Jump to content

ശിശുപാഠപുസ്തകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശിശുപാഠപുസ്തകം
ജോസഫ് മൂളിയിൽ, എം. കൃഷ്ണൻ (1904)

[ 1 ] The New Malayalam Readers

THE INFANT READER

BY
Joseph Muliyil, B. A.
English Tutor, Madras Christian College

REVISED BY

M. Krishnan, B. A., B. L., M. R. A. S.
Malayalam Translator to the Government

Tenth Edition

പുതിയ മലയാളപാഠപുസ്തകങ്ങൾ

ശിശുപാഠപുസ്തകം

APPROVED BY THE MADRAS TEXT-BOOK COMMITTEE
AND RECOGNISED BY THE DIRECTOR OF PUBLIC INSTRUCTION,
MADRAS

MANGALORE
BASEL MISSION BOOK AND TRACT DEPOSITORY
1904

Price: 1 Anna 6 pies] Copyright registered. [വില: ൧ അറ ൬ പൈ. [ 3 ] The New Malayalam Readers

THE INFANT READER

BY
Joseph Muliyil, B. A.
English Tutor, Madras Christian College

REVISED BY

M. Krishnan, B. A., B. L., M. R. A. S.
Malayalam Translator to the Government

Tenth Edition

പുതിയ മലയാളപാഠപുസ്തകങ്ങൾ

ശിശുപാഠപുസ്തകം

APPROVED BY THE MADRAS TEXT-BOOK COMMITTEE
AND RECOGNISED BY THE DIRECTOR OF PUBLIC INSTRUCTION,
MADRAS

MANGALORE
BASEL MISSION BOOK AND TRACT DEPOSITORY
1904 [ 4 ] PRINTED AT THE BASEL MISSION PRESS, MANGALORE. [ 5 ] മുഖവുര.

അഞ്ചും ആറും വയസ്സുള്ള കുട്ടികൾക്കു തങ്ങൾ സാധാരണ സംസാരിക്കുന്ന
ചെറുവാക്കുകൾ എഴുതുവാനും വായിപ്പാനും കഴിയുന്ന വേഗത്തിലും എളുപ്പത്തി
ലും സാധിക്കുമാറാക്കേണം എന്നാകുന്നു ഈ പുസ്തകത്തിന്റെ ആന്തരം. അതു
കൊണ്ടു ഏറ്റവും പ്രയാസംകുറഞ്ഞ അക്ഷരംകൊണ്ടു ആരംഭിച്ചു ക്രമേണക്ര
മേണ പ്രയാസമുള്ളവയിലേക്കു പ്രവേശിക്കയാകുന്നു ചെയ്തിട്ടുള്ളതു. ആകൃതി
യിൽ അക്ഷരങ്ങൾക്കു തമ്മിലുള്ള തുല്യതാവ്യത്യാസങ്ങൾ കാണിച്ചുംകൊണ്ടു
ഏതാനും സാമ്യമുള്ള അക്ഷരങ്ങൾ വഴിക്കുവഴിയായി പഠിപ്പിപ്പാൻ തക്കമാൎഗ്ഗം
എടുത്തിരിക്കുന്നു. എങ്കിലും ഉച്ചാരണത്തിൽ അവ തമ്മിൽ യാതൊരു സംബ
ന്ധവും ഇല്ലെന്നു കുട്ടികളെ ഗ്രഹിപ്പിക്കേണ്ടതാകുന്നു. ചില അക്ഷരങ്ങൾ മുമ്പു
പഠിച്ച അക്ഷരങ്ങളോടു അടുത്ത തുല്യതയുള്ളവയാണെങ്കിലും സാധാരണവാ
ക്കുകളിൽ വരാത്തവയാകയാൽ അവയെ കുറെ ദൂരെ ചേൎക്കേണ്ടിവന്നിരിക്കുന്നു.
മറ്റു ചില അക്ഷരങ്ങൾ സംസ്കൃതപദങ്ങളിൽ മാത്രമേ പ്രയോഗിക്കാറുള്ളൂവെ
ങ്കിലും ആവക പദങ്ങൾ കുട്ടികൾ അറിവാനിടയുള്ളതാകയാൽ ആ അക്ഷര
ങ്ങൾ ക്രമപ്രകാരം ചേൎത്തിട്ടുണ്ടു.

സ്വരങ്ങൾ പഠിപ്പിച്ച ശേഷം മാത്രമേ വ്യഞ്ജനത്തോടു സ്വരം ചേൎത്തു
പഠിപ്പിക്കാവു എന്നു ചിലർ അഭിപ്രായപ്പെടുന്നുണ്ടു. എങ്കിലും സ്വരത്തിന്റെ
ആകൃതിയും, വ്യഞ്ജനത്തോടു അതേ സ്വരം ചേരുമ്പോഴുള്ള ആകൃതിയും
(ഇ: കി) തമ്മിൽ കാഴ്ചക്കു യാതൊരു സംബന്ധവുമില്ലാത്തതിനാൽ എഴുത്തും
വായനയും പഠിപ്പിക്കുന്നതിൽ ആ ക്രമം അത്ര പ്രമാണിക്കേണ്ടുന്ന ആവശ്യ
മില്ല. എഴുത്തും വായനയും പഠിപ്പിക്കുന്നതിൽ കാഴ്ചക്കുള്ള സാമ്യമാകുന്നു
എളുപ്പം വരുത്തുന്നതു, ശബ്ദുസാമ്യമല്ല എന്നു ചില വൎഷങ്ങളായി കുട്ടികളോടു
പരിചയിച്ചു പരീക്ഷിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടു സ്വരങ്ങൾ വ്യഞ്ജന
ങ്ങളോടു ചേരുമ്പോൾ സംഭവിക്കുന്ന ആകൃതിഭേങ്ങൾ ഒടുവിൽ കാണിപ്പാനേ
തരമുള്ളൂ.

മലയാള അക്ഷരങ്ങളുടെ രൂപം പ്രപഞ്ചത്തിലുള്ള സാധനങ്ങളുടെയോ
ജീവികളുടെയോ രൂപത്തോടു സാദൃശ്യമില്ലാത്തവയാകയാൽ ചിത്രംകൊണ്ടു ഈ
വായനപുസ്തകത്തിൽ വമ്പിച്ച ഒരു പ്രയോജനമില്ല എങ്കിലും ഒരു ചിത്രത്തി [ 6 ] ന്റെ അടുക്കൽ അതിന്റെ പേരെഴുതിയാൽ ആ ചിത്രം ഓൎമ്മയിൽ വരുമ്പോൾ
അതിന്റെ അടുക്കൽ ഉള്ള അക്ഷരങ്ങളും മനസ്സിൽ ഉദിക്കുന്നതാകയാൽ ചില
ചിത്രങ്ങൾ അവയുടെ പേരോടുകൂടി ഉപയോഗിച്ചിരിക്കുന്നു.

