജീവലോചന! രാമ! രമാപതേ!
പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച
കുംഭകർണ്ണൻതന്നെക്കൊൽകയാൽ
ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ
മേഘനിനാദനെക്കൊല്ലുമായോധനേ
പിന്നെ മെറ്റെന്നാൾ ദശഗ്രീവനെബ്ഭവാൻ
കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു
മാനവവീര! ജയിക്ക ജയിക്ക നീ
ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി
ഭക്തിമാനാകിയ നാരദനും തദാ
രാഘവനോടനുവാദവും കൈക്കൊണ്ടു
വേഗേന പോയ്മറഞ്ഞീടിനാനന്നേരം