Jump to content

താൾ:56E243.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര.

അഞ്ചും ആറും വയസ്സുള്ള കുട്ടികൾക്കു തങ്ങൾ സാധാരണ സംസാരിക്കുന്ന
ചെറുവാക്കുകൾ എഴുതുവാനും വായിപ്പാനും കഴിയുന്ന വേഗത്തിലും എളുപ്പത്തി
ലും സാധിക്കുമാറാക്കേണം എന്നാകുന്നു ഈ പുസ്തകത്തിന്റെ ആന്തരം. അതു
കൊണ്ടു ഏറ്റവും പ്രയാസംകുറഞ്ഞ അക്ഷരംകൊണ്ടു ആരംഭിച്ചു ക്രമേണക്ര
മേണ പ്രയാസമുള്ളവയിലേക്കു പ്രവേശിക്കയാകുന്നു ചെയ്തിട്ടുള്ളതു. ആകൃതി
യിൽ അക്ഷരങ്ങൾക്കു തമ്മിലുള്ള തുല്യതാവ്യത്യാസങ്ങൾ കാണിച്ചുംകൊണ്ടു
ഏതാനും സാമ്യമുള്ള അക്ഷരങ്ങൾ വഴിക്കുവഴിയായി പഠിപ്പിപ്പാൻ തക്കമാൎഗ്ഗം
എടുത്തിരിക്കുന്നു. എങ്കിലും ഉച്ചാരണത്തിൽ അവ തമ്മിൽ യാതൊരു സംബ
ന്ധവും ഇല്ലെന്നു കുട്ടികളെ ഗ്രഹിപ്പിക്കേണ്ടതാകുന്നു. ചില അക്ഷരങ്ങൾ മുമ്പു
പഠിച്ച അക്ഷരങ്ങളോടു അടുത്ത തുല്യതയുള്ളവയാണെങ്കിലും സാധാരണവാ
ക്കുകളിൽ വരാത്തവയാകയാൽ അവയെ കുറെ ദൂരെ ചേൎക്കേണ്ടിവന്നിരിക്കുന്നു.
മറ്റു ചില അക്ഷരങ്ങൾ സംസ്കൃതപദങ്ങളിൽ മാത്രമേ പ്രയോഗിക്കാറുള്ളൂവെ
ങ്കിലും ആവക പദങ്ങൾ കുട്ടികൾ അറിവാനിടയുള്ളതാകയാൽ ആ അക്ഷര
ങ്ങൾ ക്രമപ്രകാരം ചേൎത്തിട്ടുണ്ടു.

സ്വരങ്ങൾ പഠിപ്പിച്ച ശേഷം മാത്രമേ വ്യഞ്ജനത്തോടു സ്വരം ചേൎത്തു
പഠിപ്പിക്കാവു എന്നു ചിലർ അഭിപ്രായപ്പെടുന്നുണ്ടു. എങ്കിലും സ്വരത്തിന്റെ
ആകൃതിയും, വ്യഞ്ജനത്തോടു അതേ സ്വരം ചേരുമ്പോഴുള്ള ആകൃതിയും
(ഇ: കി) തമ്മിൽ കാഴ്ചക്കു യാതൊരു സംബന്ധവുമില്ലാത്തതിനാൽ എഴുത്തും
വായനയും പഠിപ്പിക്കുന്നതിൽ ആ ക്രമം അത്ര പ്രമാണിക്കേണ്ടുന്ന ആവശ്യ
മില്ല. എഴുത്തും വായനയും പഠിപ്പിക്കുന്നതിൽ കാഴ്ചക്കുള്ള സാമ്യമാകുന്നു
എളുപ്പം വരുത്തുന്നതു, ശബ്ദുസാമ്യമല്ല എന്നു ചില വൎഷങ്ങളായി കുട്ടികളോടു
പരിചയിച്ചു പരീക്ഷിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടു സ്വരങ്ങൾ വ്യഞ്ജന
ങ്ങളോടു ചേരുമ്പോൾ സംഭവിക്കുന്ന ആകൃതിഭേങ്ങൾ ഒടുവിൽ കാണിപ്പാനേ
തരമുള്ളൂ.

മലയാള അക്ഷരങ്ങളുടെ രൂപം പ്രപഞ്ചത്തിലുള്ള സാധനങ്ങളുടെയോ
ജീവികളുടെയോ രൂപത്തോടു സാദൃശ്യമില്ലാത്തവയാകയാൽ ചിത്രംകൊണ്ടു ഈ
വായനപുസ്തകത്തിൽ വമ്പിച്ച ഒരു പ്രയോജനമില്ല എങ്കിലും ഒരു ചിത്രത്തി


1*

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/5&oldid=197448" എന്ന താളിൽനിന്ന് ശേഖരിച്ചത്