ചെറു വാചകങ്ങൾ പ്രത്യേക ആവശ്യമുള്ള ദ്വിത്വാക്ഷര
ങ്ങളും കൂട്ടക്ഷരങ്ങളും മാത്രമേ ഈ പുസ്തകത്തിൽ ചേൎത്തിട്ടുള്ളു. ശേഷമുള്ള
മിക്കവാറും സംസ്കൃതപദങ്ങളിൽ മാത്രം വരുന്നവയാകയാൽ ഒന്നാം തരത്തിൽ
വെച്ചു പഠിപ്പിച്ചാൽ മതിയാകും. കുട്ടികളെ പുതിയ വാക്കുകൾ ശീലിപ്പിക്കേ
ണ്ടതിന്നായി അവർ അറിവാൻ ഇടയില്ലാത്തതായ ചില പദങ്ങൾ ഇതിൽ
പ്രയോഗിച്ചിട്ടുണ്ടു.

'റ' എന്ന അക്ഷരംകൊണ്ടു തുടങ്ങി മറ്റെല്ലാ അക്ഷരങ്ങളും അതോടു
സംബന്ധിപ്പിച്ചതിൽ, 'റ' തമിഴക്ഷരമാകുന്നു എന്ന ഒരു ആക്ഷേപത്തിന്നു
ഇടയുണ്ടു. എങ്കിലും 'പറക' മുതലായ സാധാരണവാക്കുകളിൽ ഈ അക്ഷരം
ഉള്ളതിനാൽ ആ ആക്ഷേപം ബലപ്പെടുകയില്ല. അതു മാത്രമല്ല തമിഴു
മലയാളഭാഷയുടെ മാതൃഭാഷയാകുന്നു എന്നു പല മലയാള വിദ്വാന്മാരും അഭി
പ്രായപ്പെടുന്നു എന്നതിന്നു,

"ദ്രാവിഡഹിമഗിരിഗളിതാ
സംസ്കൃതഭാഷാകളിന്ദജാമിളിതാ
കേരളഭാഷാഗംഗാ
വിഹരതു മേ ഹൃത്സരസ്വദാസംഗാ." എന്ന ശ്ലോകം സാക്ഷി
യായി നില്ക്കുന്നു. അതുകൊണ്ടു മാതാവിനെ ബഹുമാനിക്കുന്നതാണല്ലോ നല്ലതു. [ 7 ] ൧-ാം ആഴ്ച

റൊട്ടി.

൧. റ ര ത

തറ.

റം

൨. റം രം തം മരം.

തരം.

൩. ന

നര. നറ. നന. തറ.

To the Teacher: ൧. റൊട്ടിയുടെ ചിത്രം കാണിച്ചു അതിന്റെ മേൽഭാഗ
ത്തെ വളവിന്റെ മാതിരി റ ഇങ്ങിനെ കറുപ്പുപലകമേൽ വരക്ക. കുട്ടികളെ
ക്കൊണ്ടും അങ്ങിനെ വരപ്പിച്ച ശേഷം ആ പേരിൽ ഉള്ള 'റ' എന്നുള്ള അക്ഷരം
അങ്ങിനെ എഴുതും എന്നു പറഞ്ഞുകൊടുക്ക. ഈ അക്ഷരം വേണ്ടുവോളം എഴു
തിച്ചു വായിപ്പിച്ച ശേഷം റ എന്നതിന്റെ വലത്തെ തല അകത്തു കൊണ്ടുപോ
യാൽ 'മരം' എന്നതിലേ 'ര' ആകും എന്നും ആ അഭ്യാസം വേണ്ടുവോളം കഴിഞ്ഞ
ശേഷം ആ തല പുറത്തേക്കു കൊണ്ടുവന്നാൽ 'തറ' എന്നതിലേ 'ത' ആകുമെന്നും
കാണിക്ക. പിന്നെ അഭ്യാസം: 'റ' 'ര' ആക്കുക. 'ര' 'ത' ആക്കുക. 'റ' 'ത'
ആക്കുക. 'ത' ഒരംശം മാച്ചു 'ര' ആക്കുക. അങ്ങിനെ 'ര', 'റ' ആക്കുക.
'ത', 'റ' ആക്കുക. ഒടുവിൽ തറ എന്ന വാക്കു എഴുതിക്ക.

൨. അനുസ്വരവും 'ന' എന്ന അക്ഷരവും ഇങ്ങിനെ തന്നെ ‘റ’ എന്ന
അക്ഷരത്തിൽനിന്നുണ്ടാക്കി പഠിപ്പിക്കേണം. [ 8 ] ൨-ാം ആഴ്ച.

ര രാ

ത താ

ന നാം

നാര.

൧. രാ താ നാ

രാം താം നാം

നാര. താര.

തരാ. തരാം.

റ റി

൨. റി രി തി നി

നരി. തറി. തരി.

താനി. നിറ. നിറം.

നിര. തിര. തിരി.

നരി.

൩. പരീക്ഷ (ആഴ്ചയിൽ ഒടുവിലത്തെ ദിവസം)

തരം തിരി. തരി താ.

തിരി നാറി. നര നാരി.

തരി തരാം. തിരി തരാ.

To the Teacher. ദീൎഘവും വള്ളിയും 'റ' എന്ന അക്ഷരത്തിൽനിന്നു ഉണ്ടാ
ക്കുവാൻ പഠിപ്പിക്കേണം. [ 9 ] ൩-ാം ആഴ്ച.

൧. റ ർ ന ൻ ത ൽ

നാർ. താൻ. നൽ. നാൽ.

മാൻ.

റ മ

൨. മ മാ മി മം

മറ. മന. മനം. മതം.

മറി. മതി. മാർ. മാൻ.

മാനം. മാറി. മാരി. മാറ്റം. [ 10 ] ൩. പരീക്ഷ.

രാമൻ. രാമർ. നരൻ. നരർ.

താമര. മാതിരി. മരാമരം.

താനിമരം. നാരിമാർ

നാനാതരം മരം.

നാനാ മാതിരി മാൻ

൪-ാം ആഴ്ച.

റി രീ മീൻ.

൧. രീ തീ നീ മീ

തീൻ. നീർ. മീൻ.

തീരം. തീരാ. മീനം.

തീനിൽ. തരീൻ.

൨. ധ ധാ ധി ധീ ധം ന ധ

ധനം. ധാര. നിധി.

രാധ. ധീരൻ.

൩. പരീക്ഷ.

തീൻ തരീൻ. മീൻ തരാം.

നരി മീൻ. നിധി തരാ.

നീരിൽ നാര. രാമൻ ധീരൻ.

നീ ധനം താ. തീൻ മതി. [ 11 ] ൫-ാം ആഴ്ച.

വിരൽ.

൧. വ വാ വി വീ വം

വര. വരാ. വരി. വരം. റ വ

വാർ. വാര. വാരി. വാരം.

വിധി. വിധം. വിരി. വിറ.

വീതി. വീരൻ. വീരർ.

൨. പ പാ പി പീ പം

പറ. പത. പതം. പന. വ പ

പാറ. പാര. പാത. പാനം.

പിൻ. പിരി. പീര. പാപം.

൩. പരീക്ഷ.

വാതിൽ. വാനരം. വാനരൻ.

പാമരം. പനിനീർ. പാപി.

മരവാതിൽ. വരീൻ. പാൽ തരാം.

