Jump to content

താൾ:56E243.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 മുഖവുര

ന്റെ അടുക്കൽ അതിന്റെ പേരെഴുതിയാൽ ആ ചിത്രം ഓൎമ്മയിൽ വരുമ്പോൾ
അതിന്റെ അടുക്കൽ ഉള്ള അക്ഷരങ്ങളും മനസ്സിൽ ഉദിക്കുന്നതാകയാൽ ചില
ചിത്രങ്ങൾ അവയുടെ പേരോടുകൂടി ഉപയോഗിച്ചിരിക്കുന്നു.

ചെറു വാചകങ്ങൾ പ്രത്യേക ആവശ്യമുള്ള ദ്വിത്വാക്ഷര
ങ്ങളും കൂട്ടക്ഷരങ്ങളും മാത്രമേ ഈ പുസ്തകത്തിൽ ചേൎത്തിട്ടുള്ളു. ശേഷമുള്ള
മിക്കവാറും സംസ്കൃതപദങ്ങളിൽ മാത്രം വരുന്നവയാകയാൽ ഒന്നാം തരത്തിൽ
വെച്ചു പഠിപ്പിച്ചാൽ മതിയാകും. കുട്ടികളെ പുതിയ വാക്കുകൾ ശീലിപ്പിക്കേ
ണ്ടതിന്നായി അവർ അറിവാൻ ഇടയില്ലാത്തതായ ചില പദങ്ങൾ ഇതിൽ
പ്രയോഗിച്ചിട്ടുണ്ടു.

'റ' എന്ന അക്ഷരംകൊണ്ടു തുടങ്ങി മറ്റെല്ലാ അക്ഷരങ്ങളും അതോടു
സംബന്ധിപ്പിച്ചതിൽ, 'റ' തമിഴക്ഷരമാകുന്നു എന്ന ഒരു ആക്ഷേപത്തിന്നു
ഇടയുണ്ടു. എങ്കിലും 'പറക' മുതലായ സാധാരണവാക്കുകളിൽ ഈ അക്ഷരം
ഉള്ളതിനാൽ ആ ആക്ഷേപം ബലപ്പെടുകയില്ല. അതു മാത്രമല്ല തമിഴു
മലയാളഭാഷയുടെ മാതൃഭാഷയാകുന്നു എന്നു പല മലയാള വിദ്വാന്മാരും അഭി
പ്രായപ്പെടുന്നു എന്നതിന്നു,

"ദ്രാവിഡഹിമഗിരിഗളിതാ
സംസ്കൃതഭാഷാകളിന്ദജാമിളിതാ
കേരളഭാഷാഗംഗാ
വിഹരതു മേ ഹൃത്സരസ്വദാസംഗാ." എന്ന ശ്ലോകം സാക്ഷി
യായി നില്ക്കുന്നു. അതുകൊണ്ടു മാതാവിനെ ബഹുമാനിക്കുന്നതാണല്ലോ നല്ലതു.

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/6&oldid=197449" എന്ന താളിൽനിന്ന് ശേഖരിച്ചത്