തീൻ പാതി താ. നീ വാ. വാരി തരാം.

മാധവൻ വീരൻ. നാനാ വിധം പന. [ 12 ] ൬-ാം ആഴ്ച

ചിര.

൧. ച ചാ ചി ചീ ചം

ചതി. ചാമ. ചാർ. ചാൽ. പ ച

ചിറ. ചിര. ചിരി. ചീര.

ചീന. ചീറി.

൨. ഹ ഹാ ഹി ഹീ ഹം

ഹരി. ഹാനി. മഹാ. പ ഹ

ഹിതം. ഹിമം. ഹീനം.

ഹിമവാൻ. വിവാഹം.

൩. പരീക്ഷ.

ചമരിമാൻ. ചമതമരം.

ഹീനവിചാരം. മഹാപാപി.

ചതി മഹാ പാപം.

രാധ ചാരം വാരി.

ചാമ താ. ചീര തരാം. [ 13 ] ൭-ാം ആഴ്ച.

ധ ഗ

൧. ഗ ഗാ ഗി ഗീ ഗം

ഗതി. ഗാനം. ഗിരി.

ഗീതം. ഗംഗ. നാഗം.

ഗ ശ

൨. ശ ശാ ശി ശീ ശം

ശരി. മീശ. പശ.

ശാപം. ശീതം. നാശം. നാഗം.

ശശം.

൩. പരീക്ഷ.

ശശം. ശിവൻ.

ഗീതം ശരി. ഹിമം ശീതം.

ശാപ നാശം. ശീതം മാറി.

രാഗം മാറി. നാഗം ചീറി. [ 14 ] ൮-ാം ആഴ്ച

താടി.

൧. റ്റ റ്റാ റ്റി റ്റീ റ്റം റ്റാം റ റ്റ

പാറ്റ. നാറ്റാൻ. പാറ്റി.

പറ്റി. മാറ്റി. നാറ്റം.

൨. ട ടാ ടി ടീ ടം ടാം

മട. വട. പട. തട ഗ ട

മടി. വടി. പടി. തടി.

പാടി. താടി. പാടാൻ.

വിടീൻ. പാടീൻ.

പടം. മാടം. വിടാം.

൩. പരീക്ഷ

നീ വറ്റ മീൻ താ.

വടി മാറ്റാം. പടം വിരി.

ഗീതം മാറ്റി പാടീൻ.

തടി മരം മാറ്റി താ. [ 15 ] ൯-ാം ആഴ്ച

പീഠം

൧. ഠ ഠാ ഠി ഠീ ഠം റം

പാഠം. പീഠം. മഠം.

൨. റു വു പു മു ടു റ്റു റും

റും വും പും മും ടും

പാറു. പാറും. നാവു. നാവും.

പുര. പുറം. മുറം. മുറ്റം.

മുടി. വീടു. നാമും. പാടും.


൩. പരീക്ഷ.

പീഠം താ. പാറ്റ പാറും.

മാൻ ചാടും. മീൻ ചാടും.

പുറ നാടു. പുര മുറ്റം.

പശ പറ്റും. വീടും മഠവും.

നാവും പുറവും. രാമൻ പാടും. [ 16 ] ൧൦-ാം ആഴ്ച.

പന്നി.

൧. ന്ന ന്നാ ന്നി ന്നീ ന്നം

നന്ന. വന്ന. മിന്നൽ. നന്ന

പന്നി. മിന്നി. നന്നാറി.

൨. ത്ത ത്താ ത്തി ത്തീ ത്തം ത ത്ത

തത്ത. പത്താം. പാത്തി.

പത്തി. പരത്തി. പിത്തം.


൩. പരീക്ഷ.

പാറി വന്ന തത്ത.

ചാടി വന്ന പന്നി.

പത്താം പാഠം.

തീരാത്ത ശാപം.

മിന്നൽ നന്ന മിന്നി.

മഠത്തിൽ മന്നൻ. [ 17 ] ൧൧-ാം ആഴ്ച.

പാപ്പാത്തി.

൧. പ്പ പ്പാ പ്പി പ്പീ പ്പു പ്പം പ പ്പ

പീപ്പ. പപ്പടം. പാപ്പാത്തി.

തപ്പി. ചപ്പു. തപ്പു.

൨. ച്ച ച്ചാ ച്ചി ച്ചീ ച്ചു ച്ചം ച ച്ച

പച്ച. തച്ചൻ. പാച്ചൽ.

മാച്ചിൽ. മാച്ചു. രാമച്ചം.


൩. പരീക്ഷ.

ചപ്പു പച്ച നിറം.

പച്ചടി നന്ന ചീത്ത.

തച്ചൻ തന്ന പീപ്പ.

പച്ച മീൻ തപ്പി പിടിച്ചു.

രാമച്ച വിശറി.

തപ്പാൽ വന്നാൽ പറ. [ 18 ] ൧൨-ാം ആഴ്ച.

൧. ട്ട ട്ടാ ട്ടി ട്ടീ ട്ടു ട്ടം ട്ടാം ട ട്ട

പട്ട. തട്ടാൻ. തട്ടാത്തി.

പട്ടി. വീട്ടി. വീട്ടിൽ.

പിട്ടം. പാട്ടം. പാട്ടു.

തട്ടാം. മുട്ടാം. വട്ടം.

പത്തമ്മാരി.

൨. മ്മ മ്മാ മ്മി മ്മീ മ്മു മ്മം മ മ്മ

ചമ്മട്ടി. പത്തമ്മാരി.

നമ്മാൽ. തമ്മിൽ


൩. പരീക്ഷ.

തമ്മിൽ തച്ചു മരിച്ചു.

പാട്ടു പാടുവാൻ വീട്ടിൽ വാ.

വീട്ടിമരം വട്ടത്തിൽ മുറിച്ചു.

ചാടി ചാടി തമ്മിൽ മുട്ടി.

പത്തമ്മാരി വന്ന നാടു. [ 19 ] ൧൩-ാം ആഴ്ച

സിംഹം

൧. സ സാ സി സീ സു സം സിം

സമം. സാരം. സീത.

സുമതി. മാസം. സിംഹം.

ഹിംസ. മനസ്സു. ന സ സ സ്സ

റ ദ

൨. ദ ദാ ദി ദീ ദു ദം

ദശം. ദാഹം. നദി.

ദീനം. വാദം. പാദം.


൩. പരീക്ഷ. പാദം.

സംസാരം. പത്താം ദിവസം വരാം.

മാറാത്ത ദീനത്താൽ സുമതി മരിച്ചു.

സമ്മതം തന്നാൽ പാട്ടു പാടാം.

ഹിംസ സഹിച്ചു. പാദം പിടിച്ചു.

പാദത്താൽ ചവിട്ടി ചീച്ചു. [ 20 ] ൧൪-ാം ആഴ്ച

൧. ഭ ഭാ ഭി ഭീ ഭം ദ ഭ

ഭാരം. നാഭി.

ഭീമൻ. ഭംഗി.

പൂച്ച.

൨. റൂ മൂ വൂ പൂ ചൂ ടൂ സൂ ദൂ

റു റൂ

പൂ. മൂരി. ചൂട്ട.

ദൂരം. പൂച്ച. ചൂരൽ.

പൂമരം. വസൂരി.


൩. പരീക്ഷ.

ഭാരം വഹിച്ചു നടന്ന മൂരി.

വാതിൽ പൂട്ടുന്ന പൂട്ടു.

വസൂരി ചീത്ത ദീനം.

ഭീമൻ തടിച്ചവൻ.

ചൂട്ട കത്തിച്ചു വാ.

രാമൻ തന്ന പൂച്ച. [ 21 ] ൧൫-ാം

പെട്ടി.

൧. റെ രെ തെ നെ വെ മെ പെ ചെ

തെറി. നെറ്റി. വെടി. പെട്ടി.

മെത്ത. നെൽ. ചെട്ടി. വെചു.

റ റെ


൨. തേ നേ പേ വേ ദേ ഭേ

തൈ ദൈ മൈ ശൈ

തേൻ. നേർ. പേർ.

മേശ. ദേശം. നേരെ.

വേറെ. ചേര. ചേതം.

തൈർ. മൈതാനം. ദൈവം.

റെ റേ

റൈ


൩. പരീക്ഷ.

ചെട്ടി മാനിനെ വെടി വെച്ചു. മേശ.

നേരെ നിന്നാൽ പെട്ടി തരാം.

വടി ചെത്തി മേശമേൽ വെച്ചു.

പശ തേച്ചു പറ്റിച്ച മരം.

വേടൻ വെടി വെച്ചു ചത്ത നരി.

പൈദാഹം സഹിച്ചു മരിച്ചു.

തൈ പറിച്ചു മൈതാനത്തിൽ നട്ടു. [ 22 ] ൧൬-ാം ആഴ്ച

തൊട്ടി.

൧. റൊ തൊ പൊ മൊ ചൊ

റൊട്ടി. തൊട്ടി. പൊട്ടൻ.

മൊട്ട. ചൊട്ടി. തൊവര.

റെ റൊ

൨. രോ തോ പോ നോ മോ

രോമം. തോട്ടം. പോറ്റി.

നോട്ടം. മോർ. ചോര.

ചോറു. തോൽ. മോതിരം.

റെ റൊ

റേ റോ

൩. പരീക്ഷ.

റൊട്ടി തിന്നാൽ ചോറു തരാം.

മോതിരം വീട്ടിൽ വെച്ചു വാ.

നേരത്തെ പോവാൻ നേർ പറ.

പോത്തിൻ‌തോൽ നന്ന തടി തന്നെ.

നോട്ടം തെറ്റി വെടി പൊട്ടി. [ 23 ] ൧൭-ാം ആഴ്ച.

൧. ഉ

ഉറ. ഉറി. ഉപ്പു.

ഉന്നം. ഉറ്റി. ഉപ്പേരി.

ഉടുപ്പു. ഉടനെ. ഉറവു.

െ ഉ


൨. ഊ

ഊര. ഊറി. ഊതി.

ഊനം. ഊറ്റം. ഊട്ടു.

ഊറൽ. ഊമൻ.

ഉ ഊ

റ+ഉ=റു റ+ഊ=റൂ


൩. പരീക്ഷ.

ഉറിമേൽ ചട്ടി വെച്ചു.

ഉറവിൽ ഉപ്പു രസം.

തീ ഊതി ഉടുപ്പിൽ തീ പറ്റി.

ഉപ്പേരി തന്നാൽ തിന്നാം.

ഉന്നം നിറച്ച മെത്ത മെച്ചം തന്നെ.

ഊറ്റം നടിച്ചു തോറ്റു.

ഊമനെ പരിഹസിച്ചാൽ പാപം.

To the Teacher: 'ൗ' എന്ന ദീൎഘം 'ന' എന്ന അക്ഷരത്തിൽനിന്നുണ്ടാക്കി
പഠിപ്പിക്കാം. അങ്ങിനെ തന്നെ പുള്ളിയിൽനിന്നു 'ഉ' എന്ന അക്ഷരം
ഉണ്ടാക്കുന്നതും. [ 24 ] ൧൮-ാം ആഴ്ച.

൧. ഇ ഈ (ൟ)

ഇര. ഇട. ഇടി.

ഇതാ. ഇവൻ. ഇവർ.

ഈച്ച. ഈറ്റ. ഈറൻ.

ഉ ഇ

റ+ഇ=റി റ+ഈ=റീ

ഓടം.


൨. ഒ ഓ

ഒടി. ഒച്ച. ഒട്ട. ഒറ്റ.

ഓടു. ഓട്ടം. ഓവു. ഓടം.

ദ ഒ

ഒ ഓ

റ+ഒ=റൊ റ+ഓ=റോ


൩. പരീക്ഷ.

ഓടി വന്ന മാൻ ഇതാ.

ഓടു ഇട്ട പുര.

ഈ വീട്ടിൽ ഒച്ച നന്ന തന്നെ.

ഓടം നിറച്ചും മീൻ പിടിച്ചു.

ഇടി തട്ടി മരം പൊട്ടി.

ഇടവത്തിൽ ഇടി വെട്ടും. [ 25 ] ൧൯-ാം ആഴ്ച.

൧. എ

എട്ടു. എത്തി. എറ്റി.

എന്നാൽ. എച്ചിൽ.

പ എ


൨. ഏ ഐ

ഏറ. ഏട്ട. ഏപ്പു. ഏരി.

ഐവർ. ഐരാവതം.

എ ഏ

പ+എ=പെ പ+ഏ=പേ പ+ഐ=പൈ

൩. പരീക്ഷ.

ഉപ്പു ഏറ തിന്നാൽ ദാഹം വരാം.

എട്ടു ദിവസം ചെന്നാൽ ദീനം മാറും

മരം ഏറി പൂ പറിച്ചു.

ഇതാ ഇവൻ ഇവിടെ എത്തി.

ഇവർ ഐവർ നിന്നെ തൊടുവാൻ ഓടി

നീ ഒടുവിൽ പോ. എന്നാൽ ഇവനെ തൊടാം. [ 26 ] ൨൦-ാം ആഴ്ച.

തവള.

൧. ള ളാ ളി ളീ ളു ളൂ ളെ ളേ ളൊ ളോ ളം

വള. വിളി. വെളുത്ത. വളം.

മുള. വാളി. പാളി. മാളം.

തവള. പാതാളം.

ഇ ള

തേൾ.

൨. ള്ള ള്ളി ള്ളു ള്ളം ൾ

തള്ള. വള്ളി. വെള്ളം.

മുള്ളു. വെള്ളി. തള്ളും.

വാൾ. നാൾ. താൾ. തേൾ.

ള ള്ള

ശ ൾ


൩. പരീക്ഷ

തവള വെള്ളത്തിൽ ചാടി.

തട്ടാൻ വെള്ളിവള തച്ചു പരത്തി.

മുള്ളു തറച്ചു, ചോര വന്നോ?

മുള്ളുള്ള ഇടത്തിൽ നെൽ വാളാമോ?

ഇവിടത്തെ വാൾ എവിടെ?

വളം ഇട്ടതിനാൽ ഈ വള്ളി വളരെ തടിച്ചു. [ 27 ] ൨൧-ാം ആഴ്ച.

പശു.

൧. തു ത്തു ഭു ഹൂ ഗു ശു

തുറ. നത്തു. ഹുഹ. പശു.

തുള. പത്തു. വിഭു. രാഹു.

ഉ തു


൨. തൂ ത്തൂ ഭൂ ശൂ ഹൂ

തൂവൽ. നാത്തൂൻ. ഭൂമി.

ശൂരൻ. ഹൂണർ. ശൂലം.

തു തൂ


൩. പരീക്ഷ.

ഉ പു റു വു മു ചു ദു സു തു ത്തു ഭു ഹു ഗു ശു

ഊ പൂ ചൂ മൂ ഭൂ ശൂ

പുതുമ. പുറത്തു. എടുത്തു.

തൂവൽ എടുത്തു പുറത്തു വാ.

വെള്ളി പൂശുന്ന തട്ടാൻ ഇതാ.

ഭൂമിമേൽ പൂ ഉള്ളതു ഭംഗി തന്നെ.

ഇവിടെ പത്തു തുള തുളച്ചു താ.

പശു തിന്ന പുൽ എടുത്തതു ഇവനോ?

To the Teacher: ഉകാരം വ്യഞ്ജനത്തോടു ചേരുമ്പോൾ എല്ലായ്പോഴും
ആകൃതി ഒരു പോലെയല്ല എന്നതും വ്യത്യാസവും കുട്ടികളെ നല്ലവണ്ണം ഗ്രഹി
പ്പിക്കേണം. [ 28 ] ൨൨-ാം ആഴ്ച.

മണി.

൧. ണ ണാ ണി ണീ ണെ ണേ ണൊ ണോ ണം

മണൽ. പാണൻ. പണി.

മണി. മണം. പണം.

മൺ. വിൺ. തൂൺ.

ന്ന ണ


൨. ണ്ണ ണ്ണാ ണ്ണി ണ്ണീ ണ്ണം ണ്ണാം

എണ്ണ. വണ്ണാൻ. മണ്ണിൽ.

തണ്ണീർ. വണ്ണം. തിണ്ണം.

വെണ്ണ. മണ്ണെണ്ണ. എണ്ണാം.

ണ്ണ ണ


൩. പരീക്ഷ.

ഈ പണി പാണൻ എടുത്തതു.

ദാഹം തീരാൻ തണ്ണീർ വേണം.

പത്തു വരെ എണ്ണാമോ?

വണ്ണമുള്ള തടിമരം ഇതാ.

ഇതു പനിനീർ തളിച്ച മണം.

ഇവിടെ തടിച്ച തൂൺ വേണം.

ഈ മൺചുമർ പൊട്ടി വീണാൽ പിന്നെ ഈ
മരവും പൊട്ടും. [ 29 ] ൨൩-ാം ആഴ്ച.

൧. നു ണു ന്നു ണ്ണു

നുണ. നുള്ളി. നുര.

നന്നു. വന്നു. നിന്നു.

വീണു. താണു. തണുപ്പു.

മണ്ണു. പുണ്ണു. എണ്ണുന്നു.

ന നു


൨. നൂ ന്നൂ ണൂ ണ്ണൂ

നൂൽ. നൂറു. മുന്നൂറൂ.

നാനൂർ. പൂണൂൽ. പാനൂർ.

നു നൂ

൩. പരീക്ഷ.

പു പൂ ചു ചൂ ടു ടൂ

തു തൂ ശു ശൂ ഭു ഭൂ

നു നൂ ണു ണൂ ന്നു ന്നൂ

ഇവിടെ വന്നു പൂ എടുത്തു താ.

ഈ മരത്തിന്നു നൂറു പണം തന്നു.

എട്ടു നാൾ ചെന്നാൽ ഇതിന്നു മൂന്നു പണം
തരാം.

തൊണ്ണൂറു പൈസ്സ തന്നു ഇതു ഇപ്പോൾ എടുത്തു.

സൂചി ഇതാ. നൂൽ എടുത്തു ഇതു തുന്നി താ.


To the Teacher: നു ന്നു ണു ണ്ണ ഈ അക്ഷരങ്ങളിൽ മാത്രം ഉകാരം ഇങ്ങി
നെ ചേരുന്നു എന്നു കുട്ടികളെ ഗ്രഹിപ്പിക്കേണം. [ 30 ] ൨൪-ാം ആഴ്ച.

൧ ഞ ഞാ ഞ്ഞ ഞ്ഞാ ഞ്ഞി ഞ്ഞു

ഞാൻ. ഞാൺ. ഞാറു.

പാഞ്ഞു. പഞ്ഞി. പറഞ്ഞു.

ണ ഞ

ഞ ഞ്ഞ

കരടി.

൨. ക കാ കി കീ കെ കേ കൈ കൊ കോ കം

കറ. കര. കൺ. കരടി.

കാർ. കാൽ. കാടു. കിണ്ണം.

കീരി. കീറി. കെട്ടി. കേളി.

കൈത. കൊടി. കോട്ട. പാകം.

ാ ക


൩. പരീക്ഷ.

കരി എടുത്തു പാഞ്ഞു വാ.

ഞാൻ ഇവിടെ നിന്നെ കാത്തു നിന്നു.

മുളളു കൊളുത്തി ഉടുപ്പു കീറി.

കടിഞ്ഞാൺ എടുത്തു വരിക.

കിണ്ണത്തിൽ കഞ്ഞി തരിക.

കീരി ഓടി മാളത്തിൽ കടന്നു.

കാട്ടിൽ കടന്നു മരം മുറിച്ചു കളഞ്ഞു.

കോട്ടമതിൽ ഇടിഞ്ഞു വീണു. [ 31 ] ൨൫-ാം ആഴ്ച.

൧. കു കും രു രും

കുതിര. ഗുരു. കുരുടൻ.

കുരു. പോകും. ചാകും.

വരും. തീരും. മുരു.

ക കു

ര രു


൨. ക്ര രൂ

കൂമൻ. കൂട്ടം. കൂടി.

രൂപം. വരൂ. വിരൂപി.

കുതിര.


൩. പരീക്ഷ.

പു പൂ തു തൂ നു നൂ കു കൂ രു രൂ

ഇവൻ മഹാ വിരൂപി.

കൂമനും നത്തും പറന്നു വന്നു.

കുതിര ഇതാ ഓടി വരുന്നു.

ഗുരു പറഞ്ഞതു ഞാൻ കേട്ടു.

ഇതു മരം തുളച്ചു തിന്നുന്ന ഒരു വക ചിതൽ.

ഞാൻ വരുവോളം നീ ഇവിടെ ഇരുന്നു.

ഒരു തുണിന്നു ഞാൻ പത്തു ഉറുപ്പിക കൊടുത്തു.

ഇന്നു ഇവിടെ ഊണിന്നു ഒരു കുരുടൻ വരും

ഇവരുടെ കൂട്ടത്തിൽ ഞാനും കൂടി നടന്നു.

To the Teacher: ഊകാരം വ്യഞ്ജനത്തോടു ചേരുന്ന നാലു വിധങ്ങൾ
ഈ ആഴ്ചയിൽ വെടിപ്പായി ഗ്രഹിപ്പിക്കേണം. [ 32 ] ൨൬–ാം ആഴ്ച.

പിക്കം.

൧. ക്ക ക്കാ ക്കി ക്കീ ക്കു ക്കൂ

ക്കെ ക്കേ ക്കൈ ക്കൊ ക്കോ ക്കം

തക്ക. മുക്കാൽ. നീക്കി. വക്കീൽ.

മുക്കുവൻ. വൈക്കോൽ. പിക്കം.

ക ക്ക


൨. യ യാ യി യീ യു യൂ യെ യൊ യോ യം

വയൽ. നായി. മയിൽ.

കായം. പോയി. ചായ.

ാ യ


൩. പരീക്ഷ.

പായിൽ ഇരിക്കുക.

കാളക്കു വൈക്കോൽ കൊടുക്കുക.

ചീത്ത വാക്കുകൾ പറയരുതു.

കൈവിരൽ വായിൽ ഇട്ടു കടിക്കരുതു.

മൂന്നു മുക്കാൽ തന്നാൽ വൈക്കോൽ തരാം.

പിക്കം എടുത്തു പാറ പൊട്ടിക്കേണം.

നീ പറയുന്നതു എനിക്കു കേട്ടുകൂടാ.

രാമനെ ഒരു നായി കടിച്ചു കളഞ്ഞു, [ 33 ] ൨൭–ാം ആഴ്ച.

സൂചീമുഖി.


൧. ഖ ഖാ ഖി ഖീ ഖു ഖം

നഖം. മുഖം. ഖിന്നം.

ഖിന്നൻ. സൂചീമുഖി.

വ ഖ


൨. ബ ബാ ബി ബീ ബു ബം ബിം

ബദാം. ബുധൻ.

ബിംബം. ബാണം.

ഖ ബ


൩. പരീക്ഷ.

ചീത്ത കുട്ടികൾ നഖം കടിക്കും.

ഇവന്നു മുഖത്തു ഒരു കുരു.

ബദാം എന്നു ഒരു മരത്തിന്നു പേർ.

ബധിരൻ എന്നു പറഞ്ഞാൽ ചെവി കേൾക്കാ

ത്തവൻ.

ഇവൻ ബിംബത്തെ സേവിക്കുന്നു.

സൂചീമുഖി പൂക്കളിൽനിന്നു തേൻ കുടിക്കുന്നു.

ഈ കുട്ടിക്കു സുഖക്കേടു ഏറിയിരിക്കുന്നു. [ 34 ] ൨൮–ാം ആഴ്ച.

൧. ഫ ഫം ഥ ഥി

കഫം. കഥ.

വീഥി. കഥിക്ക.

പ ഫ

ഫ ഥ


൨. ല ലാ ലി ലീ ലു ലൂ ലെ ലേ ലൊ ലോ ലം

വില. ഉലുവ. മേലൂർ.

പലക. പിലാവു. പുലി.

ലേലം. ലോഹം. കാലം.

ഥ ല


൩. പരീക്ഷ.

ഒരു കഥ പറഞ്ഞാൽ നന്നു.

ഈ കുട്ടി കഫം വലിക്കുന്നു.

ലേഹം തിന്നാൽ രോഗം മാറും.

പൊന്നും വെള്ളിയും വിലയേറിയ ലോഹം.

വീഥിയിൽ ഒരു തേർ വലിക്കുന്നുപോൽ.

താംബൂലം എന്നു പറഞ്ഞാൽ വെറ്റിലടക്ക.

മേലൂർ ഊട്ടിന്നു പോയവർ തിരിച്ചു വന്നു.

ഒരിക്കലും കളവു പറയരുതു.

കാട്ടാളൻ ഒരു പുലിയെ വെടിവെച്ചു.

കാലം നീളെ ചെന്നാൽ നേർ വെളിച്ചത്താകും. [ 35 ] ൨൯–ാം ആഴ്ച.

വാഴ.

൧. ഴ ഴാ ഴി ഴീ ഴു ഴൂ ഴം

മഴ. വീഴാൻ. നാഴി.

മഴു. വാഴ. കീഴൂർ.

വഴി. ഏഴു. മുഴം.

ഥ ഴ


൨. ജ ജാ ജി ജീ ജു ജൂ ജെ ജേ ജൊ ജോ ജം

ജനം. ജാതി. ജീവൻ.

ജീരകം. ജെനൽ. ജോലി.

ജൂൻ. ജൂലായി. ഗജം.

ഇ ജ [ 36 ] ൩. പരീക്ഷ.

കതകു പൂട്ടി തഴുതു ഇടുക.

താഴെ നോക്കി നടക്കാഞ്ഞാൽ വീഴും.

വാഴപ്പഴം തിന്നു വയറ്റിൽ സുഖക്കേടു വന്നു.

ഒരു മുഴം നീളത്തിൽ തുണി മുറിച്ചു താ.

കീഴൂരിൽ പോകുന്ന വഴി കാണിച്ചു തരുമോ?

കുതിരക്കു ജീൻ ഇട്ടു സവാരിക്കു ഒരുക്കുക.

ജെനലിൽ കൂടി പുറത്തേക്കു തുപ്പരുതു.

മഴു എടുത്തു വിറകു വെട്ടി കീറി.

ഒരു ജാതിക്കക്കു മൂന്നു പൈ വില.


൩൦-ാം ആഴ്ച.

അരം.

൧. അ

അര. അറ. അട. അടി.

അകം. അപ്പം. അതു. അമ്മ.

അട്ടം. അണ. അരം. അരണ.

ദ അ [ 37 ] ആന.

൧. ആ

ആന. ആടു. ആമ. ആല.

ആഴം. ആക്കി. ആശാരി.

അ ആ


൩. പരീക്ഷ.

അകത്തിട്ടാൽ പുറത്തറിയാം.

ആരെയും പരിഹസിക്കരുതു.

ആരോടും പിണക്കു കൂടരുതു.

ആട്ടിൻ തോൽ ചെരിപ്പിന്നു ഉതകും.

അവൻ ഒരു ചെരിപ്പു കുത്തി ആകുന്നു.

ആശാരി ഉളി എടുത്തു മരം മുറിച്ചു.

ആലയിൽ പശുവിനെ ആക്കി കതകു പൂട്ടുക.

ആഴമുളള കുഴിക്കു നീളമുളള വടി വേണം.

അമ്മ ആട്ടിനെ കറന്നു എനിക്കു പാൽ തന്നു. [ 38 ] ൩൧-ാം ആഴ്ച.

തുലാസ്സ്.

൧. മാവ് കാവ് കാട്

മണ്ണ്. മുള്ള്. ആര്.

തുലാസ്സ്. കടലാസ്സ്.

് വ് ല്


൨. ഔ കൌ മൌ പൌ

കൌശലം. മൌനം

പൌരൻ.

ഒ ഔ

കൌ


൩. പരീക്ഷ.

ഇതു വലിയ ഒരു കൌശലം ആണ്.

തുലാസ്സ് എടുത്തു കടലാസ്സ് തൂക്കി നോക്കി.

മൌനം ആയി ഇരിക്കുന്നവന്നു മുനി എന്നു പേർ.

കാലിന്നു ഒരു മുളള് തറെച്ചു ചോര വന്നു.

മുളയുടെ ആര് വിരലിന്നു തറച്ചു.

അവൻ ഒരു കൌശലക്കാരൻ ആകുന്നു.

ഉപ്പ് ഇടാത്ത കഞ്ഞി കുടിച്ച ഓക്കാനം വരുന്നു.

വാവ് കഴിഞ്ഞാൽ വിത്ത് വിതക്കാം. [ 39 ] ൩൨-ാം ആഴ്ച.

ഫ ഘ

൧. ഘ ഘാ ഘു ഘം

ഘനം ഘട്ടം. ഘടികാരം.

ലഘു. ലംഘനം.

പ ഷ

ഘടികാരം.


൨. ഷ ഷാ ഷി ഷീ ഷു ഷീ ഷം

കഷായം. ദൂഷണം ഏഷണി.

ഔഷധം. വിഷു. വിഷൂചിക.

ദോഷം. വിഷം. മഷി.


൩. പരീക്ഷ.

ഘടികാരത്താൽ സമയം അറിയുന്നു.

ഈ പണി വളരെ ലഘു ആകുന്നു.

ആ പെട്ടിക്കു പെരുത്തു ഘനം.

മഷിക്കുപ്പി എടുത്തു എഴുതുവാൻ വരിക.

കഷായം കുടിച്ചാൽ ദീനം മാറും.

ഒരിക്കലും ദൂഷണം പറയരുതു.

ഏഷണി പറയുന്നവൻ മഹാപാപി.

വിഷം ഇറക്കുന്ന വിഷഹാരി അതാ. [ 40 ] ൩൩-ാം ആഴ്ച.

പക്ഷി.

൧. ക്ഷ ക്ഷാ ക്ഷി ക്ഷീ ക്ഷം

ക്ഷണം. ക്ഷാരം. പക്ഷി.

ക്ഷീണം. ക്ഷൌരം. മോക്ഷം.

ഷ ക്ഷ


൨. വ്വ യ്യ

ചൊവ്വ. യൌവനം.

കയൂക്കു. നെയ്യൂർ.

തയ്യൽ. അയ്യായിരം.

വ വ്വ

യ യ്യ [ 41 ] ൩. പരീക്ഷ.

പാലിന്നു ക്ഷീരം എന്നു പേർ.

നാളെ ഇവിടെ പരീക്ഷ ആകുന്നു.

ആ പക്ഷിക്കു മയിൽ എന്നു പേർ.

ചൊവ്വ കഴിഞ്ഞാൽ ബുധൻ.

ഈ ക്ഷൌരക്കത്തിക്കു നാലുറുപ്പിക വില.

തയ്യൽകാരൻ ഉടുപ്പ് തുന്നിയോ എന്നു അറി

ഞ്ഞു വാ.

നെയ്യൂരിൽനിന്നു അയ്യായിരം ഉറുപ്പിക ഇവിടെ

അയച്ചിരിക്കുന്നു.


൩൪-ാം-ആഴ്ച.

കുടങ്ങൾ. [ 42 ] ൧. ങ ങ്ങ ങ്ങാ ങ്ങി ങ്ങു

മാങ്ങ. തേങ്ങ. നിങ്ങൾ. ഞങ്ങൾ.

പെങ്ങൾ. ആങ്ങള. കുടങ്ങൾ.

ചങ്ങാടം. മങ്ങി. നീങ്ങി.

അങ്ങു. ഇങ്ങു, വാങ്ങുന്നു.

ണ ങ

ങ്ങ


൨. ഛ ഛാ ഛി ഛു ഛൂ

ഡ ഡു ഢ ഢി ഡ്ഢി

അച്ഛൻ. ഛിന്നം. ഛായ

ഇച്ഛ. ഛിന്നഭിന്നം.

കുഡുംബം. മൂഢൻ. വിഡ്ഢി

ച ഛ

സ ഡ

ഡ ഢ


൩. പരീക്ഷ.

ഈ കുഡുംബത്തിൽ ഒരു ഒറ്റ പുരുഷനേ ഉള്ളു.

മാങ്ങ ഉപ്പിലിടുവാൻ ഒരു ഭരണി വേണം.

തണ്ണീർക്കുടങ്ങൾ തമ്മിൽ മുട്ടി ഉടഞ്ഞു പോയി.

ചങ്ങാടത്തിൽ കയറി ഞങ്ങൾ പുഴ കടന്നു.

ആ കണ്ണാടി ഉടഞ്ഞു ഛിന്നഭിന്നം ആയിപ്പോയി.

ആരെയും ഒരിക്കലും പുച്ഛിക്കരുതു.

അച്ഛൻ ഇന്നു മുന്നൂറു മാങ്ങ വാങ്ങി.

മൂഡനും വിഡ്ഡിയും ഒന്നു തന്നെ. [ 43 ] ൩൫-ാം ആഴ്ച.

വല്ലം.


൧. ഝ ഝു ല്ല ല്ലാ ല്ലി ല്ല് ല്ലു ല്ലം

ഝടിതി. അല്ല. ഇല്ല. മുല്ല.

വല്ലാത്ത. പുല്ല്. പല്ലി. അല്ലി.

പല്ലുകൾ. വല്ലം ചെല്ലം.

ത ഝ

ല ല്ല


൨. ന്റ ന്റെ

എന്റെ. നിന്റെ. അവന്റെ.

ഇവന്റെ. മരത്തിന്റെ.

ൻ റ ന്റ


൩. പരീക്ഷ.

ഈ മരത്തിന്റെ ഇല എല്ലാം ഉണങ്ങിപ്പോയി.

എന്റെ അച്ഛൻ ഇന്നു വരും എന്നു തോന്നുന്നു.

അവന്റെ പല്ലിന്നു ഒരു ഊനം തട്ടിയിരിക്കുന്നു. [ 44 ] ഇവന്റെ അച്ഛൻ എന്റെ ഇളയച്ഛൻ ആകുന്നു.

ആ മരത്തിന്റെ കായി പഴുത്താൽ നല്ല രുചി

ഉളളതാകുന്നു.

ഝടിതി എന്നു പറഞ്ഞാൽ വേഗം എന്നു ആകുന്നു.

ഝഷം എന്നാൽ മീൻ.

പല്ലുകൾ ഇളകിയാൽ വേഗം പറിക്കേണം.

പശുവിന്നു വല്ലത്തിൽ പുല്ലിട്ടു കൊടുക്കുക.

൩൬-ാം ആഴ്ച.

പാമ്പു.


൧. ങ്ക ങ്കു ന്ത തു മ്പ മ്പു

പങ്ക. പങ്കു. ചന്ത.

പന്തി. അങ്കി. പന്തു.

ഒമ്പതു. കമ്പി. പാമ്പു.

ന+ക ങ്ക

ന+ത ന്ത

ന+പ മ്പ


൨. ന്ദ. ത്ന ഞ്ച

നിന്ദ. നന്ദി. ചന്ദനം.

രത്നം. അഞ്ചു.

പാഞ്ചാലി.

ന‌+ദ ന്ദ

ത+‌ന ത്ന

ഞ+ച ഞ്ച [ 45 ] ൩. പരീക്ഷ.

അവൻ പങ്ക വലിക്കുന്ന ചന്തു ആകുന്നു.

ആ പറമ്പിൽ അഞ്ചു ചന്ദനമരം നട്ടു.

ആരെയും നിന്ദിക്കരുതു. അതു പാപമാകുന്നു.

അമ്പും വില്ലും എടുത്തു വേടൻ നായാട്ടിന്നു പോയി.

അവന്റെ കയ്യിൽ ഉളള മോതിരം രത്നക്കല്ലു

പതിച്ചതു ആകുന്നു.

കുന്തം കൊടുത്തു കുത്തിക്കൊല്ലാ.

കമ്പിത്തപ്പാൽ വലിയ ഒരു ഉപകാരം തന്നെ.

ആ സംഗീതത്തിൽ എനിക്കു പെരുത്തുഇമ്പം തോന്നി.

അഞ്ചും നാലും കൂടിയാൽ ഒമ്പതു ആകുന്നു.


൩൭-ാം ആഴ്ച.

ചെണ്ട.

൧. ണ്ട ണ്ടി ണ്ടു സ്ത സ്തു സ്ന ഷ്ട ഷ്ഠ യ്ത യ്തു

ചെണ്ട. വണ്ടി. രണ്ടു. പണ്ടം.

പുസ്തകം. സ്നേഹം. സ്നേഹിതൻ.

ദുഷ്ടൻ. ഇഷ്ടം. കഷ്ടം.

പുഷ്ടി. കാഷ്ഠം. കുഷ്ഠം.

ചെയ്ത. ചെയ്തു. പെയ്തു.

ണ+ട ണ്ട

സ+ത സ്ത

ഷ+ട ഷ്ട

യ+ത യ്ത [ 46 ] ൧. ഋ കൃ ഗൃ തൃ ദൃ മൃ ഹൃ

ഋഷഭം. ഋധി. ഋതു. കൃഷ്ണൻ. ഗൃഹം.

തൃത്താവ്. ദൃഷ്ടി. മൃതി. ഹൃദയം.


൩. പരീക്ഷ.

ദൈവം കൃപ ഉളളവൻ ആകുന്നു.

ദൃഷ്ടി ഇല്ലാത്തവൻ കണ്ണുകാണാത്തവൻ.

ആ ആനയുടെ മസ്തകത്തിന്നു ഒരു കുരു ഉണ്ടു.

ഒരു വണ്ടി നിറയ പുസ്തകം വന്നിട്ടുണ്ടു.

കുഷ്ഠ രോഗം ഭയങ്കര രോഗം തന്നെ.

ഇതു നല്ല പുഷ്ടിയുള്ള ഒരു പൈതൽ.

ഗൃഹം എന്നു പറഞ്ഞാൽ വീടു.

ഋഷഭം എന്നു പറഞ്ഞാൽ കാള.

മൃതി എന്നു പറഞ്ഞാൽ മരണം.

ആ പണി ചെയ്തപ്പോൾ ഒരു മഴ പെയ്തു. [ 47 ] ൩൮–ാം ആഴ്ച.

൧. ക + യ = ക്യ
ക റ ക്ര
ക ല ക്ല
ക വ ക്വ
ര ക ൎക


൨.
ക്യ ക്ര ക്ല ക്വ ൎക ൎക്ക
ത്യ ത്ര ത്ല ത്വ ൎത്ത
സ്യ സ്ര സ്ല സ്വ ൎസ്സ


൩. പരീക്ഷ

ദരിദ്രൻ. വാക്യം. ത്യാഗം. മുഖ്യം.

സ്വരം. സ്ലേറ്റു. ആസ്യ. ഇന്ത്യാരാജ്യം.

വ്യാഴം. വ്രതം. പ്രഭ. പ്രാതൽ.

ത്രാസു. പാത്രം. വൎത്തമാനം. ശുക്ലപക്ഷം.

സൂൎയ്യൻ. ചന്ദ്രൻ. മൂൎത്തി. ചേൎന്നു.

ബുധൻ കഴിഞ്ഞാൽ വ്യാഴം.

ഈ മണി ഒരു മൂശാരി വാൎത്തു.

ഞാൻ അവിടെ ഒരു മാസം പാൎത്തു.

ഈ രാജ്യം ഇങ്ക്ലീഷു ചക്രവൎത്തിനി ഭരിക്കുന്നു.


To the Teacher: കുട്ടികൾ സാധാരണയായി പറയുന്ന വാക്കുകൾകൊണ്ടു
ഈ പരീക്ഷ കഴിച്ചാൽ മതി. [ 48 ] സ്വരങ്ങൾ.

അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ

എ ഏ ഐ ഒ ഓ ഔ അം അഃ


വ്യഞ്ജനങ്ങൾ.

ക്ഷ

വ്യഞ്ജനങ്ങളോടു സ്വരങ്ങളുടെ ചേൎച്ച.

ആ = കാ ഋ = കൃ
ഇ = ി കി ൠ = കൄ
ഈ = കീ എ = കെ
ഉ = കു ഏ = കേ
ചു ഐ = കൈ
തു ഒ = —ൊ കൊ
നു ഓ = —ോ കോ
ഊ = കൂ തൂ ഔ = —ൌ കൌ
രൂ അം= കം
ചൂ അഃ കഃ
നൂ
[ 49 ] അക്കങ്ങൾ.
ഇംഗ്ലീഷ്. 1 2 3 4 5
മലയാളം.
ഒന്നു രണ്ടു മൂന്നു നാലു അഞ്ചു
6 7 8 9 10
൧൦
ആറു ഏഴു എട്ടു ഒമ്പതു പത്തു


ആഴ്ചകളുടെ പേരുകൾ.

ഞായർ. തിങ്കൾ. ചൊവ്വ. ബുധൻ.

വ്യാഴം. വെള്ളി. ശനി.


മാസങ്ങളുടെ പേരുകൾ.

ഇംഗ്ലീഷ്.

ജനുവരി. ഫെബ്രുവരി. മാൎച്ച്.
ഏപ്രിൽ. മേയി. ജൂൻ.
ജൂലായി. ആഗസ്ത്. സെപ്തെംബർ.
അക്ടോബർ. നവെംബർ. ദിസെംബർ.


മലയാളം.

മേടം. ഇടവം. മിഥുനം. കൎക്കിടകം.
ചിങ്ങം. കന്നി. തുലാം. വൃശ്ചികം.
ധനു. മകരം. കുംഭം. മീനം.
[ 50 ] കൂട്ടൽവായ്പാഠം.
"https://ml.wikisource.org/w/index.php?title=ശിശുപാഠപുസ്തകം&oldid=210343" എന്ന താളിൽനിന്ന് ശേഖരിച്ചത്